ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് പെൻഷൻ പദ്ധതികളുടെ ഗുണം ഓരോരുത്തരും അറിയുന്നത്. ജോലിയില്ലാതെ മാസ വരുമാനം നിലയ്ക്കുന്ന സമയത്ത് സ്വനതം ചെലവുകൾ നടത്താൻ മുതിർന്ന പൗരന്മാരെ പ്രാപ്തരാക്കുന്നതാണ് പെൻഷൻ. വിവിധ പെൻഷൻ പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. സർക്കാർ ജോലിക്കാരാണെങ്കിൽ ജോലിയോടൊപ്പം പെൻഷനും ലഭിക്കും.
സാധരണ അസംഘടിത മേഖലയിലുള്ളവർക്കാണ് പെൻഷൻ പദ്ധതികൾ തിരഞ്ഞെടുക്കേണ്ടത്. നിക്ഷേപ- ഇൻഷൂറൻസ് പദ്ധതിയാണെങ്കിലും പെൻഷൻ പദ്ധതിയായി ഉപയോഗിക്കാവുന്ന എൽഐസിയുടെ ജീവൻ ഉമാംഗിനെ പറ്റിയാണ് ചുവെട വിശദമാക്കുന്നത്. 44 രൂപയെന്ന ചെറിയ തുക ദിവസം കരുതുന്നൊരാൾക്ക് 36,000 രൂപ വാർഷിക പെൻഷൻ നൽകുന്നതാണ് പദ്ധതിയുടെ ഗുണം.
പദ്ധതി വിശദാംശങ്ങൾ
90 ദിവസം പ്രായമുള്ള കുട്ടി മുതല്‍ 55 വയസ് വരെ പോളിസിയില്‍ ചേരാന്‍ സാധിക്കും. 100 വര്‍ഷത്തേക്കുള്ള കവറേജാണ് പോളിസിയുടെ ഏറ്റവും വലിയ പ്രത്യേകത. 32 വയസില്‍ പോളിസിയില്‍ ചേരുന്നൊരാള്‍ക്ക് 68 വർഷം കവറേജ് ലഭിക്കും.
ജീവൻ ഉമാംഗ് പോളിസിയിലെ ഏറ്റവും ചുരുങ്ങിയ അഷ്വേഡ് തുക 2 ലക്ഷം രൂപയാണ് ഉയര്‍ന്ന അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. പോളിസിയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി പ്രകാരം നികുതി ഇളവുണ്ട്.
പോളിസി കാലയളവ്
നാല് പോളിസി പ്രീമിയം അടവ് കാലയളവുകളുണ്ട്. പോളിസി ഉടമയുടെ ആവശ്യമനുസരിച്ച് ഇവ തിരഞ്ഞടുക്കാം. ചരുങ്ങിയ പോളിസി കാലയളവ് 15 വര്‍ഷമാണ്. 20 വര്‍ഷം, 25 വര്‍ഷം, 30 വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവ് പ്രീമിയം അടയ്ക്കാന്‍ സാധിക്കും.
മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ പോളിസിയില്‍ പ്രീമിയം അടയ്ക്കാം. പോളിസി കാലയളവിന് ശേഷം വർഷത്തിൽ തവണകളായി തുക ലഭിക്കും. കുട്ടികളുടെ പേരിലാണ് പോളിസിയില്‍ ചേരുന്നതെങ്കില്‍ വരുമാനം ലഭിക്കാന്‍ 30 വയസ് പൂര്‍ത്തിയാകണം.
മരണാനുകൂല്യം
പോളിസിയുടെ പ്രീമിയം അടവ് കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ ഡെത്ത് ബെനഫിറ്റ് ലഭിക്കും. ഇത് വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയായിരിക്കും. പോളിസി ഉടമ പ്രീമിയം കാലയളവ് എല്ലാ മാസ തവണകളും അടച്ച് പൂര്‍ത്തിയാക്കിയാല്‍ സം അഷ്വേഡ് തുകയുടെ 8 ശതമാനം സര്‍വൈവല്‍ ബെനഫിറ്റായി എല്ലാ വര്‍ഷവും പോളിസി ഉടമയ്ക്ക് ലഭിക്കും.
പോളിസി പ്രീമിയം കാലായളവ് കഴിഞ്ഞാലുടന്‍ ഈ തുക ലഭിക്കാന്‍ തുടങ്ങും. പോളിസി ഉടമ 100 വയസിനിടെ മരണപ്പെട്ടാല്‍ നോമിനിക്ക് തുക ലഭിക്കും. ഇത് തവണകളായോ ഒറ്റതവണയായോ പിന്‍വലിക്കാന്‍ സാധിക്കും. പോളിസി മുന്നോട്ട് കൊണ്ടു പോകാൻ താൽപര്യമില്ലെങ്കിൽ 3 വർഷത്തിന് ശേഷം സറണ്ടർ ചെയ്യാം.
പോളിസി കാൽക്കുലേറ്റർ
44 രൂപ അടച്ചാൽ 36000 രൂപയുടെ വരുമാനം തന്നെയാണ് ജീവൻ ഉമാംഗ് പോളിസിയുടെ പ്രത്യേകത. ഇതിന്റെ കണക്ക് കൂട്ടലുകൾ നോക്കാം. 26ാം വയസില്‍ എല്‍ഐസി ജീവന്‍ ഉമാംഗ് പോളിസിയില്‍ 4.5 ലക്ഷം അഷ്വേഡ് തുകയുള്ള ഇൻഷൂറൻസ് വാങ്ങുന്നൊരാളുടെ മാസ അടവ് 1,305 രൂപയാണ്. ഇതിനായി ദിവസത്തിൽ ആവശ്യമായി വരുന്നത് 44 രൂപയും. വാർഷിക പ്രീമിയമാണെങ്കിൽ 15,882 രൂപ വരും.
30 വര്‍ഷത്തെ പോളിസി പ്രീമിയം കാലയളവിൽ 4,76,460 രൂപ പ്രീമിയമായി അടയ്ക്കേണ്ടി വരും. 30 വര്‍ഷത്തേക്ക് മുടക്കമില്ലാതെ പോളിസി പ്രീമിയം അടച്ചൊരാൾക്ക് കാലാവധിക്ക് ശേഷം വർഷത്തിൽ 36,000 രൂപ വര്‍ഷത്തില്‍ എല്‍ഐസിയില്‍ നിന്ന് ലഭിക്കും. സം അഷ്വേഡിന്റെ 8 ശതമാനമാണിത്. 100 വയസ് വരെ വര്‍ഷത്തില്‍ ഈ തുക ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
