'സ്ഥിര നിക്ഷേപമിട്ട് കാശ് പകുതിയും നികുതി കൊണ്ടുപോയി'; ഇനി പുതിയ വഴി; ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകൾ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയരുമ്പോൾ നിക്ഷേപകർ ആ വഴിക്ക് നീങ്ങുന്നത് സ്വാഭാവികം. ഉയർന്ന പലിശ പ്രതീക്ഷിച്ച് സ്ഥിര നിക്ഷേപമിടുന്നവർ നികുതിയുടെ ഭാ​ഗം ശ്രദ്ധിക്കുന്നില്ലെന്നതാണ് പ്രധാന കാര്യം. പലിശ വരുമാനത്തിന് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കിയാണ് ബാങ്കുകൾ കാലാവധിയിൽ പണം അനുവദിക്കുന്നത്.

 

നികുതിദായകനായ ഒരാൾക്ക് ഇതോടെ യഥാർഥ ആദായം കുറയുകയാണ് ചെയ്യുന്നത്. ഇതിന് പരിഹാരമായി സ്ഥിര നിക്ഷേപത്തേക്കാളും ആദായം ലഭിക്കുന്ന എന്നാൽ അത്രത്തോളം നികുതി ബാധ്യത വരാത്ത നിക്ഷേപമായ ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകൾ തിരഞ്ഞെടുക്കാം. വിശദാംശങ്ങൾ ചുവടെ.

ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകൾ

ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകൾ

നിശ്ചിത കാലാവധിയുള്ള മ്യൂച്വല്‍ ഫണ്ട് സ്‌കീമാണ് ഫിക്‌സഡ് മെച്യൂരിറ്റി പ്ലാന്‍. ഡെബ്റ്റ് ഇന്‍ട്രുമെന്റുകളിലാണ് ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകൾ നിക്ഷേപിക്കുന്നത്. ഒരു നിശ്ചിത ശതമാനം ആദായം പ്രതീക്ഷിച്ച് നിക്ഷേപിക്കുന്നവർക്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ ആദായം ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകൾ നൽകുന്നുണ്ട്.

റിസ്കെടുക്കാൻ താല്പര്യമില്ലാത്ത നിക്ഷേപകർക്ക് അനുയോജ്യമായ ഫണ്ടാണ് ഇത്. വലിയ റിസ്‌കെടുക്കാന്‍ താല്പര്മില്ലതതവര്‍, റിട്ടയര്‍മെന്റിനോട് അടുത്തവർ, സ്ഥിര നിക്ഷേപത്തിന് ബദൽ ആ​ഗ്രഹിക്കുന്നവർ എന്നിവർക്ക് അനുയോജ്യമാകും. ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകളുടെ കാലാവധിക്ക ശേഷം മാത്രമെ നിക്ഷേപം പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഗ്യാരണ്ടീഡ് റിട്ടേണിന് സമാനമായ ആദായമായിരിക്കും ഇതിൽ നിന്നും ലഭിക്കുക.

​ഗുണങ്ങൾ

​ഗുണങ്ങൾ

ഇന്ററസ്റ്റ് റേറ്റ് റിസ്‌ക്, ചെലവ് കുറവ്, നികുതി എന്നിവയാണ് ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകളുടെ ​ഗുണങ്ങൾ. വിപണിയില്‍ പലിശ നിരക്കില്‍ ചാഞ്ചാട്ടം വരുമ്പോള്‍ അത് നിക്ഷേപത്തിന്റെ പലിശയേയും ബാധിക്കാം. എന്നാൽ ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകളിൽ ഈ റിസ്ക് കുറയും. പലിശ നിരക്കുയരുമ്പോള്‍ ബോണ്ട് ആദായം കുറയും.

ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകൾ നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കുന്നതിനാൽ ഇടയിലുണ്ടാകുന്ന ഏറ്റകുറച്ചിലുകൾ ബാധകമാകുന്നില്ല. ഉയർന്ന ക്രെഡിറ്റ് ക്വാളിറ്റിയുള്ള സെക്യൂരിറ്റികളിലാണ് ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകൾ നിക്ഷേപിക്കുന്നത്. ഇതിനാൽ ലിക്വിഡിറ്റി റിസ്കുമില്ല. 

Also Read: കടങ്ങളില്ലാത്ത, വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്ന ഈ മള്‍ട്ടിബാഗര്‍ ഓഹരി വിഭജിക്കുന്നു; നോക്കുന്നോ?Also Read: കടങ്ങളില്ലാത്ത, വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്ന ഈ മള്‍ട്ടിബാഗര്‍ ഓഹരി വിഭജിക്കുന്നു; നോക്കുന്നോ?

ചെലവ്

ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ട് സ്കീമുകളിലേത് പോലെ വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് ഓഹരികള്‍ വാങ്ങുകയോ വിൽക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ഇതിനാൽ മാനേജ്മെന്റ് ചെലവ് കുറവായിരിക്കും. ഡെബ്റ്റ് ഫണ്ടുകളില്‍ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ലഭിക്കുന്നതിനാൽ മറ്റ് നിക്ഷേപങ്ങളേക്കാൾ നികുതി കുറവായിരിക്കും. ഇൻഡക്സേഷൻ ഉ​ദാഹരണ സഹിതം വിശദമാക്കാം. 

Also Read: 'പലതുള്ളി പെരുവെള്ളം'; ദിവസം 100 രൂപ നിക്ഷേപിച്ചാൽ എളുപ്പം 1 ലക്ഷം നേടാം; സാധാരണക്കാർക്ക് പറ്റിയ ഉ​ഗ്രൻ ചിട്ടിAlso Read: 'പലതുള്ളി പെരുവെള്ളം'; ദിവസം 100 രൂപ നിക്ഷേപിച്ചാൽ എളുപ്പം 1 ലക്ഷം നേടാം; സാധാരണക്കാർക്ക് പറ്റിയ ഉ​ഗ്രൻ ചിട്ടി

യഥാർഥ ലാഭം

2010 ല്‍ 30 ലക്ഷത്തിന് വാങ്ങിയ വീട് 2020 ല്‍ 60 ലക്ഷം രൂപയ്ക്ക് വിറ്റാൽ 30 ലക്ഷം രൂപയാണ് ലാഭമെന്ന് സാധാരണ കണക്ക് പ്രകാരം പറയാം. എന്നാൽ ഇൻഡക്സേഷൻ കണക്കാക്കിയാൽ പത്ത് വര്‍ഷത്തിനിടെ പണപ്പെരുപ്പം കാരണമുണ്ടായ വിലകയറ്റം കൂടി പരി​ഗണിക്കും. 10 വർഷം മുൻപ് 30 ലക്ഷം രൂപയായിരുന്ന വസ്തുവിന്റെ വില പണപ്പെരുപ്പം കാരണം ഇന്ന് 45-50 ലക്ഷം രൂപയാകാൻ സാധ്യതയുണ്ട്.

ഇവിടെ യഥാർഥ ലാഭം 10 ലക്ഷം രൂപയായിരിക്കും. ഈ യഥാർഥ ലാഭത്തിന് മുകളിൽ മാത്രമാണ് നികുതി അടയ്ക്കേണ്ടത്. ഇത്തരത്തിൽ പണപ്പെരുപ്പം കണക്കാക്കി മാത്രമാണ് ഫിക്സഡ് മെച്യൂരിറ്റി പ്ലാനിലും നികുതി അടയ്ക്കേണ്ടത്. 

Also Read: നിക്ഷേപത്തിലൂടെ പണം വാരാം; 7.50 ശതമാനം പലിശയുമായി ഈ പൊതുമേഖലാ ബാങ്ക്; നോക്കുന്നോAlso Read: നിക്ഷേപത്തിലൂടെ പണം വാരാം; 7.50 ശതമാനം പലിശയുമായി ഈ പൊതുമേഖലാ ബാങ്ക്; നോക്കുന്നോ

താരതമ്യം

താരതമ്യം

1 ലകഷം രൂപ 5.50 ശതമാനം ആദായം ലഭിക്കുന്ന ഫിക്സഡ് മെച്യൂരിറ്റി പ്ലാനിലും സ്ഥിര നിക്ഷേപത്തിലുമിട്ടാൽ ലഭിക്കുന്ന ആദായവും നികുതിയും താരതമ്യം ചെയ്യാം. 5 വർഷത്തേക്കാണ് നിക്ഷേപമെങ്കിൽ കാലാവധിയിൽ ഫിക്സഡ് മെച്യൂരിറ്റി പ്ലാനിൽ നിന്ന് 1,30,696 രൂപ ലഭിക്കും. സ്ഥിര നിക്ഷേപം കാലാവധിയെത്തുമ്പോൾ 1,31,407 രൂപ ലഭിക്കും. ഇവിടെ ആദായം കൂടുതൽ സ്ഥിര നിക്ഷേപത്തിലാണെന്ന് ഒറ്റ നോട്ടത്തിൽ കാണാമെങ്കിലും 30 ശതമാനം നികുതി അടയ്ക്കുന്നൊരാള്‍ക്കുണ്ടാകുന്ന വ്യത്യാസം അത്ഭുതപ്പെടുത്തും.

ഇൻഡക്സേഷൻ

ഇൻഡക്സേഷൻ ആനുകൂല്യം ലഭിക്കുന്ന ഫിക്സഡ് മെച്യൂരിറ്റി പ്ലാനിൽ ഇന്‍ഡസ്ഡ് കോസ്റ്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് കണക്കാക്കിയാണ് സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കുക. 1 ലക്ഷം രൂപയുടെ മൂല്യം 5 വർഷത്തിന് ശേഷം 1.14,015 രൂപയാകും. ഇതിൽ നിന്ന് ആദായം കുറച്ചാണ് നികുതി അടയ്ക്കേണ്ടത്.

എന്നാൽ സ്ഥിര നിക്ഷേപത്തിൽ ആകെ ആദായത്തിന് മുകളിൽ പലിശ നൽകേണ്ടി വരും. ഇതോടെ ടിഡിഎസ് പിടിച്ച ശേഷം 1,27,226 രൂപ ഫിക്സഡ് മെച്യൂരിറ്റി പ്ലാനിൽ നിന്ന് ലഭിക്കും. ടിഡിഎസ് കിഴിച്ച് സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്നത് 1,21,608 രൂപയാണ്.

Read more about: investment fixed deposit
English summary

Best Alternative To Fixed Deposit; Fixed Maturity Plan Gave High Returns With Low Tax Burden | കുറഞ്ഞ നികുതി ബാധ്യതയും ഉയർന്ന ആദായവും നൽകുന്ന ഫിക്സഡ് മെച്യൂരിറ്റി പ്ലാൻ സ്ഥിര നിക്ഷേപത്തിന് ബദലാണ്

Best Alternative To Fixed Deposit; Fixed Maturity Plan Gave High Returns With Low Tax Burden, Read In Malayalam
Story first published: Saturday, October 8, 2022, 13:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X