ഒരു വെടിക്ക് നിക്ഷേപവും ഇന്‍ഷൂറന്‍സും; എസ്‌ഐപിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ജീവിത പരിരക്ഷ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഇന്ന് സജീവാണ്. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് ഓഹരി വിപണിയുടെ നേട്ടം നൽകുന്ന നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. ദീര്‍ഘകാലയളവിലെ നേട്ടം കൊയ്യാനും നഷ്ട സാധ്യത കുറയ്ക്കാനും മ്യൂച്വൽ ഫണ്ട് നിക്ഷേപം വഴി സാധിക്കും.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അനുയോജ്യമായ മാർ​ഗമാണ്. നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി. എന്നാൽ എസ്ഐപി ചെയ്യുന്നവരിൽ പലരും ഒളിഞ്ഞിരിക്കുന്ന ഇൻഷൂറൻസ് സൗകര്യത്തെ പറ്റി അറിഞ്ഞിരിക്കണമെന്നില്ല. ഇക്കാര്യമാണ് ചുവടെ വിശദീകരിക്കുന്നത്.

എസ്ഐപിയും ഇൻഷൂറൻസും

എസ്ഐപിയും ഇൻഷൂറൻസും

പല മ്യൂച്വല്‍ ഫണ്ട് ഹൗസുകളും എസ്‌ഐപി നിക്ഷേപകര്‍ക്ക് സൗജന്യമായി ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഇതുവഴി എസ്‌ഐപി ചെയ്യുന്നൊരാള്‍ക്ക് നിക്ഷേപത്തിനൊപ്പം മറ്റു ചെലവുകളില്ലാതെ ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും. എസ്‌ഐപി ഇന്‍ഷൂറന്‍സ് ഫോം പൂരിപ്പിക്കുമ്പോള്‍ തന്നെ ഈ സേവനം തിരഞ്ഞെടുക്കാം. ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പോളിസിയാണ് ലഭിക്കുക. 18-51 നും ഇടയില്‍ പ്രായമുള്ള നിക്ഷേപർക്കാണ് എസ്ഐപി നിക്ഷേപം വഴി ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നത്.

Also Read:ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ട് വരെയാകാം; എണ്ണം കൂടിയാലാണോ കുറഞ്ഞാലാണോ നേട്ടംAlso Read:ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ട് വരെയാകാം; എണ്ണം കൂടിയാലാണോ കുറഞ്ഞാലാണോ നേട്ടം

എസ്‌ഐപി കാലാവധി

എസ്‌ഐപി കാലാവധി

എസ്ഐപി നിക്ഷേപം വഴി ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതിന് ചില നിബന്ധനകൾ പൊതുവിലായുണ്ട്. എസ്‌ഐപി വഴി നിക്ഷേപിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം നിക്ഷേപം തുടര്‍ന്നാല്‍ മാത്രമെ ഇന്‍ഷൂറന്‍സ് കവറേജിന്റെ ആനുകൂല്യം ലഭിക്കുക. ഈ കാലാവധിക്ക് മുന്‍പ് എസ്‌ഐപി പിന്‍വലിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്താല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയും അവസാനിക്കും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് എസ്‌ഐപി അവസാനിപ്പിക്കുന്നതെങ്കില്‍ നിക്ഷേപകന് 55-60 വയസ് എത്തുന്നത് വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.

Also Read: വിപണിയിൽ ചാഞ്ചാട്ടം; മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപകർ എന്തു ചെയ്യണംAlso Read: വിപണിയിൽ ചാഞ്ചാട്ടം; മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപകർ എന്തു ചെയ്യണം

ഇന്‍ഷൂറന്‍സ് തുക

ഇന്‍ഷൂറന്‍സ് തുക

എസ്‌ഐപി തുകയെ ആശ്രയിച്ചാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക. ആദ്യ വര്‍ഷത്തില്‍ എസ്‌ഐപി തുകയുടെ 10 മടങ്ങും രണ്ടാം വര്‍ഷത്തില്‍ 50 മടങ്ങും മൂന്നാം വര്‍ഷം മുതല്‍ 100 മടങ്ങും ഇന്‍ഷൂറന്‍സ് ലഭിക്കും. ഉദാഹരണത്തിന് എസ്‌ഐപി തുക 1,000 രൂപയാണെങ്കില്‍ ആദ്യ വര്‍ഷത്തെ പരിരക്ഷ 10,000 രൂപയായിരിക്കും.

രണ്ടാമത്തെ വര്‍ഷം ഇത് 50,000 രൂപയായി ഉയരും. മൂന്നാം വര്‍ഷത്തില്‍ 1 ലക്ഷം രൂപയാകും ഇന്‍ഷൂറന്‍സ് കവറേജ്. എസ്ഐപി വഴിയല്ലതാെ നിക്ഷേപകൻ നടത്തിയ അഡീഷണല്‍ പര്‍ച്ചേസുകള്‍ ഇന്‍ഷൂറന്‍സിന് പരിഗണിക്കില്ല.

Also Read: സേവിം​ഗ്സ് അക്കൗണ്ടിൽ ഇനി മിനിമം ബാലൻസിനെ പേടിക്കേണ്ട; പിഴയില്ലാതെ എത്രയും നിക്ഷേപിക്കാം; അക്കൗണ്ട് ഇതാണ്Also Read: സേവിം​ഗ്സ് അക്കൗണ്ടിൽ ഇനി മിനിമം ബാലൻസിനെ പേടിക്കേണ്ട; പിഴയില്ലാതെ എത്രയും നിക്ഷേപിക്കാം; അക്കൗണ്ട് ഇതാണ്

പരമാവധി ഇൻഷൂറൻസ്

പരമാവധി ഇൻഷൂറൻസ്

എസ്ഐപി നിക്ഷേപകർക്ക് 50 ലക്ഷം രൂപയാണ് പരമാവധി ഇന്‍ഷൂറന്‍സ് പരിരക്ഷ. ചില ഫണ്ട് ഹൗസുകള്‍ 20 ലക്ഷം വരെയാണ് ഇന്‍ഷൂറന്‍സ് നല്‍കുന്നത്. ഇത് ആ ഫണ്ട് ഹൗസിലുള്ള എല്ലാ നിക്ഷേപങ്ങളിലും കൂടി നല്‍കുന്ന ഇൻഷൂറൻസ് പരിരക്ഷയാണിത്.

നിലവിലുള്ള രോഗങ്ങള്‍ വഴിയുള്ള മരണങ്ങള്‍ക്ക് പോളിസി പരിരക്ഷ നല്‍കുന്നില്ല. എസ്‌ഐപി നിക്ഷേപകന്റെ മരണ ശേഷം നിക്ഷേപം നോമിനി മുന്നോട്ട് കൊണ്ടു പോവുകയാണെങ്കില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. നോമിനിക്ക് ഇന്‍ഷൂറന്‍സ് തുടര്‍ന്ന് കൊണ്ടു പോവുകയോ ക്ലെയിം ചെയ്യുകയോ ചെയ്യാം.

ഇന്‍ഷൂറന്‍സ് സൗകര്യം

ആക്‌സിസ്, എസ്ബിഐ എന്നീ ഫണ്ട് ഹൗസുകള്‍ റിട്ടയര്‍മെന്റ് സ്‌കീമുകള്‍ക്ക് മാത്രമാണ് ഇന്‍ഷൂറന്‍സ് സൗകര്യം അനുവദിക്കുന്നത്. ഇവയ്ക്ക് 5 വര്‍ഷം ലോക് ഇന്‍ പിരിയഡുണ്ട് ഉണ്ട്. നിപ്പോണ്‍ , എസ്ബിഐ ഫണ്ട് ഹൗസുകളില്‍ ഇന്ത്യയില്‍ താമസക്കാരയവര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്‍ഷൂറന്‍സുണ്ട്. ആക്‌സിസ്, പിജിഐഎം എന്നി ഫണ്ട് ഹൗസുകള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഈ സൗകര്യം നല്‍കുന്നില്ല. വ്യത്യസ്ത ഫണ്ട് ഹൗസുകൾ വ്യത്യസ്ത രീതിയിലാണ് ഇൻഷൂറൻസ് നൽകുന്നത്. എസ്ഐപി ഫോം പൂരിപ്പിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

Read more about: insurance sip investment
English summary

Did You Know Your Mutual Fund SIP Investment Gives You A Free Insurance Policy; Here's How

Did You Know Your Mutual Fund SIP Investment Gives You A Free Insurance Policy; Here's How
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X