സമ്പാദ്യം കമ്പനി സ്ഥിര നിക്ഷേപങ്ങളിലൂടെയും

സാധാരണ ഗതിയില്‍ കമ്പനികള്‍ സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് നല്‍കാറ്. തമ്പ് റൂള്‍ പ്രകാരം എത്ര ഉയര്‍ന്ന നിരക്കിലാണ് പലിശ ഉള്ള

സാധാരണ ഗതിയില്‍ കമ്പനികള്‍ സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് നല്‍കാറ്. തമ്പ് റൂള്‍ പ്രകാരം എത്ര ഉയര്‍ന്ന നിരക്കിലാണ് പലിശ ഉള്ളത്, എത്ര ഉയര്‍ന്ന നിരക്കിലാണ് നിങ്ങള്‍ക്ക് ആദായം ലഭിക്കുന്നത് നിങ്ങളുടെ റിസ്‌കും അത്രത്തോളം തന്നെ ഉയര്‍ന്നിരിക്കും.

സമ്പാദ്യം കമ്പനി സ്ഥിര നിക്ഷേപങ്ങളിലൂടെയും

5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5.4 ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങള്‍ക്ക് മിക്ക കമ്പനി നിക്ഷേപങ്ങളും ഇതിനേക്കാള്‍ ചുരുങ്ങിയത് 1 ശതമാനം ഉയര്‍ന്ന നിരക്കിലെങ്കിലും പലിശ നിരക്ക് നല്‍കുന്നു. ശ്രീരാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കോ.ലി.,ശ്രീരാം സിറ്റി യൂനിയന്‍ ഫിനാന്‍സ് കോ.ലി തുടങ്ങിയ കമ്പനികള്‍ 7 ശതമാനം പലിശ നിരക്കാണ് ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്.

ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കാണ് കമ്പനികള്‍ സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. എന്നാല്‍ അതേ സമയം ബാങ്കുകള്‍ ദിവസങ്ങള്‍ക്ക് പോലും സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കും. വളരെ ചുരുക്കം കമ്പനികള്‍ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം അനുവദിക്കാറുണ്ട് കമ്പനികള്‍ അനുവദിക്കുന്ന സ്ഥിര നിക്ഷേപത്തിന്റെ പരമാവധി കാലാവധി അഞ്ച് വര്‍ഷമാണ്. ക്യുമുലേറ്റീവ്, നോണ്‍ ക്യുമുലേറ്റീവ് രീതികളില്‍ നിക്ഷേപങ്ങള്‍ക്കായി വ്യത്യസ്ത പലിശ നിരക്കാണ് കമ്പനികള്‍ നല്‍കുന്നത്.

ക്യുമുലേറ്റീവ് നിക്ഷേപങ്ങള്‍ക്ക് കൃത്യമായ ഇടവേളകളിലും നോണ്‍ ക്യുമുലേറ്റീവ് നിക്ഷേപങ്ങള്‍ക്ക് മെച്യൂരിറ്റി കാലാവധിയിലുമാണ് പലിശ നിരക്ക് ലഭിക്കുക. ക്രെഡിറ്റ് റേറ്റിംഗ് മാത്രം നോക്കി നിക്ഷേപിക്കുവാനുള്ള കമ്പനി തിരഞ്ഞെടുക്കരുത്. പല ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (എന്‍ബിഎഫ്സി) ശക്തമായ പിന്‍ബലം ഉണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയുള്ള കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലി. ഇതിനൊരു ഉദാഹരണമാണ്.

പലര്‍ക്കും പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുണ്ട്. പല കമ്പനികളും പല തരത്തിലുള്ള സാമ്പത്തിക അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴും ഉപയോക്താക്കളുടെ തിരിച്ചടന് മുടക്കാതെ നിലനിര്‍ത്തിയവയുമാണ്. കമ്പനി നിക്ഷേപത്തില്‍ സുരക്ഷിതത്വമില്ലെന്ന് നിക്ഷേപിക്കും മുമ്പ് ഓര്‍മിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം 15 ലക്ഷം രൂപയുടെ വരെ ഇന്‍ഷുറന്‍സ് കവറേജ് നിക്ഷേപകന് ലഭിക്കും.

ഒപ്പം ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റീ കോര്‍പ്പറേഷന്റെ സുരക്ഷിതത്വവും ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്കുണ്ട്. കമ്പനി നിക്ഷേപങ്ങളില്‍ ഇത്തരം സേവനങ്ങളൊന്നുമില്ല. കമ്പനി പരാജയപ്പെടുകയാണെങ്കില്‍ നിക്ഷേപകന്റെ മുഴുവന്‍ തുകയും നഷ്ടപ്പെടും. പല കമ്പനികളിലായി ചെറിയ ചെറിയ തുക നിക്ഷേപിച്ചുകൊണ്ട് പോര്‍ട്ട്ഫോളിയോ തയ്യാറാക്കി നിക്ഷേപകന് റിസ്‌ക് കുറയ്ക്കുവാന്‍ സാധിക്കും. ഒരു ശതമാനം ബാങ്കുകളിലും ബാക്കി കമ്പനികളിലും നിക്ഷേപിക്കാം.

സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പായി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അനുയോജ്യമായ ഏത് കാലയളവാണ് ബാങ്കുകള്‍ അല്ലെങ്കില്‍ മാറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. അതിനനുസരിച്ച് വേണം നിക്ഷേപ കാലയളവ് തെരഞ്ഞെടുക്കാന്‍. കൂടാതെ നിക്ഷേപം നടത്തുന്നതിനായി മുമ്പായി നിങ്ങള്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കുന്ന നിക്ഷേപ കാലയളവിന് ഓരോ ബാങ്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ എത്രയാണെന്ന് മനസ്സിലാക്കുകയും അവ തമ്മില്‍ താരതമ്യം ചെയ്യുകയും വേണം.

5 ലക്ഷം രൂപ വരെയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ഉപഘടകമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടീ കോര്‍പറേഷന്‍ (ഡിഐസിജിസി)യുടെ പരിരക്ഷ ഉണ്ടെന്ന കാര്യം നിങ്ങള്‍ക്കെല്ലാം അറിയാവുന്നതായിരിക്കും. അതുകൊണ്ടു തന്നെനിലവിലുള്ള റിസ്‌ക് സാധ്യത ഒഴിവാക്കുന്നതിനായി ഒരൊറ്റ ബാങ്കിലെ സ്ഥിര നിക്ഷേപത്തില്‍ 5 ലക്ഷം രൂപയ്ക്ക് മേല്‍ നിക്ഷേപം നടത്താതിരിക്കാന്‍ ശ്രദ്ധിയ്ക്കാം.

പല ബാങ്കുകളില്‍ പല സ്ഥിര നിക്ഷേപങ്ങളായി നിങ്ങള്‍ക്ക് നിങ്ങളുടെ നിക്ഷേപത്തെ വിഭജിക്കാവുന്നതാണ്. ഏറ്റവും വിശ്വാസ യോഗ്യമായ മാര്‍ഗമാണത്. ഒപ്പം ഓരോ ബാങ്കിലെയും സ്ഥിര നിക്ഷേപ തുക 5 ലക്ഷം രൂപയ്ക്ക് മുകളിലാകാതിരിക്കാനും ശ്രദ്ധിയ്ക്കുക. വ്യത്യസ്ത സ്ഥിര നിക്ഷേപങ്ങള്‍, വ്യത്യസ്ത മെച്യൂരിറ്റി കാലയളവുകളിലേക്കായി നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. അങ്ങനെ ചെയ്യുമ്പോള്‍ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശാദായത്തില്‍ നേട്ടമുണ്ടാവുകയും ചെയ്യും.

നിങ്ങള്‍ക്ക് ഒന്നിലധികം സ്ഥിര നിക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ പണത്തിനായി അടിയന്തിര ആവശ്യങ്ങള്‍ മുന്നിലെത്തുകയാണെങ്കില്‍ അവയില്‍ നിന്നും ആവശ്യത്തിനനുസരിച്ച് ഒന്നോ രണ്ടോ സ്ഥിര നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് പിന്‍വലിക്കുവാനും സാധിക്കും. നിങ്ങളുടെ മൊത്ത നിക്ഷേപത്തെ ഇത്തരം പിന്‍വലിക്കലുകള്‍ ബാധിക്കുകയില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X