2 ലക്ഷം നിക്ഷേപിച്ചാൽ നികുതി കിഴിച്ച് ലാഭം തരുന്നത് ഡെബ്റ്റ് ഫണ്ടുകളോ സ്ഥിര നിക്ഷേപമോ? കണക്കുകൾ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസ്‌ക് കുറഞ്ഞ നിക്ഷേപം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്നത്തെ കാലത്ത് അധികം ആലോചിക്കാതെ നിക്ഷേപിക്കാവുന്ന 2 ഇടങ്ങളാണ് ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടും സ്ഥിര നിക്ഷേപവും. ഉയര്‍ന്ന പലിശ നല്‍കി ഇക്കാലത്ത് സ്ഥിര നിക്ഷേപങ്ങള്‍ കരുത്ത് കാണിക്കുന്നുണ്ട്. ഡെബ്റ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഡെബ്റ്റ് ഫണ്ടുകള്‍.

 

പൊതുവെ സ്ഥിര നിക്ഷേപത്തേക്കാള്‍ ആദായം നല്‍കുന്നവയാണ് ഡെബ്റ്റ് ഫണ്ടുകള്‍. 2 ലക്ഷം രൂപ രണ്ട് നിക്ഷേപങ്ങളിലും മാറ്റിയാൽ കാലാവധിയിൽ നികുതി കിഴിച്ചുള്ള ആദായം ഏറ്റവും കൂടുതൽ ലഭിക്കുന്നത് എവിടെ നിന്നാണെന്ന് നോക്കാം. 

ഡെബ്റ്റ് ഫണ്ടിലെ നികുതി

ഡെബ്റ്റ് ഫണ്ടിലെ നികുതി

ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളിലെ നികുതി കണക്കാക്കുന്നത് നിക്ഷേപം എത്രകാലം കൈവശം വെയ്ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 2(24എ) പ്രകാരം 36 മാസം കൈവശം വെച്ചാല്‍ ഇതിനെ ഹ്രസ്വകാല മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. ഇതിനാല്‍ നിക്ഷേപകന്റെ നികുതി സ്ലാബിന് അനുസരിച്ചാണ് നികുതി കണക്കാക്കുക.

36 മാസത്തിന് മുകളില്‍ കാലം കൈവശം വെച്ച ഡെബ്റ്റ് ഫണ്ടില്‍ നിന്നുള്ള ആദായത്തിന് 20 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുക. ഇന്‍ഡക്‌സേഷന്‍ സൗകര്യം ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 112 ൽ ഇത് വ്യക്തമാക്കുന്നു. ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ഡിവിഡന്റ് ലഭിച്ചാൽ സ്ലാബ് റേറ്റിന് അടിസ്ഥാനമാക്കി നികുതി ചുമത്തും. 

Also Read: വായ്പയെടുത്തയാള്‍ മരണപ്പെട്ടാല്‍ വായ്പ തുകയ്ക്ക് എന്ത് സംഭവിക്കും? കിട്ടാകടമാക്കി മാറ്റുമോ?Also Read: വായ്പയെടുത്തയാള്‍ മരണപ്പെട്ടാല്‍ വായ്പ തുകയ്ക്ക് എന്ത് സംഭവിക്കും? കിട്ടാകടമാക്കി മാറ്റുമോ?

സ്ഥിര നിക്ഷേപത്തിലെ നികുതി

സ്ഥിര നിക്ഷേപത്തിലെ നികുതി

സ്ഥിര നിക്ഷേപത്തിൽ നിന്ന് നേടുന്ന പലിശയ്ക്ക് നികുതി സ്ലാബ് അനുസരിച്ചാണ് നികുതി ചുമത്തുന്നത്. സ്ഥിര നിക്ഷേപത്തിൻെഖ മെച്യൂരിറ്റി വാല്യുവിന് മുകളിൽ നികുതി ചുമത്തില്ല. എന്നാൽ നിക്ഷേപകന് ലഭിക്കുന്ന പലിശ വരുമാനം നിശ്ചിത പരിധി കടന്നാൽ 10 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. സാധാരണ നിക്ഷേപകർക്ക് 40,000 രൂപയാണ് പരിധി. മുതിർന്ന നിക്ഷേപകർക്ക് 50,000 രൂപയാണ്. 

Also Read: പോസ്റ്റ് ഓഫീസ് പദ്ധതികളേക്കാള്‍ പലിശ നല്‍കുന്ന 5 ബാങ്കുകള്‍; 1 ലക്ഷം നിക്ഷേപിച്ചാൽ എത്ര പലിശ ലഭിക്കും?Also Read: പോസ്റ്റ് ഓഫീസ് പദ്ധതികളേക്കാള്‍ പലിശ നല്‍കുന്ന 5 ബാങ്കുകള്‍; 1 ലക്ഷം നിക്ഷേപിച്ചാൽ എത്ര പലിശ ലഭിക്കും?

ഡെബ്റ്റ് ഫണ്ടും സ്ഥിര നിക്ഷേപവും

ഡെബ്റ്റ് ഫണ്ടും സ്ഥിര നിക്ഷേപവും

ഓരോ നിക്ഷേപവും തിരഞ്ഞെടുക്കുന്നതിന് ലഭിക്കുന്ന വരുമാനം, നിക്ഷേപകന്റെ നികുതി ബ്രാക്കറ്റ്, നിക്ഷേപം കൈവശം വെയ്ക്കുന്ന കാലയളവ് എന്നിവ ആശ്രയിച്ചിരിക്കും. മിക്ക ഡെബ്റ്റ് ഫണ്ടുകളും ഓപ്പണ്‍ എന്‍ഡഡ് സ്‌കീമുകളായതിനാല്‍ എക്‌സിറ്റ് ലോഡില്ല. നേരത്തെ പിന്‍വലിക്കുന്നതിന് പെനാള്‍ട്ടി ഈടാക്കും.

പലിശ നിരക്കുകള്‍ താഴാന്‍ തുടങ്ങുമ്പോള്‍ ഡൈബ്റ്റ് ഫണ്ടുകള്‍ വലിയ നേട്ടം നല്‍കും. എന്നാല്‍ കാലാവധിയോളം എഫ്ഡികളുെ നിരക്ക് തുല്യമായിരിക്കും. റിസ്‌ക് പരിശോധിക്കുമ്പോള്‍ കുറഞ്ഞ റിസ്‌ക് പ്രൊഫൈല്‍ ഉള്ള നിക്ഷേപമാണ് സ്ഥിക നിക്ഷേപം. ഡിഐസിജിസി പരിക്ഷയുണ്ട്. ഡെബ്റ്റ് ഫണ്ടകളില്‍, ക്രെഡിറ്റ് റേറ്റ് റിസ്‌ക്, പലിശ നിരക്കുമായി ബന്ധപ്പെട്ട റിസക്, റീഇന്‍വെസ്റ്റ്‌മെന്റ് റിസ്‌ക് എന്നിവയുണ്ട്. 

Also Read: നികുതി അടയ്‌ക്കേണ്ട വരുമാനം ഇല്ലെങ്കിലും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം; നിരവധി നേട്ടങ്ങൾAlso Read: നികുതി അടയ്‌ക്കേണ്ട വരുമാനം ഇല്ലെങ്കിലും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം; നിരവധി നേട്ടങ്ങൾ

ആദായത്തിൽ ആരാണ് കേമൻ

ആദായത്തിൽ ആരാണ് കേമൻ

ഡെബ്റ്റ് ഫണ്ടിലും സ്ഥിര നിക്ഷേപത്തിലും 2 ലക്ഷം വീതം നിക്ഷേപിച്ച 30 ശതമാനം നികുതി ഘടനയിൽ ഉൾപ്പെടുന്നൊരാളുടെ ആദായം പരിശോധിക്കാം. രണ്ട് നിക്ഷേപത്തിലും 7 ശതമാനം ആദായം ലഭിച്ചാൽ മൂന്ന് വര്‍ഷത്തിന് ശേഷം 2,45,000 രൂപയാണ് നിക്ഷേപകന് ലഭിക്കുന്നത്. ഡെബ്റ്റ് ഫണ്ടിൽ ഇന്‍ഡക്‌സേഷൻ സൗകര്യം ലഭിക്കുന്നകിനാൽ ഏകദേശം 2,20,472 രൂപയ്ക്കാണ് നികുതി ചുമത്തുക.

30 ശതമാനം ടാക്സ് സ്ലാബില്‍ വരുന്നൊരാൾക്ക് 4,906 രൂപ നികുതി നൽകണം. സ്ഥിര നിക്ഷേപത്തിൽ പലിശയായി ലഭിച്ച 45,000 രൂപയ്ക്കും നികുതി കണക്കാക്കും. 13,000 രൂപ നികുതിയായി അടയ്ക്കണം. ഡെബ്റ്റ് ഫണ്ടിൽ നികുതി കിഴിച്ച് 40,094 രൂപ ലഭിക്കുമ്പോൾ സ്ഥിര നിക്ഷേപത്തിൽ 31,500 രൂപയാണ് ലഭിക്കുന്നത്.

English summary

Calculating After Tax Return Of Debt Mutual Fund And Fixed Deposit By Investing 2 Lakhs For 3 Years

Calculating After Tax Return Of Debt Mutual Fund And Fixed Deposit By Investing 2 Lakhs For 3 Years, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X