5 വർഷം കൊണ്ട് 10 ലക്ഷം രൂപ കയ്യിലെത്തുന്ന എസ്ഐപി മാജിക്ക്; നിക്ഷേപിക്കാൻ പറ്റിയ 2 ഫണ്ടുകളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമ്പരാ​ഗത നിക്ഷേപങ്ങളിൽ പലിശ നിരക്ക് താഴ്ന്നിരിക്കുന്ന കാലത്ത് മികച്ച് പ്രകടനം നടത്തുന്ന മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപകർ തിരിയും. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനിൻെറ മാജിക്ക് മനസിലാക്കി നിക്ഷേപിച്ചാൽ 5-10 വർഷത്തിനുള്ളിൽ വലിയ നേട്ടം നൽകുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപകർക്ക് മികച്ച ആദായം നൽകുന്നവയാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകൾ. ഇവയിൽ ലാര്‍ജ് കാപ്, മിഡ്, സ്‌മോള്‍ കാപ് കമ്പനികളിലെല്ലാം നിക്ഷേപം നടത്തുന്ന ഏക  ഇക്വിറ്റി ഫണ്ടാണ് ഫ്‌ളെക്‌സി കാപ് ഫണ്ട്.

ഇതിനാല്‍ നിക്ഷേപത്തിന്റെ വൈവിധ്യവത്കരണം ഗുണകരമായി നടക്കും. 5 വര്‍ഷത്തിന് മുകളില്‍ നിക്ഷേപം തുടരാന്‍ സാധിക്കുന്ന, ഇടത്തരം റിസ്‌കെടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് മികച്ച ആദായം നല്‍കുന്ന ഫണ്ടാണ് ഫ്‌ളെക്‌സി കാപ് ഫണ്ടുകള്‍. 10,000 രൂപയുട മാസ എസ്ഐപി വഴി 5 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ നേടാന്‍ സാധിക്കുന്ന, വാല്യു റിസേര്‍ച്ച് 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ 2 ഫ്‌ളെക്‌സി കാപ് ഫണ്ടുകളാണ് ചുവടെ ചേര്‍ക്കുന്നത്.

 

പിജിഐഎം ഇന്ത്യ ഫ്‌ളെക്‌സി കാപ് ഫണ്ട്

പിജിഐഎം ഇന്ത്യ ഫ്‌ളെക്‌സി കാപ് ഫണ്ട്

2015 മാര്‍ച്ച് നാലിനാണ് പിജിഐഎം ഇന്ത്യ ഫ്‌ളെക്‌സി കാപ് ഫണ്ട് അവതരിപ്പിച്ചത്. 2022 ജൂലായ് 30നുള്ള എയുഎം 4241.13 കോടിയാണ്. ജൂലായ് 29നുള്ള നെറ്റ് അസറ്റ് വാ്‌ല്യു 27.45 രൂപയാണ്. ഫണ്ട് ആരംഭിച്ചത് മുതല്‍ 14.60 ശതമാനം ശരാശരി വാര്‍ഷിക ആദായം ഫണ്ട് നല്‍കിയിട്ടുണ്ട്. പിജിഐഎം ഇന്ത്യ ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ 95 ശതമാന നിക്ഷേപങ്ങളും ആഭ്യന്തര ഇക്വിറ്റികളിലാണ്.

ഇതില്‍ 46.07 ശതമാനം ലാര്‍ജ് കാപ് കമ്പനികളിലും 10.32 ശതമാനം മിഡ്കാപ് കമ്പനികളിലും 13.21 ശതമാനം സ്‌മോള്‍ കാപ് കമ്പനികളിലുമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എച്ച്.ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക് എന്നിവയിലാണ് പിജിഐഎം ഇന്ത്യ ഫ്‌ളെക്‌സി കാപ് ഫണ്ടിന് പ്രധാന നിക്ഷേപങ്ങള്‍. 0.44 ശതമാനമാണ് എക്‌സ്‌പെന്‍സ് നിരക്ക്. നിക്ഷേപം ആരംഭിച്ച് 90 ദിവസത്തിനുള്ളില്‍ പിന്‍വലിക്കുന്നവരില്‍ 0.5 ശതമാനം ചാര്‍ജ് ഈടാക്കും.

ആദായം

പിജിഐഎം ഇന്ത്യ ഫ്‌ളെക്‌സി കാപ് ഫണ്ടിൽ 3 വര്‍ഷം മുന്‍പ് 10,000 രൂപയുടെ എസ്‌ഐപി ആരഭിച്ചവരുടെ നിക്ഷേപം ഇന്ന് 5.22 ലക്ഷമായി ഉയര്‍ന്നു. 26.65 ശതമാനമാണ മൂന്ന് വര്‍ഷത്തെ വാര്‍ഷിക ആദായം. അഞ്ച് വര്‍ഷത്തേക്ക് 15.76 ശതമാനമാണ് നിക്ഷേപത്തിന് നല്‍കിയ ആദായം.

മാസം 10,000 രൂപയുടെ എസ്‌ഐപി ചെയ്തവര്‍ക്ക് 10.7 ലക്ഷം രൂപ നേടാന്‍ സാധിച്ചു. 7 വര്‍ഷത്തേക്ക് 14.47 ശതമാനം വാര്‍ഷിക ആദായമാണ് ഫണ്ട് നല്‍കിയത്. 10,000 രൂപയുടെ മാസ എസ്‌ഐപി നിക്ഷേപം 16.30 ലക്ഷമായി ഉയർന്നു.

Also Read: ഏതാണ് പറ്റിയ ദിവസം; മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപത്തിന് ഏത് തീയതി തിരഞ്ഞെടുക്കണംAlso Read: ഏതാണ് പറ്റിയ ദിവസം; മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപത്തിന് ഏത് തീയതി തിരഞ്ഞെടുക്കണം

പരാഗ് പരീഖ് ഫ്‌ളെക്‌സി കാപ് ഫണ്ട്

പരാഗ് പരീഖ് ഫ്‌ളെക്‌സി കാപ് ഫണ്ട്

2013 മേയ് 28നാണ് പരാഗ് പരീഖ് ഫ്‌ളെക്‌സി കാപ് ഫണ്ട് ആരംഭിക്കുന്നത്. ജൂണ്‍ 30നുള്ള കണക്ക് പ്രകാരം പരാഗ് പരീഖ് ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 22,324 കോടിയാണ്. ജൂണ്‍ 29നുള്ള നെറ്റ് അസറ്റ് വാല്യു 49.98 രൂപയാണ്. ആരംഭിച്ചത് മുതല്‍ 19.17 ശതമാനം ശരാശരി വാാര്‍ഷിക ആദായം ഫണ്ട് നല്‍കി. പരാഗ് പരീഖ് ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ എക്‌സ്‌പെന്‍സ് നിരക്ക് 0.79 ശതമാനമാണ്.

ഐടിസി ലിമിറ്റഡ്, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റമെന്റ്സ്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ആല്‍ഫാ ബെറ്റ്, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ എന്നിവയാണ് പ്രധാന 5 നിക്ഷേപങ്ങള്‍. 70.85 ശതമാനം നിക്ഷേപവും ആഭ്യന്തര ഇക്വിറ്റികളിലാണ്. 57.52 ശതമാനമാണ് ലാര്‍ജ് കാപ് കമ്പനികളുടെ വിഹിതം. 2.75 ശതമാനം മിഡ് കാപ് കമ്പനിയിലും 9.71 ശതമാനം സ്മോൾ കാപ് കമ്പനികളിലുമാണ്. 22.66 ശതമാനം വിദേശ ഇക്വിറ്റികളിലും ഫണ്ടിന് നിക്ഷേപമുണ്ട്.

Also Read: ഈ 5 കാര്യങ്ങളറിഞ്ഞാൽ മതി; മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി തുടക്കക്കാർക്കും കസറാംAlso Read: ഈ 5 കാര്യങ്ങളറിഞ്ഞാൽ മതി; മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി തുടക്കക്കാർക്കും കസറാം

നിക്ഷേപം

മൂന്ന് വര്‍ഷം മുന്‍പ് പരാഗ് പരീഖ് ഫ്‌ളെക്‌സി കാപ് ഫണ്ടില്‍ 10,000 രൂപയുടെ മാസ എസ്‌ഐപി ചെയ്‌തൊരുടെ നിക്ഷേപം 5.10 ലക്ഷം രൂപയായി ഉയർന്നു. ലഭിക്കും. 25.185 രൂപയാണ് മൂന്ന് വർഷത്തിനിടെ നൽകിയ വാർഷി ആദായം. 5വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്ഐപി വഴി നിക്ഷേപം 10 ലക്ഷം രൂപ കടന്നു. 18.20 ശതമാനം വാര്‍ഷിക ആദായ ലഭിക്കുമ്പോള്‍ 10.04 ലക്ഷമാകും നിക്ഷേപം. 

Read more about: mutual fund sip
English summary

Flexi Cap Fund; Invest 10,000 Through SIP In PGIM India And Parag Parikh; Get 10 Lakhs After 5 Years

Flexi Cap Fund; Invest 10,000 Through SIP In PGIM India And Parag Parikh; Get 10 Lakhs After 5 Years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X