വിരമിക്കല്‍ കാലത്തും അടിച്ചു പൊളിക്കാൻ കയ്യിൽ പണം വേണം. ശമ്പളം ലഭിക്കാത്ത കാലത്ത് ചെലവാക്കാൻ പണം ജോലിയുള്ള കാലത്ത് തന്നെ കണ്ടെത്തണം. വിരമിക്കലിന്റെ തുമ്പത്തിരുന്ന് നിക്ഷേപത്തെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലെന്ന് എല്ലാവർക്കും അറിയാം. നേരത്തെയുള്ള പ്ലാനിംഗ് വഴി നിക്ഷേപം ആരംഭിക്കുന്നത് വിരമിക്കല്‍ കാലത്ത് മികച്ച തുക കയ്യിലെത്താന്‍ സഹായിക്കും. എന്നാല്‍ എവിടെ നിക്ഷേപിക്കുമെന്നതാണ് പ്രധാന പ്രശ്‌നം.
റിസ്കും ആദായവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. നാമമാത്രമായ തുക മാസ അടവുള്ള കേന്ദ്രസർക്കാറിന്റെ പദ്ധതികളുണ്ട്. ഇവയില്‍ ചേര്‍ന്നാല്‍ വിരമിക്കല്‍ കാലത്ത് ചെറിയ തുക മാത്രമെ ലഭിക്കുകയുള്ളൂ. ഇതിനായി മികച്ച ആദായം നൽകുന്ന പെന്‍ഷന്‍ പദ്ധതികൾ തിരഞ്ഞെടുക്കണം. ഇവയില്‍ പ്രധാനപ്പെട്ടവയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റവും. പിപിഎഫ് സ്ഥിര ആദായം നൽകുന്ന നിക്ഷേപവും എൻപിഎസ് മാർക്കറ്റുമായി ബന്ധപ്പെട്ട നിക്ഷേപവുമാണ്. രണ്ട് നിക്ഷേപവും നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ഇവയുടെ വ്യത്യാസവും ഏതാണ് മികച്ച ആദായം നൽകുന്നത് എന്നുമാണ് ചുവടെ വിശദമാക്കുന്നത്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
പെൻഷൻ പദ്ധതിയായും നിക്ഷേപമായും പരിഗണിക്കാവുന്ന പദ്ധതിയാണ് പിപിഎഫ്. 15 വർഷ കാലാവധിയാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക്. ഇതിനാൽ ദീര്‍ഘകാല നിക്ഷേപത്തിനും പിപിഎഫിനെ ഉപയോഗിക്കുന്നവരുണ്ട്. കാലാവധി ഉയര്‍ത്താനും പിപിഎഫിൽ സാധിക്കും.
1961ലെ ആദായ നികുതി നിയമം സെക്ഷൻ 80 സി പ്രകാരം പിപിഎഫ് നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. ഇതിനാല്‍ നികുതിയിളവ് ആവശ്യമുള്ളവര്‍ക്ക് അധിക ഗുണം നല്‍കും. 7.1 ശതമാനമാണ് നിലവിൽ നൽകുന്ന പലിശ നിരക്ക്. ഇത് സാമ്പത്തിക വർഷ പാദങ്ങളിൽ പുനർ നിശ്ചയിക്കും. വർഷത്തിൽ 1.5 ലക്ഷം രൂപ വരെയാണ് പിപിഎഫിൽ നിക്ഷേപിക്കാൻ സാധിക്കുക. വർഷത്തിൽ കുറഞ്ഞത് 500 രൂപയെങ്കിലും പിപിഎഫിൽ നിക്ഷേപിക്കണം.
നാഷണൽ പെൻഷൻ സിസ്റ്റം
പൂർണമായും പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം. 2004ൽ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ആരംഭിച്ച പദ്ധതി 2009ല്‍ പൊതുജനങ്ങൾക്കും ചേരാവുന്ന രീതിയിലേക്ക് മാറ്റി. വര്‍ഷത്തിലാണ് എൻപിഎസിലും നിക്ഷേപിക്കേണ്ടത്. വർഷത്തിൽ കുറഞ്ഞത് 1,000 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പിപിഎഫിനെക്കാൾ ആദായ നികുതിയിളവ് എൻപിഎസിന് ലഭിക്കും. 80സി പ്രകാരമുളള 1.5 ലക്ഷത്തിന്റെ ഇളവിനൊപ്പം 80സിസിഡി പ്രകാരം 50,000 രൂപ അധിക ഇളവും ലഭിക്കും.
ടെയര്‍ 1, ടെയര്‍ 2 എന്നിങ്ങനെ നിക്ഷേപ രീതികൾ എൻപിഎസിലുണ്ട്. വിരമിക്കല്‍ കാലത്തേക്ക് ടെയര്‍1 ആണ് തിരിഞ്ഞെടുക്കേണ്ടത്. 60 വയസ് പൂര്‍ത്തിയാകുമ്പോൾ 60 ശതമാനം പിൻവലിക്കാനാകും. ബാക്കി വരുന്ന 40 ശതമാനത്തിന് അനുസൃതമായാണ് പെൻഷൻ ലഭിക്കുക.
മാർക്കറ്റുമായി ബന്ധപ്പെടുത്തിയതിനാൽ കൃത്യമായി എത്ര ആദായം നൽകുമെന്ന് പറയാൻ സാധിക്കില്ല. നിക്ഷേപ വിദഗ്ധരുടെ അഭിപ്രായത്തിൽ എൻപിഎസിന് കുറഞ്ഞത് 11 ശതമാനം ആദായം ലഭിക്കും.
കാല്‍ക്കുലേറ്റര്‍
1.5 ലക്ഷമാണ് പിപിഎഫില്‍ വർഷത്തിൽ നടത്താവുന്ന പരമാവധി നിക്ഷേപം. ഇന്ന് ലഭിക്കുന്ന പലിശ നിരക്ക് 7.1ശതമാനം പ്രകാരം 25 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധിയിൽ 96 ലക്ഷം രൂപ ലഭിക്കും. ഈ തുക ഗ്യാരണ്ടിയാണ്. എൻപിഎസിൽ 25 വർഷത്തേക്ക് വർഷത്തിൽ 1.5 ലക്ഷം രൂപ വീതം നിക്ഷേപിച്ചാൽ എത്ര രൂപ കാലാവധിയിൽ ലഭിക്കുമെന്ന് നോക്കാം.
പ്രതീക്ഷിത ആദായം 11 ശതമാനം ആണെങ്കിൽ 25 വർഷത്തിന് ശേഷം 1.72 കോടി രൂപ ലഭിക്കും. ഇതിൽ 60 ശതമാനം വിരമിക്കൽ സമയത്ത് പിൻവലിക്കാം ബാക്കി തുക പെൻഷൻ ലഭിക്കുകയും ചെയ്യും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
