വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമ്പരാഗതമായി ആവര്‍ത്തന നിക്ഷേപം, സ്ഥിര നിക്ഷേപം എന്നിവ തിരഞ്ഞെടുക്കുന്നവർക്ക് ആദായം തന്നെ കുറവാണ്. പണത്തിന്റെ സുരക്ഷിതത്വം മാത്രമാണിവിടെ ഗുണകരമാരകുന്നത്. ഈ സാഹചര്യത്തിലാണ് നിക്ഷേപത്തിൽ നിന്ന് ലാഭം തേടുന്നവർ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ തിരഞ്ഞെടുക്കുന്നത്. പരിചയ സമ്പന്നരായ പ്രൊഫഷണലുകളായ ഫണ്ട് മാനേജര്‍മാരാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഇതിനോടൊപ്പം ദീർഘകാല ലക്ഷത്തേക്ക് നിക്ഷേപകർക്ക് സ്വപ്ന തുല്യമായ നിക്ഷേപം നൽകുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാക്കിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി നിക്ഷേപിക്കുന്നവരുടെ എണ്ണം ഓരോഘട്ടത്തിലും ഉയരുകയാണ്, മ്യുച്വല്‍ ഫണ്ട് നിക്ഷേപകരില്‍ നിന്ന് എസ്‌ഐപി വഴി മാസത്തില്‍ 12,000 കോടി രൂപയാണ് ഫണ്ട് ഹൗസുകളിലേക്ക് എത്തുന്നത്. മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപകരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്. 

എന്താണ് എസ്ഐപി?

എന്താണ് എസ്ഐപി?

മ്യൂച്വല്‍ ഫണ്ടുകള്‍ അനുവദിക്കുന്ന ഒരു നിക്ഷേപ രീതിയാണ് സിറ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി. ഇതുവഴി ഒരു നിക്ഷേപകന് നിശ്ചിത തുക നിശ്ചയിച്ച ഇടവേളകളില്‍ തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലേക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്നു. ഡെബ്റ്റ്, ഇക്വിറ്റി, ഹൈബ്രിഡ്, ഗോള്‍ഡ്, തുടങ്ങി ഏത് തരം മ്യൂച്വല്‍ ഫണ്ടിലും എസ്‌ഐപി വഴി നിക്ഷേപം നടത്താം.

മാസത്തില്‍ 500 രൂപ മുതല്‍ നിക്ഷേപിക്കാമെന്നതാണ് എസ്‌ഐപിയുടെ ഗുണം. മാര്‍ക്കറ്റിന്റെ ചലനങ്ങളെ ബാധിക്കാതെ നിക്ഷേപം തുടരാനും ദീര്‍ഘകാലത്തില്‍ റുപ്പീ കോസ്റ്റ് ഏവറേജിംഗിന്റെ ഗുണം ലഭിക്കുകയും. കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാനും കഴിയും. ദിവസ, ആഴ്ച, മാസ എസ്ഐപികൾ വഴി നിക്ഷേപിക്കാം. 

Also Read: 6 ലക്ഷം രൂപ 13.05 ലക്ഷമായി വളരാൻ വേണ്ടിവന്നത് 5 വർഷം; ഇത് നിക്ഷേപം ഇരട്ടിയാക്കിയ എസ്ഐപി മാജിക്ക്Also Read: 6 ലക്ഷം രൂപ 13.05 ലക്ഷമായി വളരാൻ വേണ്ടിവന്നത് 5 വർഷം; ഇത് നിക്ഷേപം ഇരട്ടിയാക്കിയ എസ്ഐപി മാജിക്ക്

എങ്ങനെ എസ്‌ഐപി ആരംഭിക്കാം

എങ്ങനെ എസ്‌ഐപി ആരംഭിക്കാം

നിക്ഷേപകന്റെ ആവശ്യങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി എസ്‌ഐപി ചെയ്യാന്‍ ആദ്യം ഫണ്ട് തിരഞ്ഞെടുക്കണം. ശേഷം ഫൗണ്ട് ഹൗസ് വെബ്‌സൈറ്റ് വഴിയോ ഓഫീസ് വഴിയോ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വഴിയോ ഓണ്‍ലൈനായോ എസ്‌ഐപി ആരംഭിക്കാം.
പാന്‍ കാര്‍ഡ്, മേൽവിലാസം തെളിയിക്കുന്ന രേഖ, പാസ്പോര്‍ട്ട് സെെസ് ഫോട്ടോ, ചെക്ക് ബുക്ക് തുടങ്ങിയവയുമായി ആവശ്യമാണ്. എസ്‌ഐപി രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന സമയത്ത് എസ്ഐപി തുകയും തീയതിയും തീരുമാനിക്കാം.

എസ്ഐപി തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആവുകയാണ് ചെയ്യുക. എസ്ഐപി രജിസ്‌ട്രേഷന് 10-30 ദിവസം ആവശ്യമാണ്. ചില ഫണ്ട് ഹൗസുകൾ ഏത് ദിവസവും എസ്ഐപി ചെയ്യാൻ അനുവദിക്കും. ചില ഫണ്ട് ഹൗസുകള്‍ തിരഞ്ഞെടുത്ത ദിവസങ്ങൾ മാത്രമാണ് അനുവദിക്കുക. 

Also Read: 5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാAlso Read: 5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ

എത്ര കാലം

എത്ര കാലം

എത്ര കാലം നിക്ഷേപിക്കണമെന്നത് നിക്ഷേപകന്റെ തീരുമാനമാണ്. ഇക്വിറ്റി നിക്ഷേപമാണെങ്കിൽ 3-5 വര്‍ഷ കാലം എസ്‌ഐപി നിക്ഷേപം തുടരുന്നതാണ് മികച്ച നേട്ടം ലഭിക്കാന്‍ സഹായകമാകുന്നത്. റിട്ടയര്‍മെന്റെ, വീട് വാങ്ങല്‍ പോലുള്ള നിക്ഷേപകന്റെ ആവശ്യമാനുസരണം നിക്ഷേപം തുടരാം. ചില ഫണ്ടുകൾക്ക് ലോക്ഇൻ പിരിയഡ് ഉണ്ടാകും.

നിശ്ചിത കാലത്തിന് ശേഷം മാത്രമെ ഇത്തരത്തിലുള്ള ഫണ്ടിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഇക്വിറ്റി ലിങ്ക്ഡ് സേവിം​ഗ്സ് സ്കീം ഫണ്ടുകൾക്ക് 3 വർഷം ലോക്ഇൻ പിരിയഡുണ്ട്. ആദായനികുതി ഇളവുള്ളതും ഈ ഫണ്ടിനാണ്. 

Also Read: ഏതാണ് പറ്റിയ ദിവസം; മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപത്തിന് ഏത് തീയതി തിരഞ്ഞെടുക്കണംAlso Read: ഏതാണ് പറ്റിയ ദിവസം; മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപത്തിന് ഏത് തീയതി തിരഞ്ഞെടുക്കണം

അധിക നിക്ഷേപം സാധ്യമാകുമോ

അധിക നിക്ഷേപം സാധ്യമാകുമോ

നിക്ഷേപം ആരംഭിച്ച ശേഷം പകുതിക്ക് വെച്ച് അവസാനിപ്പിച്ച് പുതിയ സ്‌കീമില്‍ ചേരാന്‍ പുതിയ എസ്‌ഐപി ആരംഭിക്കണം. എസ്‌ഐപി തുക ഉയര്‍ത്താനും കുറയ്ക്കാനും സാധിക്കും. ഇതിനായി പുതിയ ഇടപാട് ആവശ്യമാണി. 10,000 രൂപയുടെ എസ്‌ഐപിയില്‍ 2,000 രൂപ അധിക എസ്‌ഐപി ചെയ്യന്‍ പുതിയ എസ്‌ഐപി ഫോം പൂരിപ്പിച്ചു നൽകിയാൽ മതി.

തുക 8,000 ആയി കുറയ്ക്കാൻ നിലവിലുള്ള എസ്‌ഐപി ക്യാന്‍സല്‍ ചെയ്ത് പുതിയത് ആരംഭിക്കണം. ഇതിന് പിഴ ഈടാക്കുകയില്ല. എസ്‌ഐപി വഴി നിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ഫണ്ടില്‍ ഒറ്റത്തവണ നിക്ഷേപം നടത്താനും എസ്‌ഐപി തുടരാനും സാധിക്കും. 

എസ്ഐപി പിഴ

എസ്ഐപി പിഴ

എസ്ഐപി ബാങ്കിൽ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യുന്നതിനാൽ എസ്‌ഐപി ദിവസം ബാങ്ക് അക്കൗണ്ട് പണമുണ്ടായിരിക്കും. മാസത്തില്‍ എസ്‌ഐപി അടവ് മുടങ്ങിയാല്‍ ഫണ്ട് ഹൗസുകള്‍ പിഴയൊന്നും ഈടാക്കില്ല. മൂന്ന് മാസം തുടര്‍ച്ചായായി അടവ് മുടങ്ങുമ്പോള്‍ എസ്‌ഐപി ഓട്ടോമാറ്റിക്കലി അവസാനിപ്പിക്കും. എന്നാൽ ഓരോ എസ്ഐപി മുടങ്ങുമ്പോഴും നിക്ഷേപകന്റെ ബാങ്ക് പിഴ ഈടാക്കും. എന്നാൽ സാമ്പത്തിക സ്ഥിതി അനുകൂലമല്ലാത്ത കാലത്ത് എസ്ഐപി താൽകാലികമായി നിർത്താൻ സാധിക്കും.

എസ്‌ഐപി സ്‌റ്റോപ്പ് റിക്വസ്റ്റ്

ഇതിന് ഫണ്ട് ഹൗസിന് എസ്‌ഐപി സ്‌റ്റോപ്പ് റിക്വസ്റ്റ് നല്‍കുകയാണ് വേണ്ടത്. അടുത്ത എസ്ഐപി തീയതിക്ക് 30 ദിവസം മുന്‍പ് അപേക്ഷ നല്‍കണം. ഓൺലൈനായോ നേരിട്ടോ അപേക്ഷ നൽകാം. എസ്ഐപി നിർത്താലാക്കുക എന്നാൽ നിക്ഷേപം പിൻവലിക്കലല്ല. സാമ്പത്തിക സ്ഥിതി അനുകൂലമാകുമ്പോള്‍ നിക്ഷേപം തുടരാനും സാധിക്കും. നിക്ഷേപം താല്‍ക്കാലികമായി നിര്‍ത്തുമ്പോള്‍ ഫണ്ടിന്റെ വളർച്ചയെ ബാധിക്കില്ല.

Read more about: sip mutual fund
English summary

Here's All You Need To Know About Systematic Investment Plan In Mutual Fund; How Can Start SIP

Here's All You Need To Know About Systematic Investment Plan In Mutual Fund; How Can Start SIP
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X