ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താറുണ്ടോ? ഈ അഞ്ച് സുരക്ഷാ മാര്‍ഗങ്ങള്‍ ശ്രദ്ധിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാങ്കേതിക വിദ്യയുടെ വളര്‍ച്ച മാറ്റങ്ങളുണ്ടാക്കാത്ത മേഖലകളുണ്ടോ? ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയും അതില്‍ നിന്നും വ്യത്യസ്തമല്ല. ഡിജിറ്റല്‍ പണമിടപാടുകള്‍ നമുക്ക് പുതിയ കാര്യമേയല്ല. എന്നാല്‍ കോവിഡ് രോഗ വ്യാപനം നമുക്കിടയിലുണ്ടാക്കിയ വലിയ മാറ്റങ്ങളിലൊന്ന് ഡിജിറ്റല്‍ പെയ്‌മെന്റുകളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി എന്നതാണ്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവാനുള്ള മാര്‍ഗങ്ങളായ യുപിഐ, ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയവയുടെ ഇടപാടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കോവിഡ് കാലത്ത് ഉണ്ടായിരിക്കുന്നത്.

 

എളുപ്പവും ഏറെ സമയം ലാഭിക്കാവുന്നതുമായ പ്രക്രിയയാണ് ഡിജിറ്റല്‍ പണമിടപാടുകളെങ്കിലും സൈബര്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം ഡിജിറ്റല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധമായി ഇത്തരം ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് നമ്മുടെ അക്കൗണ്ടിലെ പണം നഷ്ടപ്പടുന്നതിന് വരെ കാരണമായേക്കാം.

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യുന്നത് ഒഴിവാക്കാം

കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യുന്നത് ഒഴിവാക്കാം

ഏറ്റവും അടിസ്ഥാനപരമായ ഒരു കാര്യമാണിത്. നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ പണമിടപാട് നടത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യരുത്. എന്നാല്‍ മിക്കവരും വീണ്ടും ഇടപാടുകള്‍ നടത്തുമ്പോള്‍ പ്രക്രിയ എളുപ്പമാകുന്നതിനായും വീണ്ടും വിവരങ്ങളെല്ലാം നല്‍കുന്ന സമയ ലാഭത്തിനായും കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയക്കും. എന്നാല്‍ നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കണമെങ്കില്‍ ഓരോ ഇടപാടുകള്‍ക്ക് ശേഷവും നല്‍കിയകാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്യുന്നതാണ് നല്ലത്. കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയക്കുന്നത് നല്ല രീതിയല്ല.

പണ ഇടപാടുകള്‍ക്കായി പ്രൈവറ്റ് വിന്‍ഡോ ഉപയോഗിക്കുക

പണ ഇടപാടുകള്‍ക്കായി പ്രൈവറ്റ് വിന്‍ഡോ ഉപയോഗിക്കുക

ഓണ്‍ലൈനായി പണിടപാടുകള്‍ നടത്തുമ്പോള്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള പ്രധാനമാര്‍ഗം സംശയകരമായ അപ്ലിക്കേഷനുകളിലൂടെയോ, വെബ്‌സൈറ്റുകള്‍ വഴിയോ ഇടപാടുകള്‍ നടത്താതിരിക്കുക എന്നത് തന്നെയാണ്. ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ, ആപ്പ് സ്റ്റോറിലെ വിശ്വസ്തനീയമായ ആപ്പുകളിലൂടെ മാത്രമാണ് എപ്പോഴും പണ കൈമാറ്റം നടത്തുന്നത് എന്നത് ഉറപ്പുവരുത്തുക.

ഇടപാടുകള്‍ക്കായി HTTPS:// എന്നാരംഭിക്കുന്ന പ്രൈവറ്റ്/വെര്‍ച്വല്‍ ബ്രൗസറുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതത്വം ഉറപ്പുവരുത്തും.

അവ കൂക്കീസ്, വിവരങ്ങള്‍ സൂക്ഷിക്കുന്നത് എന്നിവ തടയും. ഒപ്പം ഇടപാട് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ വെബ്‌സൈറ്റില്‍ നിന്നും ലോഗ് ഔട്ട് ചെയ്യാനും ശ്രദ്ധിക്കേണ്ടതുണ്ട്.

പാസ്‌വേഡുകള്‍ പങ്കുവയ്ക്കാതിരിക്കുക

പാസ്‌വേഡുകള്‍ പങ്കുവയ്ക്കാതിരിക്കുക

സാമ്പത്തിക സുരക്ഷിതത്വത്തിനായി പൊതുവായി നല്‍കുന്ന ഒരു മാര്‍ഗനിര്‍ദേശമാണിത്. നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗിന്റെ പാസ്‌വേഡ് അധിക ബലമുള്ളതായിരിക്കണം. അത് മറ്റാരോടും പങ്കുവയ്ക്കാനും പാടില്ല. ഒപ്പം സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനായി പാസ്‌വേഡ് അടിക്കടി മാറ്റിക്കൊണ്ടിരിക്കുകയും വേണം. നിങ്ങളുടെ പാസ്‌വേഡോ, എടിഎം പിന്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ച് ഫോണ്‍ കോളോ മറ്റോ വരികയാണെങ്കില്‍ അത് നിങ്ങളുടെ ബാങ്കിനെ ഉടന്‍ അറിയിക്കേണ്ടതാണ്. എല്ലായ്‌പ്പോഴും ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി വണ്‍ ടൈം പാസ്‌വേഡ് (ഒടിപി) വഴി നടത്തുന്നതാണ് കൂടുതല്‍ സുരക്ഷിതത്വം.

പൊതു സ്ഥലങ്ങളിലെ കമ്പ്യൂട്ടറുകളും വൈഫൈ നെറ്റുവര്‍ക്കുകളും ഒഴിവാക്കുക

പൊതു സ്ഥലങ്ങളിലെ കമ്പ്യൂട്ടറുകളും വൈഫൈ നെറ്റുവര്‍ക്കുകളും ഒഴിവാക്കുക

പൊതുസ്ഥലങ്ങളിലോ ധാരാളം പേര്‍ ഉപയോഗിക്കുന്നതുമായ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചോ പൊതു വൈഫൈ സേവനം ഉപയോഗിച്ചോ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താന്‍ പാടില്ല. അവയിലൂടെ നമ്മുടെ വിവരങ്ങളിലേക്ക് നുഴഞ്ഞു കയറുവാനും തട്ടിപ്പ് നടത്തുവാനും സൈബര്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പം സാധിക്കും. എത്ര തിരക്കിലായാലും ഇത്തരം പൊതു സേവനങ്ങളിലൂടെ പണമിടപാടുകള്‍ നടത്താതിരിക്കുകയാണ് അഭികാമ്യം.

വ്യാജ അപ്ലിക്കേഷനുകളെ ശ്രദ്ധിക്കുക

വ്യാജ അപ്ലിക്കേഷനുകളെ ശ്രദ്ധിക്കുക

ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും നിരവധി നിയമവിരുദ്ധമായ അപ്ലിക്കേഷനുകള്‍ കാണാന്‍ സാധിക്കും. സൂക്ഷ്മ നിരീക്ഷണത്തിലൂടെ നമുക്ക് അവയെ തിരിച്ചറിയാന്‍ സാധിക്കും. ധാരാളം നെഗറ്റീവ് റിവ്യൂകള്‍ അവയെപ്പറ്റി കാണാം. ഒപ്പം ഡൗണ്‍ലോഡുകളുടെ എണ്ണവും താരതമ്യേന കുറവായിരിക്കും. കൂടാതെ അവയില്‍ വെരിഫൈഡ് ബാഡ്ജും കാണുകയില്ല. പണമിടപാടുകള്‍ നടത്തുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. നമ്മുടെ ഫോണിലേക്ക് ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ അത് വെരിഫൈഡ് ആണോ എന്നും ആപ്പ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ ആണ് ഡൗണ്‍ലോഡ് ചെയ്യുന്നതെന്നും ഉറപ്പുവരുത്തേണ്ടതാണ്.

Read more about: digital
English summary

five things you should know before going for a digital money transaction

five things you should know before going for a digital money transaction
Story first published: Monday, March 29, 2021, 16:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X