അധിക ബാധ്യതകളില്ലാത്തൊരു വായ്പ പദ്ധതിയായാണ് ചിട്ടികളെ പരിഗണിക്കുന്നത്. മുൻകൂട്ടി ആസൂത്രണം നടത്തുകയാണെങ്കിൽ പണ സമാഹരണത്തിന് ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് ചിട്ടി. ആവശ്യനുസരണം ചിട്ടി വിളിച്ചെടുക്കാമെന്നതും മാസങ്ങളിൽ ലഭിക്കുന്ന ലേല കിഴിവും ചിട്ടിയെ വ്യത്യസ്തമാക്കുന്നത്. ഇതോടൊപ്പം നിക്ഷേപത്തിന്റെ സാധ്യതകളും ഒരു പരിധി വരെ ചിട്ടിയിൽ ലഭിക്കും. ചിട്ടി തുക സ്ഥിര നിക്ഷേപമിടുന്നതാണ് ഇതിൽ പ്രധാനം. കെഎസ്എഫ്ഇയിൽ ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിട്ടാൽ ഇന്ന് 8 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട്.
10 ലക്ഷം രൂപ ആവശ്യമുള്ള വ്യക്തിക്ക് മുന്നിൽ ചിട്ടിയും വായ്പയും എന്നിങ്ങനെ 2 വഴികളാണുള്ളത്. ചെലവുകളെ മുൻകൂട്ടി കാണുകയാണെങ്കിൽ ചിട്ടി അനുയോജ്യമായൊരു വഴിയാണ്. 10 ലക്ഷം രൂപ ആവശ്യമുള്ളൊരാൾക്ക് അനുയോജ്യമായ ചിട്ടിയും ഇത് എങ്ങനെ വായ്പയിൽ നിന്ന് വ്യത്യസ്തമാകുന്നു എന്നും ചുവടെ പരിശോധിക്കുന്നത്.
15 ലക്ഷത്തിന്റെ ചിട്ടി
ഇതിനായി 15 ലക്ഷം രൂപ സലയുള്ള ചിട്ടി തിരഞ്ഞെടുക്കാം. 15,000 രൂപ വരെ പരമാവധി മാസ അടവുള്ള 100 മാസ കാലാവധിയുള്ള ചിട്ടിയാണിത്. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ ബ്രാഞ്ചിലാണ് ഈ ചിട്ടി ആരംഭിക്കുന്നത്. ചിട്ടി പരമാവധി ലേല കിഴിവായ 35 ശതമാനത്തില്‍ പോകുന്ന മാസങ്ങളില്‍ 11,625 രൂപയാണ് മാസ അടവ് വരുന്നത്. മാസത്തില്‍ ഒരു നറുക്കും 3 ലേലവും ഉള്‍പ്പെടെ 4 അവസരമാണ് ചിട്ടി വിളിക്കാനായി ലഭിക്കുന്നത്.
നറുക്കും ലേലവും
എല്ലാ മാസവും നറുക്കിലൂടെ ഒരാള്‍ക്ക് ചിട്ടി തുക മുഴുവനായും ലഭിക്കും. കെഎസ്ബിഇയുടെ ഫോര്മാന് കമ്മീഷനായ 5 ശതമാനം കുറച്ച് 14.25 ലക്ഷം രൂപയാണ് ചിട്ടിയില്‍ ചേര്‍ന്നൊരാള്‍ക്ക് ലഭിക്കുക. ചിട്ടി പരമാവധി ലേല കിഴിവായ 35 ശതമാനത്തില്‍ ലേലം വിളിച്ചെടുക്കുന്ന വ്യക്തിക്ക് 9.75 ലക്ഷം രൂപയും ലഭിക്കും. ചിട്ടിയില്‍ ചേരുന്നൊരാള്‍ക്ക് 9.75 ലക്ഷത്തിനും 14.25 ലക്ഷത്തിനും ഇടയിലുള്ള തുകയാണ് ലഭിക്കുക.
മറ്റു പ്രത്യേകതകൾ
ചിട്ടി നറുക്ക് ലഭിച്ചൊരാള്‍ക്ക് പണം സ്ഥിര നിക്ഷേപമിട്ടാല്‍ വലിയ നേട്ടം ലഭിക്കും. പിന്നീട് മാസത്തില്‍ 2719 രൂപ അടച്ച് 15 ലക്ഷത്തിന്റെ ചിട്ടി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതോടൊപ്പം ആദ്യ ലേലത്തിന് ശേഷം 7.50 ലക്ഷം രൂപ വായ്പ ലഭിക്കും. ഇതിന് ഈട് നല്‍കണം. അടച്ച തുകയുടെ പകുതി ഈടില്ലാതെ വായ്പയായും ലഭിക്കും.
വായ്പും ചിട്ടിയും
15 ലക്ഷം രൂപയുടെ തിട്ടി പരമാവധി ലേല കിഴിവില്‍ വിളിച്ചാല്‍ ലഭിക്കുന്ന 9.75 ലക്ഷം രൂപയുടെ തിരിച്ചടവും ഇതേ തുക വായ്പ എടുത്താല്‍ ഉണ്ടാകുന്ന തിരിച്ചടവും താരതമ്യം ചെയ്യാം. വ്യക്തിഗത വായ്പകള്‍ക്ക് ഉയര്‍ന്ന പലിശയുണ്ട്. 100 കാലയളവില്‍ 9.75 ലക്ഷം രൂപ വായ്പയെടക്കുന്ന വ്യക്തിക്ക് 11.50 ശതമാനം പലിശയ്ക്ക് വായ്പ ലഭിച്ചാല്‍ മാസത്തവണയായി വരുന്നത് 15,200 രൂപയാണ്.
100 മാസം കൊണ്ട് വായ്പ തുകയും പലിശയും സഹിതം ആകെ അടയ്ക്കേണ്ടത് 15.20 ലക്ഷം രൂപയാണ്. വായ്പ തുകയുമായി കണക്കാക്കുമ്പോള്‍ ഇത് 5.45 ലക്ഷം രൂപയോളം അധികമാണ് വായ്പയിലേക്ക് അടച്ചത്.
ചിട്ടി പരിഗണിക്കുമ്പോള്‍ ചിട്ടി 35 ശതമാനം താഴ്ത്തി വിളിച്ചാലാണ് 9.75 ലക്ഷം രൂപ ലഭിക്കുക. 100 മാസ ചിട്ടിയില്‍ 11,625 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലാണ് മാസ അടവ് വരുന്നത്. ഇതുപ്രകാരം ഏകദേശം 12.60 ലക്ഷം രൂപ മാത്രമാണ് ലേല കിഴിവുകള്‍ക്ക് ശേഷം അടയക്കേണ്ടത്.
ഇതുപ്രകാരം വായ്പയുമായി തട്ടിച്ചു നോക്കുമ്പോള്‍ 2.60 ലക്ഷം രൂപയുടെ ലാഭം ചിട്ടിയില്‍ നിന്ന് ഉണ്ടായതായി കാണാം. ചിട്ടി ലേലത്തിൽ ലഭിച്ചൊരാൾക്ക് വലിയ തുകയുടെ ലാഭം ഈ ചിട്ടിയിലൂടെ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
