ചെലവ് രഹിത ഇഎംഐയിൽ പലിശയുണ്ടോ?; നിശബ്ദമായി കബളിപ്പിക്കപ്പെടുന്നത് എങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പ നിരക്ക് ഉയരുന്ന കാലത്ത് ശമ്പള വര്‍ധനവില്ലാതെ തുടരുന്നതാണ് പലരുടെയും സാമ്പത്തിക നിലയെ ബാധിക്കുന്നത്. ആവശ്യത്തിന് പണം കയ്യിലില്ലാത്തപ്പോള്‍ ആഗ്രഹങ്ങളെ മൂടിവെച്ച് ജീവിക്കേണ്ടി വരുന്നു എന്നതാണ് പലരെയും ബാധിക്കുന്ന പ്രശ്‌നം. ഇത്തരക്കാര്‍ക്ക് ചെലവ് രഹിത ഇഎംഐകളെ ആശ്രയിക്കാം. പണം തികയാത്ത ആഗ്രഹങ്ങളെ സ്വന്തമാക്കാന്‍ ഇതുവഴി സാധിക്കും.

ഇഎംഐ

രൊക്കം പണമടച്ച് സാധാനം വാങ്ങാൻ സാധിക്കാത്തവരാണ് ഈ രീതി ഉപയോ​ഗിക്കുന്നത്. ഇതുവഴി മാസത്തിൽ തവണകളായി പണമടച്ചാല്‍ മതിയാകും. തുടക്കത്തില്‍ വലിയ തുക അടയ്‌ക്കേണ്ടി ആവശ്യം വരുന്നില്ലാ എന്നതും ഗുണമാണ്. എന്നാല്‍ പേര് സൂചിപ്പിക്കുന്നത് പോലെ ചെലവ് രഹിതമാണോ ഈ ഇഎംഐ. അല്ല എന്നാണ് ഉത്തരം. ഇത്തരത്തിലുള്ള ഇഎംഐ എങ്ങനെയാണ് ഉപഭോക്താവിനെ പറ്റിക്കുന്നതെന്ന് നോക്കാം. 

Also Read: ദിവസം 50 രൂപ നീക്കിവെയ്ക്കാൻ തയ്യാറല്ലേ, സാധാരണക്കാരനും സമ്പന്നനാകാം; പറ്റിയ നിക്ഷേപമിതാAlso Read: ദിവസം 50 രൂപ നീക്കിവെയ്ക്കാൻ തയ്യാറല്ലേ, സാധാരണക്കാരനും സമ്പന്നനാകാം; പറ്റിയ നിക്ഷേപമിതാ

 ചെലവ് രഹിത ഇഎംഐ

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇപ്പോള്‍ ഇ-കോമേഴ്‌സ് വെബ്‌സൈറ്റിലടക്കം ചെലവ് രഹിത ഇഎംഐ സജീവമായിട്ടുണ്ട്. എന്നാൽ ഈ രീതി സത്യമല്ലെന്ന് 2013 ൽ റിസർവ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2013 ല്‍ റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പ്രകാരം ചെലവ് രഹിത ഇഎംഐ കൾ സത്യമല്ലെന്നും പലിശ മറച്ചു വെച്ച് പ്രോസസിംഗ് ഫീ ആയും മറ്റും ഉപഭോക്താവിൽ നിന്ന് പലിശ ഈടാക്കുന്നതായും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. 

Also Read: ഒറ്റ മാസം കൊണ്ട് നേടാം 11.4 ലക്ഷം രൂപ വരെ; കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ അറിയാംAlso Read: ഒറ്റ മാസം കൊണ്ട് നേടാം 11.4 ലക്ഷം രൂപ വരെ; കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ അറിയാം

എവിടെയാണ് ചെലവ് ഒളിഞ്ഞിരിക്കുന്നത്.

എവിടെയാണ് ചെലവ് ഒളിഞ്ഞിരിക്കുന്നത്.

പേരില്‍ ചെലവ് രഹിതമാണെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് പലിശ കമ്പനി ഈടാക്കുന്നുണ്ട്. ഇത് എങ്ങനെയാണെന്ന് നോക്കാം. ഉദാഹരണത്തിന് ചെലവ് രഹിത ഇഎംഐയായും രൊക്കെ പണം കൊടുത്തും 30000 രൂപ വില വരുന്ന ടെലവിഷൻ വാങ്ങുന്നയാളിന് എന്ത് വ്യത്യാസമാണ് വിലയിൽ ഉണ്ടാകുന്നതെന്ന് നോക്കാം. 

Also Read: എഫ്ഡിയെക്കാൾ നേട്ടം, ഓഹരി വിപണിയുടെ റിസ്കില്ല; നോക്കാം സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 5 നിക്ഷേപങ്ങള്‍Also Read: എഫ്ഡിയെക്കാൾ നേട്ടം, ഓഹരി വിപണിയുടെ റിസ്കില്ല; നോക്കാം സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 5 നിക്ഷേപങ്ങള്‍

പലിശ

30,000 രൂപയുടെ ടെലിവിഷന്‍ മൂന്ന് മാസത്തെ ചെലവ് രഹിത ഇഎംഐയുടെ ഭാഗമായി വാങ്ങുന്നൊരാളിൽ നിന്ന് 15 ശതമാനം പലിശ കണക്കാക്കിയാല്‍ 4500 രൂപ പലിശ ഈടാക്കുന്നുണ്ട്. ഇത് എങ്ങനെയെന്ന് നോക്കാം. രൊക്കം പണം അടച്ച് ടെലിവിഷൻ വാങ്ങുന്ന ആൾക്ക് ഡിസ്കൗണ്ട് കിഴിച്ച് 25,500 രൂപയ്ക്ക് ടെലിവിഷന്‍ ലഭിക്കും.

ഇവിടെ രൊക്കെ പണം കൊടുത്തയാൾക്ക് ലഭിച്ച ഡിസ്കൗണ്ടിന് തുല്യമായ തുക ചെലവ് രഹിത ഇഎംഐയിൽ പലിശയാണ്. ഇഎംഐ ചെയ്യുമ്പോള്‍ പലിശയായി അടയ്ക്കുന്ന തുക ബാങ്കിനും ബാക്കി തുക റീട്ടേയിലര്‍ക്കും നല്‍കുന്നു.

പലിശ അടക്കമുള്ള തുക

മറ്റു സാഹചര്യത്തിൽ പലിശ അടക്കമുള്ള തുകയാണ് ഉത്പ്പന്നത്തിന്റെ വിലയായി കാണിക്കുക. ഉദാഹരണത്തിന് 15000 രൂപയുടെ ഫോൺ മൂന്ന് മാസത്തെ ചെലവ് രഹിത വായ്പയിൽ വാങ്ങുമ്പോൾ ഇതിന് ഈടാക്കുന്ന തുക 17,250 രൂപയായിരിക്കും. 15 ശതമാനം പലിശ നിരക്കിനുള്ള 2250 രൂപ വിലയുടെ മുകളിൽ ഈടാക്കി ഉപഭോക്താവിൽ നിന്ന് തന്നെ വാങ്ങും. ഇതാണ് ചെലവ് രഹിത ഇഎംഐയിൽ ഒളിഞ്ഞിരിക്കുന്ന ചെലവുകൾ.

ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങളും ദോഷങ്ങളും

പേരിൽ ചെലവ് രഹിതമെന്ന് പറഞ്ഞ് ഉപഭോക്താക്കളെ കബളിപ്പിക്കലാണെങ്കിലും വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ വലിയ തുക ഒന്നിച്ച് ചെലവാക്കാതെ പണം കണ്ടെത്താന്‍ സാവകാശം ലഭിക്കുന്നുണ്ട്. ഇതോടൊപ്പം വായ്പകളിലേക്ക് പോകാതെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ചെലവ് രഹിത ഇഎംഐകള്‍ സഹിയിക്കുന്നു. മാസ ബജറ്റ് അനുസരിച്ച് അടവിന്റെ തുകയും കാലാവധിയും തീരുമാനിക്കാമെന്നതും ​ഗുണകരമാണ്.

പ്രൊസസിംഗ് ഫീസ്

പണം കൂടുതലായി അടയ്‌ക്കേണ്ടി വരുന്നുണ്ടെന്ന കബളിപ്പിക്കലാണ് പ്രധാന ദോഷം. ഇതിനായി പ്രൊസസിംഗ് ഫീസ് അധികമായി നല്‍കണം. എല്ലാ ഉത്പന്നങ്ങള്‍ക്കും ചെലവ് രഹിത ഇഎംഐ ലഭിക്കില്ല. ഇതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് വേണ്ടിവരുന്നതിനാൽ ഇഷ്ടപ്പെട്ട ഉത്പന്നം വാങ്ങാന്‍ സാധിക്കാതെ വരുന്നു. ഉപഭോക്താവ് സാധനം തിരിച്ചു നല്‍കുന്ന സമയത്ത് പലിശയായി അടച തുക ലഭിക്കുന്നില്ലാ എന്നതും ഈ രീതി തിരഞ്ഞെടുക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്.

Read more about: emi
English summary

Explaining Hidden charges On No- cost EMI; How Bank Charge The Interest ; Details

Explaining Hidden charges On No- cost EMI; How Bank Charge The Interest ; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X