അതീവ സുരക്ഷിതം, മികച്ച വരുമാനം; ഇനി നിക്ഷേപം ട്രഷറി ബില്ലുകളില്‍; ഇടപാട് ആർബിഐയുമായി നേരിട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ നിക്ഷേപകർക്ക് സുരക്ഷിത നിക്ഷേപങ്ങളായി കണാക്കുന്നത് സ്ഥിര നിക്ഷേപങ്ങളെയാണ്. എന്നാൽ ഇതിനേക്കാളും സുരക്ഷിതത്വം നൽകുന്ന നിക്ഷേപങ്ങളുണ്ട്. കേന്ദ്ര സർക്കാർ സാമ്പത്തിക ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്ന ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് സുരക്ഷിത നിക്ഷേപം ആ​ഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. റിസർവ് ബാങ്ക് വഴി കേന്ദ്ര സർക്കാർ ​ഗ്യാരണ്ടിയിൽ നടത്തുന്ന നിക്ഷേപം എന്നതാണ് ഇതിന്റെ ആകർഷണീയത. ട്രഷറി ബിൽ നിക്ഷേപത്തിന്റെ പ്രത്യേകതകളും ആദായവും ചുവടെ വിശദമാക്കാം.

 

ട്രഷറി ബില്ലുകൾ

ട്രഷറി ബില്ലുകൾ

സര്‍ക്കാറിന് ഹ്രസ്വകാല വായ്പയെടുക്കാനുള്ള ഒരു ഉപാധിയാണ് ട്രഷറി ബില്ലുകള്‍. ധനകമ്മി പരിഹരിക്കാനും കറന്‍സി സര്‍ക്കുലേഷന്‍ നിയന്ത്രിക്കാനും കേന്ദ്രസര്‍ക്കാര്‍ ട്രഷറി ബില്ലുകള്‍ പുറത്തിറക്കാറുണ്ട്. 25,000 രൂപ മുതല്‍ ട്രഷറി ബില്ലുകളില്‍ നിക്ഷേപിക്കാം. 25,000 രൂപയുടെ ഗുണിതങ്ങളായാണ് അധിക നിക്ഷേപം നടത്താൻ സാധിക്കുക.

1 വർഷത്തിൽ കുറവുള്ള ഹ്രസ്വകാല നിക്ഷേപമാണ് ട്രഷറി ബില്ലുകൾ. 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെയാണ് ട്രഷറി ബില്ലുകളുടെ കാലാവധി. അധിക ഫണ്ട് സുരക്ഷിതമായി നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം. കേന്ദ്ര സർക്കാറുമായി നേരിട്ടുള്ള പണമിടപാടാണ് ട്രഷറി ബില്ലുകളിലെ നിക്ഷേപം. ഇതിന് 100 ശതമാനം സുരക്ഷിതമാണ്. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നെടുത്ത വായ്പയായതിനാല്‍ തിരിച്ചടവ് സര്‍ക്കാര്‍ ബാധ്യതയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ പോലും ട്രഷറി ബില്‍ തിരിച്ചടവിന് മുടക്കമുണ്ടാകില്ല. ഇതിനാല്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ മറു ചോദ്യമുദിക്കുന്നില്ല. 

Also Read: മാസത്തിൽ പണം കയ്യിലെത്തും! ഒറ്റത്തവണ നിക്ഷേപിച്ച് മാസ വരുമാനം നേടാന്‍ എല്‍ഐസി സഞ്ചയ് പദ്ധതിAlso Read: മാസത്തിൽ പണം കയ്യിലെത്തും! ഒറ്റത്തവണ നിക്ഷേപിച്ച് മാസ വരുമാനം നേടാന്‍ എല്‍ഐസി സഞ്ചയ് പദ്ധതി

ആദായം

ആദായം

ട്രഷറി ബില്ലുകളില്‍ പലിശ നിരക്കോ, കൂപ്പണ്‍ നിരക്കോ ഇല്ലാ എന്ന കാര്യം നിക്ഷേപകർ ശ്രദ്ധിക്കണം. ഡിസ്‌കൗണ്ട് നിരക്കില്‍ അനുവദിക്കുന്ന ട്രഷറി ബില്ലുകള്‍ക്ക് കാലാവധിയില്‍ യഥാര്‍ഥ വില നിക്ഷേപകന് ലഭിക്കും. ഇവിടെ ലഭിക്കുന്ന ഡിസ്കൗണ്ടാണ് നിക്ഷേപകന് ലഭിക്കുന്ന ആദായം.

ഉദാഹരണത്തിന് സര്‍ക്കാര്‍ 100 രൂപ വിലയുള്ള ട്രഷറി ബില്‍ 95 രൂപ നിരക്കില്‍ മണി മാര്‍ക്കറ്റില്‍ വില്പന നടത്തി. 91 ദിവസ കാലവധിയുള്ള ഈ ട്രഷറി ബില്‍ 100 രൂപ നിരക്കില്‍ സര്‍ക്കാര്‍ തിരികെ വാങ്ങും. 

Also Read: 60 കഴിഞ്ഞവർക്ക് അടിമുടി നേട്ടങ്ങൾ; ഉയർന്ന പലിശയും നികുതിയിളവും ലഭിക്കുന്ന 4 നിക്ഷേപങ്ങൾ നോക്കാംAlso Read: 60 കഴിഞ്ഞവർക്ക് അടിമുടി നേട്ടങ്ങൾ; ഉയർന്ന പലിശയും നികുതിയിളവും ലഭിക്കുന്ന 4 നിക്ഷേപങ്ങൾ നോക്കാം

യീല്‍ഡ് റേറ്റ്

യീല്‍ഡ് റേറ്റ്

ഒരു നിശ്ചിത കാലയളവില്‍ നിക്ഷേപം വഴി ലഭിക്കുന്ന എത്ര ശതമാനം വരുമാനം ലഭിക്കുന്നുവെന്ന് യീല്‍ഡ് റേറ്റ് അടിസ്ഥാനമാക്കി നോക്കാം. ഇതിനായി (100- ട്രഷറി ബില്‍ നിരക്ക്) / ട്രഷറി ബില്‍ നിരക്ക് * 365/ കാലാവധി* 100 എന്ന ഫോര്‍മുല ഉപയോഗിക്കാം.

91 ദിവസം കാലാവധിയുള്ള 100 രൂപ മുഖവിലയുള്ള ട്രഷറി ബില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ 98 രൂപയ്ക്ക് ലഭിച്ചാലുള്ള യീല്‍ഡ് റേറ്റ് പരിശോധിക്കാം. 100-98) /98* 365/ 91*100 = 8.19 ശതമാനം. 

Also Read: ബാങ്കുകളിൽ 7.25% പലിശ! ആവർത്തന നിക്ഷേപത്തിന് പോസ്റ്റ് ഓഫീസോ ബാങ്കോ അനുയോജ്യംAlso Read: ബാങ്കുകളിൽ 7.25% പലിശ! ആവർത്തന നിക്ഷേപത്തിന് പോസ്റ്റ് ഓഫീസോ ബാങ്കോ അനുയോജ്യം

ട്രഷറി ബില്ലും സ്ഥിര നിക്ഷേപവും

ട്രഷറി ബില്ലും സ്ഥിര നിക്ഷേപവും

ട്രഷറി ബില്ലുകള്‍ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുമായാണ് താരതമ്യം ചെയ്യാന്‍ സാധിക്കുക. 6 മാസത്തേക്കോ 1 വര്‍ഷത്തേക്കോ സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. ആവശ്യ സമയത്ത് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി ട്രഷറി ബില്ലുകള്‍ വില്പന നടത്താന്‍ സാധിക്കുമെന്നത് വലിയ നേട്ടമാണ്. സ്ഥിര നിക്ഷേപം ഇത്തരത്തില്‍ ആവശ്യ സമയത്ത് പിന്‍വലിച്ചാല്‍ ബാങ്ക് പിഴ ഈടാക്കും.

മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ആദായമാണ് ട്രഷറി ബില്‍ നല്‍കുന്നത്. പലിശ നിരക്കോ, കൂപ്പണ്‍ റേറ്റോ ഇല്ലാത്ത നിക്ഷേപത്തിന് ഡിസകൗണ്ടില്‍ ലഭിക്കുന്ന വിലയാണ് ആദായം. കാലാവധി വ്യത്യാസമില്ലാതെ നിക്ഷേപത്തില്‍ നിന്നുള്ള ആദായം തുല്യമായിരിക്കും. ഇക്കാര്യങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ട്രഷറി ബില്‍ വില്പന സമയത്ത് സ്രോതസില്‍ നിന്നുള്ള നികുതി നല്‍കേണ്ടതില്ല. 

എവിടെ നിക്ഷേപിക്കാം

എവിടെ നിക്ഷേപിക്കാം

റീട്ടെയിൽ നിക്ഷേപിക്കർക്ക് കേന്ദ്രസർക്കാർ സെക്യൂരിറ്റികളായ ബോണ്ട്, ട്രഷറി ബില്‍, സോവറിയൻ ​ഗോൾഡ് ബോണ്ടുകള്‍, സംസ്ഥാന വികസന വായ്പകള്‍ എന്നിവയിൽ നേരിട്ട് നിക്ഷേപിക്കാൻ റിസര്‍വ് ബാങ്ക് റീട്ടെയിൽ ഡയറക്ട് ഗില്‍ട്ട് (ആർഡിജി) അക്കൗണ്ട് സംവിധാനം ആരംഭിച്ചിട്ടുണ്ട്. സേവിം​ഗ്സ് അക്കൗണ്ട് ആരംഭിക്കുന്നത് പോലെ ​ഗിൽട്ട് അക്കൗണ്ടിൽ നിക്ഷേപം നടത്താം.

സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട്, പാൻ നമ്പർ, ഉപയോ​ഗത്തിലുള്ള ഇ-മെയിൽ, മൊബൈൽ നമ്പർ എന്നിവ അക്കൗണ്ട് ആരംഭിക്കാൻ ആവശ്യമാണ്. കെവൈസി നടപടിക്കായി ആധാർ, പാസ്പോർട്ട്, ഡ്രൈവിം​ഗ് ലൈസൻസ് എന്നിവയിലേതെങ്കിലുമൊന്ന് കരുതണം. rbiretaildirect.org.in എന്ന വെബ്സൈറ്റ് വഴിയാണ് അക്കൗണ്ട് എടുക്കേണ്ടത്.

Read more about: investment rbi
English summary

Fully Risk Free Investment Treasury Bills Gives Better Return Over A Short Term Period; How To Invest

Fully Risk Free Investment Treasury Bills Gives Better Return Over A Short Term Period; How To Invest
Story first published: Monday, August 8, 2022, 18:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X