ചിട്ടിയായ നിക്ഷേപം ശീലമാക്കാം; മൂന്ന് വർഷം കൊണ്ട് 6 ലക്ഷം രൂപ നേടാൻ ഇതാ ഒരു​ഗ്രൻ വഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ ചെലവുകൾ കാണുമ്പോൾ കയ്യിൽ നല്ലൊരു തുക ഉണ്ടായെങ്കിൽ എന്ന് ചിന്തിക്കുന്നവരാകും ഭൂരിഭാ​​ഗവും. സാധാരണ ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് നല്ലൊരു തുക ലഭിക്കണമെങ്കിൽ വർഷങ്ങളെടുക്കും. ചെറിയ കാലം കൊണ്ട് പോലും വലിയ നേട്ടം നൽകുന്നവയാണ് ഓഹരിയധിഷ്ഠിത നിക്ഷേപങ്ങൾ എന്നാൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണി നിക്ഷേപം സങ്കീർണമാണ്. ഇത്തരക്കാർക്ക് പറ്റിയ നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ.

 

ഓഹരി വിപണിയിൽ നിന്നുള്ള ലാഭം നേടാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത് പ്രൊഫഷണൽ ഫണ്ട് മാജേർമാരാണ്. കുറഞ്ഞ ചെലവില്‍ പ്രൊഫഷണലുകളാണ് കൈകാര്യം ചെയ്യുന്നതിനാൽ അധികം റിസ്കില്ലാതെ നല്ല തുക നേടാം. ഇത്തരത്തിൽ ഹ്രസ്വകാലത്തേക്കും വലിയ നേട്ടം നൽകിയ ഫണ്ടാണ് ചുവടെ പരിയപ്പെടുത്തുന്നത്.

എഡല്‍വീസ് സ്‌മോള്‍കാപ് ഫണ്ട്

എഡല്‍വീസ് സ്‌മോള്‍കാപ് ഫണ്ട്

2019 ഫെബ്രുവരിയിലാണ് എഡല്‍വീസ് സ്‌മോള്‍കാപ് ഫണ്ട് ആരംഭിച്ചത്. 1,299 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. സെപ്റ്റംബർ 30നുള്ള നെറ്റ് അസറ്റ് വാല്യു 25.147 രൂപയാണ്. 5,000 രൂപയിൽ ഫണ്ടിൽ ഒറ്റത്തവണ നിക്ഷേപം നടത്താം. 500 രൂപ മുതൽ എസ്‌ഐപി ആരംഭിക്കാൻ സാധിക്കും. 2.16 ശതമാനമാണ് ഫണ്ടിന്റെ ചെലവ് അനുപാതം. കാറ്റ​ഗറി ശരാശരിയേക്കാൾ അധികമാണിത്. 365 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡുണ്ട്.

മുൻകാല പ്രകടനം

മുൻകാല പ്രകടനം

ഫണ്ട് ആരംഭിച്ച 2019 ഫെബ്രുവരി മുതല്‍ 28.10 ശതമാനത്തിന്റെ ആദായമാണ് ഫണ്ട് നല്‍കിയത്. അതേസമയം കാറ്റഗറി ശരാശരി 17.10 ശതമാനമാണ്. 1 വര്‍ഷത്തെ ആദായ നിരക്ക് 6.35 ശതമാനമാണ്, ഇക്കാലയളവില്‍ 5.40 ശതമാനമാണ് സ്‌മോള്‍ കാപ് ഫണ്ടുകളുടെ ശരാശരി ആദായ നിരക്ക്. രണ്ട് വര്‍ഷം കൊണ്ട് 40.58 ശതമാനം ആദായം ഫണ്ട് നല്‍കി. മൂന്ന് വര്‍ഷത്തിനിടെ എഡല്‍വീസ് സ്‌മോള്‍കാപ് ഫണ്ട് 31.40 ശതമാനം ആദായം നല്‍കി. 

എസ്ഐപി റിട്ടേൺ

എസ്ഐപി റിട്ടേൺ

1 വര്‍ഷം മുന്‍പ് 10,000 രൂപയുടെ മാസ എസ്‌ഐപി വഴി നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് 1,26,423 രൂപയാണ് എഡല്‍വീസ് സ്‌മോള്‍കാപ് ഫണ്ട് നൽകിയ ആദായം. 2 വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്ഐപി വളര്‍ന്ന് 3,06,854 രൂപയായി. എഡല്‍വീസ് സ്‌മോള്‍കാപ് ഫണ്ടിൽ മൂന്ന് വര്‍ഷം മുന്‍പ് 10,000 രൂപയുടെ മാസ എസ്ഐപി ആരംഭിച്ചൊരാൾക്ക് ഇന്ന് 5,94,110 രൂപ നേടാനായി. 

ഫണ്ടിന്റെ നിക്ഷേപം

ഫണ്ടിന്റെ നിക്ഷേപം

എഡല്‍വീസ് സ്‌മോള്‍കാപ് ഫണ്ടിന്റെ നിക്ഷേപങ്ങളിൽ 98.06 ശതമാനവും ആഭ്യന്തര ഇക്വിറ്റിയിലാണ്. ഇതില്‍ 70.07 ശതമാനം സ്‌മോള്‍കാപ് ഓഹരികളിലും 10.51 ശതമാനം മിഡ്കാപ് ഓഹരികളിലും 1.29 ശതമനം ലാര്‍ജ്കാപ് ഓഹരികളിലുമാണ്. ജെ.ബി. കെമിക്കല്‍സ് ആൻഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ക്യാന്‍ ഫിന്‍ ഹോംസ് ലിമിറ്റഡ്, കെഇഎല്‍ ഇന്‍ഡസ്ച്രീസ്, സിറ്റി യൂണിയന്‍ ബാങ്ക് സെഞ്ചുറി പ്ലൈബോര്‍ഡ്‌സ് എന്നിവയാണ് ഫണ്ടിന്റെ പ്രധാന നിക്ഷേപങ്ങൾ. 

നിക്ഷേപിക്കാമോ

നിക്ഷേപിക്കാമോ

സ്‌മോള്‍ കാപ് വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തുന്നവയാണ് എഡല്‍വീസ് സ്‌മോള്‍കാപ് ഫണ്ട് എന്നാണ് സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ നിധി മഞ്ചന്ദയുടെ അഭിപ്രായം. മൂന്ന് വര്‍ഷത്തിനിടെ നിക്ഷേപം ഇരട്ടിയാക്കാന്‍ സഹായിച്ചൊരു ഫണ്ടാണിത്. ഉയര്‍ന്ന ആദായത്തിനൊപ്പം ചാഞ്ചാട്ടങ്ങളെ ഫലപ്രദമായി നിയന്ത്രിച്ച ഫണ്ട് കൂടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

0.82 ശതമാനമാണ് എഡല്‍വീസ് സ്‌മോള്‍കാപ് ഫണ്ട് ബീറ്റ നിരക്ക്. ഇത് കുറഞ്ഞ ചാഞ്ചാട്ടവും മാര്‍ക്കറ്റ് റിസ്‌കും കാണിക്കുന്നു. എല്ലാ വര്‍ഷവും ബെഞ്ച് മാര്‍ക്ക് നിരക്കിനേക്കാള്‍ ഉയര്‍ന്ന ആദായം നല്‍കുന്ന ഫണ്ടിന് 10 ശതമാനത്തിന് മുകളിലാണ് ആല്‍ഫ റിട്ടേണ്‍.

അറിയിപ്പ്

അറിയിപ്പ് 

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment mutual fund
English summary

Edelweiss Small Cap Fund Gives 6 Lakhs By Investing 10,000 Rs Monthly SIP | എഡല്‍വീസ് സ്‌മോള്‍കാപ് ഫണ്ടിൽ നിക്ഷേപിക്കുന്ന 10,000 രൂപയുടെ മാസ എസ്ഐപി മൂന്ന് വർഷം കൊണ്ട് 6 ലക്ഷം തിരികെ നൽകി

Edelweiss Small Cap Fund Gives 6 Lakhs By Investing 10,000 Rs Monthly SIP, Read In Malayalam
Story first published: Sunday, October 2, 2022, 19:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X