ഹ്രസ്വകാല നിക്ഷേപത്തിന് മികച്ച അവസരം; 3 വർഷത്തേക്ക് 11 ശതമാനം പലിശ നേടാം; നോക്കുന്നോ ഈ നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യിലെ പണത്തെ മൂന്നായി തിരിക്കാം. അത്യാവശ്യഘട്ടത്തിൽ ഉപയോ​ഗിക്കാനുള്ള എമർജൻസി ഫണ്ട്, ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ദീർഘകാല നിക്ഷേപങ്ങൾ, പിന്നെ ഹ്രസ്വകാല നിക്ഷേപങ്ങൾ എൻ്നിങ്ങനെ. ഇഎംഐ, മാസ വാടക, മറ്റു ചെലവുകള്‍ എന്നിവയ്ക്കുള്ള പണം 1 വര്‍ഷത്തേക്ക് മുൻകൂട്ടി കണ്ടെത്തി വെയ്ക്കുന്നതാണ് എമർജൻസി ഫണ്ട്. സേവിംഗ്‌സ് അക്കൗണ്ടുകളിൽ ഈ തുക മാറ്റുന്നതാണ് ​ഗുണകരം. അതോടൊപ്പം ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ഓഹരി വിപണി തിരഞ്ഞെടുക്കാം.

 ഹ്രസ്വകാല ആവശ്യങ്ങൾ

1-3 വർഷത്തിനുള്ളിൽ വരുന്ന ചെലവുകളെ നേരിടാനും പണം വേണം. വിവാഹം, വാഹനം വാങ്ങൽ, ഉന്നത പഠനം തുടങ്ങിയ ഹ്രസ്വകാല ആവശ്യങ്ങൾക്കും പണം കണ്ടെത്തേണ്ടതുണ്ട്. ഇതിന് ഹ്രസ്വകാല നിക്ഷേപങ്ങളെ തിരഞ്ഞെടുക്കണം. ഹ്രസ്വകാലത്തേക്ക് എഫ്ഡികൾ കുറഞ്ഞ നിരക്ക് നൽകുന്നതിനാൽ ഇതൊരു മികച്ച ഓപ്ഷനല്ല. ഓഹരി വിപണിയിലാണെങ്കിൽ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ വിപണി ചാഞ്ചാട്ടങ്ങൾ കാര്യമായി തന്നെ ബാധിക്കും.

നിക്ഷേപത്തിൽ നിന്നുള്ള ആദായം പ്രവചിക്കാൻ സാധിക്കാത്തതിനാൽ ഇവിടെ നഷ്ട സാധ്യതയുണ്ട്. ഇതിനാൽ ചെറിയ റിസ്‌കില്‍ നല്ല ആദായം തരുന്ന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കണം. ഇതിന് കോര്‍പ്പറേറ്റ് ബോണ്ടുകള്‍ ഉപയോഗപ്പെടുത്താം. ഇതിന്റെ പ്രത്യേകതൾ എന്തൊക്കെയാണെന്ന് നോക്കാം. 

Also Read: ചെറിയ മുതൽ മുടക്കിൽ വരുമാനം തരുന്ന ഫ്രാഞ്ചൈസി ആശയങ്ങൾ; കൂട്ടത്തിൽ റെയിൽവെയും പോസ്റ്റ് ഓഫീസുംAlso Read: ചെറിയ മുതൽ മുടക്കിൽ വരുമാനം തരുന്ന ഫ്രാഞ്ചൈസി ആശയങ്ങൾ; കൂട്ടത്തിൽ റെയിൽവെയും പോസ്റ്റ് ഓഫീസും

കോർപ്പറേറ്റ് ബോണ്ട്

കോർപ്പറേറ്റ് ബോണ്ട്

1-4 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളാണ് കോർപ്പറേറ്റ് ബോണ്ടുകൾ. എക്കാലത്തും പണപ്പെരുപ്പത്തെ മറികടന്നുള്ള ആദായമാണ് ഇവയുടെ മറ്റൊരു സവിശേഷത. പണ സമാഹരണത്തിനായി കമ്പനികൾ പുറത്തിറക്കുന്ന ബോണ്ടുകളാണ് കോർപ്പറേറ്റ് ബോണ്ടുകൾ എന്നറിയപ്പെടുന്നത്. ഉദാഹരണ സഹിതം വിശദമാക്കാം.

പുതിയ പദ്ധതിക്കായി റിലയന്‍സിന് 1,000 കോടി ആവശ്യമായി വരുമ്പോൾ 2 സാധ്യതകളാണ് മുന്നിലുള്ളത്. ഓഹരി വിറ്റഴിക്കലും വായ്പയും. വായ്പകൾ കമ്പനികളുടെ ഫിനാന്‍സ് സ്ട്രാറ്റജിയുടെ ഭാഗമായതിനാൽ അത് പരി​ഗണിക്കാം. ഇവിടെ ബാങ്കിൽ നിന്ന് വായ്പയെടുക്കുകയോ ബോണ്ട് പുറത്തിറക്കി പൊതുജനങ്ങളിൽ നിന്നടക്കം പണം സമാഹരിക്കാം. 

Also Read: മുതിർന്ന പൗരന്മാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കാം; 8.25 ശതമാനം വരെ പലിശ നേടാൻ 5 വഴികൾAlso Read: മുതിർന്ന പൗരന്മാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കാം; 8.25 ശതമാനം വരെ പലിശ നേടാൻ 5 വഴികൾ

ബോണ്ട്

ബോണ്ട് വാങ്ങുന്നവർക്ക് പലിശയും ചേർത്ത് നിക്ഷേപിക്കുന്ന തുക കാലാവധിയിൽ ലഭിക്കും. ഫിക്‌സഡ് റേറ്റ് ഓഫ് ഇന്ററസ്റ്റാണ് കോർപ്പറേറ്റ് ബോണ്ടിന് അനുവദിക്കുന്നത്. ഇത് 9-11 ശതമാനം വരെയായിരിക്കും. കോർപ്പറേറ്റ് ബോണ്ട് നിക്ഷേപത്തിന് ലോക്ഇൻ പിരിയഡുണ്ട്. കാലാവധിയിൽ മാത്രമാണ് പിൻവലിക്കാൻ സാധിക്കുക. മറ്റൊരു പ്രശ്നം ക്രെ‍ഡിറ്റ് റിസ്കാണ്. നിക്ഷേപിച്ച കമ്പനി നഷ്ടത്തിലായാൽ പണത്തിന് നഷ്ട സാധ്യതയുണ്ട്. 

Also Read: 10,000 രൂപയുടെ മാസ എസ്‌ഐപി 3 വര്‍ഷം കൊണ്ട് 6 ലക്ഷമാകും; നിക്ഷേപിക്കാന്‍ പറ്റിയ 6 ഫണ്ടുകള്‍Also Read: 10,000 രൂപയുടെ മാസ എസ്‌ഐപി 3 വര്‍ഷം കൊണ്ട് 6 ലക്ഷമാകും; നിക്ഷേപിക്കാന്‍ പറ്റിയ 6 ഫണ്ടുകള്‍

എങ്ങനെ നിക്ഷേപിക്കാം

എങ്ങനെ നിക്ഷേപിക്കാം

ബ്രോക്കർമാർ വഴി നേരിട്ട് വഴി കോര്‍പ്പറേറ്റ് ബോണ്ടില്‍ നിക്ഷേപിക്കാനും മ്യൂച്വല്‍ ഫണ്ട് , എക്‌സചേഞ്ച് ട്രേഡഡ് ഫണ്ട് എന്നിവയിലൂടെ ബോണ്ടിൽ നിക്ഷേപിക്കാനും സാധിക്കം. നേരിട്ട് നിക്ഷേപിക്കുന്നൊരാള്‍ക്ക് ബോണ്ട് ഇഷ്യു ചെയ്യുന്ന കമ്പനിയെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. കമ്പനിയെയും പ്രവര്‍ത്തനത്തെയും പറ്റി ധാരണയുള്ളവര്‍ക്ക് മാത്രമാണ് ശരിയായ നിക്ഷേപ തീരുമാനങ്ങളെടുക്കാൻ സാധിക്കുക.

ഇതിന് സാധിക്കാത്തവർക്ക് കോർപ്പറേറ്റ് ബോണ്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മ്യൂച്വല്‍ ഫണ്ട്, ഇടിഎഫ് എന്നിവയില്‍ നിക്ഷപിക്കാം. വ്യക്തിഗതമായി ബോണ്ടില്‍ നിക്ഷേപിക്കുമ്പോഴുള്ള നഷ്ട സാധ്യതയെ ഇതുവഴി കുറയ്ക്കാൻ സാധിക്കും.

ഉയര്‍ന്ന വരുമാനം

മറ്റ് സ്ഥിര വരുമാന ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് കോർപ്പറേറ്റ് ബോണ്ടുകള്‍ അനുയോജ്യമാണ്. കോര്‍പ്പറേറ്റ് ബോണ്ടുകളുടെ ചരിത്രവും ബാധ്യതകള്‍ തിരിച്ചടക്കാനുള്ള കഴിവും അടിസ്ഥാനമാക്കി ക്രെഡിറ്റ് റേറ്റിം​ഗ് ഏജൻസികൾ റേറ്റിം​ഗ് നൽകുന്നുണ്ട്, ഉയർന്ന റേറ്റിം​ഗ് പരിശോധിച്ച് നിക്ഷേപിച്ച തുകയും പലിശയും തിരിച്ചടയ്ക്കാനുള്ള ശേഷിയുള്ള കമ്പനികൾ കണ്ടെത്തി ഇവയുടെ ബോണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ​ഗുണകരം. 

Read more about: investment bond
English summary

Corporate Bonds Gives Fixed 11% Of Return For Short Term; Here's The Pros and cons

Corporate Bonds Gives Fixed 11% Of Return For Short Term; Here's The Pros and cons
Story first published: Tuesday, September 13, 2022, 18:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X