സ്വർണം സൂക്ഷിച്ച് വച്ചിട്ട് എന്തുകാര്യം? കാശുണ്ടാക്കാൻ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ്ണ ധനസമ്പാദന പദ്ധതി ഒരു സ്വർണ്ണ സമ്പാദ്യ അക്കൌണ്ട് പോലെയാണ്. സാധാരണയായി നിങ്ങളുടെ സ്വർണം വീട്ടിൽ തന്നെ സുരക്ഷിതമല്ലാതെ സൂക്ഷിക്കുകയോ ഫീസ് നൽകി ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ അതിനുപകരം, നിങ്ങളുടെ സ്വർണ്ണം ഏതെങ്കിലും രൂപത്തിൽ ഒരു സ്വർണ്ണ ധനസമ്പാദന പദ്ധതി അക്കൌണ്ടിൽ സൂക്ഷിക്കുകയും സ്വർണത്തിന്റെ വില ഉയരുമ്പോൾ കൂടുതൽ പലിശ നേടുകയും ചെയ്യാനാകുന്ന നിക്ഷേപ പദ്ധതിയാണ് സ്വർണ്ണ ധനസമ്പാദന പദ്ധതി.

പദ്ധതിയുടെ ലക്ഷ്യം

പദ്ധതിയുടെ ലക്ഷ്യം

സ്വർണ്ണ ധനസമ്പാദന പദ്ധതി താരതമ്യേന പുതിയ പദ്ധതിയാണ്. കേന്ദ്ര സർക്കാർ 2015-16 ൽ കാലയളവിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്. വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തെ ഒരേസമയം സംരക്ഷിക്കുകയും ഉൽ‌പാദനപരമായ ഉപയോഗത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആഭ്യന്തര ആവശ്യം കുറച്ചുകൊണ്ട് രാജ്യത്തിന്റെ സ്വർണ്ണ ഇറക്കുമതി കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ വലിയ മറ്റൊരു ലക്ഷ്യം. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

സ്വർണ വില ഇന്ന് കുത്തനെ കുറഞ്ഞു, പവന് 30000ൽ നിന്ന് താഴേയ്ക്ക്, വിവാഹക്കാർക്ക് ആശ്വാസംസ്വർണ വില ഇന്ന് കുത്തനെ കുറഞ്ഞു, പവന് 30000ൽ നിന്ന് താഴേയ്ക്ക്, വിവാഹക്കാർക്ക് ആശ്വാസം

സുരക്ഷിതത്വം

സുരക്ഷിതത്വം

ഇന്ത്യക്കാർക്കിടയിലെ പൊതു പ്രവണത അവരുടെ സ്വർണം ബാങ്കുകളിലെ ലോക്കറുകളിൽ സൂക്ഷിച്ച് വിവാഹങ്ങൾ മറ്റ് ചടങ്ങുകൾ എന്നിവയ്ക്ക് പുറത്തെടുക്കുകയും അണിഞ്ഞ് നടക്കുകയോ വിൽക്കുകയോ മറ്റും ആണ്. എന്നിരുന്നാലും, ലോക്കറിനായി നിങ്ങൾ ബാങ്കിന് ഒരു വാർഷിക ഫീസ് നൽകണം. നിങ്ങളുടെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാൻ മാത്രമാണ് നിങ്ങൾ യഥാർത്ഥത്തിൽ പണം ചെലവഴിക്കുന്നത്. സ്വർണ്ണ ധനസമ്പാദന പദ്ധതി നിങ്ങളുടെ സ്വർണ്ണത്തിന് സംഭരണം മാത്രമല്ല, കാലാവധിയ്ക്ക് അനുസരിച്ച് നിക്ഷേപിക്കുന്ന സ്വർണത്തിന് നിങ്ങൾക്ക് പണം ഇങ്ങോട്ട് ലഭിക്കും.

നിക്ഷേപങ്ങളിലെ സൌകര്യം

നിക്ഷേപങ്ങളിലെ സൌകര്യം

ഏത് തരത്തിലുള്ള സ്വർണ്ണവും സ്വർണ ധനസമ്പാദന പദ്ധതി വഴി നിക്ഷേപിക്കാം. അതായത് സ്വർണ്ണക്കട്ടകളോ നാണയങ്ങളോ ആഭരണങ്ങളോ നിക്ഷേപിക്കാം. എന്നിരുന്നാലും, രത്‌നക്കല്ലുകൾ പതിച്ച സ്വർണ്ണാഭരണങ്ങൾ ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയില്ല. നിക്ഷേപത്തിന്റെ അളവിലും പരമാവധി പരിധിയില്ല. എന്നാൽ സ്വർണ്ണ ധനസമ്പാദന പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 30 ഗ്രാം ആണ്. പരമാവധി പരിധിയില്ല.

സ്വർണ വില സർവ്വകാല റെക്കോർഡിൽ നിന്ന് താഴേയ്ക്ക്, വിവാഹക്കാർക്ക് നേരിയ ആശ്വാസംസ്വർണ വില സർവ്വകാല റെക്കോർഡിൽ നിന്ന് താഴേയ്ക്ക്, വിവാഹക്കാർക്ക് നേരിയ ആശ്വാസം

കാലാവധി

കാലാവധി

സ്വർണ്ണ ധനസമ്പാദന പദ്ധതിയിൽ 3 ടേം ഡിപ്പോസിറ്റ് പ്ലാനുകൾ ലഭ്യമാണ്:

  • ഹ്രസ്വകാലം: 1 മുതൽ 3 വർഷം വരെ
  • ഇടത്തരം: 5 മുതൽ 7 വർഷം വരെ
  • ദീർഘകാലം: 12 മുതൽ 15 വർഷം വരെ
പരിശുദ്ധി പരിശോധിക്കൽ

പരിശുദ്ധി പരിശോധിക്കൽ

നിക്ഷേപിക്കുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധി വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുമായി രാജ്യത്തുടനീളം 330 കളക്ഷൻ, പ്യൂരിറ്റി ടെസ്റ്റിംഗ് സെന്ററുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. നിങ്ങൾ ഒരു ബാങ്കിൽ ഒരു സ്വർണ്ണ ധനസമ്പാദന പദ്ധതി അക്കൗണ്ട് തുറന്നുകഴിഞ്ഞാൽ, നിങ്ങളുടെ സ്വർണം അടുത്തുള്ള സർക്കാർ അംഗീകാരമുള്ള ശേഖരണ കേന്ദ്രത്തിൽ കൊണ്ടുപോയി പരിശോധിക്കണം. അവിടെ നിങ്ങളുടെ സ്വർണ്ണത്തിന്റെ പരിശുദ്ധിയും അളവും പരിശോധിക്കും. നിങ്ങളുടെ സ്വർണ്ണ അളവിന് ഒരു രസീത് നൽകും. അത് ബാങ്കിൽ നൽകിയാൽ സ്കീം സർട്ടിഫിക്കറ്റ് ലഭിക്കും.

ഇന്ത്യയിലെ സ്വർണ്ണ ഡിമാൻഡ് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് താഴെക്ക്; വേൾഡ് ഗോൾഡ് കൗൺസിൽഇന്ത്യയിലെ സ്വർണ്ണ ഡിമാൻഡ് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് താഴെക്ക്; വേൾഡ് ഗോൾഡ് കൗൺസിൽ

English summary

Gold Monetisation Scheme Things You Need To Know | സ്വർണം സൂക്ഷിച്ച് വച്ചിട്ട് എന്തുകാര്യം? കാശുണ്ടാക്കാൻ ചെയ്യേണ്ടത് എന്ത്?

A gold monetization scheme is like a gold savings account. Read in malayalam.
Story first published: Saturday, February 15, 2020, 8:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X