അറിയില്ലെന്ന കാരണം കൊണ്ട് നഷ്ടപ്പെടരുത്; എല്ലാവർക്കും ലഭിക്കുന്ന 10 സൗജന്യ ഇൻഷൂറൻസുകൾ; നേട്ടം 50 ലക്ഷം വരെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഖകരമായൊരു ജീവിത സാഹചര്യത്തിൽ എന്തിനാണ് ഇൻഷൂറൻസ് എന്ന് തോന്നിയേക്കാം. അപകട സമയത്തുള്ള താങ്ങാണ് എന്നും ഇൻഷൂറൻസ്. പണം നൽകി വാങ്ങാവുന്ന നിരവധി ഇൻഷൂറൻസ് ഉത്പ്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്. എന്നാൽ ആഡ്-ഓൺ ഇൻഷൂറൻസ് നൽകുന്ന വിവിധ മേഖലകൾ ഇന്നുണ്ട്.

ഏതൊരു വ്യക്തിയും നിത്യജീവിതത്തിൽ ഉപയോ​ഗിക്കുന്ന നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്ന വസ്തുക്കൾ പോലും വലിയ തുകയുടെ ഇൻഷൂറൻസ് ഒളിഞ്ഞിരിപ്പുണ്ട്. സൗജന്യമായി ലഭിക്കുന്ന ഇത്തരം ഇൻഷൂറൻസുകൾ അറിഞ്ഞില്ലെന്ന കാരണത്താൽ നഷ്ടപ്പെടുത്തേണ്ട. ഇത്തരത്തിലുള്ള 10 ഇൻഷൂറൻസുകൾ ഇവിടെ പരിചയപ്പെടാം. 

ഇന്‍പ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ്

1. ഇന്‍പ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ്

എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഉടമകള്‍ക്ക് 6 ലക്ഷത്തിന്റെ സൗജന്യ ഇന്‍ഷൂറന്‍സുണ്ട്. ഇപിഎഫ് അംഗത്തിന്റെ മരണ ശേഷം കുടുംബത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായമായാണ് ഈ ഇന്‍ഷൂറന്‍സ് ലഭിക്കുക. കമ്പനി ഉടമയുടെ വിഹിതത്തില്‍ നിന്ന് 0.50 ശതമാനം ഇന്‍പ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സിലേക്ക് മാറ്റും.

2. വീട്ടുപകരണങ്ങളുടെ ഇന്‍ഷൂറന്‍സ്

വീട്ടുപകരണങ്ങളായ റഫ്രിഡ്ജറേറ്റര്‍, ടെലിവിഷന്‍, വാഷിംഗ് മെഷിന്‍ തുടങ്ങിയവയ്ക്ക് നിര്‍മാതാക്കള്‍ തന്നെ ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്. മെക്കാനിക്കലോ ഇലക്ട്രിക്കലോ ആയ തകരാറുകള്‍ക്കാണ് ഇന്‍ഷൂറന്‍സ്. ഇവ വാറണ്ടിയില്‍ നിന്നും വ്യത്യസ്തമാണ്. സൗജന്യമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഇന്‍ഷൂറന്‍സ് തുക ഉത്പ്പന്നത്തിന്റെ വിലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും.

3. മൊബൈല്‍ ഫോണ്‍ കവര്‍

3. മൊബൈല്‍ ഫോണ്‍ കവര്‍

എല്ലാ മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികളും ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്. മോഷണം മറ്റ് അപകടങ്ങള്‍ എന്നിവ വഴി ഫോണ്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിച്ചാലോ ആണ് ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. സര്‍വീസ് പ്രൊവൈഡര്‍മാരും ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്.

എയര്‍ടെല്‍ ഉപഭോക്താക്കളില്‍ നിശ്ചിത തുകയുടെ എസ്ടിവി റീചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് വരിക്കാര്‍ക്ക് പ്രതിമാസം 4 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷ എയര്‍ടെല്‍ നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ലൈ് ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഈ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. 

Also Read: നവംബറില്‍ രണ്ടാം തവണയും ഈ ബാങ്ക് പലിശ വര്‍ധിപ്പിച്ചു; ഇനി 9% ആദായം അക്കൗണ്ടിലെത്തുംAlso Read: നവംബറില്‍ രണ്ടാം തവണയും ഈ ബാങ്ക് പലിശ വര്‍ധിപ്പിച്ചു; ഇനി 9% ആദായം അക്കൗണ്ടിലെത്തും

4. എല്‍പിജി ഇന്‍ഷൂറന്‍സ് കവര്‍

4. എല്‍പിജി ഇന്‍ഷൂറന്‍സ് കവര്‍

ഡീലർമാരിൽ രജിസ്റ്റര്‍ ചെയ്ത എല്ലാ എല്‍പജി ഉപഭോക്താക്കള്‍ക്കും കുടുംബത്തിനും എല്‍പിജി അപകട ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. എല്‍പിജി സിലിണ്ടര്‍ വഴിയുണ്ടാകുന്ന അപകടങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക. അപകട വിവരം ആദ്യം പോലീസിലും പിന്നീട് ഗ്യാസ് വിതരണക്കാര്‍ക്ക് എഴുതി അറിയിക്കുകയും വേണം. ഗ്യാസ് ഡീലര്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസത്തില്‍ നടന്ന അപകടങ്ങള്‍ക്ക് മാത്രമാണ് പരിരക്ഷ ലഭിക്കുക. 

Also Read: വർഷത്തിൽ 399 രൂപ നിക്ഷേപിക്കൂ; ചെലവ് വരുമ്പോൾ താങ്ങുണ്ടാകും; നേടാം 10 ലക്ഷത്തിന്റെ അപകട ഇൻഷൂറൻസ്Also Read: വർഷത്തിൽ 399 രൂപ നിക്ഷേപിക്കൂ; ചെലവ് വരുമ്പോൾ താങ്ങുണ്ടാകും; നേടാം 10 ലക്ഷത്തിന്റെ അപകട ഇൻഷൂറൻസ്

5. തീവണ്ടി യാത്ര

5. തീവണ്ടി യാത്ര

ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആർസിടിസി) തീവണ്ടി യാത്രയ്ക്ക് ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്. ഓണ്‍ലൈനായി ഐആര്‍സിടിസി വഴി ടിക്കറ്റെടുക്കുമ്പോഴാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക. യാത്രയ്ക്കിടെ ബാഗ് മോഷണത്തിന് പോലും ഈ ഇന്‍ഷൂറന്‍സ് വഴി പണം ക്ലെയിം ചെയ്യാം. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ വില പിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇന്‍ഷൂറന്‍സ് കവറേജുണ്ട്. 

Also Read: ക്രെഡിറ്റ് കാര്‍ഡ് ആഗ്രഹം മനസിലുണ്ടോ? ഇനി അപേക്ഷ തള്ളിപോകില്ല; ക്രെഡിറ്റ് കാര്‍ഡ് കിട്ടാൻ ഇതാണ് വഴിAlso Read: ക്രെഡിറ്റ് കാര്‍ഡ് ആഗ്രഹം മനസിലുണ്ടോ? ഇനി അപേക്ഷ തള്ളിപോകില്ല; ക്രെഡിറ്റ് കാര്‍ഡ് കിട്ടാൻ ഇതാണ് വഴി

6. സീറോ ലയബിലിറ്റി കാര്‍ഡ്‌

6. സീറോ ലയബിലിറ്റി കാര്‍ഡ്‌

വിസ, മാസ്റ്റര്‍ കാര്‍ജ് ഉടമകള്‍ക്ക് വിവിധ ബാങ്കുകള്‍ സീറോ ലയബിലിറ്റ് പരിരക്ഷ നല്‍കുന്നുണ്ട്. കാര്‍ഡ് മോഷ്ടിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്ത് ഉണ്ടാകുന്ന ധനനഷ്ടങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ്. കാര്‍ഡ് മോഷണ ശേഷം ഡെബിറ്റ് കാര്‍ഡില്‍ നടക്കുന്ന ഇടപാട് വഴി നഷ്ടപ്പെട്ട തുക തിരികെ ലഭിക്കും. ഇന്‍ഷൂറന്‍സിനായി ബാങ്ക് അധിക തുക ഈടാക്കില്ല.


7. ബാങ്ക് നിക്ഷേപം

രാജ്യത്തെ എല്ലാ ബാങ്കുകളിലെയും ഉപഭോക്താക്കളുടെം നിക്ഷേപം ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. ഇത് സൗജന്യമായി ലഭിക്കുന്നൊരു പരിരക്ഷയാണ്. ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ എന്ന റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയാണ് ഇന്‍ഷൂറന്‍സ് നല്‍കുന്നത്. നിക്ഷേപത്തിന് 5 ലക്ഷം വരെ പരിരക്ഷ ലഭിക്കും.

8. പിഎം ജന്‍ ധന്‍ ജോയന

8. പിഎം ജന്‍ ധന്‍ ജോയന

പ്രധാനമന്ത്രി ജന്‍ധന്‍ യോജന വഴി ബാങ്ക് അക്കൗണ്ട് എടുക്കുന്നവര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ടും റൂപ്പേ ഡെബിറ്റ് കാര്‍ഡും ലഭിക്കും. ഡെബിറ്റ് കാര്‍ഡില്‍ 1 ലക്ഷത്തിന്റെ സൗജന്യ അപകട ഇന്‍ഷൂറന്‍സ് പരിരക്ഷയും 30,000രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും.

9. റൂപേ കാര്‍ഡ്

വിസാ, മാസ്റ്റര്‍ കാര്‍ഡിനുള്ള ഇന്ത്യന്‍ ബദലാണ് റൂപേ കാര്‍ഡ്. റൂപേ കാര്‍ഡ് ഉടമകള്‍ക്ക് 2 ലക്ഷം വരെ സൗജന്യ അപകട മരണ ഇന്‍ഷൂറന്‍സ് ലഭിക്കും.

10. മ്യൂച്വൽ ഫണ്ട് ഇൻഷൂറൻസ്

10. മ്യൂച്വൽ ഫണ്ട് ഇൻഷൂറൻസ്

മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി വഴി നിക്ഷേപിക്കുന്നവര്‍ക്ക് പരമാവധി 50 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് ലഭിക്കും. ഇന്‍ഷൂറന്‍സ് തുക മാസ എസ്‌ഐപിയെ ആശ്രയിച്ചിരിക്കും. ഓരോ വര്‍ഷത്തിലും ഇന്‍ഷൂറന്‍സ് തുക വ്യത്യാസപ്പെട്ടിരിക്കും. ഇതിനായി നിക്ഷേപകരില്‍ നിന്ന് അധിക തുക ഈടാക്കുന്നില്ല. ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ കുറഞ്ഞത് 3 വര്‍ഷം എസ്‌ഐപി തുടരണം.

Read more about: insurance
English summary

Did You Know These 10 Free Inbuild Insurance Cover That Gives Up To 50 Lakhs Cover

Did You Know These 10 Free Inbuild Insurance Cover That Gives Up To 50 Lakhs Cover
Story first published: Saturday, November 19, 2022, 12:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X