ക്രെ‍ഡിറ്റ് കാർഡിനെ പൊന്നു പോലെ സൂക്ഷിക്കാം; നഷ്ടപ്പെട്ടാൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നത് ഇന്നൊരു സാധാരണ കാര്യമായി മാറിയിട്ടുണ്ട്. കോവിഡിന് ശേഷം കൂടുതൽ പേരിൽ ക്രെഡിറ്റ് കാർഡെത്തി. പലരും പേഴ്സിലും പോക്കറ്റിലുമായാണ് കാർഡുകൾ സൂക്ഷിക്കുന്നത്. കറൻസിയും മറ്റു കടലാസുകളും ഒപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും പേഴ്സിൽ നിറയുമ്പോൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കളഞ്ഞു പോകാൻ സാധ്യതയുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിക്കപ്പെടുകയോ കളഞ്ഞു പോവുകയോ ചെയ്താല്‍ കാര്‍ഡ് വിവരങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഇതിനാല്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ട വിവരം ഉടന്‍ തന്നെ ബാങ്കിനെയോ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെയോ അറിയിക്കണം. ഇതിന് ശേഷം ക്രെഡിറ്റ് കാർഡ് സുരക്ഷിതമാക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ ലേഖനം വിശദമായി നോക്കുന്നത്.

1. ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുക

1. ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുക

കാര്‍ഡ് നഷ്ടപ്പെട്ടന്ന് ഉറപ്പായ ശേഷം ബാങ്കില്‍ വിളിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം. ഇതിനോടൊപ്പം ഓണ്‍ലൈന്‍ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ചോ നെറ്റ് ബാങ്കിംഗ് വഴിയോ നഷ്ടപ്പെട്ട കാര്‍ഡ് ബ്ലോക്ക് ചെയ്യണം. ഇതോടെ ബാങ്ക് നഷ്ടപ്പെട്ട ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കി പുതിയ ക്രെഡിറ്റ് കാര്‍ഡും പുതിയ അക്കൗണ്ടും സെക്യൂരിറ്റി കോഡും അയച്ചു നല്‍കും. ഇതിന് സാധാരണയായി 7 ദിവസം മുതല്‍ 14 ദിവസം വരെ സമയം എടുക്കാറുണ്ട്.

2. പരാതി നല്‍കുക

2. പരാതി നല്‍കുക

ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ട വിവരം ബാങ്കിനെ അറിയിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്ത ശേഷം സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കണം. തെറ്റായ ആവശ്യങ്ങള്‍ക്ക് കാര്‍ഡ് ഉപയോഗിക്കപ്പെട്ടാല്‍ ഇതില്‍ ഉത്തരവാദിത്വമില്ലെന്ന് തെളിയിക്കാന്‍ പരാതി നല്‍കുന്നത് വഴി സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടു എന്നതിന്റെ നിയമപരമായ സാക്ഷ്യപ്പെടുത്തലാണ് എഫ്‌ഐആര്‍. ഇതോടൊപ്പം പുതിതയ കാര്‍ഡ് ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. 

Also Read: ആരോ​ഗ്യത്തെ അല്പം ​ഗൗനിക്കാം; ഒരു ആരോ​ഗ്യ ഇന്‍ഷൂറന്‍സ് കയ്യിൽ കരുതാം; 2023ലെ മികച്ച ഓപ്ഷനുകളിതാAlso Read: ആരോ​ഗ്യത്തെ അല്പം ​ഗൗനിക്കാം; ഒരു ആരോ​ഗ്യ ഇന്‍ഷൂറന്‍സ് കയ്യിൽ കരുതാം; 2023ലെ മികച്ച ഓപ്ഷനുകളിതാ

3. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയെ അറിയിക്കുക

3. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയെ അറിയിക്കുക

ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടുവെന്ന് നിങ്ങള്‍ ഉടന്‍ തന്നെ കാര്‍ഡ് ഇഷ്യൂവറെ അറിയിക്കണം. അക്കൗണ്ടില്‍ നിന്ന് തട്ടിപ്പ് മുന്നറിയിപ്പ് നൽകാൻ ബാങ്കിന് സാധിക്കും. ഇതുവഴി ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സാധിക്കും. ഇതോടൊപ്പം ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ച് ഏതെങ്കിലും തെറ്റായ ഇടപാട് നടന്നെങ്കിൽ ഇത് ക്രെഡിറ്റ് റേറ്റിം​ഗ് ഏജൻസികളെ റിപ്പോര്‍ട്ട് ചെയ്യണം. 

Also Read: ഓൺലൈൻ ഷോപ്പിം​ഗിൽ ക്യാഷ്ബാക്കുകൾ സ്വന്തമാക്കാം; മികച്ച ക്യാഷ്ബാക്ക് ഓഫറുകളുള്ള 5 ക്രെഡിറ്റ് കാർഡുകളിതാAlso Read: ഓൺലൈൻ ഷോപ്പിം​ഗിൽ ക്യാഷ്ബാക്കുകൾ സ്വന്തമാക്കാം; മികച്ച ക്യാഷ്ബാക്ക് ഓഫറുകളുള്ള 5 ക്രെഡിറ്റ് കാർഡുകളിതാ

4. ബിൽ ശ്രദ്ധിക്കുക

4. ബിൽ ശ്രദ്ധിക്കുക

ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷവും ബാങ്കിംഗ് ആപ്പിലെ ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ നിങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം. അസ്വാഭാവിക ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബാങ്കിനെ അറിയിക്കുകയും പരാതി നല്‍കുകയും വേണം. 

Also Read: ഉപയോ​ഗമില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ വെച്ചാല്‍ പണി കിട്ടും! ക്രെഡിറ്റ് കാര്‍ഡ് ഒഴിവാക്കുന്നത് എങ്ങനെAlso Read: ഉപയോ​ഗമില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ വെച്ചാല്‍ പണി കിട്ടും! ക്രെഡിറ്റ് കാര്‍ഡ് ഒഴിവാക്കുന്നത് എങ്ങനെ

ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കേണ്ട കാര്യങ്ങൾ

ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കേണ്ട കാര്യങ്ങൾ

* പതിവായി ഉപയോഗിക്കുമെന്ന് ഉറപ്പുള്ള ക്രെഡിറ്റ് കാർഡുകൾ മാത്രം കയ്യിൽ കരുതുക.

* ക്രെഡിറ്റ് കാർഡുകൾ പോക്കറ്റിൽ സൂക്ഷിക്കുന്നതിന് പകരം വാലറ്റിലോ പേഴ്സിലോ സൂക്ഷിച്ചിക്കുക.

* ക്രെഡിറ്റ് കാർഡ് അക്കൗണ്ട് അവസാനിപ്പിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കാലവധി കഴിഞ്ഞാൽ ക്രെഡിറ്റ് കാർഡ് നശിപ്പിക്കുന്നതിന് മുൻപ് കഷണങ്ങളാക്കണം. ക്രെഡിറ്റ് കാർഡ് നമ്പർ ഒഴിവാക്കിയെന്ന് ഉറപ്പാക്കണം.

* ക്രെഡിറ്റ് കാർഡിലെ CVV നമ്പർ, പിൻ മുതലായവ സുരക്ഷിതമായി സൂക്ഷിക്കുക. കാർഡ് നഷ്ടപ്പെട്ടാലും മറ്റുള്ളവർക്ക് പിൻ ലഭിക്കുന്ന തരത്തിൽ രേഖപ്പെടുത്തി വെയ്ക്കരുത്.

* ക്രെഡിറ്റ് സ്റ്റേറ്റ്മെന്റ് പതിവായി പരിശോധിക്കുക. നിങ്ങൾ നടത്താത്ത ഏതെങ്കിലും ഇടപാട് കണ്ടാൽ ഉടൻ ബാങ്കിനെ അറിയിക്കുക.

* കാർഡ് വിവരങ്ങൾ ഫോൺ കോളുകളിലൂടെ ആരുമായും പങ്കിടാതിരിക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങളൊന്നും ബാങ്ക് ഒരിക്കലും ആവശ്യപ്പെടില്ല. അതിനാൽ, CVV നമ്പർ, കാലാവധി തീയതി, പിൻ തുടങ്ങിയ വിശദാംശങ്ങൾ ആരുമായും പങ്കിടരുത്.

ഇൻഷൂറൻസ്

ഇൻഷൂറൻസ്

പല ബാങ്കുകളും ക്രെഡിറ്റ് കാർഡ് ഉടമകളെ നഷ്ടം, മോഷണം, വഞ്ചന എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ കാർഡ് പ്രൊട്ടക്ഷൻ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിവർഷം 1,000 രൂപ മുതൽ 3,000 വരെയാണ് ഇത്തരം ഇൻഷൂറൻസുകൾക്ക് വില വരുന്നത്. പ്രൊട്ടക്ഷൻ പ്ലാനുകൾ ഉള്ളവരാണെങ്കിൽ മോഷണം, സ്കിമ്മിംഗ്, കള്ളനോട്ടുകൾ, ഫിഷിംഗ്, ഓൺലൈൻ ഉപയോഗം തുടങ്ങി നിരവധി തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം ലഭിക്കും.

ക്രെഡിറ്റ് കാർഡ് കമ്പനികളും കാർഡ് ഉടമകൾക്ക് തട്ടിപ്പികളിൽ നിന്നുള്ള പരിരക്ഷ നൽകുന്നുണ്ട്. കാർഡ് ബ്ലോക്ക് ചെയ്‌തതിന് ശേഷം മാത്രമെ ഈ പരിരക്ഷ ലഭിക്കുകയുള്ളൂ. ഇതിനാൽ ഒരു പ്ലാൻ വാങ്ങുന്നത് ഉപകാരപ്പെടും.

Read more about: credit card
English summary

Here's The Four Things You Should Do After Your Credit Card Is Lost Or Stolen; Details

Here's The Four Things You Should Do After Your Credit Card Is Lost Or Stolen; Details, Read In Malayalam
Story first published: Monday, January 9, 2023, 17:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X