'വിചാരിക്കുന്നതിലും സേഫാണ് നിങ്ങൾ; കയ്യിലിരിക്കുന്നത് ലക്ഷങ്ങളുടെ 5 സൗജന്യ ഇൻഷൂറൻസുകൾ; അറിയുന്നുണ്ടോ ഇക്കാര്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തീവണ്ടി യാത്ര ചെയ്യുന്നവരാകും ഭൂരിഭാ​ഗം പേരും. എടിഎം ഉപയോ​ഗിക്കാത്തവരായും ഇക്കാലത്ത് ആരുമുണ്ടാകില്ല. ഇതൊക്കെ സൗജന്യ ഇൻഷൂറൻസ് ലഭിക്കുന്നതിനുള്ള വഴികളാണെന്ന് പലർക്കും അറിയുന്നില്ല എന്നതാണ് കാര്യം. തീവണ്ടി യാത്ര ചെയ്യുന്നവരാണെങ്കിൽ യാത്രയ്ക്ക് ഐആർസിടിസി തന്നെ ഇൻഷൂറനസ് പരിരക്ഷ ലഭിക്കുന്നുണ്ട്. എടിഎം ഉപയോ​ഗിക്കുന്നൊരാൾക്ക് ജീവിതം സേഫാക്കാൻ ഒരു എടിഎം മതി. ഇത്തരത്തിൽ സൗജന്യ ലഭിക്കുന്ന 5 ഇൻഷൂറൻസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

 

എൽപിജി സിലിണ്ടർ- 15 ലക്ഷം

എൽപിജി സിലിണ്ടർ- 15 ലക്ഷം

വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ഉടമകള്‍ക്ക് ഇന്‍ഷൂറന്‍സുണ്ട്. ഗ്യാസ് സിലിണ്ടര്‍ വഴിയുണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേറ്റാലോ അപകട മരണം സംഭിച്ചാലോ ഇന്‍ഷൂറന്‍സ് ലഭിക്കും. ഇന്ധന കമ്പനികള്‍ എല്‍പിജി സിലണ്ടര്‍ അപകടങ്ങള്‍ക്കെതിരെ ഇന്‍ഷൂറന്‍സ് നല്‍കേണ്ട ഉത്തരവാദിത്വമുണ്ട്. വ്യക്തികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ക്ക് തേഡ് പാര്‍ട്ടി ലയബിലിറ്റി കവറേജും
പബ്ലിക് ലയബിലിറ്റി പോളിസി ഫോര്‍ ഓയില്‍ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ സമഗ്ര ഇന്‍ഷൂറന്‍സും ഓയില്‍ കമ്പനികളെടുക്കുന്നുണ്ട്. 

ഇൻഷൂറൻസ്

ഇവ തേഡ് പോളിസികളായതിനാല്‍ വ്യക്തികളുടെ പേരിലല്ല പോളിസിയുണ്ടാവുക. മറിച്ച് മുഴുവൻ ഉപഭോക്താകൾക്കുമായാണ് പോളിസി. ഇതിന് ഉപഭോക്താക്കളില്‍ നിന്ന് പ്രീമിയം ഈടാക്കുന്നുമില്ല. അപകടങ്ങളില്‍ വ്യക്തികള്‍ മരിച്ചാല്‍ 5 ലക്ഷം രൂപയും മെഡിക്കല്‍ ചെലവായി കുടുംബത്തിന് 15 ലക്ഷം രൂപ വരെയും ലഭിക്കും. ഒരാം​ഗത്തിന 1 ലക്ഷം രൂപ ലഭിക്കും. വസ്തുകള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് 1 ലക്ഷം രൂപയും ലഭിക്കും.

സിലിണ്ടര്‍ പൊട്ടിതെറിച്ച് അപകടമുണ്ടായാലോ ആശുപത്രിയിലായാലോ വീട്‌ന നാശം സംഭവിച്ചാലോ അംഗീകൃത ഉപഭോക്താകൾക്ക് ഇൻഷൂറൻസ് ലഭിക്കും.

പ്രധാനമന്ത്രി ജന്‍ധന്‍ യോജന- 2 ലക്ഷം

പ്രധാനമന്ത്രി ജന്‍ധന്‍ യോജന- 2 ലക്ഷം

പ്രധാനമന്ത്രി ജന്‍ധന്‍ യോജന- അക്കൗണ്ട് ഉള്ള വ്യക്തികൾക്ക് ലക്ഷങ്ങളുടെ സൗജന്യ ഇൻഷൂറൻസ് ലഭിക്കും. അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുന്ന റൂപേ കാർഡിലാണ് ഈ ഇൻഷൂറനസ് ലഭിക്കുക. പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടിന്റെ ഭാഗമായി 2018 ആഗസ്റ്റ് 28 ന് മുന്‍പായി ലഭിച്ച കാര്‍ഡിന് 1 ലക്ഷം രൂപയാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ. ഈ തീയതിക്ക് ശേഷം ലഭിച്ച റൂപേ കാര്‍ഡിന് 2 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് ലഭിക്കും. 

ഐആര്‍സിടിസി- 10 ലക്ഷം

ഐആര്‍സിടിസി- 10 ലക്ഷം

10 ലക്ഷം രൂപയുടെ ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസിയാണ് ഇന്ത്യൻ റെയിൽവെയിൽ നിന്ന് ലഭിക്കുന്നത്. ഇതിന് നിസാരമായ 49 പൈസ അടയ്ക്കണം. ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസി ലഭിക്കും. ടിക്കറ്റിനൊപ്പം 49 പൈസയാണ് യാത്രാക്കാരൻ നൽകേണ്ടത്. ഒരു പാസഞ്ചര്‍ നെയിം ബോര്‍ഡ് നമ്പറിന് (പിഎന്‍ആര്‍) കീഴില്‍ വരുന്ന യാത്രക്കാര്‍ക്ക് മുഴുവന്‍ ഈ ആനുകൂല്യം ലഭിക്കും.

ട്രെയിന്‍ അപകടം

ട്രെയിന്‍ അപകടം വഴിയുണ്ടാകുന്ന മരണം, പൂര്‍ണമായ അംഗവൈകല്യം, ഭാഗികമായ അംഗവൈകല്യം, ആശുപത്രി ചെലവ് എന്നിവയ്ക്ക് തുക ലഭിക്കും. പരമാവധി തുക 10 ലക്ഷമാണ് ഇൻഷൂറൻസ്. മരണമോ പൂര്‍ണമായ അംഗവൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപ ലഭിക്കും. ഭാഗികമായ അംഗവൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷവും ആശുപത്രി ചെലവുകള്‍ക്കായി 2 ലക്ഷം രൂപ വരെയും പരമാവധി ലഭിക്കും. 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്- 7 ലക്ഷം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്- 7 ലക്ഷം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സഥാപനങ്ങള്‍ക്കും ഇംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് സ്‌കീമിന്‌റെ നേട്ടം ലഭിക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന സൗജന്യ ലൈഫ് ഇന്‍ഷൂറന്‍സ് കവറേജാണിത്. 7 ലക്ഷം രൂപ വരെ മരണാനന്തര അനുകൂല്യം ലഭിക്കും. ഇതിനായി ചാര്‍ജുളൊന്നും നല്‍കേണ്ടകതില്ല.

എടിഎം കാർഡ് - 10 ലക്ഷം

എടിഎം കാർഡ് - 10 ലക്ഷം

ഉപഭോക്താക്കള്‍ക്ക് ബാങ്ക് നൽകുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകൾക്ക് സൗജന്യ അപകട ഇന്‍ഷൂറന്‍സ് ലഭിക്കും. 50,000 രൂപ മുതല്‍ 10 ലക്ഷ രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും.

അപകടം നടന്നതിന് ശേഷം 90 ദിവസത്തിനുള്ളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട്, മറ്റു രേഖകള്‍ ബാങ്കില്‍ സമര്‍പ്പിച്ചാല്‍ ഇൻഷൂറൻസ് ക്ലെയിം ചെയ്യാം. ഇതിനായി അപകടം സംഭവിക്കുന്നതിന് 90 ദിവസം മുൻപായി കാർഡ് ഉപയോ​ഗിച്ച് ഇടപാട് നടത്തണം.

Read more about: insurance
English summary

Did You Know You Are Eligible For Five free insurance covers; Here's The List | ലക്ഷങ്ങൾ വിലമതിക്കുന്ന 5 സൗജന്യ ഇൻഷൂറൻസ് പരിരക്ഷകളിതാ

Did You Know You Are Eligible For Five free insurance covers; Here's The List, Read In Malayalam
Story first published: Sunday, October 2, 2022, 20:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X