സാധാരണക്കാർക്കിടയിൽ പ്രചാരത്തിലുള്ള സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് ചിട്ടിയും ആവർത്തന നിക്ഷേപവും. മാസത്തിൽ മിച്ചം പിടിക്കുന്ന തുക നിക്ഷേപിക്കാൻ പറ്റിയ ഇടങ്ങളെന്ന നിലയ്ക്കാണ് ഇവ തിരഞ്ഞെടുക്കുന്നത്. നിശ്ചിത മാസത്തേക്ക് മാസന്തോറും തവണ സംഖ്യകളടച്ചാണ് രണ്ട് പദ്ധതികളും മുന്നോട്ട് പോകുന്നത്.
ഇതിനാൽ തന്നെ വലിയ വരുമാനമില്ലാത്തവർക്ക് പോലും മിച്ചം പിടിച്ച് നിക്ഷേപിക്കാൻ സാധിക്കും. എന്നാൽ ഇവയിൽ ഏതാണ് കൂടുതൽ ലാഭകരം. നിക്ഷേപമെന്ന നിലയിൽ 1,000 രൂപ മാസം നിക്ഷേപിക്കാൻ തീരുമാനിക്കുന്നൊരാൾക്ക് എവിടെ കൂടുതൽ ലാഭം ലഭിക്കുമെന്ന് നോക്കാം.
ആവർത്തന നിക്ഷേപം
പ്രതിമാസം ഒരു നിശ്ചിത തുക നിശ്ചിതകാലത്തേക്ക് ആവര്‍ത്തിച്ച് നിക്ഷേപിക്കുകയും കാലാവധി കഴിഞ്ഞാൽ മുതലും പലിശയും തിരികെ ലഭിക്കുന്നതുമായ നിക്ഷേപപദ്ധതിയാണ് ആവര്‍ത്തന നിക്ഷേപ പദ്ധതി. എസ്ഐപി രീതിക്ക് സമാനമാണ് ആവർത്തന നിക്ഷേപവും. ഇവിടെ കാലാവധിയോളം സ്ഥിരമായ പലിശ ഉറപ്പു നൽകുന്നു. കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. മാസത്തിൽ മിച്ചം പിടിക്കുന്ന തുക നിിക്ഷേപിക്കാൻ സാധിക്കുന്നതിനാൽ സാധാരണക്കാരുടെ പ്രീയപ്പെട്ട സമ്പാദ്യ പദ്ധതിയാണ് ആവർത്തന നിക്ഷേപം.
പോസ്റ്റ് ഓഫീസിലും ബാങ്കുകളിലും ആവർത്ത നിക്ഷേപം ആരംഭിക്കാനാകും. പോസ്റ്റ് ഓഫീസിൽ നിലവിൽ 5.8 ശതമാനമാണ് പലിശ അനുവദിക്കുന്നത്. 5 വർഷമാണ് കാലാവധി. ഇത് പ്രകാരം മാസത്തിൽ 1,000 രൂപ വെച്ച് പോസ്റ്റ് ഓഫീസിൽ ആവർത്തന നിക്ഷേപ അക്കൗണ്ടിൽ നിക്ഷേപിക്കുന്നൊരാൾക്ക് 9,694 രൂപയാണ് പലിശയായി ലഭിക്കുന്നത്. അഞ്ച് വർഷത്തിന് ശേഷം 69,694 രൂപ ലഭിക്കും. യാതൊരു ആശയ കുഴപ്പങ്ങളുമില്ലാതെ എളുപ്പത്തിൽ ആരംഭിക്കാവുന്ന നിക്ഷേപമാണ് ആവർത്തന നിക്ഷേപം.
ചിട്ടി
മാസത്തിലാണ് പണം അടയ്ക്കേണ്ടത് എന്ന സാമ്യം മാത്രമാണ് ചിട്ടിയും ആവർത്തന നിക്ഷേപവും തമ്മിലുള്ളത്. ഒരു കൂട്ടം ആളുകൾ തമ്മിലുള്ള പരസ്പര സമ്പാദ്യ വായ്പ പദ്ധതിയായാണ് ചിട്ടിയെ കാണുന്നത്. ചിട്ടിയിൽ എത്ര മാസങ്ങളുണ്ടോ അത്രയും പേരായിരിക്കും ചിട്ടി അംഗങ്ങൾ.
ഓരോരുത്തർക്കും ഓരോ മാസത്തിൽ ചിട്ടി ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം. ആവശ്യക്കാർക്ക് നേരത്തെ ലേലം വിളിച്ച് ചിട്ടി സ്വന്തമാക്കാം. ഈ സമയത്ത് ലഭിക്കുന്ന ലേല കിഴിവ് ചിട്ടിയിലെ അംഗങ്ങൾക്ക് മുഴുവനായും ലാഭ വിഹിതമായി വിതരണം ചെയ്യുന്നതാണ് രീതി.
60 മാസത്തേക്കുള്ള മാസം 1,000 രൂപ അടവുള്ള 60,000 രൂപയുടെ ചിട്ടി പരിശോധിക്കാം. മാസത്തിൽ ഓരോരുത്തരും 1,000 രൂപ വീതം ചിട്ടിയിലേക്ക് അടയ്ക്കണം. മാസത്തിൽ 60,000 രൂപ ചിട്ടിയിൽ നിന്ന് സമാഹരിക്കും. പണം ആവശ്യമുള്ളൊരാൾക്ക് കിഴിവിൽ വിളിച്ചെടുക്കാം.
25 ശതമാനം വരെ കിഴിവില്‍ വിളിച്ചാൽ 45,000 രൂപ ലഭിക്കും. ഇവിടെ ചിട്ടിയിൽ ലാഭമായി വന്ന 15,000 രൂപ 60 അംഗങ്ങൾക്കുമായി വീതിക്കും. ഒരാൾക്ക് 250 രൂപ ലാഭ വിഹിതായി ലഭിക്കും. തൊട്ടടുത്ത മാസം 250 കിഴിച്ച് 750 രൂപ അടച്ചാൽ മതിയാകും. മാസം കഴിയുന്തോറും ലേല കിഴിവ് കുറഞ്ഞു വരും.
ആദ്യ മാസം 1,000 രൂപ അടച്ച ശേഷം തുടർന്നുള്ള 29 മാസം 725 അടച്ചാൽ 21,750 രൂപയാണ് അടയ്ക്കുന്നത്. 15 മാസം 6,000 രൂപ കിഴിവ് ലഭിച്ചാൽ 15 മാസം 900 രൂപ അടയക്കണം. ഇത് 13,500 രൂപയാകും. അവസാന മാസങ്ങളില്‍ 1,000 രൂപയ്ക്ക് അടുത്തുള്ള തുക അടയ്ക്കേണ്ടി വരും.
ഇത്തരത്തിൽ 60 മാസത്തിനിടെ 51,250 രൂപയാണ് അടയ്ക്കേണ്ടത്. ചിട്ടിയിലെ ഫോർമാൻസ് കമ്മീഷൻ 5 ശതമാനവും കിഴിച്ചാൽ 57,500 രൂപയാണ് ലഭിക്കുക. 5,750 രൂപയാണ് ലാഭം നേടാൻ സാധിക്കുക.
ആവർത്തന നിക്ഷേപവും ചിട്ടിയും
നിക്ഷേപവും പലിശയും ചേര്‍ത്തൊരു തുക ആവർത്തന നിക്ഷേപത്തിൽ നിന്ന് ലഭിക്കും. എന്നാൽ ചിട്ടിയിലെ ലാഭം മറ്റ് അംഗങ്ങളുടെ പണത്തിന്റെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ്. ലേലം വിളിക്ക് അനുസരിച്ച് ലാഭ വിഹിതം കുറയാനും കൂടാനും സാധ്യതയുണ്ട്. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ നിന്ന് 5 വർഷം കൊണ്ട് ലഭിച്ചത് 9,697 രൂപയാണ്. എന്നാൽ ചിട്ടിയിൽ നിന്ന് ലഭിച്ചത് 5,750 രൂപയാണ്.
നിക്ഷേപത്തേക്കാളുപരി പെട്ടന്ന് പണം ആവശ്യമായി വരുന്നവർക്കാണ് ചിട്ടി കൊണ്ട് നേട്ടമുണ്ടാകുന്നത്. നിക്ഷേപമായി പരിഗണിക്കുന്നവർക്ക് ആവർത്തന നിക്ഷേപമാണ് ഗുണകരം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications