ഉയർന്ന പലിശ, സർക്കാർ ​ഗ്യാരണ്ടി, നികുതിയിളവ്; ദീ​ർ​ഘകാലത്തേക്ക് ഇവിടെ നിക്ഷേപിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധികം റിസകെടുക്കാൻ താൽപര്യമില്ലാത്തവർക്ക് സ്ഥിര നിക്ഷേപം അനുയോജ്യമായ നിക്ഷേപ രീതിയാണ്. എന്നാൽ കുറഞ്ഞ പലിശ നിരക്കാണ് സ്ഥിര നിക്ഷേപത്തെ പിന്നോട്ടടിപ്പിക്കുന്നത്. രാജ്യത്ത് പണപ്പെരുപ്പം ഉയരുമ്പോൾ ഇതിനെ മറികടക്കാൻ പറ്റുന്ന ആദായം തരുന്നതിൽ പലപ്പോഴും സ്ഥിര നിക്ഷേപം പരാജയപ്പെടുകയാണ്. ബാങ്കുകളും പോസ്റ്റ് ഓഫീസും നൽകുന്ന പലിശ നിരക്ക് ഇന്നത്തെ പണപ്പെരുപ്പവുമായി തട്ടിച്ച് നോക്കുമ്പോൾ തിരിച്ചു കിട്ടുന്ന കാലത്ത് ​ഗുണം ചെയ്യുന്നില്ലെന്ന് കാണാം. ഇതോടൊപ്പം വിരമിക്കൽ കാലത്തേക്ക് പണം കരുതുന്നവരും സ്ഥിര നിക്ഷേപത്തെ ആലോചിക്കുന്നു. ചിലർ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിലേക്കും നിക്ഷേപിക്കും. എന്നാൽ കാലങ്ങളോളം കുറഞ്ഞ പലിശയിൽ വീണു കിടക്കുന്നതിനെക്കാൾ നല്ലത് മികച്ച പലിശ നൽകുന്ന നിക്ഷേപങ്ങളെ തേടി കണ്ടു പിടിക്കാം.

 

 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്

കഴിഞ്ഞ നാല്പത് വര്‍ഷത്തിനിടെയുള്ള കുറഞ്ഞ നിരക്കിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപമുള്ളത്. 2021-22 സാമ്പത്തിക വര്‍ഷത്തെ നിക്ഷേപത്തിന് 8.1 ശതമാനമാക്കിയാണ് പലിശ കുറച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 8.5 ശതമാനമായിരുന്നു. 2016-16 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ 8.8 ശതമാനം പലിശയായിരുന്നു അടുത്ത കാലത്തെ ഉയര്‍ന്ന നിരക്ക്. നിരക്ക് താഴ്ന്ന നിലയിലാണെങ്കിലും സ്ഥിര വരുമാനക്കാര്‍ക്കിടയില്‍ ഇന്നും ആകര്‍ഷണീയത ഇപിഎഫിനും വളണ്ടറി പ്രൊവിഡന്റ് ഫണ്ടി (വിപിഎഫ്)നുമാണ്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, ആര്‍ബിഐ സേവിംഗ്‌സ് ബോണ്ട് എന്നിവയിലെ നിക്ഷേപത്തെക്കാളും ഉയര്‍ന്ന പലിശയാണ് ഇപ്പോഴും ഇപിഎഫ് നിക്ഷേപത്തിനുള്ളത്. ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തെക്കാള്‍ 6-6.50 ശതമാനം കൂടുതലാണ് ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ. ഇതിനൊപ്പമുള്ള ആദായ നികുതി ഇളവുകളും ഇപിഎഫ്, വിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ഗുണകരമാണ്.

Also Read: സ്ഥിര വരുമാനം; ഉയര്‍ന്ന പലിശ; ഈ പ്രായക്കാര്‍ക്ക് സര്‍ക്കാർ തരും മാസം 9,250 രൂപAlso Read: സ്ഥിര വരുമാനം; ഉയര്‍ന്ന പലിശ; ഈ പ്രായക്കാര്‍ക്ക് സര്‍ക്കാർ തരും മാസം 9,250 രൂപ

ഇപിഎഫ് ആന്‍ഡ് വിപിഎഫ്

ഇപിഎഫ് ആന്‍ഡ് വിപിഎഫ്

ശമ്പളക്കാരായ തൊഴിലാളികള്‍ക്കുള്ള നിക്ഷേപ മാര്‍ഗമാണ് ഇപിഎഫ്. 12 ശതമാനം വീതം (ആകെ 24 ശതമാനം) തൊഴിലാളിയും തൊഴിലുടമയും ഇപിഎഫിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാന ശമ്പളവും ക്ഷമാബത്തയും ചേര്‍ന്നുള്ള തുകയുടെ 12 ശതമാനമാണ് ഇപിഎഫിലേക്ക് നിക്ഷേപിക്കേണ്ടത്. ഇതിന്റെ വികസിത രൂപമാണ് വിപിഎഫ്. 12 ശതമാനം എന്ന പരിധി കടന്ന് എത്ര രൂപ വേണമെങ്കിലും വിപിഎഫില്‍ നിക്ഷേപിക്കാം. ഇത് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പരമാവധിയില്‍ കൂടാന്‍ പാടില്ല. വിപിഎഫ് നിക്ഷേപത്തില്‍ തൊഴിലുടമയ്ക്ക് ബാധ്യതകളില്ല. വിപിഎഫിലെ നിക്ഷേപം പ്രത്യേക അക്കൗണ്ടില്ല. ഇപിഎഫ് അക്കൗണ്ടില്‍ തന്നെ നിക്ഷേപിക്കും. രണ്ട് നി്‌ക്ഷേപത്തിനും ഒരേ നിരക്കിലാണ് പലിശ നല്‍കുന്നത്.

Also Read: സ്ഥിര നിക്ഷേപത്തിൽ വമ്പന്മാരെ വെട്ടിയ കുഞ്ഞന്മാർ ; ഇവിടെ കിട്ടും ഉയര്‍ന്ന പലിശAlso Read: സ്ഥിര നിക്ഷേപത്തിൽ വമ്പന്മാരെ വെട്ടിയ കുഞ്ഞന്മാർ ; ഇവിടെ കിട്ടും ഉയര്‍ന്ന പലിശ

പിപിഎഫ്

വര്‍ഷത്തില്‍ വിപിഎഫില്‍ നടക്കുന്ന നിക്ഷേപത്തിന് 1.5 ലക്ഷം വരെ ആദായ നികുതി ഇളവ് ലഭിക്കും. വര്‍ഷത്തില്‍ 2.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവ് ഉണ്ട്. തൊഴിലാളിയുടെ വിഹിതം മാത്രമാണെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവുണ്ട്. പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്, 1.5 ലക്ഷം രൂപ വരെ മാത്രമാണ് വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. അധികമായി കയ്യിലെത്തുന്ന പണം പിപിഎഫില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ നേട്ടം വിപിഎഫിലേക്ക് മാറ്റുന്നതാണ്.

Also Read: ലക്ഷങ്ങൾ കയ്യിലെത്താൻ ഇതിലും നല്ല അവസരമില്ല; ദിവസവും 70 രൂപ റെഡിയാക്കൂ, പോസ്റ്റ് ഓഫീസ് നിങ്ങളെ സഹായിക്കുംAlso Read: ലക്ഷങ്ങൾ കയ്യിലെത്താൻ ഇതിലും നല്ല അവസരമില്ല; ദിവസവും 70 രൂപ റെഡിയാക്കൂ, പോസ്റ്റ് ഓഫീസ് നിങ്ങളെ സഹായിക്കും

വിപിഎഫ് എങ്ങനെ മികച്ചതാകുന്നു

വിപിഎഫ് എങ്ങനെ മികച്ചതാകുന്നു

വ്യക്തമായ പ്ലാനോടെ നിക്ഷേപിച്ചാല്‍ 2.5 ലക്ഷം വരെ നികുതിയിളവും മികച്ച ആദായവും ലഭിക്കും. ഉദാഹരണത്തിന് വര്‍ഷത്തില്‍ അടിസ്ഥാന ശമ്പളമായി 6 ലക്ഷം വാങ്ങുന്നൊരാള്‍ ( 50,000 രൂപ മാസ ശമ്പളം) 72,000 രൂപ വര്‍ഷത്തില്‍ ഇപിഎഫിലേക്ക് അടക്കണം. ഇത് പ്രകാരം വിപിഎഫിലേക്ക് വര്‍ഷത്തില്‍ 1.78 ലക്ഷമോ മാസത്തില്‍ 14,833 രൂപയോ വിപിഎഫിലേക്ക് മാറ്റാം. ഇതിന് നികുതി ആനുകൂല്യങ്ങളും ഉയർന്ന പലിശയും ലഭിക്കും.

Read more about: epf vpf investment
English summary

Employee's Provident Fund And Voluntary Provident Fund; Return For Investment And Tax Free; Details

Employee's Provident Fund And Voluntary Provident Fund; Best Return For Investment And Tax Free; Details Here
Story first published: Monday, June 6, 2022, 12:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X