കൃത്യമായ ലക്ഷ്യത്തോടെ നിക്ഷേപം ആരംഭിക്കുന്നതാണ് മികച്ച തീരുമാനങ്ങളിലൊന്ന്. പുതുവർഷത്തിൽ നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് പ്രത്യേക ലക്ഷ്യങ്ങൾ കണ്ടെത്തി നിക്ഷേപം തുടങ്ങാം. നിക്ഷേപ ലക്ഷ്യത്തോടൊപ്പം പ്രധാനമാണ് തിരഞ്ഞെടുക്കുന്ന നിക്ഷേപം. വേഗത്തിൽ സാധിക്കേണ്ട വലിയ ലക്ഷ്യങ്ങളാണെങ്കിൽ ഇതിന് അനുസരിച്ചുള്ള നിക്ഷേപങ്ങൾ കണ്ടത്തേണ്ടതുണ്ട്. ഇന്ന് ഇതിന് അനുയോജ്യമായ നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വൽ ഫണ്ടുകൾ വഴി സമ്പത്തുണ്ടാക്കനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി).
കോമ്പൗണ്ടിംഗിന്റെയും റുപ്പി കോസ്റ്റ് അവറേജിംഗിന്റെയും ഗുണങ്ങള്‍ ലഭിക്കുന്നതിനാല്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് അനുയോജ്യമായ മാര്‍ഗം എസ്ഐപി തന്നെയാണ്. നിക്ഷേപം ആരംഭിക്കുമ്പോള്‍ വ്യക്തമായ ലക്ഷ്യത്തോടെ ആരംഭിക്കുന്നതാണ് ഉചിതമായ തീരുമാനം. വരുന്ന അഞ്ച് വര്‍ഷത്തിനിടെ 50 ലക്ഷം രൂപ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് ഏത് മ്യൂച്വല്‍ ഫണ്ടില്‍ എത്ര രൂപയുടെ എസ്ഐപി ആരംഭിക്കണമെന്ന് നോക്കാം.
ഏത് തരം ഫണ്ടുകൾ
നിക്ഷേപം ആരംഭിക്കുന്നതിന് മുന്‍പ് നിക്ഷേപ ലക്ഷ്യം, എത്ര തുക ഇതിനായി ആവശ്യമാണ്, നിക്ഷേപകന്റെ റിസ്ക് പ്രൊഫൈല്‍, നിക്ഷേപത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങള്‍ എന്നിവ പരിശോധിക്കണം. മോഡറേറ്റ്ലി- അഗ്രസീവ് റിസ്ക് പ്രൊഫൈല്‍ ഉള്ളൊരു വ്യക്തിക്ക് 5 വര്‍ഷത്തിനിടെ 50 ലക്ഷം രൂപ സമ്പാദിക്കാന്‍ പറ്റിയ ഫണ്ടുകള്‍ ഫ്ളെക്സി കാപ്, മള്‍ട്ടികാപ് ഫണ്ടുകളാണ്.
എല്ലാ മാര്‍ക്കറ്റ് സെഗ്മെന്റിലും എല്ലാ സെക്ടറുകളിലും നിക്ഷേപം നടത്തുന്ന ഇവ മികച്ച വൈവിധ്യവത്കരണം നടത്തിയ ഫണ്ടുകളാണ്. ഇതിനാൽ പൊതുവെ കുറഞ്ഞ ചാഞ്ചാട്ടം മാത്രമാണ് ഈ ഫണ്ടുകളിൽ നിന്ന് ഉണ്ടാവുന്നത്.
എത്ര രൂപയുടെ എസ്ഐപി
എസ്ഐപി വഴി ദീർഘകാല നിക്ഷേപം നടത്തുന്നൊരാൾക്ക് 12-15 ശതമാനം വാർഷിക ആദായം പ്രതീക്ഷിക്കാവുന്നതാണ്. 15 ശതമാനം ആദായം പ്രതീക്ഷിക്കുന്നൊരു ഫ്ളെക്സി കാപ്, മിഡ്കാപ് ഫണ്ടിലാണ് നിക്ഷേപിക്കുന്നത് എങ്കിൽ എത്ര രൂപയുടെ എസ്ഐപി ആവശ്യമായി വരുമെന്ന് നോക്കാം. മാസത്തില്‍ 55,750 രൂപയുടെ എസ്ഐപി വഴിയാണ് 5 വര്‍ഷം കൊണ്ട് 50 ലക്ഷം നേടാനാവുക.
വർഷത്തിൽ 10 ശതമാനം എസ്ഐപി തുക വർധിപ്പിക്കുന്നൊരാൾക്ക് 51,973 രൂപയിൽ എസ്ഐപി ആരംഭിക്കാം. രണ്ടാം വർഷത്തിൽ 57,170 രൂപയാണ് അടയ്ക്കേണ്ടത്. കാലാവധിയിൽ 54,55,542 രൂപയാണ് ലഭിക്കുക.
ഈ ഫണ്ടുകൾ നോക്കം
ഇതിനായി എച്ച്ഡിഎഫ്സി ഫ്ളെക്സി കാപ് ഫണ്ട്, നിപ്പോണ്‍ ഇന്ത്യ മിഡ്കാപ് ഫണ്ട് എന്നിവ പരിഗണിക്കാം. കഴിഞ്ഞവര്‍ഷത്തില്‍ 19.40 ശതമാനം, 15.90 ശതമാനം എന്നിങ്ങനെ മികച്ച ആദായം ഈ ഫണ്ടുകള്‍ നല്കി. ഈ സമയത്ത് കാറ്റഗറി ആവറേജ് 2.59 ശതമാനം, 5.91 ശതമാനം എന്നിങ്ങനെയായിരുന്നു. ഈ രണ്ട് ഫണ്ടുകളും വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഫണ്ടുകളുടെ
വൈവിധ്യമാര്‍ന്ന അസറ്റ് അലോക്കേഷനും നിക്ഷേപ തന്ത്രങ്ങളും വിപണിയിലെ ചാഞ്ചാട്ടങ്ങളെ പ്രതിരോധിക്കാന്‍ ഫണ്ടുകളെ സഹായിച്ചിട്ടുണ്ട്. നിക്ഷേപ ലക്ഷ്യങ്ങൾ, റിസ്ക് പ്രൊഫൈൽ എന്നിവയോട് യോജിക്കുന്ന ഫണ്ട് തിരഞ്ഞെടുക്കുന്നതിന് വ്യത്യസ്ത മ്യൂച്വല്‍ ഫണ്ടുകള്‍ ശ്രദ്ധാപൂര്‍വ്വം ഗവേഷണം ചെയ്യുകയും താരതമ്യം ചെയ്യുകയും ചെയ്യുന്നത് നല്ലതാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
