സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും അറിയാൻ, വരും മാസങ്ങളിൽ സ്വർണ വില എങ്ങോട്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019 ലെ മികച്ച പ്രകടനത്തിനുശേഷം 2020ൽ അതിലും കൂടുതൽ നേട്ടം കൈവരിച്ച് മുന്നേറുകയാണ് സ്വർണം. ദിവസം തോറും സ്വർണ വില കുതിച്ചുയരുകയാണ്. യുഎസ് സമ്പദ്‌വ്യവസ്ഥയുടെ പൂർണമായ വീണ്ടെടുക്കൽ 2021 വരെ നീണ്ടു പോയേക്കാമെന്ന യുഎസ് ഫെഡറൽ റിസർവ് മേധാവി മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് സ്വർണ്ണ വില കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഉയർന്നിരുന്നു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങളും വിലയെ ബാധിക്കുന്ന ഘടകമാണ്.

 

കേരളത്തിൽ സ്വർണ വില ഇന്ന് റെക്കോർഡിൽ നിന്ന് കുത്തനെ താഴേയ്ക്ക്; ഇന്നത്തെ സ്വർണ വില അറിയാംകേരളത്തിൽ സ്വർണ വില ഇന്ന് റെക്കോർഡിൽ നിന്ന് കുത്തനെ താഴേയ്ക്ക്; ഇന്നത്തെ സ്വർണ വില അറിയാം

ചരിത്ര വില

ചരിത്ര വില

സെൻ‌ട്രൽ ബാങ്കുകൾ‌ പണം അച്ചടിക്കുന്നതും കൂടുതൽ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുന്നതും സ്വർണ നിക്ഷേപം വർദ്ധിപ്പിക്കുകയും ഇത് വില ഉയരാൻ കാരണമാകുകയും ചെയ്യും. ബോണ്ട് വരുമാനം പൂജ്യത്തോട് അടുത്തതും യഥാർത്ഥ പലിശനിരക്ക് സ്ഥിരമായി പൂജ്യത്തിന് താഴെയായതും ചരിത്രപരമായി സ്വർണം ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കാരണമായി.

വെള്ളി വില

വെള്ളി വില

വെള്ളി വിലയിൽ മാസങ്ങളോളം കാര്യമായ മാറ്റങ്ങളില്ലാതിരുന്നെങ്കിലും ഇപ്പോൾ സ്വർണത്തിന് ഒപ്പം വെള്ളിയും കുതിച്ചുയരാൻ തുടങ്ങി. സ്വർണത്തെ അപേക്ഷിച്ച് വൈകിയാണ് വെള്ളി വില ഉയരാൻ തുടങ്ങിയത്. സ്വർണ വില വർദ്ധനവിൽ വെള്ളിയുടെ പങ്കാളിത്തം അനിവാര്യമാണ്. വെള്ളിയുടെ സമീപകാല വില വർദ്ധനവ് സ്വർണ്ണത്തിന് ഒരു സന്തോഷവാർത്തയാണ്, അല്ലാത്തപക്ഷം സ്വർണ്ണ വില വർദ്ധനവ് ഹ്രസ്വകാലത്തേയ്ക്ക് മാത്രമുള്ളതായി തീരും. സ്വർണ വില കൂടുതൽ ഉയരാൻ സ്വർണ്ണത്തിന്റെ സഹോദര ലോഹമായ വെള്ളിയുടെയും വില ഉയരണം.

സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം, കേരളത്തിൽ ഇന്ന് സ്വർണ വില കുറഞ്ഞുസ്വർണം വാങ്ങുന്നവർക്ക് ആശ്വാസം, കേരളത്തിൽ ഇന്ന് സ്വർണ വില കുറഞ്ഞു

വരും മാസങ്ങളിൽ

വരും മാസങ്ങളിൽ

വിലയേറിയ രണ്ട് ലോഹങ്ങളുടെയും വില ഉയർന്നു കൊണ്ടിരിക്കെ, അടുത്ത പാദത്തിൽ സ്വർണ്ണ വില 10 ഗ്രാമിന് 50000 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിക്ക് കിലോയ്ക്ക് 54000 രൂപയോളം വില പ്രതീക്ഷിക്കുന്നു. സുസ്ഥിരമായ ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്നതിനാൽ ദീർഘകാലത്തേക്ക് സ്വർണ്ണത്തിലും വെള്ളിയിലും വർദ്ധനവ് രേഖപ്പെടുത്താനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

നിക്ഷേപ മാർഗങ്ങൾ

നിക്ഷേപ മാർഗങ്ങൾ

ഗോൾഡ് ഇടിഎഫ്, സോവറിൻ ഗോൾഡ് ബോണ്ട്സ്, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയ സ്വർണ്ണ നിക്ഷേപത്തിന് വിവിധ വഴികളുണ്ട്. എസ്‌ഐ‌പി രീതിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക്, ഗോൾഡ് ഇടിഎഫുകളിൽ അല്ലെങ്കിൽ ഡിജിറ്റൽ ഗോൾഡ് വഴി നിക്ഷേപം നടത്താം. മാനേജ്മെന്റ് ഫീസ് മാത്രമാണ് ഗോൾഡ് ഇടിഎഫുകളിലെ ഏക പോരായ്മ. ഒരു നിക്ഷേപകൻ ദീർഘകാല നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, സോവറിൻ ഗോൾഡ് ബോണ്ടുകൾ മികച്ച മാർഗമാണ്.

സാധ്യതകൾ

സാധ്യതകൾ

ഏത് സമയത്തും, നിക്ഷേപകർക്ക് അവരുടെ മൊത്തം പോർട്ട്‌ഫോളിയോയിൽ 10% സ്വർണം ഉണ്ടായിരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യുഎസ് ഡോളറിനെതിരായ കറൻസിയുടെ മൂല്യത്തകർച്ചയും പണപ്പെരുപ്പവുമൊക്കെ സ്വർണത്തെ വിശ്വസനീയമായ ഒരു നിക്ഷേപ മാർഗമാക്കി മാറ്റുന്നു. അതിനാൽ ഈ സ്ഥിതികൾക്ക് മാറ്റം വരുന്നതു വരെ സ്വർണ വില വീണ്ടും ഉയർന്നേക്കാമെന്നും വിദഗ്ധർ പറയുന്നു.

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്; ഇന്നത്തെ വില അറിയാംകേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്; ഇന്നത്തെ വില അറിയാം

English summary

Gold Price Will Increase Or Decrease In Next Months | സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും അറിയാൻ, വരും മാസങ്ങളിൽ സ്വർണ വില എങ്ങോട്ട്?

Gold prices have risen sharply in recent months. Read in malayalam
Story first published: Sunday, May 24, 2020, 10:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X