നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് സ്കീം 2019ന്റെ പുതിയ പലിശ നിരക്കും നിക്ഷേപ കാലയളവും ധനമന്ത്രാലയം അറിയിച്ചു. ഈ പദ്ധതി നാല് തരം ടൈം ഡെപ്പോസിറ്റാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷത്തെ അക്കൗണ്ട്, രണ്ട് വർഷത്തെ അക്കൗണ്ട്, മൂന്ന് വർഷത്തെ അക്കൗണ്ട്, അഞ്ച് വർഷത്തെ അക്കൗണ്ട്. ഈ അക്കൗണ്ടുകളിൽ ഒരാൾക്കോ സംയുക്തമായി മൂന്ന് പേർക്കോ 10 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി രക്ഷകർത്താവിനോ നിക്ഷേപം നടത്താവുന്നതാണ്. ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ ടിഡി അക്കൗണ്ട് ഒറ്റയ്ക്കോ സംയുക്തമായോ ആരംഭിക്കാവുന്നതാണ്.
നിക്ഷേപ തുക
ഒരു ടിഡി അക്കൗണ്ടിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പരമാവധി നിക്ഷേപ പരിധിയില്ല. 100 രൂപയുടെ ഗുണിതങ്ങളിലുള്ള ഏത് തുകയും ടിഡി അക്കൗണ്ടിൽ നിക്ഷേപിക്കാം.
പലിശ നിരക്ക്
ടൈം ഡെപ്പോസിറ്റ് അക്കൌണ്ടുകളുടെ നാല് വിഭാഗങ്ങളിൽ നിലവിലുള്ള പലിശ നിരക്കുകൾ ചുവടെ ചേർക്കുന്നു
- 1 വർഷം - 6.9%
- 2 വർഷം - 6.9%
- 3 വർഷം - 6.9%
- 5 വർഷം - 7.7%
പ്രധാന നിബന്ധനകൾ
ഈ നാല് അക്കൌണ്ടുകളിലെയും നിക്ഷേപത്തിന് നൽകുന്ന പലിശനിരക്ക് ത്രൈമാസമായി കൂട്ടിച്ചേർക്കുകയും അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ വർഷാവസാനം നൽകുകയും ചെയ്യും. അക്കൌണ്ട് ഉടമയ്ക്ക് സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേക്ക് പലിശ വരുമാനം ക്രെഡിറ്റ് ചെയ്യാനും സാധിക്കും. നിക്ഷേപകൻ തന്റെ നിക്ഷേപത്തിൽ നിന്ന് നേടിയ വാർഷിക പലിശ പിൻവലിക്കുന്നില്ലെങ്കിലും പദ്ധതി അനുസരിച്ച് അധിക പലിശ ലഭിക്കില്ല.
ഒരു ലക്ഷം രൂപയ്ക്ക് ഒരു വർഷത്തെ പലിശ
മുകളിൽ സൂചിപ്പിച്ച വ്യവസ്ഥകൾ അനുസരിച്ച്, യഥാക്രമം 1, 2, 3, 5 വർഷത്തെ സ്കീമുകളിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന വാർഷിക പലിശ (നിലവിലെ പലിശനിരക്ക് അനുസരിച്ച്) താഴെ പറയുന്ന രീതിയിലാണ്.
- 1 വർഷം (6.9%) - 7081 രൂപ
- 2 വർഷം (6.9%) - 7081 രൂപ
- 3 വർഷം (6.9%) - 7081 രൂപ
- 5 വർഷം (7.7%) - 7925 രൂപ
മേൽപ്പറഞ്ഞ ചാർട്ട് അനുസരിച്ച് 5 വർഷത്തെ അക്കൗണ്ടിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ മൊത്തം 7925 × 5 = 39,625 രൂപ പലിശയായി നേടാം. നിങ്ങൾക്ക് ഓരോ വർഷവും നേടുന്ന പലിശ പിൻവലിക്കാനും മറ്റ് സ്കീമുകളിൽ വീണ്ടും നിക്ഷേപിക്കാനും കഴിയും.
പിൻവലിക്കൽ
5 വർഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് നിക്ഷേപ തീയതി മുതൽ നാല് വർഷത്തിന് ശേഷം ക്ലോസ് ചെയ്താൽ മൂന്ന് വർഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിനായി അനുവദനീയമായ നിരക്ക് ബാധകമാകും. ഇതിനകം നൽകിയ പലിശ നിക്ഷേപ തുകയിൽ നിന്നും ഈടാക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
