അന്താരാഷ്ട്ര യാത്രാ മാനദണ്ഡങ്ങളിൽ സർക്കാർ ഇളവുകൾ നൽകി തുടങ്ങിയതോടെ ആയിരക്കണക്കിന് എൻആർഐകളാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങിയിരിക്കുന്നത്. എന്നാൽ മടങ്ങി വരവിനെക്കുറിച്ച് ചിന്തിക്കും മുമ്പ് പ്രവാസികൾ തീർച്ചയായും ചിന്തിക്കേണ്ട ചില സാമ്പത്തിക കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇന്ത്യയിൽ തൊഴിൽ തേടുക
പ്രവാസികൾ ആദ്യം ചെയ്യേണ്ട കാര്യം ഇന്ത്യയിൽ ജോലിയ്ക്കായി അപേക്ഷിക്കുക എന്നതാണ്. സ്ഥിരീകരിച്ച തൊഴിൽ ഓഫർ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ജോലി ഉറപ്പായാൽ ഇന്ത്യയിലേക്ക് മടങ്ങിയതിനുശേഷവും നിങ്ങളുടെ പ്രതിമാസ വരുമാനം സുരക്ഷിതമാണ്. കൂടാതെ, നിങ്ങളുടെ സമ്പാദ്യവും നിക്ഷേപവും മുടങ്ങുകയുമില്ല. ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം ജോലി അന്വേഷിക്കുമ്പോൾ നിങ്ങളുടെ ശമ്പളം കുറയാൻ സാധ്യതയുണ്ട്.
കുടിശ്ശികയുള്ള ക്രെഡിറ്റ് കാർഡ് കടങ്ങൾ തീർക്കുക
ക്രെഡിറ്റ് കാർഡുകളിലെ എല്ലാ കുടിശ്ശികകളും നിങ്ങൾ തീർക്കുക. നിങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യുകയും വേണം. വിദേശ കാർഡിന്റെ പ്രതിമാസ പലിശ 2.5 ശതമാനം ഈടാക്കിയാൽ ക്രെഡിറ്റ് കാർഡുകളിലെ കുടിശ്ശിക ഓരോ ഒന്നര വർഷത്തിലും ഇരട്ടിയാകും. കൂടാതെ, ഈ കാർഡുകൾ അവയുടെ ഉപയോഗം പരിഗണിക്കാതെ വാർഷിക നിരക്കുകളും ഈടാക്കും. ഇത്തരം തുകകൾ അടച്ചു തീർക്കാതിരുന്നാൽ ആ രാജ്യത്തേക്കുള്ള യാത്ര പിന്നീട് ബുദ്ധിമുട്ടിലായേക്കാം. കാരണം നിങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
പരമാവധി അടച്ചു തീർക്കുക
അടയ്ക്കേണ്ട മുഴുവൻ തുകയും തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ബാങ്കിനെ സമീപിച്ച് കുടിശ്ശിക തുകയുടെ 50 മുതൽ 60 ശതമാനം വരെ അടയ്ക്കാൻ ശ്രമിക്കുക. പൂർണമായും തുക അടച്ചു കഴിഞ്ഞാൽ ബാങ്കിൽ നിന്ന് ഒരു ക്ലോഷർ റിപ്പോർട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കുറഞ്ഞ തുക മാത്രമാണ് നിങ്ങൾ തിരിച്ചടയ്ക്കുന്നതെങ്കിൽ താമസിക്കുന്ന രാജ്യത്തെ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം.
വിദേശത്തെ ഭവനവായ്പ തീർപ്പാക്കാനുള്ള വഴികൾ
വിദേശത്ത് ഭവന വായ്പ എടുത്തിട്ടുള്ള നിരവധി പേരും നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. ചിലരാകട്ടെ വീടുകളും മറ്റും വിറ്റ് നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കുറഞ്ഞ വിലയ്ക്ക് നിങ്ങളുടെ വീടിന്റെ വിൽപ്പന നടത്തേണ്ടതില്ല. ഏജൻസികളെ നിയോഗിച്ച് ഇന്ത്യയിലെത്തി മാസങ്ങൾക്ക് ശേഷവും നിങ്ങൾക്ക് വീട് വിൽക്കാം.
ഇന്ത്യയിൽ ഇപ്പോൾ വീട് വാങ്ങണോ?
ഇന്ത്യയിൽ വസ്തു വിലകൾ ഇപ്പോൾ കുറവാണ്. ഭവനവായ്പ പലിശനിരക്ക് 2008-09 ലെവലിനേക്കാൾ താഴെയാണ്. എന്നാൽ വീട് വാങ്ങാനുള്ള ശരിയായ സമയമാണോ ഇത്? മഹാമാരി സമയമായതിനാൽ ഇപ്പോൾ ഉടൻ ഒരു വീട് വാങ്ങുന്നതിനുപകരം മടങ്ങിയെത്തിയ ശേഷം ഇന്ത്യയിൽ 6-9 മാസം വാടകയ്ക്ക് താമസിച്ച ശേഷം സ്വന്തമായി വീടു വാങ്ങുന്നതായിരിക്കും നല്ലതെന്ന് സാമ്പത്തിക ആസൂത്രകർ ശുപാർശ ചെയ്യുന്നു. വലിയ ചെലവുകൾ നടത്തുന്നതിന് മുമ്പ് ഒരു ജോലി അല്ലെങ്കിൽ സുസ്ഥിര വരുമാനം കണ്ടെത്തേണ്ടത് പ്രധാനമാണ്. പകർച്ചവ്യാധി കുറഞ്ഞ് ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കപ്പെട്ടാൽ നിങ്ങൾ സ്ഥിരമായി ഇന്ത്യയിൽ തുടരണോ അതോ വിദേശത്തേക്ക് മടങ്ങണോ എന്ന് തീരുമാനിക്കാൻ ഇതുവഴി നിങ്ങൾക്ക് ന്യായമായ സമയം ലഭിക്കും.
സാമ്പത്തിക ലക്ഷ്യങ്ങൾ
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കണം. ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ ഗണ്യമായ മാറ്റം നേരിട്ടേക്കാം. കാരണം നിങ്ങൾ ഡോളറിനോ ദിർഹത്തിനോ യൂറോയ്ക്കോ പകരം രൂപയിലാണ് സമ്പാദിക്കുക. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളിൽ ഒരു പൊളിച്ചടുക്കൽ നല്ലതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
