മിനിമം ബാലൻസിനെ പേടിക്കേണ്ട; ഒരു ചാർജും ആവശ്യമില്ലാത്ത സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട് ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നം മാസത്തിൽ ആവറേജ് മന്ത്ലി ബാലൻസ് സൂക്ഷിക്കുക എന്നതാണ്. അത്യാവശ്യത്തിന് പണം മുഴുവൻ പിൻവലിച്ചാൽ ബാങ്ക് ബാലൻസ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കും. പിന്നീട് ഈ പിഴ അടച്ച് മാത്രമെ അക്കൗണ്ട് ഉപയോ​ഗിക്കാൻ സാധിക്കുകയുള്ളൂ.

ഒന്നിൽ കൂടുതൽ അക്കൗണ്ടുള്ളവരാണെങ്കിൽ ഇത്തരത്തിൽ നല്ലൊരു തുക മാസം ആവശ്യമായി വരും. ഇതോടൊപ്പം വർഷത്തിൽ ഈടാക്കുന്ന എടിഎം ചാർജുകൾ അടക്കം നിരവധി ചാർജുകൾ സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾ ബാങ്കിന് നൽകേണ്ടതുണ്ട്.

ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്

ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്

ഇത്തരം ചെലവുകളിൽ നിന്ന് രക്ഷനേടാനുള്ള വഴി റിസർവ് ബാങ്ക് കണ്ടെത്തി നൽകിയിട്ടുണ്ട്. മിനിമം ബാലന്‍സ് നൽകാതെ മറ്റു ചാർജുകളില്ലാതെ ഉപയോ​ഗിക്കാവുന്ന ഓപ്ഷനാണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ). എല്ലാ ബാങ്കുകളിലും ആരംഭിക്കാൻ സാധിക്കുന്ന ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിന് റിസര്‍വ് ബാങ്ക് മാര്‍ഗ നിര്‍ദ്ദേശം പ്രകാരം മിനിമം ബാലന്‍സ് ആവശ്യമില്ല. അക്കൗണ്ട് ആരംഭിക്കുന്നതിന് നിക്ഷേപവും ആവശ്യമില്ല.

പ്രത്യേകതകൾ

പ്രത്യേകതകൾ

ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് യഥാർഥത്തിൽ ഒരു സീറോ ബാലൻസ് സേവിം​ഗ്സ് അക്കൗണ്ടാണ്. ഒരു ബാങ്കില്‍ ഒരു ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് മാത്രമാണ് ആരംഭിക്കാനാവുക. അക്കൗണ്ട് ആരംഭിച്ച് 30 ദിവസത്തിനകം ബാങ്കിലെ സാധാരണ സേവിംഗ്സ് അക്കൗണ്ട് അവസാനിപ്പിക്കണം. ഒരാള്‍ക്ക് ഒന്നിലധികം ബാങ്കുകളില്‍ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് എടുക്കാം.

സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ പരിഗണനകള്‍ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിനും ലഭിക്കും. എടിഎം കാര്‍ഡുകള്‍ അടക്കമുള്ള സേവനങ്ങള്‍ക്ക് വാര്‍ഷിക ചാര്‍ജും ബാങ്ക് ഈടാക്കുകയില്ല.

Also Read: ഡെബിറ്റ് കാര്‍ഡിലെ റിവാര്‍ഡുകള്‍ വെറുതെ കളയുകയാണോ? പണമാക്കി മാറ്റി ഷോപ്പിം​ഗ് നടത്താം; എങ്ങനെ എന്നറിയാംAlso Read: ഡെബിറ്റ് കാര്‍ഡിലെ റിവാര്‍ഡുകള്‍ വെറുതെ കളയുകയാണോ? പണമാക്കി മാറ്റി ഷോപ്പിം​ഗ് നടത്താം; എങ്ങനെ എന്നറിയാം

പലിശ നിരക്ക്, മറ്റു ​ഗുണങ്ങൾ

പലിശ നിരക്ക്, മറ്റു ​ഗുണങ്ങൾ

ബാങ്ക് സേവിം​ഗ്സ് അക്കൗണ്ടിന് നൽകുന്ന പരി​ഗണനകൾ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിലും ലഭിക്കും. സേവിംഗ്സ് അക്കൗണ്ടിന് നൽകുന്ന പലിശ നിരക്ക് തന്നെയാണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിനും ലഭിക്കുക. അക്കൗണ്ട് ഉടമയക്ക് എടിഎം കം ഡെബിറ്റ് കാര്‍ഡും പാസ് ബുക്കും ലഭിക്കും. ഇതോടൊപ്പം സാധാരണ ലഭിക്കുന്ന ഓണ്‍ലൈന്‍ പണമിടപാടും ലഭിക്കും.

ഇവയ്ക്ക് പ്രത്യേക ചാര്‍ജ് ബാങ്കിന് ഈടാക്കാന്‍ സാധിക്കില്ല. ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമയ്ക്ക് ബാങ്കിൽ നിക്ഷേപം ആരംഭിക്കുന്നതിനും തടസങ്ങളില്ല.

Also Read: തിരക്ക് പിടിച്ച റോഡിലൂടെ ബൈക്കോടിക്കാറില്ലേ; ബൈക്കിന് ഇന്‍ഷൂറന്‍സ് എടുക്കും മുന്‍പ് ഇതൊന്ന് ശ്രദ്ധിക്കൂAlso Read: തിരക്ക് പിടിച്ച റോഡിലൂടെ ബൈക്കോടിക്കാറില്ലേ; ബൈക്കിന് ഇന്‍ഷൂറന്‍സ് എടുക്കും മുന്‍പ് ഇതൊന്ന് ശ്രദ്ധിക്കൂ

നിയന്ത്രണങ്ങൾ

നിയന്ത്രണങ്ങൾ

ചാ‌ർജുകളൊന്നും തന്നെ ഈടാക്കാത്തതിനൽ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ ചില പരിമിതികളുണ്ട്. പ്രധാനമായും പണം പിൻവലിക്കുന്നതിനാണ് ഈ നിയന്ത്രണം. നിക്ഷേപത്തിന് പരിധിയില്ലെങ്കിലും മാസത്തില്‍ 4 പിന്‍വലിക്കല്‍ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. എടിഎം വഴി പണം പിന്‍വലിക്കല്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ബ്രാഞ്ചിലെത്തിയുള്ള പണം പിന്‍വലിക്കല്‍, ഇഎംഐ അടക്കം ഏത് തരത്തിലായാലും നാല് തവണ മാത്രമെ മാസത്തില്‍ പിന്‍വലിക്കല്‍ അനുവദിക്കുകയുള്ളൂ.

എസ്ബിഐയിൽ എങ്ങനെ അക്കൗണ്ടെടുക്കാം

എസ്ബിഐയിൽ എങ്ങനെ അക്കൗണ്ടെടുക്കാം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രാജ്യത്തെ എല്ലാ ബ്രാഞ്ചിലും ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാനാകും. മിനിമം ബാലന്‍സിനും പരമാവധി ബാലന്‍സിനും പരിധിയില്ലാ എന്നതാണ് മറ്റൊരു പ്രത്യേകത. കെവൈസി രേഖകളുള്ള ആര്‍ക്കും ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. സംയുക്ത അക്കൗണ്ടും, വ്യക്തിഗത അക്കൗണ്ടും ആരംഭിക്കാം.

എസ്ബിഐ ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്

എസ്ബിഐയില്‍ ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നൊരാള്‍ക്ക് മറ്റു സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഉണ്ടാകാന്‍ പാടില്ല. സേവിംഗ്‌സ് അക്കൗണ്ട് ഉള്ളൊരാളാണെങ്കില്‍ ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ച് 30 ദിവസത്തിനുള്ളില്‍ അക്കൗണ്ട് അവസാനിപ്പിക്കണം. മാസത്തില്‍ നാല് സൗജന്യ പണം പിന്‍വലിക്കലാണ് ലഭിക്കുക.

എസ്ബിഐ എടിഎം, മറ്റു ബാങ്ക എടിഎം, ബാങ്ക് ബ്രാഞ്ച് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. എടിഎം കം ഡെബിറ്റ് കാര്‍ഡ് ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി ലഭിക്കും. ഇതിന് വാര്‍ഷിക മെയ്ന്റനന്‍സ് ചാര്‍ജ് ഈടാക്കില്ല. എന്‍എഫ്ടി/ ആര്‍ടിജിഎസ് സേവനങ്ങള്‍ സൗജന്യമായിരിക്കും. അക്കൗണ്ട് അവസാനിപ്പിക്കാനും ചാര്‍ജില്ല.

Read more about: savings account
English summary

Customers Can Open Basic Savings Bank Account That Will Not Charge Minimum Charges; Details

Customers Can Open Basic Savings Bank Account That Will Not Charge Minimum Charges; Details, Read In Malayalam
Story first published: Tuesday, December 13, 2022, 21:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X