സ്ഥിര നിക്ഷേപമിട്ടാൽ ലൈഫ് ഇൻഷൂറൻസ് ഫ്രീ! ഇരട്ട നേട്ടം ലഭിക്കാൻ എച്ച്ഡിഎഫ്സി ബാങ്ക് നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപവും ഇൻഷൂറൻസും വ്യത്യസ്ത മേഖലകളാണെങ്കിലും ഓരോരുത്തർക്കും ജീവിതത്തിൽ ആവശ്യമായ കാര്യമാണ്. ഭാവി ജീവിതത്തിന് സഹായകമാകുന്ന നിക്ഷേപങ്ങൾ നടത്തേണ്ടതും ജീവിതത്തിലുണ്ടാകുന്ന ആക്സ്മികതകളെ നേരിടാൻ ജീവിതം ഇൻഷൂർ ചെയ്യേണ്ടതും ആവശ്യമാണ്. ഇന്ത്യയിൽ ഇന്ന് വിവിധ നിക്ഷേപങ്ങൾ വിപണിയിലുണ്ടെങ്കിലും ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയും സ്ഥിര നിക്ഷേപത്തിനാണ്. ഇന്ത്യയില്‍ നിക്ഷേപത്തിന്റെ 18 ശതമാനവും സ്ഥിര നിക്ഷേപത്തിലാണെന്നാണ് 2022 ലെയും കണക്ക്.

സ്ഥിര നിക്ഷേപത്തിലേക്ക് കൂടുതൽ പേർ പണമിറക്കുമ്പോൾ ഇതിനൊപ്പം ലൈഫ് ഇന്‍ഷൂറന്‍സ് കൂടി ലഭിക്കുന്നത് ലാഭകരമാണ്. ഇത്തരത്തിൽ കോമ്പോ പദ്ധതികൾ വിവിധ ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കിൽ സ്ഥിര നിക്ഷേപവും ലൈഫ് ഇന്‍ഷുറന്‍സും ചേര്‍ന്ന നിക്ഷേപ പദ്ധതിയുണ്ട്. ഡിസിബി ബാങ്ക് ഈയിടെ സ്ഥിര നിക്ഷേപവും ഇന്‍ഷൂറന്‍സും ചേര്‍ന്ന പദ്ധതി അവതരിപ്പിച്ചിരുന്നു. ഇവയുടെ പ്രത്യേകതകൾ നോക്കാം. 

ഡിസിബി ബാങ്ക് സുരക്ഷ

ഡിസിബി ബാങ്ക് സുരക്ഷ

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് ഡിസിബി ബാങ്ക്. രാജ്യത്തുടനീളം 405 ശാഖകളും 500 എടിഎമ്മുകളുമായി വലിയ ശ്രംഖല ബാങ്കിനുണ്ട്. ഡിസിബി ബാങ്ക് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് ലിമിറ്റഡുമായി സഹകരിച്ചാണ് സ്ഥിര നിക്ഷേപ- ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്.

സുരക്ഷ സ്ഥിര നിക്ഷേപം എന്ന് പേരിട്ട പദ്ധതിക്ക് മൂന്ന് വര്‍ഷമാണ് കാലാവധി. 7.84 ശതമാനം വാര്‍ഷിക പലിശയും ലഭിക്കും. പത്ത് ലക്ഷം രൂപവരെയാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക. ഇതിനായി മെഡിക്കല്‍ പരിശോധനകളൊന്നും ആവശ്യമില്ല. 10 ലക്ഷത്തിൽ കൂടുതൽ സ്ഥിര നിക്ഷേപമിട്ടാലും 10 ലക്ഷത്തിന്റെ ഇൻഷൂറൻസാണ് ലഭിക്കുക. ഇൻഷൂറൻസിനായി ഉപഭോക്താക്കളിൽ നിന്ന് പ്രത്യേക ചാർജുകളൊന്നും ഈടാക്കുന്നില്ല.

എച്ച്ഡിഎഫ്സി ബാങ്ക് ഷുവർകവർ

എച്ച്ഡിഎഫ്സി ബാങ്ക് ഷുവർകവർ

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഷുവര്‍ കവര്‍സ്ഥിര നിക്ഷേപം പദ്ധതിയിലാണ് ഇന്‍ഷൂറന്‍സിന്റെ ആനുകൂല്യം ലഭിക്കുന്നത്. 2 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിനാണ് ലൈഫ് ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. സ്ഥിര നിക്ഷേപം നടത്തുന്ന തുകയ്ക്ക് തുല്യമായ ലൈഫ് കവറാണ് നല്‍കുന്നത്. ആദ്യ വര്‍ഷം സൗജന്യ പ്രീമിയമാണ്. രണ്ടാം വര്‍ഷം മുതല്‍ ഉപഭോക്താവ് പ്രീമിയം അടയ്ക്കണം. 18-50 വയസിന് ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ പദ്ധതി തിരഞ്ഞെടുക്കാന്‍ സാധിക്കുക.

Also Read: ചിട്ടിയിൽ ലാഭമേത്; മൾട്ടി ഡിവിഷനോ റെ​ഗുലർ ചിട്ടിയോ; ഓരോ ചിട്ടിയിലും ചേരേണ്ടത് ആരൊക്കെ?Also Read: ചിട്ടിയിൽ ലാഭമേത്; മൾട്ടി ഡിവിഷനോ റെ​ഗുലർ ചിട്ടിയോ; ഓരോ ചിട്ടിയിലും ചേരേണ്ടത് ആരൊക്കെ?

ഷുവർകവർ

1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് എച്ച്ഡിഎഫ്സി ബാങ്ക് ഷുവർകവർ സ്ഥിര നിക്ഷേപത്തിന്റെ കാലാവധി. സാധാരണ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് ഇവയ്ക്കും ലഭിക്കും. 1 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.10 ശതമാനം പലിശ എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നുണ്ട്. പൊതു വിഭാ​ഗത്തിന് 6.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 6.95 ശതമാനം പലിശയും നൽകുന്നുണ്ട്. 

Also Read: പലിശയും സുരക്ഷയും; കമ്പനി സ്ഥിര നിക്ഷേപവും ബാങ്ക് സ്ഥിര നിക്ഷേപവും തമ്മിലെന്താണ് വ്യത്യാസംAlso Read: പലിശയും സുരക്ഷയും; കമ്പനി സ്ഥിര നിക്ഷേപവും ബാങ്ക് സ്ഥിര നിക്ഷേപവും തമ്മിലെന്താണ് വ്യത്യാസം

ആർക്കൊക്കെ അനുയോജ്യം

ആർക്കൊക്കെ അനുയോജ്യം

ഇത്തരം സ്ഥിര നിക്ഷേപങ്ങളില്‍ ചേരുന്നതിന് യോഗ്യത, മിനിമം ഇന്‍ഷൂറന്‍സ് പരിരക്ഷ തുടങ്ങിയ നിബന്ധനകളുണ്ടാകും. ഇത്തരം നിബന്ധനകള്‍ പദ്ധതിയില്‍ ചേരുന്നതിന് മുന്‍പ് അറിയണം. സ്ഥിര വരുമാനവും ലൈഫ് കവറും ആവശ്യമുള്ളവര്‍ക്ക തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണിത്. ദീര്‍ഘകാല നിക്ഷേപമാണെങ്കില്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ ഗുണം കാര്യമായി ലഭിക്കും. 

Also Read: കുറഞ്ഞ മാസ അടവിൽ ഉയർന്ന ലാഭ വിഹിതം തരും 100 മാസ ചിട്ടികൾ; 5 ലക്ഷം നേടാൻ ഈ ചിട്ടി നോക്കാംAlso Read: കുറഞ്ഞ മാസ അടവിൽ ഉയർന്ന ലാഭ വിഹിതം തരും 100 മാസ ചിട്ടികൾ; 5 ലക്ഷം നേടാൻ ഈ ചിട്ടി നോക്കാം

ലൈഫ് ഇന്‍ഷൂറന്‍സ്

കാലാവധി വരെ മാത്രമെ ലൈഫ് ഇന്‍ഷൂറന്‍സ് ലഭിക്കുന്നുള്ളൂ എന്നത് ഒരു പോരായ്മ കൂടിയാണ്. അതോടൊപ്പം കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാലോ ഭാഗികമായി പിന്‍വലിച്ചാലോ ഇന്‍ഷൂറന്‍സ് പരിരക്ഷ നഷ്ടപ്പെടും. ഇന്‍ഷൂറന്‍സും നിക്ഷേപവും രണ്ട് വ്യത്യസ്ത ആവശ്യങ്ങളാണെന്ന് മനസിലാക്കണം. ഇതോടൊപ്പം സ്ഥിര നിക്ഷേപത്തിനൊപ്പം ലഭിക്കുന്ന സൗജന്യ ലൈഫ് ഇന്‍ഷൂറന്‍സ് ശുദ്ധമായ ലൈഫ് ഇന്‍ഷൂറന്‍സിന് പകരമാകില്ല.

English summary

HDFC Bank Offers Life Insurance Cover With Fixed Deposit; Is This A Good Option For Investors

HDFC Bank Offers Life Insurance Cover With Fixed Deposit; Is This A Good Option For Investors, Read In Malayalam
Story first published: Monday, November 7, 2022, 12:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X