10 വർഷത്തിമുള്ളിൽ 1 കോടി സമ്പാദിക്കാൻ മ്യൂച്വൽ ഫണ്ട് മതി; മാസത്തിൽ എത്ര രൂപ അടയ്ക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

How മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് എല്ലാവർക്കും പരിചയമുള്ളൊരു നിക്ഷേപ മാർ​ഗമായിട്ടുണ്ട്. പ്രത്യേകിച്ച് പുതിയ തലമുറയിൽ സമ്പാദിക്കാൻ ആ​ഗ്രഹിക്കുന്നവർ മ്യൂച്വൽ ഫണ്ടുകളെയോ ഓഹരികളെയോ ആണ് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത്. നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കുന്നതിലെ റിസ്ക് താങ്ങാൻ സാധിക്കാത്തവർക്ക് ഏറ്റവും മികച്ച അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ. പ്രൊഫഷണലുകൾ കൈകാര്യം ചെയ്യുന്നതിനാൽ നിക്ഷേപത്തിന്റെ സാങ്കേതിക കാര്യങ്ങളിൽ അധികം ആശങ്കകളില്ലാതെ നിക്ഷേപിക്കാം.

 

കോസ്റ്റ് ആവറേജിം​ഗ്

നിക്ഷേപത്തിന് ലഭിക്കുന്ന വൈവിധ്യവത്കരണം, ഓരോ വീഴ്ചയിലും ലഭിക്കുന്ന കോസ്റ്റ് ആവറേജിം​ഗ് എന്നിവ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കുള്ള നേട്ടങ്ങളാണ്. ഈ ​ഗുണങ്ങൾ ഉള്ളതിനാൽ നിശ്ചിത ലക്ഷ്യം വെച്ച് നിക്ഷേപിക്കുന്നവര്‍ക്ക് വേ​ഗത്തിൽ നിക്ഷേപ ലക്ഷ്യം നേടാൻ സാധിക്കുന്ന മാർ​ഗം കൂടിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍.

എസ്ഐപി വഴി മാസത്തിൽ നിശ്ചിത തുക നിക്ഷേപിക്കുന്നവർക്ക് ദീർഘകാലത്തേക്ക് നല്ല സമ്പാദ്യം മ്യൂച്വൽ ഫണ്ട് നൽകും. 1 കോടിയെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ മാസത്തിൽ എത്ര രൂപ നിക്ഷേപിക്കണമെന്നും എങ്ങനെ നിക്ഷേപിക്കണമെന്നും നോക്കാം. 

Also Read: ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെAlso Read: ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ

1 കോടി രൂപ നേടാൻ

1 കോടി രൂപ നേടാൻ

മുന്നിലുള്ള നിക്ഷേപ ലക്ഷ്യം 1 കോടി രൂപയാണ് ഇതിനായി വിവിധ തുകകളുടെ പ്രതിമാസ എസ്‌ഐപി വഴി എത്ര കാലം നിക്ഷേപം നടത്തണമെന്ന് നോക്കാം. 12 ശതമാനം വാര്‍ഷിക ആദായം നല്‍കുന്നൊരു ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം.

മാസം 10,000 രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് 20 വര്‍ഷവും 1 മാസവും കൊണ്ടാണ് നിക്ഷേപം 1 കോടിയിലേക്ക് എത്തിക്കാന്‍ സാധിക്കുക. 15 വര്‍ഷത്തെ നിക്ഷേപം വഴി 50 ലക്ഷം സ്വന്തമാക്കാന്‍ സാധിക്കും. 20,000 രൂപ മാസം നിക്ഷേപിക്കുന്ന വ്യക്തി 15 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപിച്ചാല്‍ 1 കോടി രൂപ നേടാം. 

Also Read: സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലൻസ് ബുദ്ധിമുട്ടാണോ? പ്രശ്ന പരിഹാരത്തിന് ഇതാ വഴിAlso Read: സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലൻസ് ബുദ്ധിമുട്ടാണോ? പ്രശ്ന പരിഹാരത്തിന് ഇതാ വഴി

30,000 രൂപ

പ്രതിമാസ എസ്‌ഐപി 30,000 രൂപയാക്കി ഉയര്‍ത്തിയാല്‍ 12 വര്‍ഷത്തെ നിക്ഷേപത്തിലൂടെ 1 കോടി നേടാം. 40,000 രൂപ മാസത്തില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10 വര്‍ഷവും 6 മാസവും കൊണ്ട് 1 കോടി നേടാനാകും. മാസം 50,000 രൂപ മ്യൂച്വല്‍ ഫണ്ടിലേക്ക് മാറ്റാനായാല്‍ 9 വര്‍ഷം കൊണ്ട് 1 കോടി സമ്പാദിക്കാന്‍ മ്യൂച്വല്‍ ഫണ്ട് സഹായിക്കും. 

Also Read: കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാംAlso Read: കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം

എസ്‌ഐപി സെറ്റ്അപ്പ് ചെയ്യുക

എസ്‌ഐപി സെറ്റ്അപ്പ് ചെയ്യുക

എസ്‌ഐപി തുക വര്‍ഷത്തില്‍ ഉയര്‍ത്താന്‍ നിക്ഷേപകനെ സഹായിക്കുന്ന വഴിയാണ് എസ്‌ഐപി തുക സെറ്റ്അപ്പ് ചെയ്യുക എന്നത്. പ്രതിമാസ എസഐപിയുടെ മാസ തവണയുടെ നിശ്ചിത ശതമാനം തുക വര്‍ഷത്തില്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. 12 ശതമാനം വാര്‍ഷിക ആദായം നല്‍കുന്ന ഫണ്ടില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് വ്യത്യസ്ത പ്രതിമാസ എസ്‌ഐപി തുക ഉയര്‍ത്തിയാലുള്ള നേട്ടം പരിശോധിക്കാം.

 5 ശതമാനം  ഉയര്‍ത്തിയാല്‍

10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ വര്‍ഷത്തില്‍ 5 ശതമാനം തുക എസ്‌ഐപിയില്‍ ഉയര്‍ത്തിയാല്‍ 17 വര്‍ഷം 10 മാസം കൊണ്ട് 1 കോടി നേടാനാകും. 20,000 രൂപയുടെ എസ്‌ഐപി സെറ്റ്അപ്പ് ചെയ്താല്‍ 13 വര്‍ഷം 5 മാസമായി കാലയളവ് കുറയും.

എസ്‌ഐപി 5 ശതമാനം വര്‍ഷത്തില്‍ ഉയര്‍ത്തിയാല്‍ 30,000 നിക്ഷേപിക്കുന്നൊരാള്‍ക്ക് 11 വര്‍ഷവും 40,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 9 വര്‍ഷവും 6 മാസവും 50,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 8 വര്‍ഷവും നാല് മാസവും മതിയാകും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment mutual fund
English summary

How Much Monthly SIP Is Need To Achieve 1 Crore Rs With In 10 Years; Here's Calculation

How Much Monthly SIP Is Need To Achieve 1 Crore Rs With In 10 Years; Here's Calculation, Read In Malayalam
Story first published: Saturday, January 28, 2023, 19:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X