ബാങ്ക് ലോക്കറിൽ ആഭരണങ്ങൾ വച്ചിട്ടുള്ളവർ സൂക്ഷിക്കുക, നിങ്ങളുടെ വിലപ്പെട്ട വസ്തുക്കൾ സുരക്ഷിതമാണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും അവരുടെ സ്വർണ്ണവും വിലപ്പെട്ട വസ്തുക്കളും ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിക്കുക, വീട്ടിലോ മറ്റേതെങ്കിലും സ്ഥലത്തേക്കോ സൂക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് ബാങ്ക് ലോക്കറുകളെന്നതാണ് കാലങ്ങളായുള്ള വിശ്വാസം. ഒരു വീടിനെ അപേക്ഷിച്ച് ബാങ്കുകളുടെ കാര്യത്തിൽ മോഷണത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഇത്തരത്തിലൊരു വിശ്വാസത്തിന് കാരണം.

സുരക്ഷിതമാണോ?

സുരക്ഷിതമാണോ?

ലോക്കറിൽ സൂക്ഷിച്ചിരിക്കുന്നത് എന്താണെന്ന് അറിവില്ലാത്തതിനാൽ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഇനങ്ങളുടെ ഉത്തരവാദിത്തം ബാങ്കുകൾ വഹിക്കില്ല എന്ന കാര്യം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. നിങ്ങളുടെ ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിക്കുന്നത് സുരക്ഷിതമാണോയെന്ന് നിങ്ങൾ ഇപ്പോൾ ചിന്തിച്ചിരിക്കാം. എന്നാൽ നിങ്ങളുടെ വിലയേറിയ വസ്തുക്കൾ ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിൽ ബാങ്ക് ലോക്കറുകൾ തീർച്ചയായും കൂടുതൽ സുരക്ഷിതമായ ഓപ്ഷനാണ്.

ലോക്കർ ഇൻഷുറൻസ്

ലോക്കർ ഇൻഷുറൻസ്

മിക്ക പൊതു ഇൻഷുറൻസ് കമ്പനികളും അവരുടെ ഹോം ഇൻഷുറൻസ് അല്ലെങ്കിൽ ഉള്ളടക്ക ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്ക് കീഴിൽ ബാങ്ക് ലോക്കർ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ടാറ്റ എയ്ജ് അതിന്റെ ഉയർന്ന ആസ്തിയുള്ള ഉപഭോക്താക്കൾ‌ക്ക് ആഭരണങ്ങൾക്ക് ഇൻഷുറൻസ് നൽകുന്നുണ്ട്. ഈ പോളിസി പ്രകാരം, ലോക്കറിലോ വീട്ടിലോ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ അല്ലെങ്കിൽ ധരിക്കുന്ന ആഭരണങ്ങൾക്ക് പോലും ഇൻഷുറൻസ് ലഭിക്കും.

നിങ്ങളുടെ അമൂല്യ വസ്തുക്കള്‍ ബാങ്ക് ലോക്കറുകളില്‍ എത്രമാത്രം സുരക്ഷിതമാണ്?നിങ്ങളുടെ അമൂല്യ വസ്തുക്കള്‍ ബാങ്ക് ലോക്കറുകളില്‍ എത്രമാത്രം സുരക്ഷിതമാണ്?

മോഷണം, പ്രകൃതി ദുരന്തം

മോഷണം, പ്രകൃതി ദുരന്തം

മോഷണത്തിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും പരിരക്ഷ നൽകുന്ന പോളിസിയാണ് ഐഎഫ്എഫ്സിഒ ടോക്കിയോ ജനറൽ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത്. ഈ പോളിസി അനുസരിച്ച്, ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തീ, ഭൂകമ്പം, കവർച്ച, കൈവശം വയ്ക്കൽ, ബാങ്ക് ജീവനക്കാരുടെ അവിശ്വസ്തത എന്നിവയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു.

ബാങ്ക് ലോക്കറിലെ വസ്തുക്കൾ പരിരക്ഷിക്കാൻ ഇൻഷുറൻസ് കവറേജ്ബാങ്ക് ലോക്കറിലെ വസ്തുക്കൾ പരിരക്ഷിക്കാൻ ഇൻഷുറൻസ് കവറേജ്

ഇൻഷുറൻസ് കവറേജ്

ഇൻഷുറൻസ് കവറേജ്

ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മാത്രമല്ല, സുരക്ഷിതമായിരിക്കാൻ ബാങ്ക് ലോക്കറിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന പ്രധാനപ്പെട്ട രേഖകളും ഇൻഷ്വർ ചെയ്യാവുന്നതാണ്. വെബ്‌സൈറ്റ് നൽകിയിരിക്കുന്ന വിവരം അനുസരിച്ച്, 300 രൂപയ്ക്ക് 3 ലക്ഷം രൂപയുടെ കവറേജും 2,500 രൂപയ്ക്ക് 40 ലക്ഷം രൂപയുടെ കവറേജും ലഭിക്കും.

ബാങ്ക് ലോക്കർ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾബാങ്ക് ലോക്കർ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോക്കർ ഇൻഷുറൻസിന്റെ ആവശ്യമുണ്ടോ?

ലോക്കർ ഇൻഷുറൻസിന്റെ ആവശ്യമുണ്ടോ?

ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളോ ഉള്ളടക്കങ്ങളോ പ്രധാനപ്പെട്ടതോ വിലപ്പെട്ടതോ ആണെങ്കിൽ ഒരാൾക്ക് ലോക്കർ ഇൻഷുറൻസും ലഭിക്കും. പോളിസി വാങ്ങുന്നതിന് ഒരു നിശ്ചിത പരിധി വരെ സ്വയം പ്രഖ്യാപനം (സെൽഫ് ഡിക്ലറേഷൻ) മാത്രമാണ് ആവശ്യം. മോഷണത്തിന്റെ സാധ്യത കുറവാണെന്നതിനാൽ ധനകാര്യ ആസൂത്രകർ സാധാരണയായി ലോക്കർ ഇൻഷുറൻസ് വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും ജീവിതം പ്രവചനാതീതമായതിനാൽ നിങ്ങൾക്ക് മുൻകരുതൽ എന്ന നിലയിൽ ലോക്കർ ഇൻഷുറൻസ് എടുക്കാവുന്നതാണ്.

സമഗ്രമായ ഇൻഷുറൻസ്

സമഗ്രമായ ഇൻഷുറൻസ്

ഒരു വ്യക്തി ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉയർന്ന മൂല്യമുള്ള ആഭരണങ്ങളോ രേഖകളോ ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇൻഷുറൻസ് എടുക്കുന്നത് നല്ലൊരു ഓപ്ഷനാണ്. എന്നാൽ ബാങ്ക് ലോക്കറിന് പുറത്ത് മോഷണത്തിനുള്ള സാധ്യത കൂടുതലായതിനാൽ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഉള്ളടക്കങ്ങൾ ഇൻഷ്വർ ചെയ്യുന്നതിനുപകരം സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നതാകും കൂടുതൽ നല്ലതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.

English summary

ബാങ്ക് ലോക്കറിൽ ആഭരണങ്ങൾ വച്ചിട്ടുള്ളവർ സൂക്ഷിക്കുക, നിങ്ങളുടെ വിലപ്പെട്ട വസ്തുക്കൾ സുരക്ഷിതമാണോ?

Most people in India keep their gold and valuables in bank lockers, and it has long been believed that bank lockers are safer than storing them at home or anywhere else. Read in malayalam.
Story first published: Saturday, November 30, 2019, 17:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X