ഭവന വായ്പയായി പിൻവലിച്ചത് 80 ലക്ഷം; ഇഎംഐ അടയ്ക്കേണ്ടത് 1 കോടിക്ക്! ശ്രദ്ധിച്ചില്ലെങ്കിൽ കാശ് പോകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് വെയ്ക്കുക എന്നത് ഓരോരുത്തരും ജീവിതത്തിലെ പ്രധാന നിമിഷങ്ങളായാണ് കാണുന്നത്. ചെലവ് ഉയർന്നു നിൽക്കുന്നതിനാൽ വരുമാനം കൊണ്ട് മാത്രം വീട് പണി തീർക്കുക എന്നത് എളുപ്പം നടക്കുന്ന കാര്യമല്ല. ഇതിനാൽ ഭവന വായ്പകളെയാണ് എല്ലാവരും ആശ്രയിക്കുന്നത്. ദീർഘകാലത്തേക്ക് അടച്ച് പോകേണ്ടതും വലിയ തുകയുടെ വായ്പയായതിനാലും ശ്രദ്ധ തെറ്റിയാൽ വലിയ തുക നഷ്ടം വരാം. ഉത്തരത്തിലുള്ള ഒരു ഉദാഹരണമാണ്. തൃശൂരിലുള്ള ബിസിനസുകാരനായ ഇമ്മാനുവേലിന് സംഭവിച്ചത്. 

ഭവന വായ്പ

ഒരു പൊതുമേഖലാ ബാങ്കിനെയാണ് ഇദ്ദേഹം ഭവന വായ്പയ്ക്കായി തിരഞ്ഞെടുത്തത്. 1 കോടി രൂപ വായ്പയ്ക്കായി അപേക്ഷിച്ചപ്പോള്‍ ബാങ്ക് വായ്പ അനുവദിച്ചെങ്കിലും വിതരണം ചെയ്തത് 80 ലക്ഷം രൂപയാണ്. 80 ലക്ഷം രൂപ ഉപയോ​ഗിച്ചതിനാൽ ഈ തുകയ്ക്കുള്ള ഇഎംഐയാണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാൽ അടയ്‌ക്കേണ്ടി വന്നത് ബാങ്ക് അനുവദിച്ച 1കോടി രൂപയ്ക്ക് മുകളിലാണ്. വായ്പ അടവ് പരിശോധിച്ചപ്പോള്‍ കണ്ട ഈ മാറ്റം ബാങ്കില്‍ പരാതിയായി നല്‍കിയപ്പോഴാണ് ബാങ്ക് തിരുത്തിയത്.

ഇഎംഐ വീണ്ടും കണക്കുകൂട്ടി 80 ലക്ഷത്തിന് മുകളില്‍ കണക്കാക്കി. ഇത്തരത്തില്‍ ശ്രദ്ധിക്കാതിരുന്നാല്‍ വലിയ തുകയുടെ നഷ്ടം സംഭവിക്കാന്‍ ഓരോ വായ്പയിലും സാധ്യതയുണ്ട്. എന്തുകൊണ്ടാണ് ബാങ്കുകള്‍ ഇത്തരത്തില്‍ വായ്പയ്ക്ക് പലിശ കണക്കാക്കുന്നതെന്നും എങ്ങനെ മറികടക്കാമെന്നും നോക്കാം.

ഭവന വായ്പ അനുമതി പത്രം

ഭവന വായ്പ അനുമതി പത്രം

ഭവന വായ്പയെടുക്കുന്നയാള്‍ക്ക് ബാങ്ക് നല്‍കുന്ന ഔദ്യോഗിക രേഖയാണ് ഭവന വായ്പ അനുമതി പത്രം. അംഗീകരിച്ച വായ്പയുടെ വിവരങ്ങളും അനുവദിച്ച തുക, വായ്പയുടെ മറ്റു നിബന്ധനകള്‍ എന്നിവ ഈ രേഖയിലുണ്ടാകും. വായ്പയെടുത്തയാളുടെ ക്രെഡിറ്റ് ഹിസ്റ്ററി, വരുമാന സ്രോതസ് എന്നിവ അടിസ്ഥാനമാക്കിയാണ് ഭവന വായപയുടെ അനുമതി പത്രം നല്‍കുന്നത്.

Also Read: മുടങ്ങില്ല ഈ പെൻഷൻ; മാസം 5,000 രൂപ നിക്ഷേപിക്കാനുണ്ടോ? 2 ലക്ഷം പെന്‍ഷന്‍ വാങ്ങാന്‍ വകുപ്പുണ്ട്Also Read: മുടങ്ങില്ല ഈ പെൻഷൻ; മാസം 5,000 രൂപ നിക്ഷേപിക്കാനുണ്ടോ? 2 ലക്ഷം പെന്‍ഷന്‍ വാങ്ങാന്‍ വകുപ്പുണ്ട്

കാലാവധി

ഇതിന് പരിമിതമായ കാലാവധി മാത്രമാണുള്ളത്. 30 ദിവസം മുതല്‍ മൂന്ന് മാസം വരെ ഓരോ ബാങ്ക് അനുസരിച്ചും കാലാവധിയുണ്ടാകും. കാലാവധി തീര്‍ന്നാല്‍ വീണ്ടും അനുമതി പത്രം നേടാം. അനുമതി പത്രത്തിലുള്ള തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് വായ്പയായി പിന്‍വലിക്കാനാകും. തുക പിന്‍വലിക്കുന്ന സമയത്ത് വായ്പ കരാറില്‍ ഒപ്പിടണം. 

Also Read: ആശങ്ക വേണ്ട; നടന്ന് തളരേണ്ട; പാസ്പോർട്ട് എടുക്കാൻ തൊട്ടടുത്ത പോസ്റ്റ് ഓഫീസ് മതി; എളുപ്പ വഴിയിതാAlso Read: ആശങ്ക വേണ്ട; നടന്ന് തളരേണ്ട; പാസ്പോർട്ട് എടുക്കാൻ തൊട്ടടുത്ത പോസ്റ്റ് ഓഫീസ് മതി; എളുപ്പ വഴിയിതാ

തുക അനുവദിക്കുന്നത് എങ്ങനെ

തുക അനുവദിക്കുന്നത് എങ്ങനെ

ഭവന വായപ അനുവദിച്ചാല്‍ ബാങ്കുകള്‍ തുക വായ്പയെടുത്തയാളുടെ അക്കൗണ്ടിലേക്കോ ബില്‍ഡറുടെ അക്കൗണ്ടിലേക്കോ ആണ് ക്രെഡിറ്റ് ചെയ്യുന്നത്. വായ്പകാരൻ ഇതിനോടകം കരാറുകാരന് പണം നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യം തെളിവ് സഹിതം സമർപ്പിച്ചാൽ വായപകാരന്റെ അക്കൗണ്ടിലേക്ക് തുക വിതരണം ചെയ്യും. നിര്‍മാണത്തിലിരിക്കുന്ന വീട് വാങ്ങുന്നൊരാള്‍ക്ക് നിര്‍മാണ ഘട്ടം അനുസരിച്ച് പകുതിയായോ മുഴുവനായോ തുക അനുവദിക്കും.

ഇഎംഐ കണക്കാക്കുന്നത് എങ്ങനെ

ഇഎംഐ കണക്കാക്കുന്നത് എങ്ങനെ

ബാങ്ക് ഭവന വായ്പ അനുമതി പത്രത്തില്‍ അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ തുക വായ്പയായി പിന്‍വലിച്ചാല്‍ ഇഎംഐ കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം. എച്ച്ഡിഎഫ്‌സി്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹോം ഫസ്റ്റ് ഫിനാന്‍സ് തുടങ്ങിയ ബാങ്കുകള്‍ വിതരണം ചെയ്ത തുകയ്ക്ക് മുകളിലാണ് പലിശ കണക്കാക്കുന്നത്.

എന്നാല്‍ ചില ബാങ്കുകള്‍ അനുവദിച്ച തുകയ്ക്ക് മുകളില്‍ ഇഎംഐ കണക്കാക്കുന്നത്. ഉദാഹരണത്തിന് വായ്പയെടുത്തൊരാള്‍ 80 ശതമാനം തുക പിന്‍വലിച്ചാലും മുഴുവന്‍ തുകയ്ക്കും ഇഎംഐ കണക്കാക്കുന്ന ബാങ്കുകളുമുണ്ട്, ഇവയ്ക്കെതിരെ പരാതി നൽകാം.

എവിടെ പരാതി നൽകും

എവിടെ പരാതി നൽകും

ഇത്തരത്തില്‍ ബാങ്ക് തെറ്റായ രീതിയില്‍ വായ്പയ്ക്ക് ഇഎംഐ കണക്കാക്കിയാല്‍ പരാതി സമര്‍പ്പിക്കാം. ബ്രാഞ്ചിന് പരിഹരിക്കാന്‍ സാധിക്കാത്ത പരാതിയാണെങ്കില്‍ പരാതി പരിഹാര ഓഫീസറെ കണ്ട് പ്രശനം അവതരിപ്പിക്കാം. ബാങ്ക് ഇതര ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും വായ്പ നല്‍കുന്നുണ്ട്. ഇവയിലുണ്ടാകുന്ന പരാതികൾക്ക് ഇന്ത്യയിലെ ഹൗസിം​ഗ് ഫിനാൻസ് കമ്പനികളുടെ റെ​ഗുലേറ്ററി ബോഡിയായ നാഷണൽ ഹൗസിം​ഗ‌് ബാങ്കിനെ സമീപിക്കാം.

Read more about: home loan
English summary

Did You Know Some Banks Calculate Home Loan EMI On Sanctioned Amount And Not In Disbursed Amount

Did You Know Some Banks Calculate Home Loan EMI On Sanctioned Amount And Not In Disbursed Amount, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X