ക്രെ‍ഡിറ്റ് കാർഡ് മോഹം ഉള്ളിലുണ്ടോ? ഉപയോ​ഗിക്കും മുൻപ് നിരക്കുകളും പിഴകളും അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യിൽ ആവശ്യത്തിന് പണമില്ലെങ്കിലും എന്തും വാങ്ങാനുള്ള സ്വാതന്ത്ര്യം ക്രെ‍ഡിറ്റ് കാർഡുകൾ നൽകുന്നുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചടവ് നടത്താൻ സാധിക്കുന്നവർക്ക് ക്രെഡിറ്റ് കാർഡ് മികച്ച ഓപ്ഷനാണ്. റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്കുകൾ, ബ്രാൻഡുകൾക്കുള്ള കിഴിവുകൾ എന്നിവ ക്രെ‍ഡിറ്റ് കാർഡുകൾക്കുള്ള ആനുകൂല്യങ്ങളാണ്.

 

ഉയർന്ന ഇളവുകൾ ലഭിക്കുമെന്ന പോലെ ഉയർന്ന തലത്തിലുള്ള ചാർജുകളും ക്രെഡിറ്റ് കാർഡിൽ ഈടാക്കുന്നുണ്ട്. റിവാർഡുകളും ക്യാഷ്ബാക്കുകളും മാത്രം നോക്കി ക്രെ‍ഡിറ്റ് കാർഡ് തിരഞ്ഞടുക്കുന്നവർ ക്രെഡിറ്റ് കാർഡ് സംബന്ധിച്ച നിരക്കുകളും ചാർജുകളും അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ ക്രെ‍ഡിറ്റ് കാർഡ് ഉപയോ​ഗം പോക്കറ്റിന് ഭാരമാകാം.

 

ജോയിനിംഗ് ഫീസ് ആന്‍ഡ് വാര്‍ഷിക ഫീസ്

ജോയിനിംഗ് ഫീസ് ആന്‍ഡ് വാര്‍ഷിക ഫീസ്

ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്ന സമയത്ത് ഈടാക്കുന്ന ഒറ്റത്തവണ ചാര്‍ജാണ് ജോയിനിംഗ് ഫീസ്. വാര്‍ഷിക ഫീസ് എല്ലാ വര്‍ഷവും ഈടാക്കും. ക്രെഡിറ്റ് കാര്‍ഡ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പുതുക്കുന്നതിന് റിന്യൂവല്‍ കാര്‍ഡ് നല്‍കണം. ഈ തുകകള്‍ കാര്‍ഡ് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വാര്‍ഷിക ഫീസ് ഈടാക്കാത്ത സൗജന്യ ക്രെഡിറ്റ് കാര്‍ഡുകളും ലഭിക്കും. ഒരു നിശ്ചിത സമയത്തിനിടയില്‍ നിശ്ചിത തുക ചെലവാക്കിയാല്‍ വാര്‍ഷിക ഫീസ് ഒഴിവാക്കുന്ന തരം കാര്‍ഡുകളും ലഭിക്കും. 

Also Read: മുതിർന്ന പൗരന്മാർക്ക് 8 ശതമാനത്തിന് മുകളിൽ പലിശ വേണോ? എഫ്ഡിയിടാൻ ഈ 5 ബാങ്കുകൾ നോക്കാംAlso Read: മുതിർന്ന പൗരന്മാർക്ക് 8 ശതമാനത്തിന് മുകളിൽ പലിശ വേണോ? എഫ്ഡിയിടാൻ ഈ 5 ബാങ്കുകൾ നോക്കാം

ഫിനാന്‍സ് ചാര്‍ജ്

ഫിനാന്‍സ് ചാര്‍ജ്

ക്രെഡിറ്റ് കാര്‍ഡില്‍ കുടിശ്ശികയായി കിടക്കുന്ന തുകയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഫിനാന്‍സ് ചാര്‍ജ് ഈടാക്കും. തിരിച്ചടയ്ക്കാത്ത ബില്‍ തുകയ്ക്ക് 23 ശതമാനം മുതല്‍ 49 ശതമാനം വരെ ഉയര്‍ന്ന ഫിനാന്‍സ് ചാര്‍ജ് ഈടാക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎം വഴി പണം പിന്‍വലിച്ചാലും ഫിനാന്‍സ് ചാര്‍ജ് ഈടാക്കും.

പണം പിന്‍വലിക്കുന്ന ദിവസം മുതല്‍ തിരിച്ചടവ് ദിവസം വരെയാണ് ചാര്‍ജ് ഈടാക്കുക. എടിഎം പണം പിന്‍വലിക്കലിന് ക്യാഷ് അഡ്വാന്‍സ് ഫീസും നല്‍കണം. പിന്‍വലിക്കുന്ന തുകയുടെ 2.50 ശതമാനത്തോളമാണ് ക്യാഷ് അഡ്വാന്‍സ് ഫീസായി നല്‍കുന്നത്. 

Also Read: ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാAlso Read: ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ

ലേറ്റ് പെയ്‌മെന്റ് ഫീസ്

ലേറ്റ് പെയ്‌മെന്റ് ഫീസ്

ക്രെഡിറ്റ് കാര്‍ഡില്‍ അനുവദിച്ച നിശ്ചിത സമയ പരിധിയില്‍ മിനിമം തുക തിരിച്ചടവ് മുടങ്ങിയാല്‍ ലേറ്റ് പെയ്‌മെന്റ് ഫീസ് ഈടാക്കും. 1,300 രൂപ വരെ ലേറ്റ് പെയ്‌മെന്റ് ഫീസ് ഈടാക്കാം. മിനിമം തുക അടയ്ക്കുകയും മുഴുവന്‍ ബില്‍ തുകയില്‍ കുടിശ്ശിക വരുത്തുകയും ചെയ്യുന്നവര്‍ക്ക് ലേറ്റ് പെയ്‌മെന്റ് ഫീസ് അടയ്‌ക്കേണ്ടതില്ല. 

Also Read: 1 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപമോ മ്യൂച്വല്‍ ഫണ്ടോ? ഏതാണ് മികച്ചത്Also Read: 1 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപമോ മ്യൂച്വല്‍ ഫണ്ടോ? ഏതാണ് മികച്ചത്

ഓവര്‍ ലിമിറ്റ് ഫീസ്

ഓവര്‍ ലിമിറ്റ് ഫീസ്

കാര്‍ഡ് ഉടമയുടെ സാമ്പത്തിക ശേഷി അനുസരിച്ച് ഓരോ ക്രെഡിറ്റ് കാര്‍ഡിനും കമ്പനികള്‍ നിശ്ചിത ക്രെഡിറ്റ് ലിമിറ്റ് നിശ്ചയിക്കും. ഈ പരിധി വരെ മാത്രമെ കാര്‍ഡ് ഉടമയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് തുക ക്രെഡിറ്റ് കാര്‍ഡിനെക്കാള്‍ കൂടുതലായാല്‍ ഓവര്‍ ലിമിറ്റ് ഫീസ് അടയ്‌ക്കേണ്ടി വരും. ഓവര്‍ ലിമിറ്റ് തുകയുടെ 2.50 ശതമാനമാണ് മിക്ക കമ്പനികളും ഈടാക്കുന്നത്. കുറഞ്ഞത് 500 രൂപയും ഓവര്‍ ലിമിറ്റ് ഫീസായി ഈടാക്കും. 

Also Read: ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന്‍ സഞ്ചയ് പോളിസിയെ കുറിച്ച്Also Read: ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന്‍ സഞ്ചയ് പോളിസിയെ കുറിച്ച്

ഫോറിന്‍ കറന്‍സി മാര്‍ക്കപ്പ് ഫീ

ഫോറിന്‍ കറന്‍സി മാര്‍ക്കപ്പ് ഫീ

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്നവരാണെങ്കില്‍ ഫോറിന്‍ കറന്‍സി മാര്‍ക്കപ്പ് ഫീ നല്‍കേണ്ടി വരും. 1.99 ശതമാനം മുതല്‍ 3.55 ശതമാനം വരെ ഫോറിന്‍ കറന്‍സി മാര്‍ക്കപ്പ് ഫീസ് നല്‍കേണ്ടി വരും. തുടര്‍ച്ചയായി അന്താരാഷ്ട്ര ഇടപാട് നടത്തുന്നവരാണെങ്കില്‍ ഫ്രോക്‌സ് കാര്‍ഡുകളാണ് കൂടുതല്‍ സൗകര്യപ്പെടുക. ഫ്രോക്‌സ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് മാര്‍ക്ക് അപ്പ് ഫീസുകള്‍ ഈടാക്കുന്നില്ല.

ചരക്ക് സേവന നികുതി

ചരക്ക് സേവന നികുതി

എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും നികുതി നല്‍കേണ്ടതുണ്ട്. വാര്‍ഷിക ഫീസ്, പലിശ തിരിച്ചടവ്, ഇഎംഐ പ്രൊസസിംഗ് ഫീസ് എന്നിവയ്ക്ക് മുകളില്‍ ജിഎസ്ടി ഈടാക്കും.

Read more about: credit card
English summary

Credit Card Carving In; Know All These Charges And Penalties Before Using It; Details

Credit Card Carving In; Know All These Charges And Penalties Before Using It; Details, Read In Malayalam
Story first published: Thursday, January 26, 2023, 11:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X