കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ വില അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണ്. 10 ഗ്രാമിന് 50,000 രൂപ എന്നത് വിദൂരമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. 99.99% പരിശുദ്ധിയുള്ള സ്വർണ്ണത്തിന് ഇതിനകം 50,000 രൂപ കവിഞ്ഞു. പാവപ്പെട്ടവർ ഉൾപ്പെടെ എല്ലാ ഇന്ത്യൻ കുടുംബങ്ങളിലും ആഭരണ രൂപത്തിൽ കുറച്ചെങ്കിലും സ്വർണം ഉണ്ടായിരിക്കും. നിങ്ങളുടെ കൈവശമുള്ള സ്വർണം കൊണ്ട് വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ എങ്ങനെ പ്രയോജനം നേടാം എന്ന് നോക്കാം.
സ്വർണം വിൽക്കണോ?
സാമ്പത്തിക നിക്ഷേപമായി സ്വർണം കൈവശമുള്ളവർക്ക്, അത് വിൽക്കണോ എന്ന് ആലോചിക്കേണ്ട സമയമാണിത്. എന്നാൽ സ്വർണം അമ്മയുടെയോ ഭാര്യയുടെയോ ആഭരണങ്ങൾ ആണെങ്കിലോ? മറ്റ് പല ഘടകങ്ങൾക്കിടയിലും വൈകാരിക മൂല്യമുള്ളതിനാൽ ഒരു തരി പോലും വിൽക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയുമില്ല. എന്നാൽ സ്വർണ വില കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ എങ്ങനെ സ്വർണത്തിൽ നിന്ന് നേട്ടമുണ്ടാക്കാം എന്ന് നോക്കാം.
മികച്ച നിക്ഷേപം
ഓഹരി വിപണിയ്ക്ക് വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സ്വർണം ഒരു മികച്ച നിക്ഷേപ ഉപകരണമാണെന്ന് വ്യക്തിഗത ധനകാര്യ വിദഗ്ധൻ ഹർഷ് റൂങ്‌ത പറയുന്നു. ഒരു സാമ്പത്തിക നിക്ഷേപമെന്ന നിലയിൽ നിങ്ങളുടെ പോര്ട്ട്ഫോളിയോയിൽ സ്വർണം ഉണ്ടാകുന്നത് മികച്ച കാര്യം തന്നെയാണ്.
സ്വർണ ബോണ്ട്
സ്വർണം ആഭരണമായല്ലാതെ സ്വർണത്തിൽ നിക്ഷേപം നടത്തേണ്ട മറ്റൊരു മാർഗമാണ് എല്ലാ മാസവും വ്യവസ്ഥാപിതമായി സ്വർണത്തിൽ നിക്ഷേപിക്കുക എന്നത്. നിക്ഷേപത്തിന്റെ അളവിനെ ആശ്രയിച്ച്, എസ്‌ഐപി വഴി സ്വർണ നിക്ഷേപം നടത്താം. മൂലധന നേട്ടത്തിന് നികുതി നൽകേണ്ടതില്ല എന്നതാണ് ഇതിന്റെ ഒരു പ്രധാന ഗുണം. സ്വർണ്ണ ബോണ്ടുകളിൽ പ്രതിമാസം നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് 2.50% പലിശ ലഭിക്കും.
മോണറ്റൈസേഷൻ പദ്ധതി
സ്വർണ്ണത്തെ മോണറ്റൈസേഷൻ (ധനസമ്പാദന പദ്ധതി) നിക്ഷേപമാക്കി മാറ്റുന്നതും പരിഗണിക്കാമെന്ന് റൂങ്‌ത കൂട്ടിച്ചേർക്കുന്നു, ഇതുവഴി നിങ്ങൾക്ക് പ്രതിവർഷം 2.25-2.50% വരെ നികുതി രഹിത പലിശ നേടാൻ സാധിക്കും. എന്നാൽ സ്വർണാഭരണങ്ങളെ സ്വർണ്ണ മോണറ്റൈസേഷൻ പദ്ധതിയിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ നൽകേണ്ട മൂലധന നേട്ട നികുതിയെക്കറിച്ച് അറിഞ്ഞിരിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
