എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും ചുരുങ്ങിയത് 12 ശതമാനം ആദായം ലഭിക്കുമെന്ന പ്രലോഭനമാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപത്തിലേക്ക് നമ്മെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഈ പറയുന്ന നിരക്കിലുള്ള നേട്ടം ഉറപ്പായും ലഭിക്കുമോ അതോ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഏറെ പ്രതീക്ഷയോടെ നിക്ഷേപിച്ചിട്ട് ഫലമില്ലാതെയാകുമോ എന്ന് ആശങ്കപ്പെടാത്തവരും കുറവല്ല. ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ ഒരിക്കലും സ്ഥിരമായ, ഉറപ്പുള്ള ആദായം നിക്ഷേപകന് വാഗ്ദാനം ചെയ്യുന്നില്ല.

 

ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുള്ള റിസ്‌കുകള്‍ എന്തൊക്കെ?

ഓഹരി നിക്ഷേപത്തില്‍ നേട്ടവും നഷ്ടവും ഉറപ്പാണ്

ഓഹരി നിക്ഷേപത്തില്‍ നേട്ടവും നഷ്ടവും ഉറപ്പാണ്

നേട്ടവും നഷ്ടവും ഒരുപോലെ ഏറ്റുവാങ്ങാന്‍ തയ്യാറുള്ള നിക്ഷേപകര്‍ മാത്രമാണ് ഓഹരി നിക്ഷേപങ്ങളില്‍ തങ്ങളുടെ പണം നിക്ഷേപിക്കുന്നത്. നേട്ടം മാത്രം സ്വന്തമാക്കിക്കൊണ്ട് ഓഹരി വിപണിയില്‍ മുന്നോട്ട് പോയ നിക്ഷേപകര്‍ ആരും തന്നെയുണ്ടാവില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഇക്വിറ്റി നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് മികച്ച ആദായം നല്‍കുമെന്ന കാര്യം വസ്തുതയാണ്. എന്നാല്‍ വിപണിയില്‍ കരടികള്‍ വാഴുന്ന സമയത്ത് പോര്‍ട്ട്‌ഫോളിയോകള്‍ തീര്‍ച്ചയായും നഷ്ടം നേരിടുമെന്ന് ഉറപ്പാണ്.

ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ 18 ലക്ഷം രൂപയായി; കമ്പനി ഏതെന്ന് അറിയാമോ?

എസ്‌ഐപി നിക്ഷേപങ്ങള്‍

എസ്‌ഐപി നിക്ഷേപങ്ങള്‍

ഇത്തരത്തില്‍ നഷ്ട സാധ്യതകള്‍ എപ്പോഴും മുന്നില്‍ നില്‍ക്കുമ്പോഴും ശുഭ പ്രതീക്ഷയോടെ മുന്നോട്ട് പോകുന്നവര്‍ക്ക് വിപണിയില്‍ നിന്നും നേട്ടമുണ്ടാക്കാം.ഈ നഷ്ട സാധ്യതകളില്‍ നിന്ന് എസ്‌ഐപി നിക്ഷേപങ്ങളും മുക്തമല്ല. വിപണി തര്‍ന്നിരിക്കുമ്പോള്‍ നിങ്ങളുടെ ദീര്‍ഘകാല നിക്ഷേപവും നഷ്ടത്തിലാകും. ദീര്‍ഘകാലത്തേക്കാണ് എസ്‌ഐപി നിക്ഷേപങ്ങള്‍ അനുയോജ്യമാകുന്നത്. നിക്ഷേപത്തിന്റെ കാലയളവ് കുറയുന്നത് നിങ്ങളുടെ നഷ്ട സാധ്യതകള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്.

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തേക്ക്

നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തേക്ക്

ഏറ്റവും ചുരുങ്ങിയത് 10 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാലാണ് നഷ്ടവും നേട്ടവുമില്ലാത്ത നിലയിലേക്ക് എസ്‌ഐപി നിക്ഷേപം എത്തിച്ചേരുക. 1 വര്‍ഷം കൊണ്ട് എസ്‌ഐപി നിക്ഷേപം അവസാനിപ്പിച്ചാല്‍ 25 ശതമാനമാണ് നഷ്ട സാധ്യത. രണ്ട് വര്‍ഷം കൊണ്ട് അവസാനിപ്പിച്ചാല്‍ 17 ശതമാനവും. നിക്ഷേപം 5 വര്‍ഷത്തില്‍ അവസാനിപ്പിച്ചാല്‍ 3 ശതമാനം നഷ്ട സാധ്യതയാണുള്ളതെന്നും കഴിഞ്ഞ കാലങ്ങളിലെ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

1 രൂപാ നാണയം നിങ്ങളെ കോടിപതിയാക്കുമോ?

ഇരട്ടയക്ക നേട്ടം സ്വന്തമാക്കുവാന്‍

ഇരട്ടയക്ക നേട്ടം സ്വന്തമാക്കുവാന്‍

കാലയളവ് കൂടുമ്പോള്‍ നഷ്ട സാധ്യത കുറയുന്നതിനൊപ്പം ആദായം ഇരട്ടയക്കത്തിലേക്ക് ഉയരുകയും ചെയ്യും. എസ്‌ഐപി നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നത് തന്നെ ഏറ്റവും ഉയര്‍ന്ന ആദായം പ്രതീക്ഷിച്ചു കൊണ്ടാണ്. 10 വര്‍ഷത്തേക്കാണ് നിങ്ങള്‍ എസ്‌ഐപി നിക്ഷേപം നടത്തുന്നത് എങ്കില്‍ നിങ്ങള്‍ക്ക് 10 ശതമാനമെങ്കിലും നേട്ടം ലഭിക്കുവാന്‍ 95 ശതമാനം സാധ്യതയാണുള്ളത്.

20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിമാസം 2 ലക്ഷം രൂപ വരുമാനം നേടാന്‍ ഇപ്പോള്‍ എത്ര രൂപ നിക്ഷേപിച്ചു തുടങ്ങണം?

മികച്ച ഫണ്ട് തെരഞ്ഞെടുക്കാം

മികച്ച ഫണ്ട് തെരഞ്ഞെടുക്കാം

എന്നാല്‍ 1 വര്‍ഷത്തേക്കാണ് എസ്‌ഐപി നിക്ഷേപമെങ്കില്‍ 55 ശതമാനം സാധ്യത മാത്രമാണുള്ളത്. നിക്ഷേപം 2 വര്‍ഷത്തേക്ക് ആണെങ്കില്‍ 60 ശതമാനവും 5 വര്‍ഷത്തെ എസ്‌ഐപി നിക്ഷേപങ്ങള്‍ക്ക് 65 ശതമാനം സാധ്യതയുമാണുള്ളത്. ഏറ്റവും ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും എസ്‌ഐപി തുടരുവാന്‍ സാധിച്ചാല്‍ 12 ശതമാനത്തിന് മുകളില്‍ നേട്ടം തീര്‍ച്ചയായും നേടുവാന്‍ സാധിക്കും. എന്നാല്‍ ഈ നേട്ടം സ്വന്തമാക്കണമെങ്കില്‍ നാം തെരഞ്ഞെടുക്കുന്ന ഫണ്ട് മികച്ചതായിരിക്കുകയും വേണം.

Read more about: sip
English summary

do the SIP investments gives you guaranteed benefits? lets make a check | എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

do the SIP investments gives you guaranteed benefits? lets make a check
Story first published: Sunday, July 25, 2021, 11:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X