വായ്പ എടുക്കാൻ ഒരുങ്ങുന്ന സര്‍ക്കാർ; പണം കൊടുത്ത് നേടാം ഉയർന്ന പലിശ; അറിയാം സ്റ്റേറ്റ് ഡെവലപ്മെന്റ് ലോൺ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമ്പരാ​ഗത സ്ഥിര നിക്ഷേപങ്ങളെ മാത്രം ആശ്രയിക്കുന്നവർ മുതൽ ഓഹരി വിപണിയിലും ക്രിപ്റ്റോയിലും പണം നിക്ഷേപിച്ചവരുടെ നാടാണ്. ഇക്കാലത്ത് നിരവധി നിക്ഷേപ മാര്‍ഗങ്ങളിള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. ഇതിൽ പലതിനെയും പറ്റി ധാരണയില്ലാത്തതാണ് നിക്ഷേപകരുടെ പോരായ്മ. സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവരിൽ റിസ്കെടുക്കാതെ നിക്ഷേപിക്കാവുന്ന നിരവധി പുതിയ നിക്ഷേപ മാർ​ഗങ്ങളുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ജനകീയമായ നിക്ഷേപ മാര്‍ഗത്തിലൊന്നാണ് എസ്ഡിഎല്‍ അഥവാ സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണ്‍.

രാജ്യത്തെ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ പുറത്തിറക്കുന്ന ബോണ്ടുകളാണ് സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണുകള്‍. ഇതിനാൽ തന്നെ സുരക്ഷിതത്വത്തെ പറ്റി ചിന്തിക്കേണ്ടതില്ല. റിസർവ് ബാങ്ക് മേൽനോട്ടത്തിൽ നടക്കുന്നതിനാൽ സുതാര്യതയും നിക്ഷേപം ഉറപ്പു നൽകുന്നു. വളരെ എളുപ്പത്തിൽ റിസർവ് ബാങ്ക് വഴി ഓൺലൈനായി നടത്താവുന്ന നിക്ഷേപമാണിത്. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.

എന്താണ് സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണുകൾ

എന്താണ് സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണുകൾ

കേരളം വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഈയിടെ വാർത്തകളുണ്ടായിരുന്നു. എപ്പോഴാണ് സംസ്ഥാനങ്ങൾ വായ്പയിലേക്ക് പോകുന്നത്. ചെലവ് വരവിനേക്കാള്‍ കൂടുതലാകുന്നതാണ് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നത്. ഈ ധനകമ്മി പരിഹരിക്കാനാണ് സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണിലൂടെ സംസ്ഥാനങ്ങൾ പണ സമാഹരണം നടത്തുന്നത്.

സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണുകളിലൂടെ സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് അര്‍ധ വര്‍ഷ ഇടവേളകളില്‍ പലിശ നല്‍കുകയാണ് ചെയ്യുന്നത്. കാലാവധിയില്‍ നിക്ഷേപിച്ച തുക പൂര്‍ണമായും തിരികെ ലഭിക്കും. സാധാരണയായി 10 വര്‍ഷമാണ് സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണുകളുടെ കാലാവധി. 

Also Read: ബാങ്ക് അക്കൗണ്ടിന് അനക്കമില്ലെങ്കിൽ പണം ആർബിഐയിലേക്ക്; ഡീഫ് അക്കൗണ്ടിലെ തുക എങ്ങനെ തിരിച്ചെടുക്കാംAlso Read: ബാങ്ക് അക്കൗണ്ടിന് അനക്കമില്ലെങ്കിൽ പണം ആർബിഐയിലേക്ക്; ഡീഫ് അക്കൗണ്ടിലെ തുക എങ്ങനെ തിരിച്ചെടുക്കാം

സുരക്ഷ എത്രത്തോളം

സുരക്ഷ എത്രത്തോളം

റിസര്‍വ് ബാങ്കാണ് സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണുകള്‍ കൈകാര്യം ചെയ്യുന്നത്. സംസ്ഥാനങ്ങൾ പുറത്തിറക്കുന്ന ബോണ്ടുകൾ റിസർവ് ബാങ്ക് സംവിധാനം വഴിയാണ് വാങ്ങാൻ സാധിക്കുക. എന്നാല്‍ ബോണ്ടിന് റിസര്‍വ് ബാങ്ക് ഗ്യാരണ്ടി നിൽക്കില്ല. അതേസമയം സംസ്ഥാന സർക്കാറുകളുടെ ഉറപ്പാണ് സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണുകളുടെ സുരക്ഷിതത്വം. സര്‍ക്കാറുകള്‍ അനുവദിക്കുന്നതിനാല്‍ കോര്‍പ്പറേറ്റ് ബോണ്ടുകളെക്കാള്‍ സുരക്ഷിതമുണ്ട്.

തിരിച്ചടവിന് റിസര്‍വ് ബാങ്ക് ഗ്യാരണ്ടി നല്‍കുന്നില്ലെങ്കിലും പലിശയും മുതലും തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സംസ്ഥാനത്തിനുള്ള സര്‍ക്കാര്‍ ഫണ്ട് ഉപയോ​ഗിച്ച് ഈ തുക നല്‍കാനുള്ള അധികാരം കേന്ദ്ര ബാങ്കിനുണ്ട്. സംസ്ഥാനങ്ങളുടെ ബോണ്ടിന്റെ തിരിച്ചടവിനായി ഒരു കണ്ടിജന്റ് ലയബിലിറ്റി ഫണ്ടും റിസര്‍വ് ബാങ്ക് കൈകാര്യം ചെയ്യുന്നുണ്ട്. 

Also Read: സേവിംഗ്‌സ് അക്കൗണ്ടിൽ വർഷത്തിൽ എത്ര തുക കരുതാം; പരിധി കടന്നവർക്ക് ആദായ നികുതി റിട്ടേൺ നിർബന്ധമാക്കിAlso Read: സേവിംഗ്‌സ് അക്കൗണ്ടിൽ വർഷത്തിൽ എത്ര തുക കരുതാം; പരിധി കടന്നവർക്ക് ആദായ നികുതി റിട്ടേൺ നിർബന്ധമാക്കി

ആദായം

ആദായം

കേന്ദ്ര ഗവണ്‍മെന്റ് ബോണ്ട് യീല്‍ഡിനേക്കാളും ബെഞ്ച്മാര്‍ക്ക് യീല്‍ഡുകളേക്കാളും കൂടുതലായിരിക്കും സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണുകളുടെ പലിശ നിരക്ക്. കേന്ദ്ര സർക്കാർ അനുവദിക്കുന്ന ബോണ്ടുകള്‍ പോലെ തന്നെ സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണുകളും ട്രേഡ് ചെയ്യാന്‍ സാധിക്കുന്നതിനാല്‍ ഇവ മതിയായ പണലഭ്യത(Liquidity)യും വാഗ്ദാനം ചെയ്യുന്നു. 6.5 ശതമാനം മുതല്‍ 7.5 ശതമാനം പലിശയാണ് സ്റ്റേറ്റ് ഡവലപ്‌മെന്റ് ലോണുകളിലെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്നത്. 

Also Read: സമ്പാദ്യം വളരാൻ കൂട്ടുപലിശ; പലിശയ്ക്ക് പലിശ നേടിത്തരുന്ന രണ്ട് സർക്കാർ നിക്ഷേപങ്ങൾAlso Read: സമ്പാദ്യം വളരാൻ കൂട്ടുപലിശ; പലിശയ്ക്ക് പലിശ നേടിത്തരുന്ന രണ്ട് സർക്കാർ നിക്ഷേപങ്ങൾ

എങ്ങനെ നിക്ഷേപിക്കാം

എങ്ങനെ നിക്ഷേപിക്കാം

റിസർവ് ബാങ്ക് റീട്ടെയിൽ ഡയറക്ട് സ്കീം (ആർഡിജി) വഴി സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണുകളിൽ നിക്ഷേപിക്കാം. ഇതിനായി ആദ്യം ആർഡിജി അക്കൗണ്ട് ആരംഭിക്കണം. rbiretaildirect.org.in എന്ന വെബ്സൈറ്റ് വഴിയാണ് അക്കൗണ്ടെടുക്കേണ്ടത്. ഇതിനായി സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട്, പാൻ നമ്പർ, ഉപയോ​ഗത്തിലുള്ള ഇ-മെയിൽ, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്.

കെവൈസി നടപടികൾക്കായി ആധാർ, പാസ്പോർട്ട്, ഡ്രൈവിം​ഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും കരുതണം. വെബ്സൈറ്റിലെ "Open RBI Retail Direct Account'' എന്ന ഭാ​ഗത്ത് ക്ലിക്ക് ചെയ്ത് നടപടികൾ ആരംഭിക്കാം.

Read more about: reserve bank bond
English summary

Did You Know What Is State Development Loan And How To Invest In It; Here's Details

Did You Know What Is State Development Loan And How To Invest In It; Here's Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X