നിങ്ങളറിഞ്ഞിരിക്കേണ്ട വിവിധതരം പെയ്‌മെന്റ് കാര്‍ഡുകള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, പ്രീപെയ്ഡ് കാര്‍ഡുകള്‍, ഇലക്ട്രോണിക് കാര്‍ഡുകള്‍ എന്നിങ്ങനെ നാല് തരത്തിലുള്ള കാര്‍ഡുകളാണ് സാധാരണയായി ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത്. ഇഷ്യൂ ചെയ്യുന്നതെങ്ങനെ, ഉപയോഗം, കാര്‍ഡ് ഉടമ പണമടയ്ക്കുന്ന രീതി എന്നിങ്ങനെ അവയെ തരംതിരിക്കാവുന്നതാണ്.

 

അക്കൗണ്ടില്‍ നിന്നും തട്ടിപ്പുകാര്‍ പണം കൊണ്ടുപോകാതിരിക്കാന്‍ ഇവ ശ്രദ്ധിയ്ക്കാം; മുന്നറിയിപ്പുമായി എസ്ബിഐ

ഈ കാര്‍ഡുകളെല്ലാം തന്നെ പണം നല്‍കുന്ന രീതിയില്‍ വ്യത്യസ്തമാണ്. ചില കാര്‍ഡുകള്‍ നേരിട്ട് നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുമ്പോള്‍ ചിലത് നിങ്ങളെ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാക്കുവാന്‍ സഹായിക്കുന്നു. അങ്ങനെ പ്രത്യേകതകള്‍ ഓരോന്നിനും ഓരോന്നാണ്. ഈ വിവിധ കാര്‍ഡുകളെക്കുറിച്ചും അവയുടെ സവിശേഷതകളും ഓരോന്നും എങ്ങനെ ഉപയോഗിക്കണമെന്നും ഇനി നമുക്കൊന്ന് നോക്കാം.

നികുതി ലാഭിക്കുവാന്‍ നിങ്ങള്‍ക്കായിതാ 10 മാര്‍ഗങ്ങള്‍

ഡെബിറ്റ് കാര്‍ഡ്

ഡെബിറ്റ് കാര്‍ഡ്

നിങ്ങളുടേ പേരില്‍ ഒരു സേവിംഗ്‌സ് അക്കൗണ്ട് ഉണ്ട് എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് നല്‍കിയിട്ടുണ്ടാകും. ഡെബിറ്റ് കാര്‍ഡുകള്‍ സേവിംഗ്‌സ് അക്കൗണ്ടുകളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നവയാണ്. വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും ക്രെഡിറ്റ് നെറ്റുവര്‍ക്കുമായി ചേര്‍ന്നാണ് സാധാരണയായി ഡെബിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഭവന വായ്പ; പലിശ നിരക്ക്, വായ്പാ യോഗ്യത, കാലാവധി തുടങ്ങി നിങ്ങള്‍ അറിയേണ്ടതെല്ലാം

പല രാജ്യങ്ങളിലും സ്ഥലങ്ങളിലും നിങ്ങളുടെ കാര്‍ഡുകള്‍ ഒരു പണമടയ്ക്കല്‍ ഉപാധിയായി സ്വീകരിക്കപ്പെടുമെന്നാണ് നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിന് പുറത്തു പതിപ്പിച്ചിരിക്കുന്ന ക്രെഡിറ്റ് നെറ്റുവര്‍ക്കുകളുടെ പേരിനാല്‍ അര്‍ഥമാക്കുന്നത്. എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗത്തിലൂടെ നിങ്ങള്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ നേടുവാന്‍ സാധിക്കുകയില്ല.

കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ്

ബാങ്കുകളും ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യാറുണ്ട്. പിഒഎസ് ടെര്‍മിനലുകളിലും ഇ കൊമേഴ്‌സ് പ്ലാറ്റുഫോമുകളിലും നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉത്പ്പന്നങ്ങളും സേവനങ്ങളും വാങ്ങിക്കുവാന്‍ സാധിക്കും. ബില്ലുകള്‍ യഥാസമയം അടയ്ക്കുകയാണെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുവാന്‍ ഈ കാര്‍ഡുകള്‍ സഹായിക്കും. രാജ്യത്തിനകത്തും വിദേശത്തും ഉപയോഗിക്കുവാന്‍ സാധിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളുണ്ട്.

വാതില്‍പ്പടി ബാങ്കിംഗ്‌സേവനം ഉപയോഗപ്പെടുത്തും മുമ്പ് ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് പ്രത്യേകതകള്‍

ക്രെഡിറ്റ് കാര്‍ഡ് പ്രത്യേകതകള്‍

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുവാനും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. എന്നാല്‍ നിങ്ങള്‍ പിന്‍വലിക്കുന്ന തുകയെ അടിസ്ഥാനമാക്കി നേരത്തേ തന്നെ നിങ്ങളില്‍ നിന്ന് ചാര്‍ജ് ഈടാക്കുന്നതിനാല്‍ അത്തരത്തില്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുമ്പോഴുള്ള നിബന്ധനകള്‍ക്ക് അനുസരിച്ച് ബാങ്ക് അക്കൊണ്ടുകളിലേക്കോ, ഡെബിറ്റ് കാര്‍ഡുകളിലേക്കോ, മറ്റ് ക്രെഡിറ്റ് കാര്‍ഡുകളിലേക്കോ പ്രീപെയ്ഡ് കാര്‍ഡുകളിലേക്കോ പണം കൈമാറ്റം ചെയ്യുവാനും ക്രെഡിറ്റു കാര്‍ഡുകള്‍ ഉപയോഗിച്ചു സാധിക്കും.

പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?

പ്രീപെയ്ഡ് കാര്‍ഡ്

പ്രീപെയ്ഡ് കാര്‍ഡ്

കാര്‍ഡ് ഉടമ മുന്‍കൂറായി നല്‍കുന്ന തുകയ്ക്ക് മേലാണ് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളപം പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുന്നത്. നല്‍കിയിരിക്കുന്ന തുക വാലറ്റുകളിലോ ഏതെങ്കിലും തരത്തിലുള്ള കാര്‍ഡുകളിലോ ഉപയോഗിക്കാം. പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുവാനോ പിഒഎസുകളില്‍ നിന്നും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഉത്പ്പന്നങ്ങളും സേവനങ്ങളും വാങ്ങിക്കുവാന്‍ സാധിക്കും. പ്രീ പെയ്ഡ് കാര്‍ഡുകള്‍ സെമി ക്ലോസ്ഡ് കാര്‍ഡുകളായിരിക്കും.

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

ഇലക്ട്രോണിക് കാര്‍ഡ്

ഇലക്ട്രോണിക് കാര്‍ഡ്

ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടിന് മേല്‍ ഇഷ്യൂ ചെയ്യുന്ന ഡെബിറ്റ് കാര്‍ഡിന് സമാനമായ കാര്‍ഡുകളാണ് ഇലക്ട്രോണിക് കാര്‍ഡുകള്‍. ആഭ്യന്തര ഡിജിറ്റല്‍ ഇടപാടുകള്‍ ഈ കാര്‍ഡുകള്‍ വഴി സാധ്യമാണ്.

Read more about: card
English summary

debit cards to electronic cards; know the features of different types payment cards and its uses | നിങ്ങളറിഞ്ഞിരിക്കേണ്ട വിവിധതരം പെയ്‌മെന്റ് കാര്‍ഡുകള്‍ ഇവയാണ്

debit cards to electronic cards; know the features of different types payment cards and its uses
Story first published: Thursday, July 22, 2021, 15:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X