വായ്പ അടച്ച് കുടുങ്ങാതിരിക്കണോ? ഇക്കാലത്ത് ഭവന വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി വീട് എന്നത് ജീവിതത്തില്‍ വലിയ കാര്യമായതിനാല്‍ തന്നെ ഭവന വായ്പകള്‍ക്ക് അതിന്റേതായ പ്രധാന്യമുണ്ട്. വീടെന്ന വലിയ ചെലവ് താങ്ങാനാവാത്ത പലരും വായ്പകളെ ആശ്രയിച്ചാണ് ചെലവുകള്‍ പൂര്‍ത്തിയാക്കുന്നത്. വായ്പയെടുത്തവര്‍ മുതലും പലിശയും ചേര്‍ത്ത് മാസ തവണകള്‍ വായ്പ കാലാവധിയോളം അടയ്‌ക്കേണ്ടതുണ്ട. ഇതിനാല്‍ പലിശ, മാസ അടവ് എന്നിവയ്ക്കാണ് വായ്പ എടുക്കുന്നവര്‍ അമിത പ്രാധാനം നല്‍കുന്നത്.

ഇതിനൊപ്പം മറ്റ് ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ അടച്ച് തീര്‍ക്കേണ്ട വായപയായതിനാല്‍ ഇതിന്റെ വായ്പ കരാര്‍ പ്രധാനമാണ്. വായ കരാറിലെ പ്രധാന വ്യവസ്ഥകള്‍ അറിയാതിരുന്നാല്‍ പറ്റിക്കപ്പെടാന്‍ സാധ്യതയുണ്ട്. 

പ്രീപെയ്‌മെന്റ്

പ്രീപെയ്‌മെന്റ്

കാലാവധിക്ക് മുന്‍പ് വായ്പ തുക മുഴുവനായും തിരിച്ചടയ്ക്കുന്നതിനെയാണ് പ്രീപെയ്‌മെന്റ് എന്ന് പറയുന്നത്. ഇതിനാല്‍ തന്നെ വായ്പ കരാറുകളില്‍ പ്രധാനപ്പെട്ടതാണ് പ്രീപെയ്‌മെന്റ് ക്ലോസ്. കേന്ദ്രസര്ഡക്കാറിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശം പ്രകാരം ഭവന വായ്പകള്‍ പ്രീപെയ്‌മെന്റ് ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ പിഴ ഈടാക്കാന്‍ പാടില്ല. ഇതിനാല്‍ തന്നെ കരാറില്‍ പിഴയോ പരിധിയോ ഉണ്ടോയെന്ന് പരിശോധിക്കണം. അതേസമയം ഫിക്‌സഡ് റേറ്റ് ഭവന വായ്പകളാണെങ്കില്‍ നിശ്ചിത പരിധി വരെ വായ്പ തിരിച്ചടവ് അനുവദിക്കില്ല. 

Also Read: കണ്ണുമടച്ച് നേടാം മാസ വരുമാനം; ഡെബ്റ്റ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽ മാസ വരുമാനം ലഭിക്കുന്നതെങ്ങനെAlso Read: കണ്ണുമടച്ച് നേടാം മാസ വരുമാനം; ഡെബ്റ്റ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽ മാസ വരുമാനം ലഭിക്കുന്നതെങ്ങനെ

തിരിച്ചടവ് മുടങ്ങുന്നത്

തിരിച്ചടവ് മുടങ്ങുന്നത്

അപ്രതീക്ഷിതമായ സാഹചര്യത്തില്‍ ഭവന വായ്പ തിരിച്ചടവ് മുടങ്ങുന്നതിനെയാണ് വായ്പ കുടിശ്ശികയായി പരിഗണിക്കുന്നത്. എന്നാല്‍ ഓരോ ധനകാര്യ സ്ഥാപനത്തിലും ഇതിന് മറ്റുഘടകങ്ങളും ഉണ്ടാകും. വായ്പകാരന്റെ മരണം, ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് എടുത്ത വായ്പകളില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത്, വായ്പകാരന്‍ സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നത് എന്നിവ വായ്പ കുടിശ്ശിക എന്ന പരിഗണന ലഭിക്കുന്ന സാഹചര്യങ്ങളാണ്. ഇതിനാല്‍ ഇത്തരം കാര്യങ്ങള്‍ വായ്പ കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് വായിച്ച് മനസിലാക്കണം. 

Also Read: ഉടനടി 3 ലക്ഷം വേണം; വായ്പയെടുക്കുന്നതോ നിക്ഷേപം പിന്‍വലിക്കുന്നതോ; ഏതാണ് ലാഭകരംAlso Read: ഉടനടി 3 ലക്ഷം വേണം; വായ്പയെടുക്കുന്നതോ നിക്ഷേപം പിന്‍വലിക്കുന്നതോ; ഏതാണ് ലാഭകരം

നോട്ടിഫിക്കേഷന്‍ ക്ലോസ്

നോട്ടിഫിക്കേഷന്‍ ക്ലോസ്

വായ്പക്കാരനും കരാറിലുള്‍പ്പെട്ട മറ്റു വ്യക്തികളുടെയും തൊഴില്‍ നില, വരുമാനം, താമസം എന്നിവ സംബന്ധിച്ചുണ്ടാകുന്ന മാറ്റങ്ങള്‍ ബാങ്കിനെ കൃത്യമായി അറിയിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വന്നാല്‍ വായ്പ കുടിശ്ശികയായി കണക്കാക്കും. ഇത് ഭവന വായപ കരാറിന് പൊതുവെ ബാധകമാകാറില്ല. 

Also Read: ആദായം കേട്ടാൽ ആരും പറയും 'വൗ'; ദിവസം 74 രൂപ കരുതിയാൽ 48 ലക്ഷമായി വളരും; മടിക്കാതെ നിക്ഷേപിക്കാംAlso Read: ആദായം കേട്ടാൽ ആരും പറയും 'വൗ'; ദിവസം 74 രൂപ കരുതിയാൽ 48 ലക്ഷമായി വളരും; മടിക്കാതെ നിക്ഷേപിക്കാം

മറ്റുള്ളവ

മറ്റുള്ളവ

ഭവന വായ്പ എടുക്കുന്നവര്‍ പലിശ നിരക്കിന് കൂടുതല്‍ പരിഗണന നല്‍കണം. ഫ്‌ളോട്ടിംഗ് റേറ്റ, ഫിക്‌സഡ് റേറ്റ പലിശ നിരക്കാണോ തിരഞ്ഞെടുക്കുന്നത് എന്നതിന് അനുസരിച്ച് അടയ്ക്കുന്ന പലിശയില്‍ വലിയ വ്യത്യാസം വരും. വായ്പ പ്രീപെയ്‌മെന്റ് ചെയ്യുകയാണെങ്കില്‍ വരുന്ന ചെലവ് എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കണം. ഇതോടൊപ്പം വായ്പ കുടിശ്ശികയാകുമ്പോള്‍ സുരക്ഷയ്ക്ക് ബാങ്ക് എടുക്കുന്ന നടപടികളെ പറ്റിയും അറിയണം.

ആവശ്യമെങ്കില്‍ ബാങ്കിന് വായ്പ കരാര്‍ േേഭദഗതി ചെയ്യാന്‍ സാധിക്കുന്ന നിബന്ധന കരാറില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതിനാല്‍ ഇത് വായ്പകാരന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

പലിശ നിരക്ക്

പലിശ നിരക്ക്

ഭവന വായ്പ പലിശ നിരക്കുകള്‍ നോക്കാം. ബാങ്ക്, പലിശ നിരക്ക്, പ്രൊസസിംഗ് ഫീസ് എന്നീ രീതിയില്‍.

കൊട്ടക് മഹീന്ദ്ര ബാങ്ക്- 7.50% മുതല്‍- 0.50 ശതമാനം

സിറ്റി ബാങ്ക്- 6.65% മുതല്‍- 10,000 രൂപ

യൂണിയന്‍ ബാങ്ക്- 8.25% മുതല്‍-

ബാങ്ക് ഓഫ് ബറോഡ്- 7.45% മുതല്‍

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ- 7.20% മുതല്‍ 7.65% വരെ- 20,000 രൂപ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 8.60%- 0.5 ശതമാനം അല്ലെങ്കില്‍ 3,000 രൂപ

ആക്സിസ് ബാങ്ക്- 7.60% മുതൽ- 10,000 രൂപ

കാനറ ബാങ്ക്- 8.10% മുതൽ- വായ്പ തുകയുടെ 0.50%

Read more about: home loan
English summary

Consider These Clause In Home Loan Agreement And Safeguard While Signing it; Details

Consider These Clause In Home Loan Agreement And Safeguard While Signing it; Details, Read In Malayalam
Story first published: Thursday, November 10, 2022, 18:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X