പെട്ടന്ന് പണത്തിന്റെ അത്യാവശ്യം വന്നാല്‍ വായ്പകളിലേക്ക് പോകുന്നതാണ് മിക്കവരുടെയും ശീലം. അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ കയ്യില്‍ പണമില്ലാത്തതിനാല്‍ വായ്പകളല്ലാതെ മറ്റു വഴികളില്ല. എന്നാല്‍ കയ്യിലൊരു ചിട്ടിയുണ്ടെങ്കില്‍ ആവശ്യസമയത്ത് പണം ലഭിക്കും എന്നൊരു ഗുണമുണ്ട്. മാസത്തിലൊരു നിശ്ചിത തുക അടച്ച് ചിട്ടിയില്‍ ചേര്‍ന്നാല്‍ പണത്തിന് ആവശ്യമുള്ള സമയത്ത് വിളിച്ചെടുക്കാമെന്നതാണ് ചിട്ടിയുടെ പ്രധാന ഗുണം.
വിവിധ തുക മാസതവണകളായി വരുന്ന ചിട്ടികളുണ്ട്. ഇതിനാല്‍ തന്നെ ഓരോരുത്തര്‍ക്കും അടയ്ക്കാന്‍ സാധിക്കുന്ന തുക തിരഞ്ഞെടുത്ത് ചിട്ടിയില്‍ ചേരാം. സാധാരണക്കാര്‍ക്ക്, ദിവസം 100 രൂപ മാറ്റിവെച്ച് ഹ്രസ്വകാലം കൊണ്ട് 1 ലക്ഷം രൂപ നേടാന്‍ സാധിക്കുന്നൊരു ചിട്ടിയാണ് ചുവടെ പരിചയപ്പെടുത്തുന്നത്.
ചിട്ടി വിശദാംശങ്ങള്‍
2500 രൂപ മാസതവണയുള്ള 40 മാസ കാലയളവുള്ള 1 ലക്ഷം രൂപയുടെ സാധാരണ ചിട്ടിയില്‍ ദിവസ പിരിവ് സൗകര്യം ഉപയോഗിച്ചാല്‍ 25 ദിവസം അടയ്ക്കേണ്ടി വരുന്നത് 100 രൂപയാണ്. മാസത്തില്‍ 5 ദിവസം മാസ തവണ തെറ്റിയാലും വരെ ചിട്ടി മുടങ്ങില്ല. 40 മാസ ചിട്ടിയില്‍ 30 ശതമാനം വരെയാണ് പരമാവധി കിഴിവില്‍ ലേലം നടക്കുക.
625 രൂപ ലാഭ വിഹിതം ലഭിക്കുന്ന ഈ മാസങ്ങളില്‍ 1,875 രൂപ മാത്രം ചിട്ടിയിലേക്ക് അടച്ചാല്‍ മതി. ഇത്തരത്തില്‍ മാസത്തില്‍ 19 ദിവസം 100 രൂപ അടച്ചാല്‍ മതിയാകും. ആദ്യ മാസങ്ങളിലാകും പരമാവധി കിഴിവില്‍ ലേലം നടക്കുന്നത്. കാലാവധി വരെ 1875 രൂപയ്ക്കും 2500 രൂപയ്ക്ക്ും ഇടയിലുള്ള സംഖ്യയായിരിക്കും ചിട്ടയുടെ മാസ തവണ.
ചിട്ടി കൂടുതല്‍ ലാഭകരമാക്കാം
3 വര്‍ഷം 3 മാസമാണ് ചിട്ടിയുടെ കാലാവധി. 40 മാസത്തിന് ശേഷം ചിട്ടിപണം കൈപ്പറ്റുന്നൊരാള്ക്ക് ഫോര്‍മാന്‍സ് കമ്മീഷന് 5 ശതമാനം കിഴിച്ച് 95,000 രൂപയാണ് ലഭിക്കുക. 30 ശതമാനം ലേല കിഴിവില്‍ വിളിച്ചാല്‍ 70,000 രൂപ ലഭിക്കും. എന്നാല്‍ ചിട്ടി ആരംഭിച്ച് 1-2 വര്‍ഷത്തിന് ശേഷം ചിട്ടി വിളിക്കാന്‍ ആളില്ലാത്ത സമയത്ത് ലേലത്തില്‍ പങ്കെടുക്കണം.
ഈ സമയത്ത് ചുരുങ്ങിയ കിഴിവില്‍ ചിട്ടി ലഭിക്കും. 1000 രൂപ കിഴിവില്‍ 94,000 രൂപയ്ക്ക് വിളിച്ചെടുത്ത ചിട്ടി സ്ഥിര നിക്ഷേപമിട്ടാല്‍ 6500രൂപയോളം ലഭിക്കുകയും ചെയ്യും.
അടവ് മുടങ്ങിയാല്‍
100 രൂപയാണ് ദിവസം അടയ്ക്കേണ്ടത്. ഈ തുക അടയ്ക്കാിരുന്നാല് എന്താണ് സംഭവിക്കുനയെന്ന് നോക്കാം. മാസ തവണ മുടങ്ങുമ്പോള്‍ കെഎസ്എഫ്ഇ ചിട്ടി അംഗങ്ങളില്‍ നിന്ന് പിഴ ഈടാക്കും. ലേലം വിളിച്ചെടുക്കാത്ത ചിട്ടിയില്‍ മുടങ്ങിയ തവണ സംഖ്യയുടെ 9 ശതമാനവും വിളിച്ചെടുത്ത ചിട്ടിയില്‍ 12 ശതമാനവും പിഴ ഈടാക്കും. മാസ തവണയ്ക്ക് മുകളിലാണ് പിഴ ഈടാക്കുക. വിളിച്ചെടുത്ത ചിട്ടിയില്‍ മാസ തവണ മുടങ്ങിയാല്‍ ലാഭ വിഹിതവും മുടങ്ങും.
ബാങ്ക് നിക്ഷേപത്തിലെ വ്യത്യാസം
ഇതേ തുകയ്ക്ക് ആവര്‍ത്തന നിക്ഷേപം ചേര്‍ന്നാലും നേട്ടമല്ലേ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ബാങ്ക് നിക്ഷേപമാണെങ്കില്‍ മാസത്തില്‍ കൃത്യമായി ഒരേ തുക ബാങ്കില്‍ അടച്ചു വരണം. ചിട്ടിയില്‍ ലാഭ വിഹിതം കുറച്ചുള്ള തുകയാണ് അടയ്ക്കേണ്ടത്. ഇതോടൊപ്പം പണത്തിന് അവശ്യമുള്ള സമയത്ത് പിന്‍വലിക്കുമ്പോള്‍ ബാങ്കില്‍ നിന്ന് അടച്ച തുക മാത്രമെ തിരികെ ലഭിക്കുകയുള്ളൂ.
എന്നാല്‍ ചിട്ടിയില്‍ വിളിച്ചെടുക്കാന്‍ സൗകര്യമുള്ളതിനാല്‍ ജാമ്യം നല്കി അടച്ചതിനേക്കാള്‍ തുക സ്വന്തമാക്കാം. ചെറിയ സംഖ്യയുടെ ചിട്ടിയായതിനാൽ സ്വർണം ജാമ്യം നൽകി തുക സ്വന്തമാക്കാവുന്നതാണ്. സാലറി സർട്ടിഫിക്കറ്റ്, വസ്തു, ഇൻഷൂറൻസ് പോളസി, ബാങ്ക് ഗ്യാരണ്ടി തുടങ്ങിയവ ചിട്ടിക്ക് ജാമ്യമായി സ്വീകരിക്കും.
അടവ് മുടങ്ങിയാല്‍
100 രൂപയാണ് ദിവസം അടയ്ക്കേണ്ടത്. ഈ തുക അടയ്ക്കാിരുന്നാല് എന്താണ് സംഭവിക്കുനയെന്ന് നോക്കാം. മാസ തവണ മുടങ്ങുമ്പോള്‍ കെഎസ്എഫ്ഇ ചിട്ടി അംഗങ്ങളില്‍ നിന്ന് പിഴ ഈടാക്കും. ലേലം വിളിച്ചെടുക്കാത്ത ചിട്ടിയില്‍ മുടങ്ങിയ തവണ സംഖ്യയുടെ 9 ശതമാനവും വിളിച്ചെടുത്ത ചിട്ടിയില്‍ 12 ശതമാനവും പിഴ ഈടാക്കും. മാസ തവണയ്ക്ക് മുകളിലാണ് പിഴ ഈടാക്കുക. വിളിച്ചെടുത്ത ചിട്ടിയില്‍ മാസ തവണ മുടങ്ങിയാല്‍ ലാഭ വിഹിതവും മുടങ്ങും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
