'പേര് അല്പം പഴയതാണെങ്കിലും ആള് പുലിയാ'; കീശ നിറയ്ക്കും 'ചിട്ടി' ; നേട്ടങ്ങളറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് സേവിം​ഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, ഓഹരി എന്നിങ്ങനെ പല നിക്ഷേപങ്ങളെ പറ്റിയും കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിന് മുൻപ് തന്നെ കേട്ട് തുടങ്ങിയ നിക്ഷേപ മാർ​ഗമാണ് ചിട്ടി അല്ലെങ്കിൽ കുറി. കേട്ടു കേൾവി ധാരണമുണ്ടെങ്കിലും പലരും ചിട്ടിയിൽ ചേരാൻ മടിക്കുകയാണ്. അറിവില്ലായ്മ തന്നെയാണ് പ്രധാന കാരണം. നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ സംയോജിപ്പിച്ച സാമ്പത്തിക പദ്ധതിയാണ് ചിട്ടി. ചിട്ടി, വിളിച്ചെടുക്കലും അടക്കം പേരുകളിൽ മാത്രമാണ് സാങ്കേതികത. ചിട്ടി ആള് സിമ്പിളാണ്. ആവശ്യമുള്ളപ്പോൾ വലിയ പലിശ ഭാരമില്ലാതെ വായ്പ ലഭിക്കുകയും ചെയ്യും. ഇത്തരത്തിൽ ആള് പവർഫുള്ളുമാണ്.

 

എന്താണ് ചിട്ടി

എന്താണ് ചിട്ടി

കുറച്ച് പേർ ചേർന്ന് രൂപീകരിക്കുന്ന ഫണ്ടാണ് ചിട്ടി. നിശ്ചിത കാലത്തേക്കുള്ള ചിട്ടിയിൽ മാസത്തിൽ അടവുണ്ടാകും. അം​ഗങ്ങളിൽ ആവശ്യമുള്ളവർക്ക് ചിട്ടിയിൽ നിന്ന് വായ്പ ലഭിക്കും. അം​ഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചാകും കാലാവധിയും എന്നതാണ് ചിട്ടിയുടെ കണക്ക്. ഓരോ മാസത്തിലും ഓരോരുത്തർക്കായി ചിട്ടിയിൽ നിന്ന് തുക വിളിച്ചെടുക്കാം എന്നതാണ് ഈ കണക്കിന്റെ വിശദീകരണം. 10 പേര്‍ ചേർന്ന് ആരംഭിക്കുന്ന ചിട്ടിയാണെങ്കിൽ പത്ത് മാസം കാലാവധിയുണ്ടാകും. ആകെ ചിട്ടി തുകയുടെ നിശ്ചിത ശതമാനം വരെ മാസത്തിൽ പിൻവലിക്കാം. 

Also Read: റെയില്‍വെയുടെ 10 ലക്ഷത്തിന്റെ ആനുകൂല്യം വേണോ? ടിക്കറ്റെടുക്കുമ്പോള്‍ ഇക്കാര്യം ഓര്‍ത്താല്‍ മതി

ചിട്ടി പ്രവർത്തിക്കുന്നത് എങ്ങനെ

ചിട്ടി പ്രവർത്തിക്കുന്നത് എങ്ങനെ

ഉദാഹരണത്തിലൂടെ ചിട്ടിയുടെ പ്രവർത്തനം വിശദീകരിക്കാം. 6 ലക്ഷം രൂപയുടെ ചിട്ടിയാണ് ആരംഭിക്കുന്നത്. 60 പേരുള്ള 60 മാസ ചിട്ടിയിൽ മാസത്തിൽ ഒരോരുത്തരും 10,000 രൂപ വീതം അടയ്ക്കണം. ഇതിൽ മാസത്തിൽ നിക്ഷേപകന് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും. 25 ശതമാനം വരെ കിഴിച്ച് വിളിക്കാൻ ചിട്ടികൾ അനുവദിക്കുന്നുണ്ട്. 6 ലക്ഷത്തിന്റെ 25 ശതമാനം കിഴിച്ച് 4.5 ലക്ഷം രൂപ ഒരാൾ വിളിച്ചെടുത്താൽ ആദ്യ മാസം തന്നെ നിക്ഷേപകന് ഈ തുക ലഭിക്കും. രണ്ട് പേർ പണത്തിന് ആവശ്യമായി വന്നാൽ നറുക്കിട്ട് ഒരാളെ തിരഞ്ഞെടുക്കും. ആ പ്രക്രിയ 60 മാസവും നടക്കും. 

Also Read: സ്വര്‍ണം വാങ്ങാം; ഗ്രാമിന് 50 രൂപ കിഴിവ്; പണികൂലിയും ജിഎസ്ടിയുമില്ല; നാളെ വരെ അവസരം

ലാഭ വിഹിതം

ഓരോ വിളിയിലും 5 ശതമാനം ചിട്ടി നടത്തിപ്പുകാരന് കമ്മീഷനായി ലഭിക്കും. 6 ലക്ഷത്തിന്റെ ചിട്ടിയിൽ 4.5 ലക്ഷം രൂപ വിളിച്ചെടുത്താൽ ബാക്കിയുള്ള 1.5 ലക്ഷത്തിന്റെ 5 ശതമാനം 30,000 രൂപ കമ്മീഷനായി പോകും. ബാക്കി വരുന്ന തുക ലാഭ വിഹിതമായി നൽകും. 1.2 ലക്ഷം 60 പേർക്കായി വീതിച്ച് ഓരോരുത്തർക്കും 2,000 രൂപ ലഭിക്കും. ഈ തുക ചിട്ടി അക്കൗണ്ടിൽ കിടക്കും. ഇതോടെ അടുത്ത മാസം 10,000 രൂപയിൽ നിന്ന് 2000 രൂപ കിഴിച്ച് 8,000 രൂപ അടച്ചാൽ മതിയാകും. ഇതാണ് ചിട്ടിയുടെ മുഖ്യ ആകർഷണം. 

Also Read: തെറ്റില്ലാതെ നിക്ഷേപിച്ചാൽ ശരിയായ തുക കയ്യിലെത്തും; 60-ാം വയസിൽ നേട്ടം കൊയ്യാം

 ചിട്ടി

പെട്ടന്നുള്ള പണം ആവശ്യമായി വരുന്നവര്‍ക്ക് ഇത്തരത്തിൽ പണം എടുക്കാം. എല്ലാ മാസത്തിലും വിളിച്ചെടുക്കൽ നടക്കുന്നതിനാൽ മാസത്തില്‍ ശരാശരി 8500 രൂപ ചിട്ടിയിലേക്ക് അടച്ചാൽ മതിയാകും. ഇത് പ്രകാരം 60 മാസം കൊണ്ട് അടയ്‌ക്കേണ്ട തുക 5,10,000 രൂപ മാത്രമാകും. 4.5 ലക്ഷം രൂപ വിളിച്ചെടുത്തയാൾക്ക് അഞ്ച് വർഷം കൊണ്ട് തിരിച്ചടക്കേണ്ട തുക വെറും 5.1 ലക്ഷം രൂപ മാത്രമാണ്. ചിട്ടിയുടെ അവസാനം വരെ കാത്തിരിക്കുന്നയാള്‍ക്ക് 5.75 ലക്ഷം രൂപയാണ് ലഭിക്കുകയും ചെയ്യും.

നേട്ടങ്ങളും കോട്ടങ്ങളും

നേട്ടങ്ങളും കോട്ടങ്ങളും

നിക്ഷേപ മാർ​ഗമെന്ന നിലയിൽ ചിട്ടിയെ കാണരുത്. പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിന് ബാങ്ക് വായ്പകളെക്കാൾ ചുരുങ്ങിയ ചെലവിൽ ആശ്രയിക്കാവുന്ന ഇടമാണ് ചിട്ടി. മുകളിൽ കൊടുത്ത ഉദാഹരണം പ്രകാരം ആദ്യം വിളിച്ചെടുത്തയാൾക്ക് അഞ്ച് വർഷം കൊണ്ട് അധികം അടയ്ക്കേണ്ടി വന്നച് വെറും 60,000 രൂപ മാത്രമാണ്. ഇതേ തുക മാത്രമാണ് അഞ്ച് വർഷം വരെ കാത്തിരുന്ന നിക്ഷേപകനും ലഭിച്ചത്. ഈ രീതിയിൽ മ്യൂച്വൽ ഫണ്ടിൽ എസ്ഐപി ചെയ്താൽ ഇതിനെക്കാൾ 1 ലക്ഷം രൂപ വരെ അധികം ലഭിക്കാൻ സാധ്യതയുണ്ട്.

ഡിവിഡന്റ്

ചിട്ടിയിലെ ആദായം ഡിവിഡന്റിനെ അശ്രയിച്ചാണിരിക്കുന്നത്. എത്ര ആദായം കിട്ടുമെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. എത്ര അടയ്ക്കണം എന്നതിനെ പറ്റി ഒരു വ്യക്തതയും ലഭിക്കില്ല. മുകളിൽ നൽകിയ ഉദാഹരണത്തെ അടിസ്ഥാനമാക്കി, ആരും വിളിച്ചെടുത്തില്ലെങ്കില്‍ 6 ലക്ഷം അടച്ചാല്‍ 5.7 ലക്ഷം മാത്രമെ തിരികെ കിട്ടുകയുള്ളൂ. ഇതിനുള്ള സാധ്യത വിരളമാണ്. ചിട്ടിയിൽ നിന്ന് തുക വിളിച്ചെടുക്കുമ്പോൾ പണം പിൻവലിക്കാൻ നിക്ഷേപകൻ ഈട് നല്‍കേണ്ടി വരും. നിക്ഷേപിച്ച തുകയ്ക്ക് വായ്പ ലഭിക്കും, പലിശ മാത്രം അടച്ചാല്‍ മതി. കാലാവധി കഴിയുമ്പോള്‍ ലഭിക്കുന്ന തുക ഉപയോ​ഗിച്ച് വായ്പ അവസാനിപ്പിക്കും.

Read more about: chitty investment
English summary

How Chitty Works; Pros And Cons Of Traditional Investment And Loan Option Chitty; Details

How Chitty Works; Pros And Cons Of Traditional Investment And Loan Option Chitty; Details
Story first published: Friday, June 24, 2022, 17:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X