സ്വർണമോ, ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, സ്ഥിര നിക്ഷേപമോ; എവിടെ നിക്ഷേപിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണം, ഓഹരി, മ്യൂച്വൽ ഫണ്ട്, സ്ഥിര നിക്ഷേപം തുടങ്ങി സാധരണയായ നിക്ഷേപ മാർ​ഗങ്ങൾ പരി​ഗണിക്കുമ്പോൾ മികച്ച ആദായമാണ് ഓരോന്നും കഴിഞ്ഞ വർഷത്തിൽ നൽകിയതെന്ന് കാണാം. യുദ്ധവും മാന്ദ്യ ഭീതിയും നിറഞ്ഞ അന്തരീക്ഷത്തിൽ സ്വർണത്തിന് തിളക്കമാർന്ന വർഷമായിരുന്നു.

റിപ്പോ നിരക്ക് വർധനവിനെ തുടർന്ന് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും ഉയർന്നതും കഴിഞ്ഞ വർഷം കാണാനായി. അന്താരാഷ്ട്ര വിപണികൾ തകർച്ച നേരിട്ടപ്പോൾ 4.30 ശതമാനം വളർച്ചയാണ് ഇന്ത്യൻ ഓഹരി വിപണി നേടിയതെന്ന് കാണാം. ഈയൊരു സാഹചര്യത്തിൽ 2023 ൽ നിക്ഷേപിക്കാൻ പോകുന്നൊരാൾക്ക് ഏതാണ് മികച്ച ഓപ്ഷൻ എന്നാണ് ചുവടെ പരിശോധിക്കുന്നത്.

സ്വർണമോ, ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, സ്ഥിര നിക്ഷേപമോ; എവിടെ നിക്ഷേപിക്കാം

ഓഹരി വിപണി

കൂടുതൽ വരുമാനം നേടാൻ ആ​ഗ്രഹിക്കുന്നവർക്ക് ചില റിസ്കുകളും എടുക്കേണ്ടതായി വരും. ഇതിന് തയ്യാറായവർക്ക് ഇന്ത്യയിലും വിദേശത്തുമുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കാവുന്നതാണ്. മികച്ച വരുമാനം പ്രതീക്ഷിക്കുന്നവർക്ക് പറ്റിയ ഒന്നാമത്തെ ഓപ്ഷൻ ഓഹരി വിപണി തന്നെയാണ്.

സ്വർണമോ, ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, സ്ഥിര നിക്ഷേപമോ; എവിടെ നിക്ഷേപിക്കാം

വളരുന്ന കമ്പനികളിൽ നേരിട്ട് നിക്ഷേപിക്കാവും അവരുടെ ലാഭത്തിൽ നിന്ന് പ്രയോജനം നേടാനും ഓഹരികൾ സഹായിക്കും. ഇതിനോടൊപ്പം ഉയർന്ന നഷ്ട സാധ്യതയും ഓഹരിക്കുണ്ട്. ഇതിനാൽ വിപണിയെ പറ്റി മനസിലാക്കാത്തവർ ഇതിൽ നിന്ന് മാറി നിൽക്കണം.

Also Read: ഒറ്റത്തവണ അടവിൽ 1 ലക്ഷം രൂപ മാസ പെന്‍ഷന്‍ നേടാം; പദ്ധതിയില്‍ എവിടെ ലഭിക്കും; എത്ര രൂപ നിക്ഷേപിക്കണംAlso Read: ഒറ്റത്തവണ അടവിൽ 1 ലക്ഷം രൂപ മാസ പെന്‍ഷന്‍ നേടാം; പദ്ധതിയില്‍ എവിടെ ലഭിക്കും; എത്ര രൂപ നിക്ഷേപിക്കണം

മ്യൂച്വൽ ഫണ്ടുകൾ

നേരിട്ട് ഓഹരികളിൽ നിക്ഷേപിക്കാൻ സാധ്യമല്ലാത്തവർക്ക് കൂടുതൽ സൗകര്യപ്രദാമായ ഓപ്ഷനാമ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ പല കമ്പനികളിലും പല മേഖലകളിലേക്കും പണം വൈവിധ്യവത്കരിക്കാനാകും.

നിക്ഷേപ ലക്ഷ്യങ്ങൾക്ക് അനുസരിച്ച മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിന് മ്യൂച്വൽ ഫണ്ട് ഉപദേശകരുടെ നിർദ്ദേശങ്ങൾ തേടാവുന്നതാണ്. ദീർഘകാലത്തിൽ വലിയ ലാഭം നൽകുന്ന സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിവയിലും മ്യൂച്വൽ ഫണ്ട് വഴി നിക്ഷേപിക്കാൻ സാധിക്കും.

Also Read: ഇവിടെ നിക്ഷേപിച്ചാൽ നേട്ടമുണ്ട്; ബാങ്കിനേക്കാൾ ഉയർന്ന പലിശയുമായി കെഎസ്എഫ്ഇ സ്ഥിര നിക്ഷേപംAlso Read: ഇവിടെ നിക്ഷേപിച്ചാൽ നേട്ടമുണ്ട്; ബാങ്കിനേക്കാൾ ഉയർന്ന പലിശയുമായി കെഎസ്എഫ്ഇ സ്ഥിര നിക്ഷേപം

വിപണിക്ക് അനുകൂലമായ ഘടകങ്ങൾ

2022ൽ ചാഞ്ചാട്ടങ്ങൾക്ക് കാരണമായ സംഭവങ്ങൾ അവസാനിക്കുമെന്ന വിദ​ഗ്ധരുടെ നിരീക്ഷണം ഓഹരി വിപണി നിക്ഷേപങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കും. ഇന്ധന വില കുപറയുന്നതും കോവിഡ് ഭീതി മാറിയതുമായ വർഷമാണ് വരാനിക്കുന്നത്. ഇത് വിപണിക്ക് അനുകൂല ഘടകമാണ്. ഇന്ത്യൻ സാഹചര്യത്തിൽ പണപ്പെരുപ്പം 5.72 ശതമാനമായി കുറഞ്ഞത് പ്രതീക്ഷ നൽകുന്ന ഘടകമാണ്.

സ്വർണമോ, ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, സ്ഥിര നിക്ഷേപമോ; എവിടെ നിക്ഷേപിക്കാം

 ഇതോടൊപ്പം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുന്നതും ഇന്ത്യയ്ക്ക് അനുകൂലമായ ഘടകമാണ്. അടിസ്ഥാനപരമായ കാര്യങ്ങളിൽ പോസ്റ്റീവ് തെളിഞ്ഞ ഇന്ത്യൻ വിപണിയിൽ രാഷ്ട്രീയ സ്ഥിരതയും ആർബിഐയുടെ നയങ്ങളും കൂടിയാകുമ്പോൾ ആ​ഗോള നിക്ഷേപകർ കൂടുതലായി ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

സ്വർണം

പണപ്പെരുപ്പത്തെ ചെറുക്കുന്നതിനുള്ള വിജയകരമായ സമീപനമാണ് സ്വർണത്തിൽ നിക്ഷേപിക്കുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും ശക്തമായി നിൽക്കാനുള്ള കരുത്ത് തന്നെയാണ് സ്വർണത്തെ പോർട്ട്ഫോളിയോയിലേക്ക് ഉൾപ്പെടുത്തുന്നതിന് കാരണമാകുന്നത്. 53,000- 52,000 ലെവലിൽ നിക്ഷേപകർക്ക് സ്വർണത്തിൽ നിക്ഷേപിക്കാൻ പറ്റിയ സമയമാണ്. വർഷത്തിൽ 10-15 ശതമാനത്തിന്റെ ആദായം സ്വർണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: ആദായ നികുതി നോട്ടീസും പിഴകളുമില്ല; നികുതി തലവേദനകളിൽ നിന്ന് ഒഴിയാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങളിതാAlso Read: ആദായ നികുതി നോട്ടീസും പിഴകളുമില്ല; നികുതി തലവേദനകളിൽ നിന്ന് ഒഴിയാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങളിതാ

അനുകൂല ഘടകങ്ങൾ

2022-ൽ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സ്വർണം ഏക്കാലത്തെയും ഉയരമായ 62,000 രൂപയിലെത്തിയേക്കാം എന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ റിപ്പോർട്ട് പറയുന്നത്. ഡോളറിന്റെ മൂല്യതകർച്ചയാണ് സ്വർണ വില ഉയരാനുള്ള കാരണമായി ഐസിഐസിഐ ഡയറക്ട് ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ നിരക്ക് വർധനവ് താൽക്കാലികമായി നിർത്തിവെയ്ക്കാനും പിന്നീട് നിരക്കുകൾ കുറച്ചു കൊണ്ട വരാനുമുള്ള സാധ്യതയമാണ് ഐസിഐസിഐ ഡയറക്ട് കാണുന്നത്.

വില ഉയരുന്നതിനൊപ്പ് ആവശ്യം കൂടും എന്നാണ് സാമ്പത്തിക വിദ്​ഗധരുടെ അഭിപ്രായം. സാമ്പത്തിക മാന്ദ്യ ആശങ്കകൾക്കിടയിൽ നിക്ഷേപകർ സ്വർണം വാങ്ങുന്നത് കൂടുതലാകാൻ സാധ്യതയുണ്ട്. 2022ൽ ആ​ഗോള കേന്ദ്ര ബാങ്കുകൾ 400 ടണ്ണിലധികം സ്വർണം വാങ്ങി. നിലവിലെ സാഹചര്യത്തിലും കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണമെത്തിക്കുന്നത് തുടരുനെന്നും ഐസിഐസിഐ ഡയറക്ട് റിപ്പോർട്ട് പറയുന്നു.

സ്ഥിര നിക്ഷേപം

റിസ്കെടുക്കാതെ നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നവർക്കും മുതിർന്ന പൗരന്മാർക്കും സ്ഥിര നിക്ഷേപം മികച്ചൊരു സാധ്യതയാണ്. ആർബിഐ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8 ശതമാനത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്.

2023 ഫെബ്രുവരിയിൽ നടക്കുന്ന ആർബിഐയുടെ അടുത്ത പണ നയ അവലോകന യോ​ഗത്തിലും റിപ്പോ നിരക്ക് വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ തന്നെ മികച്ച നിലവാരത്തിലുള്ള പലിശ നിരക്കിൽ ചെറിയ വർധനവ് 2023ലും പ്രതീക്ഷിക്കാം.

Read more about: investment budget 2024
English summary

Gold, Stock, Mutual Fund Or Fixed Deposit; Which Is The Best Way To Invest In 2023

Gold, Stock, Mutual Fund Or Fixed Deposit; Which Is The Best Way To Invest In 2023, Read In Malayalam
Story first published: Tuesday, January 17, 2023, 19:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X