വാഹനം കയ്യിലുണ്ടോ? പണത്തിന് അത്യാവശ്യം വരുമ്പോൾ കാർ ഈട് നൽകി വായ്പയെടുക്കാം; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേയ്മാന ചെലവ് കണക്കാക്കിയാണ് പൊതുവെ കാറിന് വില പറയുക. ഇതിനാലാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്തോറും കാറിന്റെ വില കുറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ പണമുണ്ടാക്കാനുള്ള എളുപ്പ വഴി കൂടിയാണ് കാറുകള്‍. കാര്‍ ഈട് നല്‍കിയുള്ള വായ്പ പണത്തിന് അത്യാവശ്യമുള്ള സമയത്ത് ഉപകാരപ്പെടും. കുറഞ്ഞ നടപടി ക്രമങ്ങളിലൂടെ വേഗത്തില്‍ ലഭിക്കുന്ന വായ്പകളാണിവ. എങ്ങനെ കാര്‍ ഈട് നല്‍കി വായ്പയെടുക്കാം എന്ന് നോക്കാം. 

 

കാർ വായ്പ

കാർ വായ്പ

കാര്‍ ഉപയോഗിച്ചെടുക്കുന്ന വായ്പ ഒരു സെക്യൂര്‍ഡ് വായ്പയാണ്. ഇവിടെ ഈടായാണ് കാറിനെ പരിഗണിക്കുന്നത്. അധികം നടപടിക്രമങ്ങളില്ലാത്തതിനാല്‍ അത്യാവശ്യ സമയത്ത് വേഗത്തില്‍ ലഭിക്കുന്ന വായ്പ കൂടിയാണിത്. ഏത് കാറിന് മുകളിലാണോ വായ്പ നല്‍കുന്നത് വാഹനത്തെ സംബന്ധിച്ച് ബാങ്ക് പരിശോധന നടത്തും. മോഷ്ടിച്ചതോ ആവശ്യമായ രേഖകളില്ലാത്തതോ ആയ വാഹനത്തിന് മുകളില്‍ വായ്പ ലഭിക്കില്ല. കമ്പനി നിര്‍ത്തലാക്കിയ മോഡല്‍ വാഹനങ്ങളെയും വായ്പയ്ക്കായി പരിഗണിക്കില്ല.

എത്ര തുക വായ്പയായി ലഭിക്കും

എത്ര തുക വായ്പയായി ലഭിക്കും

വാഹനത്തിന്റെ മൂല്യം നിശ്ചയിച്ചാണ് വായ്പ തുക കണക്കാക്കുന്നത്. ഇതിനോടൊപ്പം വായ്പയെടുക്കുന്നയാളുടെ വരുമാനം, നിലവിലെ വായ്പകള്‍, ക്രെഡിറ്റ് ഹിസ്റ്ററി എന്നിവ പരിശോധിക്കും. കാറിന്റെ മൂല്യത്തിന്റെ 50-150 ശതമാനം വരെ വായ്പ ലഭിക്കും. 12 മാസം മുതല് 84 മാസം വരെയാണ് പൊതുവെ കാലാവധിയുണ്ടാകാറുള്ളത്. 1-3 ശതമാനം വരെ പ്രോസസിംഗ് ഫീസും ഈടാക്കും. 

Also Read: ലക്ഷങ്ങൾ ആവശ്യം വരുന്നുണ്ടെങ്കിൽ ഒരു ചിട്ടി ചേരാം; ചിട്ടി തിരഞ്ഞെടുക്കും മുൻപ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾAlso Read: ലക്ഷങ്ങൾ ആവശ്യം വരുന്നുണ്ടെങ്കിൽ ഒരു ചിട്ടി ചേരാം; ചിട്ടി തിരഞ്ഞെടുക്കും മുൻപ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

പണം എന്ത് ചെലവിനും ഉപയോ​ഗിക്കാം

പണം എന്ത് ചെലവിനും ഉപയോ​ഗിക്കാം

വ്യക്തിഗത വായ്പകള്‍ പോലെ വായ്പ പണം ഉപയോഗിക്കുന്നതിന് നിബന്ധനയില്ല. വിവാഹം, മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യ ചെലവുകള്‍ തുടങ്ങി എന്ത് ആവശ്യങ്ങള്‍ക്കും ഈ തുക ഉപയോഗിക്കാന്‍ സാധിക്കും. നിരവധി ബാങ്കുകള്‍ കാര്‍ ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്നുണ്ട്. വിവിധ ബാങ്കുകള്‍ പരിശോധിച്ച് താരതമ്യേന കുറഞ്ഞ പലിശ നിരക്കും നിബന്ധനകളുമുള്ള ബാങ്കുകള്‍ തിരഞ്ഞെടുക്കുക. 

Also Read: മുന്നിൽ 15 വർഷം; 50 ലക്ഷം സ്വന്തമാക്കാൻ എത്ര രൂപ നിക്ഷേപിക്കണം; മ്യൂച്വൽ ഫണ്ടിലെ കണക്കുകൂട്ടൽ ഇങ്ങനെAlso Read: മുന്നിൽ 15 വർഷം; 50 ലക്ഷം സ്വന്തമാക്കാൻ എത്ര രൂപ നിക്ഷേപിക്കണം; മ്യൂച്വൽ ഫണ്ടിലെ കണക്കുകൂട്ടൽ ഇങ്ങനെ

വാഹനം ഉപയോ​ഗിക്കാനാവുമോ?

വാഹനം ഉപയോ​ഗിക്കാനാവുമോ?

ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വായ്പയ്ക്ക് ആവശ്യമായ രേഖകള്‍ തയ്യാറാക്കി വെച്ച് അപേക്ഷിക്കാം. നിലവില്‍ സാലറി അക്കൗണ്ടോ വായ്പയോ ഉള്ള ബാങ്കില്‍ അപേക്ഷിക്കുമ്പോള്‍ രേഖകളില്‍ ബാങ്കിന്റെ കയ്യിലുള്ളതിനാല്‍ വേഗത്തില്‍ വായ്പ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാലും വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകളും തിരിച്ചടവ് നിബന്ധനകളും താരതമ്യം ചെയ്യണം. സൗകര്യപ്രദമായ തിരിച്ചടവ് കാലാവധി നൽകുന്നത് ഏത് ബാങ്കാണെന്ന് മനസിലക്കി വേണം ഏറ്റവും മികച്ച വായ്പ തിരഞ്ഞെടുക്കാൻ.

ഇവിടെ വാഹനം ഈടായി മാത്രമാണ് ആവശ്യപ്പെടുന്നത്. മുടക്കമില്ലാതെ ഇഎംഐ അടച്ചു കൊണ്ടു പോകുന്നൊരാള്‍ക്ക് വായ്പ എടുത്ത ശേഷവും കാര്‍ ഉപയോഗിക്കാനാകും. വായ്പ തിരിച്ചടവ് മുടക്കുന്നൊരാളുടെ വാഹനം നിയമപ്രകാരം പിടിച്ചെടുക്കാന്‍ ബാങ്കിന് അവകാശമുണ്ട്. 

Also Read: ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുണ്ടോ; യാത്ര ചെലവുകളില്‍ നല്ല ഇളവ് നേടാംAlso Read: ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുണ്ടോ; യാത്ര ചെലവുകളില്‍ നല്ല ഇളവ് നേടാം

പലിശ നിരക്ക്

പലിശ നിരക്ക്

എച്ച്ഡിഎഫ്‌സി ബാങ്കില്‍ വാഹനത്തിന്റെ മൂല്യത്തിന്റെ 150 ശതമാനം വരെ വായ്പ ലഭിക്കും. 12-84 മാസം വരെയാണ് കാലാവധി. 50,000 രൂപ മുതല്‍ 1 കോടി രൂപ വരെ വായ്പ ലഭിക്കും. 13.75 ശതമാനം - 16 ശതമാനം വരെയാണ് പലിശ നിരക്ക്.

ആക്‌സിസ് ബാങ്കില്‍ 14.90 ശതമാനം മുതല്‍ 17 ശതമാനം വരെ വായ്പ ലഭിക്കും. വാഹനത്തിന്റെ മൂല്യത്തിന്റെ 50 ശതമാനം വരെയാണ് വായ്പ ലഭിക്കുക. 12 മാസം മുതല്‍ 60 മാസം വരയൊണ് കാലാവധി. ബജാജ് ഫിനാൻസിൽ നിന്ന് 35 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 12-72 മാസം വരെയാണ് കാലാവധി.

Read more about: car loan
English summary

Do You Have Any Immediate Financial Need; Loan Against Car Is Good Option Now; Details

Do You Have Any Immediate Financial Need; Loan Against Car Is Good Option Now; Details, Read In Malayalam
Story first published: Wednesday, November 30, 2022, 9:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X