മുതിർന്ന പൗരന്മാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കാം; 8.25 ശതമാനം വരെ പലിശ നേടാൻ 5 വഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് നിക്ഷേപങ്ങൾക്ക് പ്രായമായവരിൽ വലിയ വിശ്വാസ്യതയുണ്ട്. സുരക്ഷിതമായി നിക്ഷേപിക്കാവുന്നതിനൊപ്പം വലിയ സങ്കീർണതകളില്ലാതെ ഇടപാടുകൾ നടത്താമെന്നതും ബാങ്കുകളിലേക്ക് മുതിർന്ന പൗരന്മാരെ ആകർഷിക്കുന്നു. ഇതിനൊപ്പമാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക്. ഏതൊരു നിക്ഷേപത്തിനും സാധാരണക്കാർക്ക് നൽകുന്നതിനെക്കാൾ നിശ്ചിത ശതമാനം അധിക നിരക്ക് ബാങ്ക് 60 വയസ് കഴിഞ്ഞവർക്ക് നൽകുന്നുണ്ട്.

 

സുരക്ഷയിൽ ബാങ്ക് നിക്ഷേപങ്ങളെ വെല്ലാൻ ഇന്ന് മറ്റു നിക്ഷേപങ്ങളില്ലെന്ന് പറയാം. പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾ തുടങ്ങി രാജ്യത്തെ എല്ലാ ഷെഡ്യൂൾ ബാങ്കിലേയും നിക്ഷേപം ഇൻഷൂറൻസ് പരിരക്ഷ ഉള്ളവയാണ്. ഡെപ്പോസിറ്റ് ക്രെഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷൻ 5 ലക്ഷം വരെയുള്ള തുകയ്ക്ക് ഇൻഷൂറൻസ് നൽകുന്നുണ്ട്. ബാങ്കിന് പണം തിരികെ നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ ഈ റിസർവ് ബാങ്ക് സബ്സിഡിയറി പണം തിരികെ നൽകും.

പലിശ

ഇതിനാൽ അധികം റിസ്കെടുത്താതെ സുരക്ഷിതമായി നിക്ഷേപിക്കാൻ മുതിർന്നവർക്ക് ബാങ്കുകളെ ആശ്രയിക്കാം സ്ഥിര നിക്ഷേപമായും ആവർത്തന നിക്ഷേപമായും ബാങ്കുകളിൽ നിക്ഷേപിക്കാം. ഇരു നിക്ഷേപത്തിനുമായി 8.25 ശതമാനം വരെ പലിശ 5 ബാങ്കുകളാണ് ചുവടെ പരിചയപ്പെടുത്തുന്നത്. 

Also Read: ദിവസം 30 രൂപ മിച്ചം പിടിച്ചാൽ കെഎസ്എഫ്ഇയിൽ ചിട്ടി ചേരാം; ഭാ​ഗ്യമുണ്ടെങ്കിൽ കോടിപതിയാകാംAlso Read: ദിവസം 30 രൂപ മിച്ചം പിടിച്ചാൽ കെഎസ്എഫ്ഇയിൽ ചിട്ടി ചേരാം; ഭാ​ഗ്യമുണ്ടെങ്കിൽ കോടിപതിയാകാം

ഉത്കൃഷ് സ്‌മോൾ ഫിനാൻസ് ബാങ്ക്

ഉത്കൃഷ് സ്‌മോൾ ഫിനാൻസ് ബാങ്ക്

2017 മുതൽ വാരണാസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉത്കൃഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് പലിശ നിരക്കിൽ മുൻനിരയിലാണ്. ബാങ്കിന്റെ 84 ശതമാനത്തോളം ഓഹരികളും പ്രൊമോട്ടർ ഗ്രൂപ്പിന്റെ കയ്യിലാണ്. 730 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ഉത്കൃഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന പലിശ നിരക്ക് 8.25 ശതമാനമാണ്.

സാധാരണ നിക്ഷേപകർക്ക് 700 ദിവസത്തിന മുകളിൽ 5 വർഷം വരെ നിക്ഷേപിക്കുമ്പോൾ 7.50 ശതമാനം പലിശ നൽകും. മുതിർന്നവർക്ക് 8.25 ശതമാനമാണ് പലിശ നിരക്ക്. ബാങ്കിലെ ആവർത്തന നിക്ഷേപത്തിനും മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശ ലഭിക്കും. 21 മാസത്തിൽ കൂടുതൽ എന്നാൽ 24 മാസത്തിൽ താഴെ കാലാവധിയുള്ള ആവർത്തന നിക്ഷേപങ്ങൾക്ക് 8% പലിശ നിരക്ക് ലഭിക്കും. 6 മാസം മുതൽ 120 മാസത്തേക്ക് ആവർച്ചന നിക്ഷേപം ആരംഭിക്കാം. 

Also Read: നിക്ഷേപത്തിന് ബെസ്റ്റ് ടൈം; ബാങ്കുകളെക്കാള്‍ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്; നോക്കുന്നോ?Also Read: നിക്ഷേപത്തിന് ബെസ്റ്റ് ടൈം; ബാങ്കുകളെക്കാള്‍ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്; നോക്കുന്നോ?

ജനസ്‌മോൾ ഫിനാൻസ് ബാങ്ക്

ജനസ്‌മോൾ ഫിനാൻസ് ബാങ്ക്

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌മോൾ ഫിനാൻസ് ബാങ്കാണ് ജനസ്‌മോൾ ഫിനാൻസ് ബാങ്ക് 2008ലാണ് ആരംഭിച്ചത്. . 19 സംസ്ഥാനങ്ങളിലായി 611 ബ്രാഞ്ചുകൾ ബാങ്കിനുണ്ട്. 1 വർഷം മുതൽ 2 വർഷം വരെയുള്ളനിക്ഷേപങ്ങൾക്ക് 8.05 ശതമാനമാണ് പലിശ നിരക്ക്. 2 കോടിയിൽ താഴെയുള്ള നികഷേപങ്ങൾക്ക് ജൂൺ 15നാണ് ജന സ്‌മോൾ ഫിനാൻസ് ബാങ്ക് പലിശ നിരക്ക് പുതുക്കിയത്. 

Also Read: 10,000 രൂപയുടെ മാസ എസ്‌ഐപി 3 വര്‍ഷം കൊണ്ട് 6 ലക്ഷമാകും; നിക്ഷേപിക്കാന്‍ പറ്റിയ 6 ഫണ്ടുകള്‍Also Read: 10,000 രൂപയുടെ മാസ എസ്‌ഐപി 3 വര്‍ഷം കൊണ്ട് 6 ലക്ഷമാകും; നിക്ഷേപിക്കാന്‍ പറ്റിയ 6 ഫണ്ടുകള്‍

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്

പേര് പോലെ ​ഗുവാഹത്തി ആസ്ഥാനമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്മോൾ ഫിനാൻസ് ബാങ്കാണ് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്. ബാങ്കിലെ ആവർത്തന നിക്ഷേപത്തിനും 8 ശതമാനമാണ് പലിശ നിരക്ക്. രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ആവർത്തന നിക്ഷേപങ്ങൾക്ക് 8% പലിശ നിരക്ക് മുതിർന്ന പൗരന്മാർക്ക് ലഭിക്കും.

സ്വകാര്യ ബാങ്കുകളിലെ ഉയർന്ന നിരക്ക്

സ്വകാര്യ ബാങ്കുകളിലെ ഉയർന്ന നിരക്ക്

ബൻഡൻ ബാങ്ക്- ആഗസ്റ്റ് 22നാണ് ബൻഡൻ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ പുതുക്കിയത്. 18 മാസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.

യെസ് ബാങ്ക്- 2004 ൽ പ്രവർത്തനം ആരംഭിച്ച ബാങ്കാണ് യെസ് ബാങ്ക് യെസ് ബാങ്കിൽ 10,000 രൂപയാണ് സ്ഥിര നിക്ഷേപത്തിന് ആവശ്യമായ കുറഞ്ഞ തുക. 18 മാസം മുതൽ 2 വർഷത്തിൽ കുറയാത്ത നിക്ഷേപത്തിന് 7.50 ശതമാനമാണ് പലിശ ലഭിക്കുന്നത്.

Read more about: investment senior citizen
English summary

Here's The 5 Banks That Give 8.25 Interest Rate To Senior Citizens For FD And RD

Here's The 5 Banks That Give 8.25 Interest Rate To Senior Citizens For FD And RD
Story first published: Tuesday, September 13, 2022, 14:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X