ഈ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും

കോവിഡ് കാലം അനിശ്ചിതത്വത്തിന്റെ കാലമായിരുന്നു. ജീവിതത്തില്‍ നാളെ എന്ത് സംഭവിക്കും എന്ന് നമുക്ക് മുന്‍കൂട്ടി പ്രവചിക്കുവാന്‍ സാധിക്കുകയില്ല എന്ന് നമ്മെ പഠിപ്പിച്ച കാലം. ഒപ്പം, ജീവിതം ഏത് നിമിഷവും മാറി മറിയാമെന്നും കോവിഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലം അനിശ്ചിതത്വത്തിന്റെ കാലമായിരുന്നു. ജീവിതത്തില്‍ നാളെ എന്ത് സംഭവിക്കും എന്ന് നമുക്ക് മുന്‍കൂട്ടി പ്രവചിക്കുവാന്‍ സാധിക്കുകയില്ല എന്ന് നമ്മെ പഠിപ്പിച്ച കാലം. ഒപ്പം, ജീവിതം ഏത് നിമിഷവും മാറി മറിയാമെന്നും കോവിഡ് കാലം നമ്മെ ബോധ്യപ്പെടുത്തി. ജീവിതത്തില്‍ സാമ്പത്തീക അച്ചടക്കവും സമ്പാദ്യ ശീലവും നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളാണെന്ന് എല്ലാ വ്യക്തികളെയും അടിവരയിട്ട് ഓര്‍മിപ്പിച്ചു കൊണ്ടാണ് ഈ കോവിഡ് കാലം കടന്നു പോകുന്നത്.

Also Read : എന്താണ് എസ്‌ഐപി ഇന്‍ഷുറന്‍സ്? മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?Also Read : എന്താണ് എസ്‌ഐപി ഇന്‍ഷുറന്‍സ്? മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഇന്‍ഷുറന്‍സ് പരിരക്ഷ

ഇന്‍ഷുറന്‍സ് പരിരക്ഷ

ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രാധാന്യം ഏവരും മനസ്സിലാക്കിയ കാലം കൂടിയാണിത്. തനിക്കും തന്റെ കുടുംബത്തിനും മികച്ച പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസി ഏതെന്ന അന്വേഷണം നടത്തുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ ഏറി വരികയാണ്. ഈ സാഹചര്യം മനസ്സിലാക്കിക്കൊണ്ട് ബാങ്കിംഗ് സ്ഥാപനങ്ങളും ഉപയോക്താക്കള്‍ക്കായി ചില പ്രത്യേക ഓഫറുകള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്.

Also Read : എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓണം ഓഫറുകള്‍; വാഹന, ഭവന വായ്പകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍Also Read : എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓണം ഓഫറുകള്‍; വാഹന, ഭവന വായ്പകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ

സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ

സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുണ്ട്. സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ നേട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെങ്കിലും സാധാരണ ഇന്‍ഷുറന്‍സ് പോളിസിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം സൗജന്യ പോളിസികള്‍ക്ക് അതിന്റേതായ പരിമികളും ഉണ്ടാകും. എങ്കിലും അനിശ്ചിതത്വം നിറഞ്ഞു നില്‍ക്കുന്ന ഈ കാലത്ത് ഇത്തരം അധിക നേട്ടങ്ങളൊക്കെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമുക്ക് ആശ്വാസമായേക്കാം.

Also Read : കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!Also Read : കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!

ഇന്‍ഷുറന്‍സ് പോളിസികള്‍

ഇന്‍ഷുറന്‍സ് പോളിസികള്‍

പല തരത്തിലുള്ള, പല വില ഘടനയിലുള്ള വ്യത്യസ്തങ്ങളായ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇന്ന് വിപണിയില്‍ നമുക്ക് ലഭ്യമാണ്. കോവിഡ് കാലത്തെ അപായ ഭീതിയും, തന്നെ ആശ്രയിച്ചു ജീവിക്കുന്നവരെക്കുറിച്ചുള്ള ആശങ്കയും ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കുന്നതിനെക്കുറിച്ച് ഗൗരവതരമായി തന്നെ ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു.

Also Read : ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടിAlso Read : ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടി

അനുയോജ്യമായ പോളിസി ഏതെന്ന് തെരഞ്ഞടുക്കാം

അനുയോജ്യമായ പോളിസി ഏതെന്ന് തെരഞ്ഞടുക്കാം

നമുക്കെന്തെങ്കിലും സംഭവിച്ചാലും നമ്മെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തിന് സഹായമാകുവാന്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് സാധിക്കും. എന്നാല്‍ വിപണിയിലെ പല വിധ പോളിസികളില്‍ നിന്ന് നമുക്ക് അനുയോജ്യമായ പോളിസി ഏതെന്ന് തെരഞ്ഞടുക്കുവാനായിരിക്കും ഒരു വ്യക്തി ഇന്ന് പ്രയാസപ്പെടുന്നത്. നമ്മുടെ ആവശ്യങ്ങള്‍ കൃത്യമായി വിലയിരുത്തിക്കൊണ്ട് അതിന് അനുയോജ്യമായ പോളിസികള്‍ വേണം വാങ്ങിക്കുവാന്‍.

Also Read : സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി യെസ് ബാങ്ക്; മാറിയ നിരക്കുകള്‍ അറിയാംAlso Read : സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി യെസ് ബാങ്ക്; മാറിയ നിരക്കുകള്‍ അറിയാം

ഡിസിബി ബാങ്കും ഐസിഐസിഐ ബാങ്കും

ഡിസിബി ബാങ്കും ഐസിഐസിഐ ബാങ്കും

എന്നാല്‍ ഇവിടെ പറയുവാന്‍ പോകുന്നത് സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളെക്കുറിച്ചാണ്. ഉപയോക്താക്കളുടെ ഇന്‍ഷുറന്‍ പരിരക്ഷയ്ക്കായുള്ള ആവശ്യകത പൂര്‍ണമായും മനസ്സിലാക്കിക്കൊണ്ട് ഡിസിബി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകള്‍ സ്ഥിര നിക്ഷേപകര്‍ക്കായി സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. ആ പദ്ധതികളെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയാം.

Also Read : ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!Also Read : ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!

ഡിസിബി ബാങ്ക്

ഡിസിബി ബാങ്ക്

ഡിസിബി ബാങ്ക് വാഗ്ദാനം ചെയ്യുന്ന സുരക്ഷ സ്ഥിര നിക്ഷേപ പദ്ധതികളിലാണ് ഉപയോക്താക്കള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. ആദിത്യ ബിര്‍ള സണ്‍ ലൈഫ് കമ്പനിയുമായി ചേര്‍ന്നാണ് ഡിസിബി ബാങ്കിന്റെ ഈ പദ്ധതി. 18 വയസ്സ് മുതല്‍ 54 വയസ്സു വരെയുള്ള വ്യക്തികള്‍ക്ക് ഈ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!

സ്ഥിര നിക്ഷേപത്തിന് തുല്യമായ അഷ്വേഡ് തുക

സ്ഥിര നിക്ഷേപത്തിന് തുല്യമായ അഷ്വേഡ് തുക

54 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. ഉപയോക്താവ് എത്ര തുകയാണോ സ്ഥിര നിക്ഷേപമായി നിക്ഷേപം നടത്തിയിരിക്കുന്നത് , ആ തുകയ്ക്ക് തുല്യമായിരിക്കും അഷ്വേഡ് ചെയ്തിരിക്കുന്ന തുക. അതായത് നിങ്ങളുടെ സ്ഥിര നിക്ഷേപ തുക 5 ലക്ഷം രൂപയാണെങ്കില്‍ അതേ തുകയ്ക്ക് തുല്യമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ.

Also Read : പഴയ ഒരു രൂപാ നോട്ടിന് പകരം നേടാം ലക്ഷങ്ങള്‍!Also Read : പഴയ ഒരു രൂപാ നോട്ടിന് പകരം നേടാം ലക്ഷങ്ങള്‍!

പരമാവധി 50 ലക്ഷം രൂപ വരെ പരിരക്ഷ

പരമാവധി 50 ലക്ഷം രൂപ വരെ പരിരക്ഷ

എന്നാല്‍ ഇത്തരത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം ലഭിക്കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരരക്ഷ പരമാവധി 50 ലക്ഷം രൂപ വരെയാണ് ലഭിക്കുക. നിങ്ങളുടെ സ്ഥിര നിക്ഷേപ തുക അതിന് മുകളിലാണെങ്കില്‍ പോലും പരമാവധി 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രമേ ലഭിക്കുകയുള്ളൂ.

Also Read : എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷംAlso Read : എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

സ്ഥിര നിക്ഷേപങ്ങള്‍

സ്ഥിര നിക്ഷേപങ്ങള്‍

മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഡിസിബി ബാങ്ക് വാഗ്്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.75 ശതമാനമാണ്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി പ്രത്യേക പ്രീമിയം തുക ഒന്നും തന്നെ ഉപയോക്താവ് നല്‍കേണ്ടതില്ല. ഈ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രധാന പ്രത്യേകത എന്നത്, ഇതിനായി പ്രത്യേക ആരോഗ്യ പരിശോധനകള്‍ ആവശ്യമില്ല എന്നതാണ്.

Also Read : എസ്ബിഐയുടെ ചൈല്‍ഡ് പ്ലാനില്‍ നിക്ഷേപിക്കൂ, 1 കോടി രൂപ നേടാം!Also Read : എസ്ബിഐയുടെ ചൈല്‍ഡ് പ്ലാനില്‍ നിക്ഷേപിക്കൂ, 1 കോടി രൂപ നേടാം!

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് ഐസിഐസിഐ ബാങ്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി പ്രകാരം സ്ഥിര നിക്ഷേപ ഉടമകള്‍ക്ക് 3 ലക്ഷം രൂപ വരെയാണ് ഐസിഐസിഐ ബാങ്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. നിങ്ങള്‍ മൂന്ന് വര്‍ഷത്തേക്കോ അതിന് മുകളിലോ ഉള്ള കാലയളവുകളിലേക്ക് സ്ഥിര നിക്ഷേപം ആരംഭിച്ചാല്‍ ഒരു വര്‍ഷത്തേക്കാണ് ഈ ഇന്‍ഷുറന്‍സ് പോളിസി ലഭിക്കുക.

Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25% പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25% പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ

സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ

സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ നിങ്ങളുടെ സ്ഥിര നിക്ഷേപം നിര്‍ബന്ധമായും 2 വര്‍ഷത്തിന് മുകളില്‍ ആയിരിക്കണം. 18 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള വ്യക്തികള്‍ക്കാണ് ഐസിഐസിഐ ബാങ്കിന്റെ സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക. 50 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തി ബാങ്കില്‍ സ്ഥിര നിക്ഷേപം ആരംഭിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയില്ല.

Also Read : സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?Also Read : സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

നിക്ഷേപം പിന്‍വലിച്ചാല്‍

നിക്ഷേപം പിന്‍വലിച്ചാല്‍

ഇനി സ്ഥിര നിക്ഷേപം ആരംഭിച്ചിരിക്കുന്നത് ജോയിന്റ് അക്കൗണ്ട് ആയിട്ടാണെങ്കില്‍ ഡിസിബി ബാങ്കിലും ഐസിഐസിഐ ബാങ്കിലും പ്രൈമറി അക്കൗണ്ട് ഉടമയ്ക്കായിരിക്കും ഈ പദ്ധതിയ്ക്ക് കീഴില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പ് നിങ്ങള്‍ നിക്ഷേപം പിന്‍വലിക്കുകയോ, അവസാനിപ്പിക്കുകയോ ചെയ്താല്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഏത് സമയത്തും പിന്‍വലിക്കപ്പെടുകയോ റദ്ദ് ചെയ്യപ്പെടുകയോ ചെയ്യുമെന്നും ഓര്‍ക്കുക.

Read more about: icici
English summary

Free life insurance coverage for FD holders in DCB bank and ICICI Bank; Know more | ഈ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും

Free life insurance coverage for FD holders in DCB bank and ICICI Bank; Know more
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X