ഫോറെക്‌സ് ട്രേഡിംഗ്; എന്ത്? എങ്ങനെ?

ഫോറെക്‌സ് ട്രേഡിംഗ് എന്ന് കേട്ടിട്ടില്ലാത്തവര്‍ വിരളമായിരിക്കും. നിക്ഷേപത്തിനെക്കുറിച്ച് വ്യക്തമായ ധാരണയൊന്നുമില്ലാതെ പോയി തലവച്ചു കൊടുത്ത് കാശ് പോയവരും കാണും ഇക്കൂട്ടത്തില്‍.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോറെക്‌സ് ട്രേഡിംഗ് എന്ന് കേട്ടിട്ടില്ലാത്തവര്‍ വിരളമായിരിക്കും. നിക്ഷേപത്തിനെക്കുറിച്ച് വ്യക്തമായ ധാരണയൊന്നുമില്ലാതെ പോയി തലവച്ചു കൊടുത്ത് കാശ് പോയവരും കാണും ഇക്കൂട്ടത്തില്‍. എന്താണ് ഫോറെക്‌സ് എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്? എന്താണ് ഇതിന്റെ പ്രവര്‍ത്തന രീതി? തട്ടിപ്പുകാര്‍ക്ക് എങ്ങനെയാണ് ഇതിന്റെ പേരില്‍ നിക്ഷേപകരെ പറ്റിക്കുവാന്‍ സാധിക്കുന്നത്?

ഫോറെക്‌സ് ട്രേഡിംഗ്; എന്ത്? എങ്ങനെ?

ഫോറിന്‍ എക്‌സ്‌ചേഞ്ച് ട്രേഡിംഗ് എന്നതിന്റെ ചുരുക്ക രൂപമാണ് ഫോറെക്‌സ് ട്രേഡിംഗ് എന്നത്. വിദേശ നാണയ വിനിമയം എന്ന് നമുക്ക് പറയാം. എന്നാല്‍ വിദേശ നാണയങ്ങള്‍ മാത്രമല്ല കമ്മോഡിറ്റികളിലും സൂചികകളിലുള്ള നിക്ഷേപവും ഫോറിന്‍ എക്‌സ്‌ചേഞ്ച് വിപണിയില്‍ നടത്താറുണ്ട്. എങ്കിലും ഫോറെക്‌സ് ട്രേഡിംഗ് എന്ന് പറയുമ്പോള്‍ വ്യക്തമാക്കുന്നത് വിദേശ നാണയ വിനിമയത്തെയാണ്.

രണ്ട് രാജ്യങ്ങളുടെ കറന്‍സികള്‍ തമ്മിലുള്ള വിനിമയമാണ് ഫോറെക്‌സ് ട്രേഡിംഗില്‍ നടക്കുന്നത്. ഓരോ സമയങ്ങളില്‍ കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ച്് ലാഭവും നഷ്ടവും നേടാം.

ഇന്ത്യയില്‍ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഫോറെക്‌സ് ട്രേഡിംഗ് നടത്താന്‍ സാധിക്കുകയുള്ളൂ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ അംഗീകാരമുള്ളതും സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ കീഴിലുള്ളതുമായ ബ്രോക്കര്‍മാര്‍ മുഖേന നടത്തുന്ന ഫോറെക്‌സ് ഇടപാടുകള്‍ക്ക് മാത്രമാണ് രാജ്യത്ത് നിയമപ്രകാരമുള്ള അംഗീകാരം ലഭിക്കുക.

USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ ഇന്ത്യന്‍ രൂപ അടിസ്ഥാനമായിട്ടുള്ള മുഖ്യമായും ഈ നാല് ജോഡി കറന്‍സികളാണ് ഇന്ത്യയില്‍ നിയമാനുസൃതമായി ഫോറെക്‌സ് ട്രേഡിംഗ് ചെയ്യാന്‍ സാധിക്കുക. അവസാനം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് GBPUSD, USDJPY, EURUSD എന്നീ മൂന്ന് ക്രോസ്സ് കറന്‍സി ജോഡികളുടെ ട്രേഡിംഗും രാജ്യത്ത് നിയമ വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ കനത്ത വ്യവസ്ഥകളും നിബന്ധനകളും കാരണം മിക്ക ബ്രോക്കര്‍മാരും ഇവ ഇതുവരെ ചെറുകിട നിക്ഷേപകര്‍ക്ക് നല്‍കിത്തുടങ്ങിയിട്ടില്ല.

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും താത്പര്യമുള്ളവര്‍ക്ക് ഫോറെക്‌സ് ട്രേഡിംഗ് നടത്താവുന്നതാണ്. ഇന്ത്യന്‍ രൂപയെ മാത്രം അടിസ്ഥാനമാക്കിയല്ലാചെ തങ്ങള്‍ക്ക് ഇഷ്ടമുള്ള കറന്‍സികള്‍ ഇതുവഴി വിനിമയം ചെയ്യാന്‍ സാധിക്കും. കൂടുതല്‍ ലാഭവും ഇതുവഴി നേടാം. എന്നാല്‍ ഫോറെക്‌സ് ട്രേഡിംഗിനായി പോര്‍ട്ടല്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് അംഗീകൃതമാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിദേശ രാജ്യങ്ങളെ ഏതെങ്കിലും ഏജന്‍സിയുടെ അംഗീകാരം ഉണ്ട് എന്നത് കൊണ്ട് മാത്രം അത് ഇന്ത്യയില്‍ നിയമവിധേയമാകണമെന്നില്ല. സെബിയ്ക്ക് കീഴില്‍ അംഗീകാരം നേടിയിട്ടുള്ളവ മാത്രമാണ് ഇന്ത്യയില്‍ നിയമാനുസൃതമായിട്ടുള്ളത്. അംഗീകാരമില്ലാത്ത പോര്‍ട്ടലുകള്‍ വഴി ട്രേഡിംഗ് നടത്തുന്നത് വഴിയുണ്ടായ നഷ്ടങ്ങള്‍ തനിച്ച് സഹിക്കുക മാത്രമായിരിക്കും വഴി.

സെബിയുടെ നിയന്ത്രണത്തിലുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രം ഫോറെക്‌സ് ട്രേഡിംഗ് ഇടപാടുകള്‍ നടത്തുകയെന്നതാണ് തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാന്‍ നമുക്ക് സ്വീകരിക്കാവുന്ന മാര്‍ഗം. സെബി അംഗീകാരം നല്‍കിയിട്ടുള്ള ഫോറെക്‌സ് ബ്രോക്കര്‍മാരെ സെബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി തന്നെ നമുക്ക് കണ്ടെത്താന്‍ സാധിക്കും.

Read more about: trading
English summary

forex trading; important things all you know about forex trading - explained in detail

forex trading; important things all you know about forex trading - explained in detail
Story first published: Thursday, April 15, 2021, 10:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X