1 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ കീശയിലെത്തിക്കാം; ചുരുങ്ങിയ മാസ അടവുള്ള ചിട്ടികള്‍ പരിചയപ്പെടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടന്നുള്ള ആവശ്യത്തിനായി ചിട്ടി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കെഎസ്എഫ്ഇ ശാഖയിലെ്ത്തി ഏതെങ്കിലും ചിട്ടി ചേരുന്നത് അബദ്ധമായി മാറും. ഓരോരുത്തരുടെയും ആവശ്യം തിരിച്ചറിഞ്ഞ് വേണം ചിട്ടി തിരഞ്ഞെടുക്കാന്‍. വേഗത്തില്‍ പണം ആവശ്യമുള്ളവ‌ർ ഹ്രസ്വകാല ചിട്ടികളാണ് തിരഞ്ഞെടുക്കേണ്ടത്. കുറഞ്ഞ വരിക്കാരും കുറഞ്ഞ കാലയളവുമായതിനാല്‍ പരമാവധി കിഴിവില്‍ ലേലം വിളിക്കാന്‍ കൂടുതല്‍ പേരുണ്ടാകില്ല. ഇതിനാല്‍ വലിയ കിഴിവിലേക്ക് പോകാതെ ആവശ്യ സമയത്ത് ചിട്ടി ലഭിക്കും.

ഹ്രസ്വകാല ചിട്ടികള്‍

വേഗത്തിലുള്ള പണ സമാഹരണത്തിന് ഹ്രസ്വകാല ചിട്ടികളാണ് അനുയോജ്യം. ചിട്ടി തുക പെട്ടന്ന് ആവശ്യമുള്ളവര്‍ക്ക് 25-60 മാസം കാലാവധിയുള്ള ഹ്രസ്വകാല ചിട്ടികള്‍ ചേരാം. പരമാവധി കിഴിവില്‍ ലേലം വിളിച്ചെടുക്കാന്‍ കൂടുതല്‍ ഉപഭോക്താക്കളില്ലാത്തതിനാല്‍ വേഗത്തില്‍ ലേലം ആരംഭിക്കുകയും ആവശ്യമായ തുകയ്ക്ക് ലേലം വിളിച്ചെടുക്കാനും സാധിക്കും. മാസത്തില്‍ 1,000 രൂപ മുതല്‍ 6 ലക്ഷം രൂപ വരെ പ്രതിമാസ തവണകളുള്ള ചിട്ടികളുണ്ട്.

ഇതില്‍ എളുപ്പത്തില്‍ പണം ആവശ്യമായി വരുന്നവര്‍ക്ക് 60 മാസം വരെയുള്ള ഹ്രസ്വകാല ചിട്ടികളില്‍ ചേരാവുന്നതാണ്. 2 വര്‍ഷത്തിനുള്ളില്‍ 4 ലക്ഷം രൂപ ആവശ്യമായി വരുന്നവര്‍ക്ക് ചേരാന്‍ സാധിക്കുന്ന ചിട്ടികള്‍ പരിചയപ്പെടാം. 

Also Read: ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ വില നല്‍കേണ്ടി വരും; ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Also Read: ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ വില നല്‍കേണ്ടി വരും; ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

25 മാസ ചിട്ടി

25 മാസ ചിട്ടി

25 മാസം കാലാവധിയുള്ള 20,000 രൂപ മാസ അടവുള്ള 5 ലക്ഷം രൂപയുടെ ചിട്ടിയിൽ നിന്ന് വേ​ഗത്തിൽ നാല് ലക്ഷം രൂപ നേടാൻ സാധിക്കും. 2 വര്‍ഷവും 1 മാസവുമുള്ള അടവില്‍ ചിട്ടിയിൽ നിന്ന് 30 ശതമാനം കിഴിവിൽ വിളിച്ചെടുത്താൽ 3.5 ലക്ഷം രൂപ നേടാന്‍ സാധിക്കും. ഏകദേശം 1 വർഷം കൊണ്ട് 4 ലക്ഷം രൂപ നേടാൻ ഈ ചിട്ടി ഉപകരിക്കും.

30 ശതമാനം കിഴിവില്‍ പോകുന്ന മാസങ്ങളില്‍ ചിറ്റാളന്മാര്‍ക്ക് 5,000 രൂപ വീതം ലാഭ വിഹിതം ലഭിക്കും. ഇതുപ്രകാരം മാസത്തില്‍ 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിൽ തവണകളടയ്ക്കാൻ സാധിക്കുന്നവർക്ക് ചേരാം. 

Also Read: നിക്ഷേപം തിളങ്ങും; ഈ രീതിയില്‍ സ്വര്‍ണം വാങ്ങിയാല്‍ മൂന്നിരട്ടി ലാഭം കൊയ്യാം; നോക്കുന്നോAlso Read: നിക്ഷേപം തിളങ്ങും; ഈ രീതിയില്‍ സ്വര്‍ണം വാങ്ങിയാല്‍ മൂന്നിരട്ടി ലാഭം കൊയ്യാം; നോക്കുന്നോ

50 മാസ ചിട്ടി

50 മാസ ചിട്ടി

10,000 രൂപ മാസ അടവുള്ള 50 മാസത്തെ 5 ലക്ഷത്തിന്റെ ചിട്ടിയിൽ മാസത്തിൽ പരമാവധി അടവ് വരുന്നത് 10,000 രൂപയും കുറഞ്ഞ മാസ അടവ് 7,500 രൂപയുമാണ്. ഏകദേശം 15 മാസത്തിനുള്ളിൽ 4 ലക്ഷം രൂപ ആവശ്യമുള്ളവർക്കും പരി​ഗണിക്കാവുന്ന റെ​ഗുലർ ചിട്ടിയാണിത്. റെ​ഗുലർ ചിട്ടിയായതിനാൽ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. മാസത്തിൽ പരമാവധി 3.50 ലക്ഷം രൂപ സ്വന്തമാക്കാം. 

Also Read: ഒരിക്കൽ വീണാൽ എഴുന്നേൽക്കാൻ പറ്റാത്ത തെറ്റുകളിതാ; നിക്ഷേപം മുൻപ് ഇക്കാര്യങ്ങൾ അറിയണംAlso Read: ഒരിക്കൽ വീണാൽ എഴുന്നേൽക്കാൻ പറ്റാത്ത തെറ്റുകളിതാ; നിക്ഷേപം മുൻപ് ഇക്കാര്യങ്ങൾ അറിയണം

40 മാസ ചിട്ടി

40 മാസ ചിട്ടി

സമാന രീതിയിൽ 1 വർഷം കൊണ്ട് 4 ലക്ഷം നേടാൻ സാധിക്കുന്ന 5 ലക്ഷത്തിന്റെ മറ്റൊരു ചിട്ടിയാണ് 12,500 രൂപ മാസ അടവുള്ള 40 മാസം കാലാവധിയുള്ള ചിട്ടി. 3 വര്‍ഷവും 4 മാസവുമാണ് ചിട്ടിയുടെ കാലാവധി. 30 ശതമാനം കിഴിവിലാണ് ചിട്ടി പരമാവധി താഴ്ന്ന് പോവുക.

ഈ മാസങ്ങളിൽ 9,375 രൂപ ചിട്ടിയിലേക്ക് അടച്ചാൽ മതിയാകും. 1.50 ലക്ഷം രൂപവരെയാണ് ചിട്ടിയിൽ താഴ്ത്തി വിളിക്കാൻ സാധിക്കുക. 12,500 രൂപയ്ക്കും 9,,375 രൂപയ്ക്കും ഇടയിൽ മാസ അടവ് സാധിക്കുന്നവർക്ക് പറ്റിയ ചിട്ടിയാണിത്.

എവിടെ ലഭിക്കും ചിട്ടി

എവിടെ ലഭിക്കും ചിട്ടി

കെഎസ്എഫ്ഇയുടെ വിവിധ ശാഖകളിൽ ഹ്രസ്വകാല ചിട്ടികൾ ആരംഭിക്കുന്നുണ്ട്. ഏതൊക്കെ ശാഖകളിലാണ് ചിട്ടി ആരംഭിക്കുന്നതെന്ന് അറിയാൻ ksfeonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. ഇതിൽ 14 ജില്ലകളിലെ വ്യത്യസ്ത ശാഖകളിൽ ആരംഭിക്കാൻ പോകുന്ന ചിട്ടിയുടെ വിശദാംശങ്ങൾ നൽകുന്നുണ്ട്. കേരളത്തിലെ ഏത് ശാഖയിലെ ചിട്ടിയിലും ചേരാൻ സാധിക്കും. ഓൺലൈനായി പണമടയ്ക്കാനുമുള്ള സൗകര്യം കെഎസ്എഫ്ഇ നൽകുന്നുണ്ട്.

Read more about: chitty ksfe
English summary

Get 4 Lakhs Rs With In One Year; Know These Short Term KSFE Chitty That's Helps You; Details

Get 4 Lakhs Rs With In One Year; Know These Short Term KSFE Chitty That's Helps You; Details, Read In Malayalam
Story first published: Monday, January 30, 2023, 11:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X