കാലത്തിനൊത്ത സ്റ്റാർട്ടപ്പുകൾ; പഠിക്കാം സൗരവിന്റെ പാഠം; പുത്തൻ താരം ഒയ്‌ലര്‍ മോട്ടോഴ്സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ജോലി ലഭിച്ചാൽ സ്വപ്നങ്ങളെ പുറത്ത് നിർത്തി ജോലിയുടെ സുരക്ഷിതത്വത്തിൽ ജീവിക്കാൻ ആരംഭിക്കുന്നവരുണ്ട്, മറ്റു ചിലർ സ്വപ്നങ്ങൾക്കൊപ്പം ജീവിക്കും. സ്വപനങ്ങളെ യാഥാർഥ്യമാക്കാനുള്ള ഏറ്റവും മികച്ച മാർ​ഗം സ്വപ്നങ്ങൾക്കൊപ്പം ജീവിക്കലാണ്. ബിഹാറുകാരനായ സൗരവ് കുമാറിന് പറയാനുള്ളത് സ്വപ്നങ്ങൾക്കൊപ്പം ജീവച്ച കഥയാണ്. അമേരിക്കയിൽ യാഹു കമ്പനിയിൽ 1 കോടി ശമ്പളമുള്ള ജോലി രാജിവെച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തി ഇലക്ട്രിക് വാഹന നിർമാണ സ്റ്റാർട്ടപ്പാണ് സൗരവ് ആരംഭിച്ചത്. 

കണ്ടുപിടിത്തങ്ങളുടെ ചെറുപ്പകാലം

കണ്ടുപിടിത്തങ്ങളുടെ ചെറുപ്പകാലം

ബിഹാറിലെ പുര്‍നിയ ഗ്രാമത്തില്‍ നിന്നാണ് സൗരവ് കുമാറിന്റെ ജീവിതം ആരംഭിക്കുന്നത്. പ്രാഥമിക വിദ്യാഭ്യസത്തിന് ശേഷം ബിന്ദേശ്വര്‍ പഥകിന്റെ സുലാഭ് കമ്പനിയില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ 1996 ൽ ആറം ക്ലാസ് പഠനത്തിനായി ഡല്‍ഹിയിലേക്ക് മാറി. 2005 ല്‍ ഡല്‍ഹി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ ബിടെക് പഠനം തുടങ്ങി. പഠനകാലത്ത് ഡിപ്പാര്‍ട്ടമെന്റ് ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് സഹായത്തോടെ ഓട്ടോണമസ് ഗ്രൗണ്ട് വെഹിക്കിള്‍ നിര്‍മിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യുവ സംരഭകനുള്ള അവാര്‍ഡും ഇക്കാലത്ത് തേടിയെത്തി. 

Also Read: 30,000 രൂപയില്‍ തുടങ്ങി 1,225 കോടിയിലെത്തിയ ഫുഡ് ബിസിനസ്; ആരും പറഞ്ഞു പോകും 'വൗ'Also Read: 30,000 രൂപയില്‍ തുടങ്ങി 1,225 കോടിയിലെത്തിയ ഫുഡ് ബിസിനസ്; ആരും പറഞ്ഞു പോകും 'വൗ'

കമ്പനി

ബി ടെക്കിന് ശേഷം ഫ്രാന്‍സില്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി റോഡ് അപകടങ്ങള്‍ കുറയ്ക്കുന്ന ഡ്രൈവിംഗ് അസിസ്റ്റന്റ് സിസ്റ്റം സൗരവ് നിർമിച്ചു. അമേരിക്കയിലെ ഉപരി പഠനത്തിന് ശേഷം യാഹൂ, ഒറാക്കിള്‍ കമ്പനിളില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പറായിരുന്നു സൗരവ്. ഇക്കാലത്ത് നിര്‍മിച്ച ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ യുഎസ് നാവല്‍ റിസര്‍ച്ചിന്റെ അംഗീകാരം നേടി. യാഹുവിൽ ജോലി ചെയ്യുമ്പോഴാണ് സ്വന്തം നിലയിൽ കമ്പനി എന്ന സ്വപനത്തിലേക്ക് സൗരവ് ഇറങ്ങുന്നത്. 

Also Read: ട്രക്കിനെയും ആപ്പിലാക്കിയ ചെറുപ്പക്കാർ; ഇത് ഭാരമെടുത്ത് വിജയം നേടിയ 'പോർട്ടർ'Also Read: ട്രക്കിനെയും ആപ്പിലാക്കിയ ചെറുപ്പക്കാർ; ഇത് ഭാരമെടുത്ത് വിജയം നേടിയ 'പോർട്ടർ'

ആദ്യ സ്റ്റാർട്ടപ്പ്

ആദ്യ സ്റ്റാർട്ടപ്പ്

സൗരവ് കുമാര്‍ 2012ലാണ് ക്യൂബ്26 എന്ന പേരില്‍ ടെക്ക് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. ആന്‍ഡ്രോയിഡ് ആപ്പുകളിലടക്കം ഉപഭോകതൃ അനുഭവം മെച്ചപ്പെടുത്തിനായി സ്ഥാപിച്ച ടെക്നിക്കൽ സ്റ്റാർട്ടപ്പായിരുന്നു ക്യൂബ് 26. ടൈഗര്‍ ഗ്ലോബല്‍, ഫ്ളിപ്പ്കാർട്ട് എന്നി കമ്പനികൾ ക്യൂബ് 26ൽ നിക്ഷേപം നടത്തി. . കമ്പനിയെ പേടിഎം സ്വന്തമാക്കിയതോടെ സൗരവ് പുതിയ മാനങ്ങള്‍ തേടിയിറങ്ങി. പ്രഡിക്ട്​ഗേസ് എന്ന് പേ‌രിൽ കാലിഫോർണിയിലായിരുന്നു ഈ കമ്പനി ആദ്യം പ്രവർത്തനം തുടങ്ങിയത്. പിന്നീട് ഡൽഹിയിലേക്ക് പ്രവർത്തനം മാറ്റി. 

Also Read: മാസത്തിൽ 2 ലക്ഷം സമ്പാദിക്കുന്ന 'പാള വിപ്ലവം'; ഇത് കാസർകോടൻ ഐഡിയAlso Read: മാസത്തിൽ 2 ലക്ഷം സമ്പാദിക്കുന്ന 'പാള വിപ്ലവം'; ഇത് കാസർകോടൻ ഐഡിയ

ഒയ്‌ലര്‍ മോട്ടോഴ്സ് ജനിക്കുന്നു

ഒയ്‌ലര്‍ മോട്ടോഴ്സ് ജനിക്കുന്നു

2018 ജനുവരിയിൽ ക്യൂമ്പ്26 ൽ നിന്നിറങ്ങിയ സൗരവിന് പുതിയ മേഖല ഇലക്ട്രിക് വാഹനങ്ങളായിരുന്നു. വൈദ്യുത വാഹനങ്ങൾ സജീവമാക്കാൻ കേന്ദ്രസര്‍ക്കാര്‍ പുതിയ മാർ​ഗ നിർദ്ദേശങ്ങൾ കൊണ്ടുവന്ന 2018ൽ ഒയ്‌ലര്‍ മോട്ടോര്‍സ് എന്ന പേരിൽ സൗരവ് വെെദ്യുത വാഹന നിർമാണ കമ്പനി ആരംഭിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറു വാണിജ്യ വാഹനങ്ങളാണ് കമ്പനിയുടെ നിർമാണം. വണിജ്യ വാഹന വിപണിയിൽ നിലവിലുള്ള വാഹനങ്ങള്‍ ശക്തമല്ലെന്നാണ് ഈ ചെറുപ്പക്കാരന്റെ അഭിപ്രായം.

 ഒയ്ലർ മോട്ടോഴ്‌സ്

ബേസ്മെന്റില്‍ കൂടുതല്‍ ഭാരം എടുത്താല്‍ വാഹനങ്ങള്‍ക്ക് റോഡില്‍ നല്ല പ്രകടനം നടത്താൻ സാധിക്കില്ല. ഇതിനാല്‍ കൂടുതല്‍ കരുത്തുള്ള ചെറു വാണിജ്യ വാഹനങ്ങളിലാണ് ഒയ്ലർ മോട്ടോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൈലറ്റ് പ്രൊജക്ട് ആയി ഇകോം എക്‌സ്പ്രസ്, ബിഗ് ബാസ്‌ക്കറ്റ്, ഫ്‌ളിപ്പ് കാര്‍ഡ്, മില്‍ക് ബാസ്‌ക്കറ്റ്, ഉഡാന്‍, ബ്ലൂ ഡാര്‍ട്ട് എന്നി കമ്പനികള്‍ക്ക് ഡൽഹിയിൽ 300 വാഹനങ്ങള്‍ കമ്പനി നൽകിയിട്ടുണ്ട്. അടുത്ത ഉത്സവ സീസണോടെ ഔദ്യോ​ഗിക ലോഞ്ചിം​ഗ് ഉണ്ടാകും. ഇതിനകം 2500 ഇലക്ട്രിക് വാഹനങ്ങളുടെ ഓര്‍ഡര്‍ കമ്പനിര്ര് ലഭിച്ചു.

വാഹനങ്ങളുടെ പ്രത്യേകത

വാഹനങ്ങളുടെ പ്രത്യേകത

500 കിലോ ഭാരം വഹിക്കാന്‍ സാധിക്കുന്ന ഓട്ടോറിക്ഷകളാണ് ചെറുവാണിജ്യ വാഹനങ്ങളുടെ ​ഗണത്തിൽ പുറത്തിറക്കുന്നത്. വാഹനങ്ങൾ ഒറ്റ ചാര്‍ജില്‍ 100 കിലോ മീറ്റര്‍ വരെ ഓടും. 5.76 കിലോ വാട്ട് ലിഥിയം- അയണ്‍ സാംസംഗ് ബാറ്ററിയണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. ബാറ്ററിക്ക് 3-4 വര്‍ഷമാണ് ആയുസ് കണക്കാക്കിയിട്ടുള്ളത്. 42 കിലോ മീറ്റര്‍ ആണ് പരമാവധി വേ​ഗത. 210 കേടിയിലധകം മൂല്യമാണ് കമ്പനിക്കുള്ളത്. 600 പേര്‍ നിലവിൽ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.

Read more about: startup msme business
English summary

Euler Motors An Electric Vehicle Startup Founded By Saurav Kumar Produce Light Commercial EVs

Euler Motors An Electric Vehicle Startup Founded By Saurav Kumar Produce Light Commercial EVs
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X