പോസ്റ്റ് ഓഫീസ് ആർഡി കാലാവധി എത്താറായോ? പിൻവലിച്ച് വീണ്ടും ചേരുന്നത് നഷ്ടം, ലാഭമിങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം (ആർഡി) മധ്യവർ​ഗ കുടുംബങ്ങൾക്കിടയിൽ സാധാരണമാണ്. മാസത്തിൽ നിശ്ചിത തുകയുടെ നിക്ഷേപം വഴി കാലാവധിയിൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നൊരു തുക പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ നിന്ന് ലഭിക്കും. 2017-2018 വർഷങ്ങളിൽ നിക്ഷേപത്തിൽ ചേർന്നവർക്ക് കാലാവധി പൂർത്തിയാകുന്ന സമയമാണിത്. സാധാരണ ​ഗതിയിൽ നിക്ഷേപം പിൻവലിച്ച് മറ്റൊരു പോസ്റ്റ് ഓഫീസ് ആർഡി ആരംഭിക്കുന്നതാണ് പൊതുവിലെ രീതി. എന്നാൽ ഇതാണോ നേട്ടം?.

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം

2017-18 വർഷത്തിൽ നിക്ഷേപം ആരംഭിച്ചവർക്ക് ലഭിക്കുന്ന പലിശയല്ല ഇപ്പോൾ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിനുള്ളത്. നേരത്തെ 7 ശതമാനത്തിന് മുകളിൽ ലഭിച്ചിടത്ത് ഇപ്പോൾ 5.8 ശതമാനമാണ്. ഇതിനാൽ നിക്ഷേപം പിൻവലിക്കാതെ തുടരുകയാണെങ്കിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും. എങ്ങനെയാണ് നിക്ഷേപം തുടർന്നാലുള്ള ലാഭം എന്നാണ് ചുവടെ വിശദീകരിക്കുന്നത്.

കാലാവധിയും കാലാവധി നീട്ടലും

കാലാവധിയും കാലാവധി നീട്ടലും

5 വര്‍ഷം അതായത് 60 മാസമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ പണം അടയ്‌ക്കേണ്ടത്. കാലാവധിക്ക് ശേഷം പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് 5 വര്‍ഷം അധിക കാലാവധി ലഭിക്കും. ഇതിനായി അക്കൗണ്ട് ഉള്ള പോസ്റ്റ് ഓഫീസില്‍ ഫോം-4 പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ മതി.

ആവര്‍ത്തന നിക്ഷേപ അക്കൗണ്ട് ആരംഭിച്ച സമയത്തുള്ള പലിശ നിരക്കാണ് അക്കൗണ്ട് കാലാവധി നീട്ടിയാലും ലഭിക്കുക. കാലാവധി നീട്ടിയ നിക്ഷേപമാണെങ്കിൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. കാലാവധി ഉയര്‍ത്തിയ ശേഷം 1 വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്കാണ ലഭിക്കുക.

അക്കൗണ്ട് നിലനിർത്താൻ

അതേസമയം നിക്ഷേപം തുടരാതെ ആവർത്ത നിക്ഷേപ അക്കൗണ്ട് 5 വർഷം അധിക കാലാവധിയിൽ നിലനിർത്താനും അവസരമുണ്ട്. ഇതിനും ചേരുന്ന സമയത്തെ പലിശ ലഭിക്കും. 1 വർഷത്തിനുള്ളിൽ പിൻവലിച്ചാൽ സേവിം​ഗ്സ് അക്കൗണ്ടിന്റെ പലിശ കണക്കാക്കും. അക്കൗണ്ട് നിലനിർത്താൻ ഫോം-3 ആണ് സമർപ്പിക്കേണ്ടത്.

Also Read: '50 രൂപയ്ക്ക് 35 ലക്ഷത്തിന്റെ ലോട്ടറി'; ദിവസ അടവിൽ ലക്ഷാധിപതിയാകാൻ സർക്കാർ നിക്ഷേപം നോക്കുന്നോ?Also Read: '50 രൂപയ്ക്ക് 35 ലക്ഷത്തിന്റെ ലോട്ടറി'; ദിവസ അടവിൽ ലക്ഷാധിപതിയാകാൻ സർക്കാർ നിക്ഷേപം നോക്കുന്നോ?

നേടാം ഉയർന്ന പലിശ നിരക്ക്

നേടാം ഉയർന്ന പലിശ നിരക്ക്

5 വര്‍ഷ കാലാവധിയുള്ള ആവര്‍ത്തന നിക്ഷേപത്തില്‍ 2017-18 വര്‍ഷത്തില്‍ നിക്ഷേപം ആരംഭിച്ചവര്‍ക്ക് 2022-23 വർഷത്തിൽ നിക്ഷേപത്തിന്റെ കാലവധി പൂര്‍ത്തിയാകും. 2017 ല്‍ 7 ശതമാനത്തിന് മുകളിലായിരുന്നു പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക്. 2017 ജൂലായ് മുതല്‍ 2017 ഡിസബര്‍ വരെ 7.1 ശതമാനമായിരുന്നു പലിശ നിരക്ക്. 2018ൽ 6.9 ശതമാനവും 2020 മാർച്ച് വരെ 7.2-7.3 ശതമാനമായിരുന്നു പോസ്റ്റ് ഓഫീസ് പലിശ നിരക്ക്.

Also Read: ആവർത്തന നിക്ഷേപത്തിന് ഇനിയും പോസ്റ്റ് ഓഫീസിനെ ആശ്രയിക്കണോ; കൂടുതൽ പലിശ നൽകുന്ന 3 ബാങ്കുകളെ നോക്കാംAlso Read: ആവർത്തന നിക്ഷേപത്തിന് ഇനിയും പോസ്റ്റ് ഓഫീസിനെ ആശ്രയിക്കണോ; കൂടുതൽ പലിശ നൽകുന്ന 3 ബാങ്കുകളെ നോക്കാം

ആദായം

ഇത് പ്രകാരം സെപ്റ്റംബറില്‍ നിക്ഷേപം ആരംഭിച്ചവര്‍ക്ക് 2022 സെപ്റ്റംബറില്‍ 60 മാസം പൂര്‍ത്തിയാകും. ഈ കാലയളവില്‍ മാസം 5,000 രൂപ നിക്ഷേപിക്കുന്നവരാണെങ്കില്‍ കാലാവധി എത്തുമ്പോൾ 3 ലക്ഷം രൂപയുടെ നിക്ഷേപം 3,60,615 രൂപയായി വളര്‍ന്നിട്ടുണ്ടാകും. ഈ തുക പിന്‍വലിക്കാതെ കാലാവധി നീട്ടിയാലുണ്ടാകുന്ന നേട്ടം നോക്കാം.

രണ്ട് വര്‍ഷത്തിന് ശേഷം ആകെ അടച്ച തുക 4.2 ലക്ഷമായിരിക്കും. ഇതിന് ലഭിച്ച ആകെ പലിശ 1,24,353 ലക്ഷം രൂപ സഹിതം കാലാവധിയിൽ 5,44,353 രൂപ ലഭിക്കും. 120 മാസത്തേക്ക് നീട്ടുകയാണെങ്കില്‍ 6 ലക്ഷം അടച്ച് 2.73 ലക്ഷം പലിശ സഹിതം 8.73,318 രൂപ കാലാവധിയിൽ ലഭിക്കും. 

പുതിയ നിക്ഷേപം

നിക്ഷേപം അവസാനിപ്പിച്ച് പുതിയ നിക്ഷേപം ആരംഭിച്ചാല്‍ ഇപ്പോൾ നിലവിലുള്ള 5.8 ശതമാനം പലിശ (ജൂലായ്- സെപ്റ്റംബർ പാദത്തിലെ നിരക്ക്) ണ് നേടാന്‍ സാധിക്കുക. ഇതു പ്രകാരം 5,000 രൂപ നിക്ഷേപിച്ചാല്‍ 60 മാസം കൊണ്ട് 48,484 രൂപ പലിശ സഹിതം അഞ്ച് വർഷം കൊണ്ട് 3,48,484 രൂപയാണ് ലഭിക്കുക.

പണത്തിന് അത്യാവശ്യമില്ലെങ്കിൽ കാലാവധി നീട്ടുകയെന്നതാണ് ഉചിതം. കാലാവധി നീട്ടി 1 വർഷം പൂർത്തിയായാൽ എപ്പോൾ പിൻവലിച്ചാലും 7.1 ശതമാനത്തിന്റെ നേട്ടം ലഭിക്കും. ഇതോടൊപ്പം ഭാവിയിൽ പലിശ നിരക്ക് ഉയരുകയാണെങ്കിൽ ആ സമയത്ത് പുതിയ നിക്ഷേപം ആരംഭിക്കാനും സാധിക്കും.

English summary

Extend The Maturity Of Post Office Recurring Deposit Get More Benefit Than Starting A New RD

Extend The Maturity Of Post Office Recurring Deposit Get More Benefit Than Starting A New RD
Story first published: Sunday, July 17, 2022, 13:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X