ഫികസഡ് ഡിപ്പോസിറ്റ്, റിക്കറിംഗ് ഡിപ്പോസിറ്റ്: പണം സമ്പാദിക്കാൻ നിങ്ങൾ ഏത് തിരഞ്ഞെടുക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപകടസാധ്യതയില്ലാത്ത നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) ഏറ്റവും പ്രചാരമുള്ള നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ചും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി സമ്പാദ്യ പദ്ധതി എന്ന നിലയ്ക്ക് പണം മാറ്റി വയ്ക്കാനുള്ള എളുപ്പവും സൌകര്യപ്രദവുമായ മാർഗ്ഗമാണ് ബാങ്ക് നിക്ഷേപം. മാത്രമല്ല വരുമാനം ഉറപ്പുനൽകുന്നതിനാൽ ഇത് ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളിലൊന്നാണ്.

റിക്കറിംഗ് ഡിപ്പോസിറ്റ്

റിക്കറിംഗ് ഡിപ്പോസിറ്റ്

എഫ്ഡിക്ക് പുറമെ, തുറക്കാനും പ്രവർത്തിക്കാനും പിൻവലിക്കാനും എളുപ്പമുള്ള മറ്റൊരു നിക്ഷേപ മാർഗമാണ് റിക്കറിംഗ് ഡിപ്പോസിറ്റ്. എന്നാൽ ഇവയിൽ ഏതാണ് നിങ്ങൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. എഫ്ഡിയും ആർഡിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണ്. രണ്ട് ഡെപ്പോസിറ്റ് സ്കീമുകൾക്കും പലിശ നിരക്കും ആനുകൂല്യങ്ങളും ഒരുപോലെയാണെങ്കിലും നിക്ഷേപ രീതി, മിനിമം നിക്ഷേപ തുക, കാലാവധി മുതലായവയിൽ ചില വ്യത്യാസങ്ങളുണ്ട്.

ഉറപ്പുള്ള വരുമാനം

ഉറപ്പുള്ള വരുമാനം

എഫ്ഡിയും ആർ‌ഡിയും സ്ഥിര വരുമാന നിക്ഷേപങ്ങളാണ്. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്ക് നിക്ഷേപകർക്ക് മുൻ‌കൂട്ടി അറിയാൻ സാധിക്കും. മാത്രമല്ല ഡെപ്പോസിറ്റ് കാലയളവിൽ ഇത് മാറില്ല. എഫ്ഡി, ആർ‌ഡി എന്നിവയിൽ നൽകുന്ന പലിശനിരക്കും ഒരുപോലെയാണ്. എഫ്ഡി, ആർ‌ഡി എന്നിവ ബാങ്ക് ശാഖയിൽ, ഇൻറർനെറ്റ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് വഴി തുറക്കാനും കഴിയും.

പിപിഎഫ്, സുകന്യ സമൃദ്ധി, ആർഡി അക്കൗണ്ടുകളിൽ ഓൺലൈനായി പണമടയ്ക്കുന്നത് എങ്ങനെ?പിപിഎഫ്, സുകന്യ സമൃദ്ധി, ആർഡി അക്കൗണ്ടുകളിൽ ഓൺലൈനായി പണമടയ്ക്കുന്നത് എങ്ങനെ?

ജോയിന്റ് നിക്ഷേപം

ജോയിന്റ് നിക്ഷേപം

നിങ്ങൾക്ക് ഒരു ജോയിന്റ് എഫ്ഡി അല്ലെങ്കിൽ ആർ‌ഡി തുറക്കാനും കഴിയും. അതുവഴി നിങ്ങളുടെ അഭാവത്തിൽ ജോയിന്റ് അക്കൌണ്ട് ഉടമയ്ക്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാനും വരുമാനം ക്ലെയിം ചെയ്യാനും കഴിയുമെന്ന് ഉറപ്പാക്കും. പങ്കാളി, കുട്ടികൾ, മാതാപിതാക്കൾ അല്ലെങ്കിൽ മറ്റ് അടുത്ത കുടുംബാംഗങ്ങളുടെ പേരുകളിലും എഫ്ഡികളും ആർ‌ഡികളും തുറക്കാൻ കഴിയും.

റിക്കറിം​ഗ് ഡിപ്പോസിറ്റിന് ബെസ്റ്റ് എസ്ബിഐയോ പോസ്റ്റ് ഓഫീസോ? പുതിയ പലിശ നിരക്കുകൾ ഇതാറിക്കറിം​ഗ് ഡിപ്പോസിറ്റിന് ബെസ്റ്റ് എസ്ബിഐയോ പോസ്റ്റ് ഓഫീസോ? പുതിയ പലിശ നിരക്കുകൾ ഇതാ

സാമ്പത്തിക ലക്ഷ്യങ്ങൾ

സാമ്പത്തിക ലക്ഷ്യങ്ങൾ

പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ നിങ്ങളുടെ ഭാവി ചെലവുകൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഉപയോഗപ്രദമായ ഉപകരണങ്ങളാണ് എഫ്ഡികളും ആർ‌ഡികളും. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നവീകരണം, ഒരു പുതിയ വീടിനുള്ള പണമടയ്ക്കൽ തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങളുമായി നിങ്ങളുടെ എഫ്ഡി, ആർ‌ഡി എന്നിവ ബന്ധിപ്പിക്കാനാകും.

കുറഞ്ഞ എഫ്ഡി പലിശ നിരക്ക് ഓർത്ത് ആശങ്ക വേണ്ട; ഈ ബാങ്കുകൾ 8% വരെ പലിശ നൽകുംകുറഞ്ഞ എഫ്ഡി പലിശ നിരക്ക് ഓർത്ത് ആശങ്ക വേണ്ട; ഈ ബാങ്കുകൾ 8% വരെ പലിശ നൽകും

എഫ്ഡി, ആർ‌ഡി നികുതി

എഫ്ഡി, ആർ‌ഡി നികുതി

നികുതി നിയമങ്ങൾ എഫ്ഡി, ആർ‌ഡി എന്നിവയ്ക്ക് തുല്യമാണ്. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, ഒരു സാമ്പത്തിക വർഷത്തിൽ നേടിയ പലിശ 10,000 രൂപയിൽ കൂടുതലാണെങ്കിൽ നിങ്ങൾ ആദായനികുതി അടയ്ക്കണം. പലിശ നിങ്ങളുടെ വരുമാനത്തിലേക്ക് ചേർക്കുകയും നിങ്ങളുടെ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും. ഒരു സാമ്പത്തിക വർഷത്തിൽ പലിശ 40,000 രൂപ കവിയുന്നുവെങ്കിൽ ബാങ്കുകളും ടിഡിഎസ് കുറയ്ക്കും. മുതിർന്ന പൗരന്മാർക്ക് ടിഡിഎസ് പരിധി 50,000 രൂപയാണ്.

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം

ഒരു വലിയ തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, എഫ്ഡി ഒരു നല്ല ഓപ്ഷനാണ്. ഉദാഹരണത്തിന്, വിരമിച്ച വ്യക്തികൾക്ക് വിരമിക്കുന്ന സമയത്ത് ലഭിച്ച ആനുകൂല്യങ്ങൾ ഒരു ദീർഘകാല എഫ്ഡിയിൽ നിക്ഷേപിക്കാൻ കഴിയും. ഈ നിക്ഷേപം അവരുടെ മൂലധനം പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും അവരുടെ പ്രതിമാസ ചെലവുകൾക്ക് പതിവ് പലിശ നൽകുകയും ചെയ്യുന്നു. ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് അവരുടെ വാർഷിക ബോണസ് നിക്ഷേപിക്കുന്നതിന് എഫ്ഡി തിരഞ്ഞെടുക്കാനും കാർ വാങ്ങുന്നതിനോ വീട് പുതുക്കിപ്പണിയുന്നതിനോ പോലുള്ള ചെലവുകൾക്കായി ഇത് ഉപയോഗിക്കാാനും സാധിക്കും.

റിക്കറിംഗ് ഡിപ്പോസിറ്റ്

റിക്കറിംഗ് ഡിപ്പോസിറ്റ്

നിക്ഷേപിക്കാൻ ഒരു വലിയ തുക ഇല്ലാത്തവർക്ക്, ആർഡി ഒരു മികച്ച നിക്ഷേപ മാർഗമാണ്. കാരണം ഇത് എല്ലാ മാസവും ചെറിയ തുക നീക്കിവയ്ക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് പതിവായി ഒരു ആർ‌ഡിയിൽ നിക്ഷേപം നടത്താനും ‌നിങ്ങളുടെ കുട്ടിയുടെ സ്കൂൾ അല്ലെങ്കിൽ‌ കോളേജ് ഫീസുകളും മറ്റും അടയ്ക്കേണ്ട സമയത്ത് ഇത് ഉപയോഗിക്കാനും സാധിക്കും. യാത്രകളും മറ്റും പോകാൻ ആഗ്രഹിക്കുന്നവർക്ക് ആർ‌ഡിയിൽ‌ പണം നിക്ഷേപിക്കുന്നത് ഒരു നല്ല ഓപ്ഷനാണ്.

English summary

Fixed Deposit, Recurring Deposit: Which would you choose to save money | ഫികസഡ് ഡിപ്പോസിറ്റ്, റിക്കറിംഗ് ഡിപ്പോസിറ്റ്: പണം സമ്പാദിക്കാൻ നിങ്ങൾ ഏത് തിരഞ്ഞെടുക്കും?

Apart from FD, Recurring Deposit is another easy way to open, operate and withdraw money. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X