റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്കുകളും വർധിപ്പിച്ചിട്ടുണ്ട്. മാന്യമായ നിരക്കിലേക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങലെത്തിയതിനാൽ പലരും സ്ഥിര നിക്ഷേപത്തിലേക്ക് പണം നീക്കിവെയ്ക്കുകയാണ്. പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് 7.25 ശതമനവും കാനറാ ബാങ്ക് 7.50 ശതമാനം പലിശയും സ്ഥിക നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്.
സ്മോൾ ഫിനാൻസ് ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ എന്നിവ മുതിർന്ന പൗരന്മാർക്ക് 9 ശതമാനം പലിശയും സാധരാണ നിക്ഷേപകർക്ക് 8.50 ശതമാനം വരെ പലിശയും നൽകുന്നു. വ്യത്യസ്ത കാലയളവുകളിൽ ഉയർന്ന പലിശ ലഭിക്കുന്നതിനാൽ എങ്ങനെ നിക്ഷേപം നടത്തണമെന്നത് സംബന്ധിച്ച് പലർക്കും ധാരണയില്ല. എത്ര രൂപ സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റാമെന്നും എത്ര കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപം നടത്താമെന്നും പരിശോധിക്കാം.
നിലവിലെ പലിശ നിരക്ക്
ഫെബ്രുവരിയിൽ ആർബിഐയുടെ പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് വർധനവ് പ്രതീക്ഷിക്കാമെങ്കിലും നിലവിലെ പലിശ നിരക്കിൽ നിക്ഷേപം നടത്താമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമായാൽ പലിശ നിരക്ക് വർധനവ് നിർത്തും. പിന്നീട് ബാങ്ക് പലിശ നിരക്ക് വർധിക്കില്ല.
6 ശതമാനത്തിൽ താഴേയാണ് ഡിസബംറിലെ പണപ്പെരുപ്പ നിരക്ക്. ഇതിനാൽ തന്നെ വലിയ നിരക്ക് വർധനവ് പ്രതീക്ഷിച്ച് കാത്തിരിക്കുന്നതിലും നല്ലത് നിലവിലെ നിരക്കിൽ സ്ഥിര നിക്ഷേപം ലോക്ക് ചെയ്യുന്നതാണ്.
എത്ര തുക നിക്ഷേപിക്കാം
ഉയർന്ന വരുമാനം തരുന്ന ഇക്വിറ്റികളിലും ഡെബ്റ്റ് ഫണ്ടിലും നിക്ഷേപം ഉയർത്തുമ്പോൾ പലരും സ്ഥിര നിക്ഷേപങ്ങളുടെ പങ്ക് കുറയ്ക്കുകയാണ് ചെയ്യുന്നത്. നേരത്തെയുണ്ടായിരുന്ന കുറഞ്ഞ പലിശ നിരക്ക് തന്നെ ഇതിന് കാരണം. എന്നാൽ പലിശ നിരക്ക് ഉയരുമ്പോൾ എത്ര തുക സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റണം എന്ന് തീരുമാനമെടുക്കാൻ പലർക്കും സാധിക്കുന്നില്ല.
വരുന്ന 1 വർഷം മുതൽ 5 വർഷത്തിനുള്ളിൽ നിക്ഷേപിക്കുന്ന തുകയെ സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റാവുന്നതാണ്. നികുതി സ്ലാബുകൾക്ക് അനുസരിച്ച് നികുതി ചുമത്തുന്നതിനാൽ സ്ഥിര നിക്ഷേപത്തിൽ അധിക തുക നിക്ഷേപിക്കാതിരിക്കുന്നതാണ് ഉചിതം.
ഇതിന് പകരം മൂന്ന് വർഷത്തിൽ കൂടുതൽ കാലം നിക്ഷേപിച്ചാൽ ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഡെബ്റ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇതോടൊപ്പം പണം ഒറ്റയടിക്ക് ഒരു സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റാതെ വ്യത്യസ്ത കാലയളവുള്ള ഒന്നിലധികം ചെറിയ സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റാവുന്നതാണ്. ഉയരുന്ന പലിശ നിരക്ക് നേടാവുന്നതിനൊപ്പം ലിക്വിഡിറ്റിയുടെ ഗുണങ്ങളും ഈ രീതിയിൽ നിക്ഷേപിക്കുന്നവർക്ക് ലഭിക്കും.
എത്ര കാലത്തേക്ക് നിക്ഷേപിക്കാം
ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും വ്യത്യസ്ത പലിശ നിരക്കാണ് ബാങ്കുകൾ നൽകുന്നത്. ആക്സിസ് ബാങ്കിൽ 2 വർഷത്തേക്കുള്ള നിക്ഷേപത്തിന് 7.26 ശതമാനം പലിശയാണ് നൽകുന്നത്. 1 വർഷം 25 ദിവസ കാലയളവിലേക്ക് 7.10 ശതമാനം പലിശയും 3,5 വർഷത്തേക്ക് 7 ശതമാനം പലിശയും നൽകുന്നു. ഇവിടെ പലരും കാലയളവ് തിരഞ്ഞെടുക്കുന്നതിൽ ആശയ കുഴപ്പത്തിലാകും.
ഒരു സ്ഥിര നിക്ഷേപത്തിന്റെ കാലാവധി നിർണയിക്കുന്നത് സാമ്പത്തിക ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ്. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നവർക്ക് പലിശ നിരക്ക് കൂടുതൽ ലഭിക്കും എന്നതാണ് സ്ഥിര നിക്ഷേപത്തിലെ പൊതു നിയമം.
പലിശ നിരക്ക് വർധിച്ചൊരു ഘട്ടത്തിൽ ദീർഘകാല നിക്ഷേപം തിരഞ്ഞെടുക്കുന്നത് ഉയർന്ന നിരക്കുകൾ പ്രയോജനപ്പെടുത്തുന്നതിന് സഹായകമാകും. ദീർഘകാലത്തേക്ക് ഉയർന്ന പലിശ വരുമാനം ലഭിക്കുമെങ്കിലും ഇവ ദീർഘകാലത്തേക്ക് ലോക് ചെയ്യേണ്ടി വരുന്നു എന്നൊരു പ്രശ്നം കൂടിയുണ്ട്. പെട്ടന്നുള്ള ആവശ്യങ്ങൾക്കുള്ള തുകയാണെങ്കിൽ ദീർഘകാലത്തേക്ക് സ്ഥിര നിക്ഷേപമിടേണ്ടതില്ല. വ്യക്തിഗത സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ലക്ഷ്യങ്ങളും പരിഗണിച്ച് തീരുമാനമെടുക്കാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
