10 ലക്ഷം സമ്പാദിക്കാന്‍ ദിവസം കരുതേണ്ടത് വെറും 150 രൂപ! നിക്ഷേപിക്കാനുള്ള വഴി എല്‍ഐസിയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ തുകയുടെ മാസ അടവ് വഴി ലക്ഷാധിപതിയാകാൻ സാധിക്കുമെങ്കിൽ ഇത് സാധാരണക്കാർക്ക് വലിയ നേട്ടം നൽകുന്ന കാര്യമാണ്. ദിവസം നിക്ഷേപത്തിലേക്ക് ചെറിയ തുക മാത്രം മാറ്റിവെയ്ക്കാൻ സാധിക്കുന്നവർക്കും ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുന്ന നിക്ഷേപങ്ങൾ ഇന്നുണ്ട്. രാജ്യത്ത് ഇന്‍ഷൂറന്‍സ് മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍റെ പോളിസികൾ ഇത്തരത്തിലുള്ളവായാണ്. ഇൻഷൂറൻസിനൊപ്പം സമ്പാദ്യത്തിന്റെയും നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്നൊരു പോളിസിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്. 

 

എല്‍ഐസി ന്യു ചില്‍ഡ്രണ്‍സ് മണി ബാക്ക് പ്ലാന്‍

എല്‍ഐസി ന്യു ചില്‍ഡ്രണ്‍സ് മണി ബാക്ക് പ്ലാന്‍

കുട്ടികള്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്നൊരു പദ്ധതിയാണ് എല്‍ഐസി ന്യു ചില്‍ഡ്രണ്‍സ് മണി ബാക്ക് പ്ലാന്‍. ഇന്‍ഷൂറന്‍സ് പരിരക്ഷയോടൊപ്പം സ്ഥിര വരുമാനവും നിശ്ചിത ഇടവേളകളില്‍ മണി ബാക്കും പോളിസി ഉറപ്പ് നല്‍കുന്നു. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി, സെക്ഷന്‍ 10(10ഡി) പ്രകാരം പ്രീമിയം അടയ്ക്കുന്ന തുകയ്ക്കും കാലാവധിയില്‍ ലഭിക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും. 

Also Read: സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലൻസ് ബുദ്ധിമുട്ടാണോ? പ്രശ്ന പരിഹാരത്തിന് ഇതാ വഴിAlso Read: സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലൻസ് ബുദ്ധിമുട്ടാണോ? പ്രശ്ന പരിഹാരത്തിന് ഇതാ വഴി

 പോളിസി ടേം.

പോളിസി കാലാവധിയിലും പ്രീമിയം അടവ് തിരഞ്ഞെടുക്കുന്നതും പോളിസി ഉടമയ്ക്ക് തിരഞ്ഞെടുക്കാം. കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കാണ് പോളിസി തിരഞ്ഞെടുക്കാന്‍ സാധിക്കുക. 12 വയസു വരെ പ്രായമായ കുട്ടികളുടെ പേരിലാണ് എല്‍ഐസി ന്യു ചില്‍ഡ്രന്‍സ് മണി ബാക്ക് പ്ലാന്‍ വാങ്ങാന്‍ സാധിക്കുക. പോളിസിയുടെ മിനിമം സം അഷ്വേഡ് തുക 1 ലക്ഷം രൂപയാണ്. കുട്ടിക്ക് 25 വയസ് പ്രായമാകുന്നത് വരെയാണ് പോളിസി ടേം. 

Also Read: 100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാAlso Read: 100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ

സർവൈവൽ ബെനഫിറ്റ്

സർവൈവൽ ബെനഫിറ്റ്

സര്‍വൈവല്‍ ബെനഫിറ്റായി സം അഷ്വേഡ് തുകയുടെ 20 ശതമാനം വീതം 18, 20, 22 വയസുകളില്‍ പോളിസി ഉടമയ്ക്ക് ലഭിക്കും. 25 വയസിന് ശേഷം ബേസിക് സം അഷ്വേഡിന്റെ 40 ശതമാനവും റിവിഷനറി ബോണസും ഫൈനല്‍ അഡിഷന്‍ ബോണസും ചേര്‍ത്തുള്ള തുക ലഭിക്കും. കമ്പനിയുടെ പ്രകടനം അനുസരിച്ചാണ് ബോണസ് പ്രഖ്യാപിക്കുന്നത് ഇത് നേരത്തെ അറിയാന്‍ സാധിക്കില്ല. 

Also Read: ബാങ്ക് മുതൽ നികുതി വരെ; മുതിർന്ന പൗരന്മാരാണെങ്കിൽ എവിടെ നിന്നെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും? വിശദമായി നോക്കാംAlso Read: ബാങ്ക് മുതൽ നികുതി വരെ; മുതിർന്ന പൗരന്മാരാണെങ്കിൽ എവിടെ നിന്നെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും? വിശദമായി നോക്കാം

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

മകന്റെ ഭാവി സുരക്ഷിതമാക്കാന്‍ ശര്‍മ 10 ലക്ഷം സം അഷ്വേഡുള്ള എല്‍ഐസി ന്യു ചില്‍ഡ്രന്‍സ് മണി ബാക്ക് പ്ലാന്‍ വാങ്ങി. 20 വര്‍ഷ പോളിസി കാലയളവുള്ള പ്ലാനില്‍ വാര്‍ഷിക പ്രീമിയം നികുതി ഉള്‍പ്പെടെ 55,239 രൂപായാണ്. മാസത്തിലാണെങ്കില്‍ 4,703 രൂപ അടയ്ക്കണം. ദിവസത്തില്‍ 151 കരുതിയാല്‍ മതിയാകും. രണ്ടാം വര്‍ഷം മുതല്‍ വാര്‍ഷിക പ്രീമിയം 54,049 രൂപയായി കുറയും.

2 ലക്ഷം വീതം

പ്രീമിയം മുടങ്ങാതെ അടയ്ക്കുന്ന വ്യക്തിക്ക് 18-ാം വയസില്‍ സം അഷ്വേഡിന്റെ 20 ശതമാനമായി 2 ലക്ഷം രൂപ ലഭിക്കും. 20-ാം വയസിവും 22-ാം വയസിവും 2 ലക്ഷം വീതം ലഭിക്കും. കാലാവധിയില്‍ സം അഷ്വേഡിന്റെ 40 ശതമാനമായ 6 ലക്ഷവും റിവിഷനറി ബോണസും ഫൈനല്‍ അഡിഷന്‍ ബോണസും ചേര്‍ത്തുള്ള തുക ലഭിക്കും.

എങ്ങനെ പോളിസി വാങ്ങാം

എങ്ങനെ പോളിസി വാങ്ങാം

എൽഐസി പോളിസികൾ ഓൺലൈനായും ഓഫ്‍ലൈനായും വാങ്ങാൻ സാധിക്കും. എൽഐസിയുടെ വെബ്സൈറ്റ് വഴി പോളിസി വാങ്ങാം. ഓഫ്‍ലൈനായി എൽഐസി ഏജന്റ് വഴിയോ എൽഐസി ബ്രാഞ്ചുകളിൽ നിന്നോ പോളിസി വാങ്ങാൻ സാധിക്കും. പോളിസി വാങ്ങുന്ന രക്ഷിതാവ് കുട്ടിയുടെ പ്രായം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖയും സ്വന്തം തിരിച്ചറിയൽ രേഖയും നൽകേണ്ടതുണ്ട്.

Read more about: investment lic
English summary

Get Benefit Of 10 Lakhs By Saving 150 Rs Per Day; Here's An Investment Provided By LIC; Details

Get Benefit Of 10 Lakhs By Saving 150 Rs Per Day; Here's An Investment Provided By LIC; Details, Read In Malayalam
Story first published: Saturday, January 28, 2023, 16:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X