ലാര്‍ജ് കാപ്, മിഡ് കാപ്, സമോള്‍ കാപ്; മ്യൂച്വല്‍ ഫണ്ടില്‍ ദീർഘകാല എസ്‌ഐപി ചെയ്യാന്‍ ഏത് ഫണ്ട് തിരഞ്ഞെടുക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നേരിട്ട് ഇക്വിറ്റി നിക്ഷേപത്തിന്റെ അത്ര റിസ്‌ക് വരുന്നില്ല. നിക്ഷേപത്തിന് പ്രൊഫഷണലുകളുടെ സഹായവും കുറഞ്ഞ ചെലവും മികച്ച രീതിയിലുള്ള നിയന്ത്രണങ്ങളും നികുതി ഇളവുകളും ലഭിക്കണമെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെ വേണം. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ലഭ്യമായ ഏറ്റവും മികച്ച മാര്‍ഗമാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍.

 

മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം വർധിക്കുന്നു എന്നാണ് കണക്ക്.നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ എസ്‌ഐപി നിക്ഷേപക്കില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 

എസ്ഐപി വർധനവ്

എസ്ഐപി വർധനവ്

2021 സാമ്പത്തിക വര്‍ഷത്തില്‍ മാസത്തില്‍ ശരാശരി 8,007 കോടി രൂപയാണ് എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചത്. 2022 ല്‍ ഇത് 10,381 കോടിയായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ആറു മാസം കഴിയുമ്പോഴുള്ള കണക്ക് പ്രകാരം എസഐപി വഴി മാസത്തിൽ ശരാശരി 12,372 കോടിയുടെ നിക്ഷേപമാണ് എത്തുന്നത്.

ഏപ്രില്‍- സെപ്റ്റംബര്‍ മാസത്തില്‍ എസ്‌ഐപി വഴി മ്യൂച്വൽ ഫണ്ടിലേക്കെത്തിയ നിക്ഷേപം 74,234 കോടി രൂപയാണ്. നിക്ഷേപകർ കൂടുമ്പോൾ നിക്ഷേപത്തെ പറ്റിയുള്ള അറിവും കൂടണം. വിവിധ തരം സ്കീമുകളിൽ നിന്ന് ദീർഘകാല എസ്ഐപിക്കാർ ഏത് സ്കീം തിരഞ്ഞെടുക്കണമെന്ന് അറിയണം.

Also Read: പൊളിച്ചു! നിക്ഷേപം മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയാക്കിയ സ്‌മോള്‍ കാപ് ഫണ്ട്; കൂട്ടത്തില്‍ 'ഒറ്റയാന്‍'Also Read: പൊളിച്ചു! നിക്ഷേപം മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയാക്കിയ സ്‌മോള്‍ കാപ് ഫണ്ട്; കൂട്ടത്തില്‍ 'ഒറ്റയാന്‍'

എവിടെ നിക്ഷേപിക്കും

എവിടെ നിക്ഷേപിക്കും

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ വൈവിധ്യവത്കരണത്തിന് സാധ്യതകള്‍ ഒരുപാടാണ്. ഇക്വിറ്റി ഫണ്ടുകള്‍, ഇന്‍ഡക്‌സ് ഫണ്ട്, ഡെബ്റ്റ് ഫണ്ട്, മണി മാര്‍ക്കറ്റ് ഫണ്ട്, ഇടിഎഫ് എന്നിവ മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപ സാധ്യതയുടെ ഒരംശം മാത്രമാണ്.

ഇവ തന്നെ വീണ്ടും വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് എന്നിങ്ങനെ. എന്നാല്‍ മുകളില്‍ പറഞ്ഞ ഏത് വിഭാഗം സ്‌കീമില്‍ നിക്ഷേപിക്കുമെന്നത് തലപുകയ്ക്കുന്ന ചോദ്യമാണ്. ഇതിന്റെ ഉത്തരം ചുവടെ നോക്കാം.

മിഡ് കാപ് ദീർഘകാല എസ്ഐപിയ്ക്ക് അനുയോജ്യം

മിഡ് കാപ് ദീർഘകാല എസ്ഐപിയ്ക്ക് അനുയോജ്യം

വൈറ്റ്ഓക്ക് കാപ്പിറ്റല്‍ മ്യൂച്വല്‍ ഫണ്ടിന്റെ വിശകലനത്തില്‍ മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ ലാര്‍ജ് കാപ് ഓഹരികളാണ് പോര്‍ട്ട്‌ഫോളിയോയ്ക്ക് സ്ഥിരത നല്‍കുന്നത്. എന്നാല്‍ മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികള്‍ ദീര്‍ഘകാലത്തേക്ക് വലിയ ആദായം നല്‍കുകയും ചെയ്യുന്നു.

മൂന്ന് മാര്‍ക്കറ്റ് കാപ് വിഭാഗങ്ങളെയും വിശകലനം ചെയ്യുമ്പോള്‍ മിഡ് കാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണ് എസ്‌ഐപി വഴി ദീര്‍ഘകാല നിക്ഷേപത്തിന് കൂടുതല്‍ അനുയോജ്യമെന്ന് വൈറ്റ്ഓക്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Also Read: റിസ്കില്ലാതെ എങ്ങനെ മാസ വരുമാനം ഉണ്ടാക്കും; സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കാം; നേടാം ബാങ്കിനേക്കാള്‍ പലിശAlso Read: റിസ്കില്ലാതെ എങ്ങനെ മാസ വരുമാനം ഉണ്ടാക്കും; സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കാം; നേടാം ബാങ്കിനേക്കാള്‍ പലിശ

ഡാറ്റ വിശകലനം

ഡാറ്റ വിശകലനം

2005 മുതല്‍ 2022 വരെയുള്ള ഡാറ്റ പ്രകാരം നിഫ്റ്റി 100 ഇന്‍ഡക്‌സിന്റെ എസ്‌ഐപി റിട്ടേണ്‍ 12.4 ശതമാനമാണ്. അതേസമയം നിഫ്റ്റി സ്‌മോള്‍ കാപ് 250 ഇന്‍ഡക്‌സിന്റെ എസ്‌ഐപി ആദായം 13.4 ശതമാനം ആദായവും നിഫ്റ്റി മിഡ് കാപ് 150 ഇന്‍ഡക്‌സ് 16.4 ശമാനം ആദായവും നല്‍കി. ഇത്തരം ഡാറ്റകളെ മുന്‍നിര്‍ത്തി എസ്‌ഐപി വഴി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ മിഡ് കാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണ് അനുയോജ്യമെന്നാണ് വൈറ്റ്ഓക്ക് പറഞ്ഞു വെക്കുന്നത്. 

Also Read: 30 വയസുകാരൻ 6.7 ലക്ഷം നിക്ഷേപിച്ചാൽ 23 ലക്ഷം നേടാം; സമ്പാദ്യത്തിനൊപ്പം ലൈഫും സൈറ്റാണ്; എൽഐസി പ്ലാൻ നോക്കാംAlso Read: 30 വയസുകാരൻ 6.7 ലക്ഷം നിക്ഷേപിച്ചാൽ 23 ലക്ഷം നേടാം; സമ്പാദ്യത്തിനൊപ്പം ലൈഫും സൈറ്റാണ്; എൽഐസി പ്ലാൻ നോക്കാം

ഇൻഡക്സുകൾ

ഇൻഡക്സുകൾ

നിഫ്റ്റി 100 ഇന്‍ഡക്‌സില്‍ വിപണിയിലെ സുപ്രധാന 100 ഓഹരികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലാര്‍ജ് കാപ് ഓഹരികളുടെ പ്രവര്‍ത്തനം ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നു. നിഫ്റ്റി മിഡ് കാപ് 150 തില്‍ അടുത്ത ഘട്ടത്തില്‍ വരുന്ന 150 കമ്പനികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിഡ്കാപ് കമ്പനികളുടെ വളര്‍ച്ച വിലയിരുത്താന്‍ ഈ ഇന്‍ഡക്‌സ് സഹായിക്കുന്നു. നിഫ്റ്റി 500ല്‍ വരുന്ന ബാക്കി 250 കമ്പനികളാണ് നിഫ്റ്റ് സ്‌മോള്‍ കാപ് 250 യില്‍ ഉള്‍പ്പെ്ട്ടിരിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: mutual fund investment sip
English summary

Considering WhiteOak Analysis Mid Cap Mutual Funds Are Suitable For Long Term Sip Investment; Here's Why

Considering WhiteOak Analysis Mid Cap Mutual Funds Are Suitable For Long Term Sip Investment; Here's Why, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X