ഇപിഎഫ് അക്കൗണ്ടിൽ 1 കോടിയുമായി വിരമിക്കാം; മാസത്തിൽ നിക്ഷേപിക്കേണ്ടത് എത്ര രൂപ? കണക്കുകളറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കൽ കാലത്ത് നല്ലൊരു തുക കയ്യിലുണ്ടാവേണ്ടത് തുടർന്നുള്ള ജീവിതത്തിന് അത്യാവശ്യമാണ്. ഇതിൽ ശമ്പളക്കാര്‍ക്ക് മാസത്തില്‍ യാതൊരു സാമ്പത്തിക ബുദ്ധിമുട്ടുമില്ലാതെ നടത്താവുന്നൊരു നിക്ഷേപമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. നിര്‍ബന്ധ പദ്ധതിയായതിനാല്‍ ശമ്പളത്തില്‍ നിന്ന് വിഹിതം പിടിക്കുന്നതിനാല്‍ മുടക്കമില്ലാതെ നിക്ഷേപം നടത്താന്‍ സാധിക്കുന്നൊരു പദ്ധതിയാണ് ഇപിഎഫ്.

ഇതിനൊപ്പം തൊഴില്‍ ഉടമയുടെ വിഹിതം കൂടി ലഭിക്കുന്നതിനാല്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന സമയത്ത് നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കും. ഇപിഎഫിൽ വിരമിക്കൽ കാലത്ത് 1 കോടി രൂപ നേടുന്നത് എങ്ങനെ എന്ന് നോക്കാം. 

ഇപിഎഫ് നിക്ഷേപം

ഇപിഎഫ് നിക്ഷേപം

തൊഴിലാളിയുടെയും തൊഴിലുടമയുടെയും നിക്ഷേപമാണ് ഇപിഎഫിലേക്ക് മാറ്റുന്നത്. ഇപിഎഫ് നിക്ഷേപങ്ങളിലേക്കുള്ള വിഹിതം ശമ്പളത്തിന്റെ 24 ശതമാനമാണ്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ത്തുള്ള തുകയുടെ 24 ശതമാനമാണ് ഇപിഎഫിലേക്ക് മാറ്റുന്നത്. ഇതില്‍ 12 ശതമാനം തൊഴിലാളിയുടെ വിഹിതവും ഇതിന് തുല്യമായി 12 ശതമാനം തൊഴിലുടമയും അടയ്ക്കണം. തൊഴിലുടമയുടെ 12 ശതമാനത്തില്‍ 8.33 ശതമാനം എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ടിലേക്കാണ് മാറ്റുന്നത്. ഇതില്‍ 3.67 ശതമാനം തുകയാണ് ഇപിഎഫ് നിക്ഷേപത്തിലേക്ക് മാറ്റുന്നത്.

നിക്ഷേപ രീതി

നിക്ഷേപ രീതി

ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റുന്ന പണം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് നിയന്ത്രിക്കുന്നത്. ഇപിഎഫ് അക്കൗണ്ടിലെ പണം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇക്വിറ്റിയലും നിക്ഷേപിച്ചാണ് ആദായം കണ്ടെത്തുന്നത്. ഇക്വിറ്റിയില്‍ 15 ശതമാനം മാത്രാമണ് ഇപിഎഫ്ഒ നിക്ഷേപിക്കുന്നത്. ബാക്കി 85 ശതമാനവും ഡെബ്റ്റ് ഇന്‍സ്ട്രുമെന്റിലാണ്. 

Also Read: 1,000 രൂപയില്‍ തുടങ്ങാവുന്ന സർക്കാർ നിക്ഷേപം; കാലാവധിയില്‍ നേടാം 14 ലക്ഷം; മടിക്കുന്നത് എന്തിന്Also Read: 1,000 രൂപയില്‍ തുടങ്ങാവുന്ന സർക്കാർ നിക്ഷേപം; കാലാവധിയില്‍ നേടാം 14 ലക്ഷം; മടിക്കുന്നത് എന്തിന്

നേരത്തെയുള്ള പിൻവലിക്കൽ

നേരത്തെയുള്ള പിൻവലിക്കൽ

നേരത്തയുള്ള പിന്‍വലിക്കലുകള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ നിയന്ത്രണമുണ്ട്. ആരോ​ഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സയുടെ ഭാ​ഗമായോ ഭവന വായ്പ തിരിച്ചടവിനോ വേണ്ടി മാത്രമാണ് ഇപിഎഫ് നിക്ഷേപം പിന്‍വലിക്കാൻ സാധിക്കുക. ഇപിഎഫിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവുണ്ട്.

കാലാവധിയിൽ പിൻവലിക്കുന്ന തുകയും ആദായ നികുതി രഹിതമാണ്. എന്നാല്‍ 5 വര്‍ഷത്തിന് മുൻുപ് നിക്ഷേപം പിന്‍വലിച്ചാല്‍ നികുതി അടക്കേണ്ടി വരും. സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് അക്കൗണ്ടില്‍ വരുന്ന 2.5 ലക്ഷത്തില്‍ കൂടുതലുള്ള തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്കും നികുതിയുണ്ട്. 

Also Read: ഈ ചിട്ടിയിൽ ചേർന്നാൽ നേടാം മാസ വരുമാനം; ചിട്ടിയിലെ തന്ത്രങ്ങളറിഞ്ഞാൽ ഞെട്ടും; നോക്കാം ഈ സുവർണാവസരംAlso Read: ഈ ചിട്ടിയിൽ ചേർന്നാൽ നേടാം മാസ വരുമാനം; ചിട്ടിയിലെ തന്ത്രങ്ങളറിഞ്ഞാൽ ഞെട്ടും; നോക്കാം ഈ സുവർണാവസരം

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

1 കോടി രൂപ ലഭിക്കുന്ന ചില സാഹചര്യങ്ങൾ പരിശോധിക്കാം. 25ാം വയസില്‍ ജോലി ആരംഭിക്കുന്നൊരാള്‍ക്ക് 60ാം വയസില്‍ വിരമിക്കുന്നത് വരെ 35 വര്‍ഷ കാലം നിക്ഷേപിക്കാനുണ്ട്. ഈ സമയത്തെ നിക്ഷേപം വഴി കോടിപതിയാകാം. 8 ശതമാനം പലിശ ലഭിച്ചാല്‍ മാസം 5,000 രൂപ ഇപിഎഫിലേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് 35 വര്‍ഷത്തിന് ശേഷം 1.15 കോടി രൂപ ലഭിക്കും. 

Also Read: 'സ്ഥിര നിക്ഷേപമിട്ട് കാശ് പകുതിയും നികുതി കൊണ്ടുപോയി'; ഇനി പുതിയ വഴി; ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകൾ നോക്കാംAlso Read: 'സ്ഥിര നിക്ഷേപമിട്ട് കാശ് പകുതിയും നികുതി കൊണ്ടുപോയി'; ഇനി പുതിയ വഴി; ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകൾ നോക്കാം

ഇപിഎഫ്

21ാം വയസില്‍ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ത്ത് 25,000 രൂപ വാങ്ങുന്നൊരാള്‍ക്ക് മാസത്തില്‍ 3,000 രൂപയാണ് ഇപിഎഫിലേക്ക് അടയ്‌ക്കേണ്ടി വരിക. പലിശ 8.1ല്‍ തുടര്‍ന്നാല്‍ 60ാം വയസില്‍ വിരമിക്കുമ്പോള്‍ 1.35 കോടി രൂപ ലഭിക്കും. 39 വര്‍ഷമാണ് ഇപിഎഫിലേക്ക് നിക്ഷേപിക്കേണ്ടത്.

58 വയസില്‍ വിരമിക്കുക ആണെങ്കില്‍ 1.22 കോടി രൂപ ലഭിക്കും. ഇതേ വ്യക്തിക്ക് വർഷത്തിൽ 5 ശതമാനം ശമ്പള വർധനവ് വന്നാൽ 60ാം വയസിൽ വിരമിക്കുമ്പോൾ 2.54 കോടി രൂപ ലങിക്കും. 58ാം വയസിൽ വിരമിച്ചാൽ 2.51 കോടി രൂപയും ലഭിക്കും.

Read more about: investment epf
English summary

How Much To Invest In EPF Account To Get 1 Crore Rs In Retirement; Here's Calculation | 1 കോടി രൂപയുമായി വിരമിക്കാൻ ഇപിഎഫിൽ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം

How Much To Invest In EPF Account To Get 1 Crore Rs In Retirement; Here's Calculation, Read In Malayalam
Story first published: Saturday, October 8, 2022, 20:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X